Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Idukki

വനവാസി ഊരുകളില്‍ ആത്മഹത്യ നിരക്ക് വര്‍ധിക്കുന്നു, പുറംലോകത്തുള്ളവരുടെ കടന്നുകയറ്റം വനവാസികളുടെ ജീവിതത്തിന് ഭീഷണിയാകുന്നു

കുടുംബ പ്രശ്‌നവും, കുട്ടികളില്‍ ആഢംമ്പര ജീവിതത്തോടുള്ള അമിതാവേശവുമാണ് കൂടുതലും മരണകാരണങ്ങളെന്ന് പോലീസ് രേഖകളില്‍ വ്യക്തമാക്കുന്നു. അടിമാലി പഞ്ചായത്തിലെ 27 വനവാസി കോളനികളില്‍ കഴിഞ്ഞ രണ്ട് മാസത്തിനിടയില്‍ മാത്രം എട്ട് ആത്മഹത്യകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 22, 2020, 09:23 am IST
inIdukki

അടിമാലി: പഞ്ചായത്തിലെ വനവാസി കോളനികളില്‍ ജീവനൊടുക്കുന്നവരുടെ എണ്ണം കൂടുന്നു. മദ്യവും, മയക്കുമരുന്നും, മൊബൈല്‍ ഫോണ്‍ ഉപയോഗവുമാണ് നിരക്ക് വര്‍ദ്ധിക്കുവാന്‍ കാരണം.

കുടുംബ പ്രശ്‌നവും, കുട്ടികളില്‍ ആഢംമ്പര ജീവിതത്തോടുള്ള അമിതാവേശവുമാണ് കൂടുതലും മരണകാരണങ്ങളെന്ന് പോലീസ് രേഖകളില്‍ വ്യക്തമാക്കുന്നു. അടിമാലി പഞ്ചായത്തിലെ 27 വനവാസി കോളനികളില്‍ കഴിഞ്ഞ രണ്ട് മാസത്തിനിടയില്‍ മാത്രം എട്ട് ആത്മഹത്യകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കൊറോണ കാലത്ത് മാത്രം അഞ്ച് മരണങ്ങള്‍ സംഭവിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം തട്ടേ കണ്ണന്‍ കുടിയില്‍ വീട്ടമ്മയുടെ മരണവും, കുളമാന്‍ കുഴി കോളനിയിലെ രണ്ട് കുടുംബത്തിലെ രണ്ട് പേരുടെ മരണവും കഴിഞ്ഞ ആഴ്ച സംഭവിച്ചതാണ്.  

കൂടുതല്‍ പേര്‍ താമസിക്കുന്ന ദേവികുളം താലൂക്കിലെ മറയൂര്‍, വട്ടവട, മാങ്കുളം പഞ്ചായത്തുകളില്‍ രണ്ടും, മൂന്നും ആത്മഹത്യകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മരിക്കുന്നതില്‍ കൂടുതലും സ്ത്രീകളും, കുട്ടികളുമാണ്. ഗ്രഹനാഥന്റെ മദ്യപാനവും മയക്കുമരുന്ന് ഉപയോഗവും മൂലം കുടുംബങ്ങളില്‍ ഉണ്ടാകുന്ന കലഹങ്ങളാണ് കൂടുതല്‍ മരണങ്ങളുടെയും കാരണമെന്ന് പോലീസ് പറയുന്നു. കുട്ടികളുടെ അമിതമായ  മൊബൈല്‍ ഫോണ്‍ ഉപയോഗം മൂലം ജീവിതം താളം തെറ്റുന്നതും മരണത്തിന് കാരണമാകുന്നുണ്ട്. രണ്ട് പേര്‍ ചേര്‍ന്ന് ആത്മഹത്യക്ക് ശ്രമിക്കുകയും ഒരാള്‍ രക്ഷപ്പെടുകയും ചെയ്ത നാല് കേസുകള്‍ ഉണ്ടായി.  

കൂടാതെ ഒറ്റക്ക് ജീവനൊടുക്കുവാന്‍ ശ്രമിച്ച് രക്ഷപ്പെട്ട എട്ട് കേസുകളും രണ്ട് മാസത്തിനിടയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പല വനവാസി കുടികളിലും പുറം ലോകത്തുള്ളവരുടെ കടന്ന് കയറ്റം വനവാസികളുടെ ജീവിതചര്യകള്‍ക്ക് എതിരാകുന്നതായി പല കുടികളിലേയും ഊരുമൂപ്പന്‍മാര്‍ പറയുന്നു. അനാവശ്യമായ ഇത്തരക്കാരുടെ കടന്ന് കയറ്റം തടയുവാന്‍ അധികൃതര്‍ ശ്രമിക്കണമെന്നും ഇവര്‍ പറയുന്നു വകുപ്പുണ്ട് പേരിന് മാത്രം വനവാസി കുടുംബങ്ങളിലെ പ്രശ്‌നങ്ങള്‍ കണ്ടറിഞ്ഞ് പരിഹാരം കാണുന്നതിന് പട്ടികവര്‍ഗ്ഗ വകുപ്പും അവരുടെ കീഴില്‍ പ്രമോട്ടര്‍മാരും ഉണ്ട്. കുടതെ പോലീസ് വകുപ്പില്‍ ജനമൈത്രി പോലീസിന്റെ പ്രവര്‍ത്തനങ്ങള്‍ക്കും, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും ഡോക്ടര്‍മാരും ആശ വര്‍ക്കര്‍മാരും മെഡിക്കല്‍ ക്യാമ്പുകള്‍ക്കും മറ്റുമായി ഇവിടങ്ങളില്‍ പോകേണ്ടതാണ് എന്നാല്‍ ഇതൊന്നും പല ഊരുകളിലും നടക്കുന്നില്ല.  കുടുംബ പ്രശ്‌നങ്ങളില്‍ നേരിട്ട് ഇടപെടേണ്ട ജനമൈത്രി പോലീസ് മാസങ്ങള്‍ കുടുമ്പോള്‍ പേരിന് മാത്രമാണ് എത്തുന്നതെന്നും വനവാസികള്‍ പറയുന്നു.  

ഊരുകളിലെ ചെറിയ പ്രശ്‌നങ്ങളില്‍ ഇടപെടേണ്ട പ്രമോട്ടര്‍മാരില്‍ പലരും ട്രൈബല്‍ ഓഫീസുകളില്‍ മാത്രം കഴിഞ്ഞ് കുടുന്നതായും ആരോപണമുണ്ട്.  മാസത്തില്‍ ഒരിക്കല്‍ കുടേണ്ട ഊരു കൂട്ടങ്ങള്‍ പലയിടത്തും കൃത്യമായി നടക്കുന്നില്ല.

Tags: suicidedeathവനവാസി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘വിവാഹ വിസമ്മതം ആത്മഹത്യയില്‍ കലാശിച്ചാല്‍, അത് എല്ലായ്‌പ്പോഴും ആത്മഹത്യാ പ്രേരണയല്ല’

India

ഇതൊരു യുഗത്തിന്റെ അന്ത്യം; വെള്ളിത്തിരയ്‌ക്ക് പുറത്തും നാനാ പടേക്കർ ഒരു യഥാർത്ഥ നായകൻ, അനുസ്മരിച്ച് നടൻ റിതേഷ് ദേശ്മുഖ്

World

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

Kerala

കണ്ണൂരില്‍ ഭര്‍തൃഗൃഹത്തില്‍ മണ്ണെണ്ണയൊഴിച്ച് സ്വയം തീകൊളുത്തിയ യുവതി മരിച്ചു

Kerala

കല്ലമ്പലത്ത് യുവാവിനെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; ചാർക്കോൾ കത്തിച്ച് വിഷവാതകം ശ്വസിച്ചതായി കണ്ടെത്തി

പുതിയ വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.