Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഇന്ത്യക്കുനേരെ മാത്രമല്ല അക്രമം; വ്യാളിയെ അടക്കേണ്ടത് പൊതു ആവശ്യം; ചൈനയെ ദക്ഷിണ ചൈനാക്കടലില്‍ വരിഞ്ഞുമുറുക്കാനൊരുങ്ങി ക്വാഡ്

യുഎസ്എസ് റൊണാള്‍ഡ് റിഗന്‍, യുഎസ്എസ് തിയഡോര്‍ റൂസ്‌വെല്‍റ്റ് എന്നിവ പടിഞ്ഞാറന്‍ പസഫിക്കിലും, യുഎസ്എസ് നിമിറ്റ്‌സ് കിഴക്കുഭാഗത്തുമാണ് വിന്യസിച്ചിരിക്കുന്നത്. ഇതിന് പുറമേ ഇന്ത്യയുടെ പടക്കപ്പലുകളും ദക്ഷിണ ചൈന കടലില്‍ വിന്യസിച്ചു. ചൈനയുടെ ബദ്ധവൈരികളായ വിയറ്റ്‌നാമിന് ബ്രഹ്മോസ് മിസൈലുകള്‍ അടക്കം നല്‍കാനുള്ള നീക്കം ഇന്ത്യ ആരംഭിച്ചിട്ടുമുണ്ട്.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Jun 19, 2020, 05:04 pm IST
inWorld

കോട്ടയം: ചൈനയെ ദക്ഷിണ ചൈനാക്കടലില്‍ വരിഞ്ഞ് മുറുക്കാന്‍ ഇന്ത്യ ഒരുങ്ങുന്നു. ദക്ഷിണ ചൈനാക്കടലില്‍ അവരുടെ ആധിപത്യം പ്രതിരോധിക്കാന്‍ ക്വാഡ് (ക്യു.യു.എ.ഡി) ആണ് രംഗത്ത് എത്തിയത്. ഇന്ത്യ, അമേരിക്ക, ഓസ്‌ട്രേലിയ, ജപ്പാന്‍ എന്നീ രാജ്യങ്ങള്‍ സംയുക്തമായാണ് ക്വാഡ് നിയന്ത്രിക്കുന്നത്.

അതിര്‍ത്തിയില്‍ സംഘര്‍ഷമുണ്ടായതിന് പിന്നാലെ ക്വാഡിലെ അംഗരാജ്യങ്ങള്‍ സൈനിക വിന്യാസം ആരംഭിച്ചു കഴിഞ്ഞു. നീക്കങ്ങളുടെ ഭാഗമായി പസഫിക്ക് സമുദ്രത്തില്‍ ചൈനയ്‌ക്കെതിരെ വലിയ സൈനിക വിന്യാസവുമായി അമേരിക്ക എത്തി.

 യുഎസ്എസ് റൊണാള്‍ഡ് റിഗന്‍, യുഎസ്എസ് തിയഡോര്‍ റൂസ്‌വെല്‍റ്റ് എന്നിവ പടിഞ്ഞാറന്‍ പസഫിക്കിലും, യുഎസ്എസ് നിമിറ്റ്‌സ് കിഴക്കുഭാഗത്തുമാണ് വിന്യസിച്ചിരിക്കുന്നത്. ഇതിന് പുറമേ ഇന്ത്യയുടെ പടക്കപ്പലുകളും ദക്ഷിണ ചൈന കടലില്‍ വിന്യസിച്ചു. ചൈനയുടെ ബദ്ധവൈരികളായ വിയറ്റ്‌നാമിന് ബ്രഹ്മോസ് മിസൈലുകള്‍ അടക്കം നല്‍കാനുള്ള നീക്കം ഇന്ത്യ ആരംഭിച്ചിട്ടുമുണ്ട്.

ഇന്ത്യക്കുനേരെ മാത്രമല്ല ചൈനയുടെ അക്രമം

ചുറ്റുമുള്ള ഒരുവിധം എല്ലാ അതിര്‍ത്തി രാജ്യങ്ങളോടും യുദ്ധവെറി കാട്ടുകയാണ് ചൈന. തെയ്വാന്‍, വിയറ്റ്‌നാം, ജപ്പാന്‍, ഹോങ്കോങ് എന്നിങ്ങനെ പലരാജ്യങ്ങളുമായി ചൈന സംഘര്‍ഷത്തിലാണ്.  ഇന്ത്യയടക്കം പതിനാലു രാജ്യങ്ങളുമായിട്ടാണ് ചൈനയ്‌ക്ക് അതിര്‍ത്തിയുള്ളത്. ചൈനയുടെ ജെ 10 ഫൈറ്റര്‍ വിമാനം അതിര്‍ത്തി ലംഘിച്ചതിനെ തുടര്‍ന്ന് തെയ്വാന്റെ യുദ്ധവിമാനങ്ങള്‍ തുരത്തിയത് കഴിഞ്ഞിടയ്‌ക്കാണ്. അതിനു മുമ്പ് ജൂണ്‍ 12 നും ജൂണ്‍ ഒമ്പതിനുമൊക്കെ ഇതുപോലുള്ള വ്യോമാതിക്രമണങ്ങള്‍ ചൈനയുടെ ഭാഗത്തുനിന്നുണ്ടായി. കഴിഞ്ഞ മാസത്തെ പ്രകോപനം ജപ്പാനോടായിരുന്നു.

തങ്ങളുടെ വിമാനവാഹിനിക്കപ്പലായ ലിയോണിങ്ങിനെയും അതിലെ പോര്‍സംഘത്തെയും ഒരു റൗണ്ട് ട്രിപ്പ് മിഷനുവേണ്ടി അവര്‍ പറഞ്ഞയച്ചത് മിയാക്കോ കടലിടുക്കിലേക്കാണ്. ഈ അപ്രതീക്ഷിത നീക്കത്തെ ഒരു യുദ്ധത്തിനുള്ള ക്ഷണമായിട്ടാണ് ജപ്പാന്‍ കണക്കാക്കിയത്. കുറെ മാസങ്ങളായി ഈ പ്രദേശത്ത് നിരന്തരം  പോരാട്ട പരിശീലനങ്ങള്‍ ചൈനീസ് നേവിയുടെ യുദ്ധക്കപ്പലുകള്‍ നടത്തി വരികയാണ്.

ദക്ഷിണ ചൈനാ കടലില്‍ അമേരിക്കന്‍, ചൈനീസ് നാവികസേനകള്‍ നൂറു മീറ്റര്‍ അടുത്തുവരെ യുദ്ധകാഹളവുമായി എത്തിയിരുന്നു. പത്തു വര്‍ഷത്തിനിടെ ആദ്യമായി വിയറ്റ്‌നാമിന് ഒരു പ്രതിരോധ ധവളപത്രം പുറപ്പെടുവിക്കേണ്ടി വന്നത് ചൈനയുടെ അതിര്‍ത്തിക്കകത്തേക്ക് കയറിയുള്ള അതിക്രമങ്ങള്‍ കൊണ്ട് പൊറുതിമുട്ടിയിട്ടാണ്. വാങ് ഗാര്‍ഡ് ബാങ്കിന് അടുത്തുള്ള വിയറ്റ്‌നാമിന്റെ സ്പെഷ്യല്‍ എക്കണോമിക് സോണിലേക്ക് തങ്ങളുടെ ജിയോളജിക്കല്‍ സര്‍വേ കപ്പല്‍ ഓടിച്ചുകയറ്റിയാണ് ചൈന അവസാനമായി പ്രകോപനമുണ്ടാക്കുന്നത്.

വിയറ്റ്‌നാമിനോട് ചേര്‍ന്നുള്ള സകല സൈനിക ബേസുകളിലും ചൈനയുടെ ശക്തിപ്രകടനങ്ങള്‍ സജീവമായി നടക്കുന്നതും ഹാനോയിയെ അസ്വസ്ഥമാക്കുന്നുണ്ട്.  വിയറ്റ്‌നാമിനോട് ചേര്‍ന്ന് കിടക്കുന്ന പല ആളില്ലാ ദ്വീപുകളും അനധികൃതമായി പിടിച്ചെടുത്ത് അവിടെ സൈനിക പ്രസ്ഥാനങ്ങളും മിസൈല്‍ ലോഞ്ചറുകളും സ്ഥാപിച്ചുകൊണ്ട് പരസ്യമായ ഭീഷണി സൃഷ്ടിക്കുന്നതാണ് ചൈനയുടെ നയം. അവസാനം ഇന്ത്യയോടാണ് ചൈന യുദ്ധ കാഹളം മുഴക്കിയിരിക്കുന്നത്. ചൈനയുടെ പ്രകോപനത്തില്‍ ശക്തമായ തിരിച്ചടിയാണ് ഇന്ത്യ നല്‍കിയത്.

സാനു കെ. സജീവ്

Tags: indiaജപ്പാന്‍ഓസ്ട്രേലിയchinaamerica
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കെനിയന്‍ പ്രസിഡന്‍റ് റൂട്ടോ (ഇടത്ത്) കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് (നടുവില്‍)
India

കെനിയയില്‍ സമരം നടത്തിച്ച് ചൈന അദാനിയെ ഒഴിവാക്കി, അദാനിയുടെ 200 കോടി പദ്ധതി ചൈന നേടിയത് 290 കോടിയ്‌ക്ക്; കോണ്‍ഗ്രസിന് സന്തോഷം

India

അഗ്നി5 മിസൈലിന്റെ ഭാരവും പേലോഡ് ഭാരവും വെട്ടിക്കുറച്ച് ഡിആര്‍ഡിഒ; ചൈനയ്‌ക്ക് ആശങ്ക;മിസൈല്‍ 10000 കി.മീ ദൂരേക്ക് കുതിക്കാനാവുമെന്ന് ചൈനീസ് വിദഗ്ധര്‍

News

ചൈന അരുണാചലിൽ കടന്നോ? വ്യാജവാർത്തയെന്ന് ഭാരതം

World

സ്വാതന്ത്ര്യദിനത്തിൽ ഇന്ത്യൻ മാധ്യമങ്ങളെ പ്രശംസിച്ച് ബലൂചിസ്ഥാൻ : പാകിസ്ഥാനെ കാൻസർ എന്ന് വിശേഷിപ്പിച്ച് മിർ യാർ ബലൂച്

India

ഇന്ത്യ ഇസ്രയേലുമായുള്ള ബന്ധം ഉപേക്ഷിക്കണമെന്ന് ആംനസ്റ്റി; അമേരിക്കയിലെ എന്‍ജിഒ ആണോ ഇന്ത്യയുടെ വിദേശനയം തീരുമാനിക്കുന്നത്?

പുതിയ വാര്‍ത്തകള്‍

എൻഎസ്‌എസുമായുള്ള തർക്കം നിലനില്‍ക്കുന്നതിനിടെ മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ പങ്കെടുക്കുന്ന പരിപാടിക്ക് വേദി നിഷേധിച്ച്‌ എൻഎസ്‌എസ്.

എടിഎം വഴി അരി…മോദിയുടെ അന്നപൂര്‍ത്തി ധാന്യ എടിഎം…വീഡിയോ പങ്കുവെച്ച് അനൂപ് ആന്‍റണി

മോദിയുടെ കരുതലിനെക്കുറിച്ചുള്ള ഓര്‍മ്മ പങ്കുവെച്ച് ഉദ്ധവ് താക്കറെ ശിവസേനയുടെ എംപി പ്രിയങ്ക ചതുര്‍വേദി

ഒപ്പം എന്ന മോഹന്‍ലാല്‍ സിനിമ ഹിന്ദിയിലേക്ക്…സാമുദ്രക്കനി ചെയ്ത ക്രൂരനായ വില്ലനായി അക്ഷയ് കുമാര്‍, അന്ധനായി സെയ്ഫ് അലി ഖാന്‍

സനോജിന് ധൈര്യമുണ്ടെങ്കിൽ സവർക്കറുടെ പിറന്നാൾ ആഘോഷമാക്കിയ കമ്യൂണിസ്റ്റ് നേതാവ് മിറാജ്കറെ ഒന്ന് തള്ളിപ്പറയൂ ; കാണട്ടെ മിടുക്ക്

മുത്തശ്ശി സാരി സമ്മാനിച്ചത് വിവാഹത്തിന് ഉടുക്കാനായി…ആ സാരിയുടുത്ത് ദേശീയ പുരസ്കാരം വാങ്ങണമെന്നത് സായി പല്ലവിയ്‌ക്ക് മോഹം.

വിവാഹമോചന നടപടികള്‍ വേഗത്തിലാക്കാം,ജീവിത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പൂജകള്‍ ചെയ്യാം- വീട്ടമ്മയെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ പ്രതി അറസ്റ്റില്‍

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക് സാധ്യത

മുല്ലപ്പെരിയാര്‍ സംഭരണശേഷിയും സുരക്ഷയും വിലയിരുത്തി ദേശീയ സുരക്ഷാ അതോറിറ്റി ഉപസമിതി

റെയിൽടിക്കറ്റ് തട്ടിപ്പ്: 13580 പേർക്കെതിരേ നടപടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.