Friday, August 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

ഇടുക്കി ജില്ലയില്‍ രണ്ട് പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു; കട്ടപ്പന മാര്‍ക്കറ്റ് അടച്ചു

ഇന്നലെ ആര്‍ക്കും രോഗമുക്തിയില്ല. ഇതോടെ ആകെ ചികിത്സയിലുള്ള രോഗികള്‍ 37 ആയി. ജില്ലയിലാകെ ഇതുവരെ 71 പേര്‍ക്കാണ് രോഗം കണ്ടെത്തിയത്.

അനൂപ് ഒ ആര്‍byഅനൂപ് ഒ ആര്‍
Jun 20, 2020, 11:27 am IST
inIdukki

കട്ടപ്പന/ തൊടുപുഴ: ജില്ലയില്‍ 2 പേര്‍ക്ക് കൂടി ഇന്നലെ കൊറോണ സ്ഥിരീകരിച്ചതായി ജില്ലാ കളക്ടര്‍ അറിയിച്ചു. ഇന്നലെ ആര്‍ക്കും രോഗമുക്തിയില്ല. ഇതോടെ ആകെ ചികിത്സയിലുള്ള രോഗികള്‍ 37 ആയി. ജില്ലയിലാകെ ഇതുവരെ 71 പേര്‍ക്കാണ് രോഗം കണ്ടെത്തിയത്.  

13ന് ന്യൂദല്‍ഹിയില്‍ നിന്നുമെത്തിയ നെടുങ്കണ്ടം എഴുകുംവയല്‍ സ്വദേശിനിയായ 17കാരനാണ് ആദ്യരോഗി. എറണാകുളത്ത് നിന്നും ടാക്സിയില്‍ നെടുങ്കണ്ടത്തെത്തി നിരീക്ഷണത്തിലായിരുന്നു. തമിഴ്നാട് (മധുര) പോയി വന്ന കട്ടപ്പന സ്വദേശിയായ 37കാരനാണ് രണ്ടാമത്തെ രോഗി. കട്ടപ്പനയിലെ പഴം-പച്ചക്കറി വാഹന ഡ്രൈവറാണ്. തുടര്‍ച്ചയായി തമിഴ്നാട് പോയി വന്നിരുന്ന ഇദ്ദേഹം അവസാനം പോയത് 13നാണ്.  

പിന്നീട് ചുമയും പനിയും അനുഭവപ്പെട്ടതോടെ 17ന് കട്ടപ്പന താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. സ്രവ പരിശോധനക്ക് ശേഷം ഇയാളെ നെടുങ്കണ്ടത്തെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇ യാള്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ കട്ടപ്പന മാര്‍ക്കറ്റ് അടച്ചു. നഗരസഭയിലെയും ഇയാള്‍ക്ക് ബന്ധമുള്ള പഞ്ചായത്തിലേയും രണ്ട് വാര്‍ഡുകള്‍ ഇന്ന് ഹോട്ട്‌സ്‌പോട്ടാകുമെന്നാണ് നിലവില്‍ ലഭിക്കുന്ന വിവരം.

ഡ്രൈവര്‍മാര്‍ സംസ്ഥാനത്തിന് വെളിയില്‍ പോയാല്‍ നിരീക്ഷണത്തില്‍ കഴിയണമെന്നും മറ്റുള്ളവരുമായി ഇടപെടരുതെന്നുമുള്ള പ്രൊട്ടോക്കോള്‍ ഇയാള്‍ പാലിച്ചില്ലെന്നാണ് നിലവില്‍ ലഭിക്കുന്ന വിവരം.

ഇയാളുമായി ബന്ധപ്പെട്ട് ഭാര്യ, മക്കള്‍, മാതാപിതാക്കള്‍, മാര്‍ക്കറ്റിലെ പഴവര്‍ഗ കടയുടമ, തൊഴിലാളികള്‍, കയറ്റിറക്ക് ജീവനക്കാര്‍, നിര്‍മ്മാണം നടക്കുന്ന സ്ഥലത്തെ മേഴ്‌സ്ത്തിരി ഉള്‍പ്പെടെയുള്ള തൊഴിലാളികള്‍ എന്നിവരോട് നിരീക്ഷണത്തില്‍ പോകാന്‍ നിര്‍ദേശിച്ചു ഇന്നലെ മാത്രം 20 പേരെ പ്രൈമറി കോണ്‍ടാക്ട് മാത്രം കണ്ടെത്തി. ഇവരുമായി ബന്ധപ്പെട്ടവരും നിരീക്ഷണത്തില്‍ പോകേണ്ടി വരും..  

ലോറി ഡ്രൈവര്‍ താമസിക്കുന്നതും ഇപ്പോള്‍ വീട് പണിത് കൊണ്ടിരിക്കുന്നതുമായ സ്ഥലങ്ങള്‍ ഉള്‍പ്പെടുന്ന കട്ടപ്പന നഗരസഭയിലെ എട്ട്, ഒന്‍പത്, പത്ത് വാര്‍ഡുകളുടെ കുറെ ഭാഗങള്‍ ഹോട്ട്‌സ്‌പോട്ട് ആയി പ്രഖ്യാപിക്കുമെന്ന് ചെയര്‍മാന്‍ ജോയി വെട്ടിക്കുഴി പറഞ്ഞു. ജില്ലാ കളക്ടറുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലായിരിക്കും നടപടികള്‍ സ്വീകരിക്കുക എന്നും അദ്ദേഹം പറഞ്ഞു.  

ഇയാള്‍ ബന്ധപ്പെട്ട വ്യക്തികളുടെയും കടകളുടെയും വിവരങ്ങള്‍ ശേഖരിച്ചു രൂപപ്പെടുത്തിയ റൂട്ട് മാപ്പ് അനുസരിച്ചുള്ള ആളുകളെ ഇന്ന് മുതല്‍ നിരീക്ഷണത്തിലാക്കും. നേരിട്ട് ബന്ധപ്പെട്ടിട്ടുള്ള ആളുകളെ പ്രത്യകം നിരീക്ഷിക്കും. ഇവരുടെ സ്രവങ്ങള്‍ ശേഖരിച്ചു പരിശോധനക്കയക്കും. ഇയാള്‍ മൂലം സമൂഹവ്യാപനമുണ്ടാകാനുള്ള സാധ്യതകളും പരിശോധിച്ച് വരികയാണ്.  

ആരോഗ്യ വകുപ്പ് അധികൃതരുടെ നിര്‍ദേശങ്ങള്‍ അവഗണിച്ചായിരുന്നു ഇയാള്‍ കറങ്ങി നടന്നത്. നിരീക്ഷണത്തില്‍ കഴിയണമെന്ന് പറഞ്ഞതും അവഗണിച്ചു. ഇയാള്‍ സാധനങ്ങള്‍ നല്‍കിയ കട ഉടമകള്‍ ജോലിക്കാര്‍, ഈ കടകളില്‍ നിന്ന് സാധനങ്ങള്‍ വാങ്ങിയ ആളുകള്‍, വീട് പണി നടക്കുന്ന സ്ഥലത്ത് ഇയാള്‍ ബന്ധപ്പെട്ടവര്‍, തുടങ്ങിയവര്‍ക്ക് നിരീക്ഷണത്തില്‍ കഴിയേണ്ടിവരും.

ആകെ 39 പേരാണ് ജില്ലയില്‍ ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളത്. ഇതില്‍ രോഗം സ്ഥിരീകരിച്ച രണ്ട് പേര്‍ ജില്ലയ്‌ക്ക് വെളിയിലും ചികിത്സയിലുണ്ട്. വീടുകളിലും സ്ഥാപനങ്ങളിലുമായി ആകെ നിരീക്ഷണത്തിലുള്ളത് 4227 പേരാണ്. 7624 പേരുടെ സ്രവ സാമ്പിള്‍ ഇതുവരെ അയച്ചപ്പോള്‍ ഇനി 336 പേരുടെ സാമ്പിളിന്റെ ഫലം കൂടി ലഭിക്കാനുണ്ട്.  

കട്ടപ്പന മാര്‍ക്കറ്റ് അടച്ചത് താല്‍ക്കാലികമായാണെന്നും രോഗിയുടെ സമ്പര്‍ക്ക വിവരം ശേഖരിച്ച ശേഷം ശുചീകരണം നടത്തി മാര്‍ക്കറ്റ് തുറക്കാന്‍ അനുവദിക്കുമെന്നും അതേ സമയം ജില്ലാ കളക്ടര്‍ വ്യക്തമാക്കി. അവശ്യ സാധനങ്ങളുടെ വില്‍പ്പന മാത്രമാകും അനുവദിക്കുക. വിശദമായ പരിശോധനക്ക് ശേഷമാകും മറ്റ് കാര്യങ്ങള്‍ തീരുമാനിക്കുക.  

വ്യാഴാഴ്ച ആറ് പേര്‍ക്ക് ജില്ലയില്‍ രോഗം സ്ഥിരീകരിച്ചിരുന്നു. അതേ സമയം രോഗം സ്ഥിരീകരിച്ചവരില്‍ പലര്‍ക്കും പരിശോധനയില്‍ ഫലം വന്നെങ്കിലും പോസീറ്റീവായി തുടരുകയാണ്. ഇതില്‍ ഒരാള്‍ക്ക് പല തവണയായി പോസിറ്റീവ് തുടരുകയാണ്. ആറോളം പേരുടെ ഫലം ഇനിയും വരാനുണ്ട്.

Tags: idukkiCoronaKattapana
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അതിതീവ്ര മഴയ്‌ക്ക് സാദ്ധ്യത; പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ റെഡ് അലർട്ട്, ജാഗ്രതാ നിർദേശം

Kerala

ഇടുക്കിയിലേക്കുള്ള യാത്രകള്‍ 2 ദിവസത്തേയ്‌ക്ക് പരമാവധി ഒഴിവാക്കണമെന്ന് മന്ത്രി അനൂപ് ജേക്കബ്,ജില്ലയില്‍ 9 ദുരിതാശ്വാസ ക്യാമ്പുകള്‍

Idukki

പിള്ളേരോണവും ഇടവെട്ടി ഔഷധസേവയും; ഔഷധം നൽകുന്നത് കൊച്ചി ഇസ്‌കോണിലെ ഭക്തർ

Mullaperiyar Dam. File photo: Manorama
Kerala

ഇടുക്കിയിലെ മഴക്കുറവ് തമിഴ്‌നാടിനും തിരിച്ചടി; ഓണം പ്രതിസന്ധിയിലെന്ന് കർഷകർ

Idukki

ഇടുക്കി ജില്ലയിലെ ഗോത്രകലകളുടെ സംരക്ഷണത്തിന് പ്രത്യേക പദ്ധതി നടപ്പിലാക്കണം : തപസ്യ കലാസാഹിത്യവേദി

പുതിയ വാര്‍ത്തകള്‍

സതീശൻ സർക്കാർ വാഗ്ദാന ലംഘനത്തിന്റെ പ്രതീകമായി മാറി: കെ സുരേന്ദ്രൻ

വിവാഹമോചന ഹർജി പിൻവലിച്ച് വിജയ്‌യുടെ ഭാര്യ സംഗീത; കേസുമായി മുൻപോട്ട് പോകാനില്ലെന്ന് ചെങ്കൽപ്പേട്ട് കോടതിയെ അറിയിച്ചു

പാസിംഗ് ഔട്ട് പരേഡിന് ശേഷം രാജി അമ്മ രാധയുടെ കൂടെ

ആരും പിന്തുണക്കാന്‍ ഇല്ലെങ്കിലും സ്വപ്‌നങ്ങള്‍ക്ക് ചിറകുണ്ട്; ദാരിദ്ര്യത്തോട് പടവെട്ടി രാജി ഇനി കേരള പോലീസില്‍

എക്സ്എസ്ആർ155, ഹൈബ്രിഡ് സ്കൂട്ടറുകൾക്ക് ആകർഷകമായ ക്യാഷ്ബാക്കും ഇൻഷുറൻസ് ആനുകൂല്യങ്ങളും; ഓണം ഓഫറുകൾ പ്രഖ്യാപിച്ച് യമഹ

തിരുവനന്തപുരം–അമേരിക്കൻ നഗര സഹകരണത്തിന് എംബസിയുടെ പിന്തുണ; വാഷിങ്ടണിൽ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരുമായി മേയർ വി.വി. രാജേഷിന്റെ നിർണായക ചർച്ച

യാത്രക്കാരുടെ ബാഹുല്യം: പ്രിയദർശിനി ബസുകളിൽ കയറുന്നത് 100 മുതല്‍ 130 വരെ ആളുകൾ, ദുരന്തത്തിന് കതോര്‍ത്ത് കെഎസ്ആര്‍ടിസി

പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കെടുത്ത വാഹനത്തിന് പിഴ; മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ

നീറ്റ് പരീക്ഷയിൽ ഗുരുതര വീഴ്ച; ചോർച്ചയ്‌ക്ക് പിന്നിൽ മൂന്ന് വിഷയ വിദഗദ്ധർ, കുറ്റപത്രം സമർപ്പിച്ച് സിബിഐ

‘വിലകുറഞ്ഞ രാഷ്‌ട്രീയം കളിക്കരുത് ‘: മേക്കാദാട്ട് അണക്കെട്ട് വിഷയത്തിൽ നിയമസഭയിൽ വാക്കുതർക്കത്തിലേർപ്പെട്ട് മുഖ്യമന്ത്രി വിജയും ഉദയനിധി സ്റ്റാലിനും 

സ്വാതന്ത്ര്യദിനാഘോഷത്തിലേക്ക് ക്ഷണം; പെരുംകുളത്ത് നിന്നും ജയലക്ഷ്മി ദൽഹിക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.