Friday, July 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ശബരിമല വിമാനത്താവളത്തിന്റെ പേരില്‍ ഏറ്റെടുക്കുന്നത് ചെറുവള്ളി എസ്റ്റേറ്റ്; പാലാ സബ് കോടതിയില്‍ നല്‍കിയ കേസിന് സമാന്തരമായിട്ടാണ് ഏറ്റെടുക്കല്‍

തിരുവല്ല ബിലിവേഴ്‌സ് ചര്‍ച്ച് കൈവശപ്പെടുത്തിയ എസ്‌റ്റേറ്റ് തിരിച്ചെടുക്കാനാണ് കോടികള്‍ ചെലവിടാന്‍ തീരുമാനമായത്. കോട്ടയം കളക്ടര്‍ പാലാ സബ് കോടതിയില്‍ നല്‍കിയ കേസിന് സമാന്തരമായിട്ടാണ് സ്ഥലം ഏറ്റെടുക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 19, 2020, 11:30 am IST
in Kottayam

കോട്ടയം: സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള 2263  ഏക്കര്‍ ചെറുവള്ളി എസ്‌റ്റേറ് ശബരിമല വിമാനത്താവളത്തിനായി കോടികള്‍ ചെലവിട്ട് ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ ഉത്തരവിറക്കി. തിരുവല്ല ബിലിവേഴ്‌സ് ചര്‍ച്ച്  കൈവശപ്പെടുത്തിയ എസ്‌റ്റേറ്റ് തിരിച്ചെടുക്കാനാണ് കോടികള്‍ ചെലവിടാന്‍ തീരുമാനമായത്. കോട്ടയം കളക്ടര്‍ പാലാ സബ് കോടതിയില്‍ നല്‍കിയ കേസിന് സമാന്തരമായിട്ടാണ് സ്ഥലം ഏറ്റെടുക്കുന്നത്. നഷ്ടപരിഹാര തുക കോടതിയില്‍ കെട്ടിവച്ച്  ഏറ്റെടുക്കാനാണ് ഉത്തരവ്. വില കളക്ടര്‍ തീരുമാനിക്കും.ഭൂമി ഏറ്റെടുക്കല്‍ നിയമത്തിലെ 77-ാം വകുപ്പ് പ്രകാരമാണ് തുക കെട്ടിവയ്‌ക്കുന്നത്. 

വിവിധ സംഘടനകളുടെ എതിര്‍പ്പ് വകവയ്‌ക്കാതെയാണ് സര്‍ക്കാരിന്റെ തീരുമാനം. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നുകഴിഞ്ഞു. 2263 ഏക്കര്‍  ഭൂമി ഒരു രൂപ പോലും വിലയായി നല്‍കാതെ ഏറ്റെടുക്കണമെന്നാണ് ഭൂഅവകാശ സംരക്ഷണ സമിതി അടക്കമുള്ള സംഘടനകള്‍ ആവശ്യപ്പെടുന്നത്. നിലവില്‍ കൈവശം വച്ചിരിക്കുന്ന ബിലിവേഴ്‌സ് ചര്‍ച്ചിനോ മുമ്പ് കൈവശമുണ്ടായിരുന്ന  ഹാരിസണോ എസ്റ്റേറ്റിന്റെ ഉടമസ്ഥാവകാശം തെളിയിക്കുന്ന രേഖകളില്ലെന്ന വാദം സര്‍ക്കാര്‍ തന്നെയാണ് ഉയര്‍ത്തിയത്. 

അങ്ങനെയുള്ളപ്പോള്‍  ഭൂമിയുടെ വില സര്‍ക്കാര്‍ തന്നെ കെട്ടിവയ്‌ക്കുമ്പോള്‍ ഭൂമി സര്‍ക്കാരിന്റെതാണെന്ന വാദത്തില്‍ നിന്ന് സര്‍ക്കാര്‍ തന്നെ സ്വയം പിന്മാറുകയാണെന്ന സംശയം ജനിപ്പിക്കുമെന്ന് നിയമ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് സര്‍ക്കാര്‍ ധൃതിപിടിച്ച് വിമാനത്താവളത്തിനായി ഭൂമി ഏറ്റെടുക്കുന്നതെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്.  

സ്വാതന്ത്യം കിട്ടും മുമ്പ് ഇംഗ്ലീഷ് കമ്പനികള്‍ പാട്ടത്തിന് നടത്തിയ എസ്റ്റേറ്റുകള്‍ സ്വാതന്ത്രലബ്ദിയോടെ  സര്‍ക്കാരില്‍ തിരികെ വന്നെന്നാണ് സര്‍ക്കാര്‍ വാദം. പാട്ടക്കാലാവധി കഴിഞ്ഞ ഭൂമി സര്‍ക്കാരിന്റെ ഭൂമിയായി മാറുമെന്നതിനാല്‍ ചെറുവള്ളി എസ്റ്റേറ്റ് ബിലിവേഴ്‌സ് ചര്‍ച്ചിന് കൈമാറിയത് അംഗീകരിച്ചിട്ടില്ല. അതുകൊണ്ടാണ് സര്‍ക്കാര്‍ ഹാരിസണുമായിട്ടുളള പോക്കുവരവ് വരെ റദ്ദാക്കിയത്. ഇതിനെതിരെ ഹാരിസണ്‍ കോടതിയില്‍ പോയി. 

ഹാരിസണില്‍ നിന്ന് എസ്റ്റേറ്റ് വാങ്ങിയത് അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് ബിലിവേഴ്‌സ് ചര്‍ച്ചും കോടതിയെ സമീപിച്ചു. 2005-ല്‍ ആണ് ബിലിവേഴ്‌സ് ചര്‍ച്ചിന്റെ നിയന്ത്രണത്തിലുള്ള ഗോസ്പല്‍ ഏഷ്യയ്‌ക്ക് വിറ്റത്. എസ്റ്റേറ്റുകള്‍ തിരിച്ചെടുക്കാന്‍ ശുപാര്‍ശ ചെയ്യുന്ന എം.ജി.രാജമാണിക്യം കമ്മീഷന്‍ റിപ്പോര്‍ട്ട് കോടതി റദ്ദാക്കിയിരുന്നു.എസ്റ്റേറ്റ് തിരിച്ചെടുക്കാന്‍ സിവില്‍ കേസ് നടത്താനും ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി. ഇതനുസരിച്ചാണ് പാലാ സബ് കോടതിയില്‍ കോട്ടയം കളക്ടര്‍ കേസ് കൊടുത്തത്.  

വിമാനത്താവളത്തിന് 1500 ഏക്കര്‍,ബാക്കി ഭൂമി എന്തിന് ?  

കോട്ടയം : നിര്‍ദ്ദിഷ്ട ശബരിമല വിമാനത്താവളത്തിനായി 1500 ഏക്കര്‍ ഭൂമി മതിയാകുമെന്നാണ് കണക്കാക്കുന്നത്. ഇത് സംബന്ധിച്ച് സാധ്യതാ പഠനം നടത്തിയ  കണ്‍സള്‍ട്ടന്‍സി ലൂയി ബഗ്ഗര്‍ റിപ്പോര്‍ട്ട് സര്‍ക്കാരിന് നല്‍കിയിരുന്നു.തുടര്‍ന്ന് വിശദമായ പഠന റിപ്പോര്‍ട്ട് തയ്യാറാക്കാനുള്ള ചുമതലയും ലൂയി ബഗ്ഗറിന് നല്‍കി. 2263 ഏക്കര്‍ ഭൂമി പൂര്‍ണ്ണമായും വിമാനത്താവളത്തിന് ആവശ്യമില്ലാത്തതിനാല്‍ ബാക്കി ഭൂമി എന്താവശ്യത്തിന് ഉപയോഗിക്കുമെന്ന ചോദ്യമാണ് ഉയരുന്നത്. 

സര്‍ക്കാരിന് അവകാശപ്പെട്ട ഭൂമിയായതിനാല്‍ ഒരു രൂപ പോലും നല്‍കാതെ ഏറ്റെടുക്കുണമെന്നും ഭൂമി ഭൂരഹിതര്‍ക്ക് വീതിച്ച് നല്‍കണമെന്നാണ് ഭൂരഹിത സംഘടനകള്‍ ആവശ്യപ്പെടുന്നത്. മാത്രമല്ല രേഖകളില്‍ 2263 ഏക്കര്‍ ഭൂമിയാണ് കാണിച്ചിട്ടുണ്ടെങ്കിലും ഏരിയല്‍ സര്‍വ്വേ നടന്നിട്ടില്ലാത്തതിനാല്‍ ഇതിലുമേറെ ഭൂമി ഉണ്ടാകുമെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. എസ്റ്റേറ്റില്‍ വനഭൂമിയും ഉള്‍പ്പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തില്‍ വിമാനത്താവളത്തിന് വേണ്ട ഭൂമിക്ക് ശേഷമുള്ള ഭൂമി ഏത് ആവശ്യത്തിന് ഉപയോഗിക്കുമെന്ന കാര്യത്തില്‍ വ്യക്തതയില്ല.

Tags: എയര്‍പോര്‍ട്ട്ശബരിമലCheruvally estate
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എരുമേലി വിമാനത്താവളം പത്തനംതിട്ടയിലേക്ക് മാറ്റുമോ? സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രചരണം

Kerala

ശബരിമല അന്നദാനത്തില്‍ വന്‍ അഴിമതി: അയ്യപ്പ സേവാസംഘം സംഘടനകളെ ഒഴിവാക്കിയതില്‍ ദുരൂഹത

Kerala

ശബരിമലയുടെ സുരക്ഷ ആശങ്കയില്‍; സാംസ്‌കാരിക മാനബിന്ദുക്കളെ അപമാനിക്കാനുള്ള ശ്രമം ചെറുക്കും: ഹിന്ദു ഐക്യവേദി

Kerala

മീനമാസ പൂജക്കായി നാളെ ശബരിമല നട തുറക്കും

Kerala

ശബരിമല വിമാനത്താവള പദ്ധതി അനിശ്ചിതത്വത്തില്‍; ചെറുവള്ളി എസ്റ്റേറ്റിന്റെ ഉടമസ്ഥാവകാശം ഉന്നയിച്ച് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി തള്ളി

പുതിയ വാര്‍ത്തകള്‍

പഴയ തടിയന്‍ രണതുംഗ (ഇടത്ത്) ശശി തരൂരിനൊപ്പം പുതിയ രണതുംഗ(വലത്ത്)

ബരിയാട്രിക് ശസ്ത്രക്രിയ ചെയ്ത ശേഷം മുന്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ അര്‍ജുന്‍ രണതുംഗയെ കണ്ട് ശശി തരൂര്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി

വീണ്ടും സമൂഹമാധ്യമങ്ങളില്‍ വൈറലായി നടന്‍ ദിലീപ്

വി.എസ്. ശ്യാമ ഡിവൈഎഫ്‌ഐ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ്; ആര്യ രാജേന്ദ്രനെ ജില്ലാ തലത്തിലേക്ക് പരിഗണിച്ചുള്ള നീക്കം പരാജയപ്പെട്ടു

നടന്‍ വിജയിനെ രാഷ്‌ട്രീയത്തില്‍ വെല്ലുവിളിക്കാന്‍ ധനുഷ്

പാകിസ്ഥാന്റെ ആണവായുധത്തിന്റെ ബട്ടണ്‍ ഇനി അസിം മുനീറിന്റെ കയ്യില്‍

ഐഷി ഘോഷിനെതിരായ പോലീസ് നടപടി ചൂണ്ടിക്കാട്ടിയ ബ്രിട്ടാസിന് നദ്ദ കൊടുത്ത മറുപടി കണ്ടോ? ‘സമരത്തിനിറങ്ങിയാന്‍ വിദ്യാര്‍ഥികള്‍ നടപടി നേരിടേണ്ടിവരും’

ഐഐടി മദ്രാസ് ഡയറക്ടറായ വി കാമകോടിയെ ഗോമൂത്രം എന്ന് അപമാനിച്ചതിന് പ്രിയങ്കയ്‌ക്ക് കത്തയച്ച് ഏഷ്യൻ യൂണിവേഴ്‌സിറ്റി പ്രസിഡന്‍റ് കെ കെ അഗർവാൾ

ടൈഗര്‍ മേമന്‍ (ഇടത്ത്) മഹീമിലെ കെട്ടിടം (വലത്ത്)

കോണ്‍ഗ്രസ് കാലത്തെ ഇസ്ലാമിക അധോലോകത്തിന്റെ പവര്‍ കണ്ടോ? 33 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പ്രതി ടൈഗര്‍ മേമന്റെ സ്വത്തുവക ലേലം കൊള്ളാൻ ഒരാള്‍ വന്നത്

ഇന്ത്യയുടെ സാമ്പത്തിക തിളക്കം കുറയുന്നില്ല…രാജ്യത്തെ പൊതുമേഖലാ ബാങ്കുകള്‍ കുതിയ്‌ക്കുന്നു, ലാഭം 1.98 ലക്ഷം കോടി, കിട്ടാക്കടം കുറഞ്ഞു

സഹപ്രവര്‍ത്തകയെ പീഡിപ്പിച്ചെന്ന കേസ്: തെഹല്‍ക്ക മുന്‍ എഡിറ്റര്‍ തരുണ്‍ തേജ്പാലിനെതിരായ അപ്പീലില്‍ വിധി പറയുന്നത് മാറ്റി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.