Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Parivar
BJP

സംസ്ഥാനത്തേത് മനുഷ്യത്വം മരവിച്ച സർക്കാർ: കുമ്മനം രാജശേഖരൻ

ഒരു മാഹാമാരിയെ നേരിടുന്നു എന്ന ഗൗരവം കേരളസർക്കാരിന് ഇല്ല.പ്രവാസികൾക്ക് കേരളത്തിൽ എല്ലാസൗകര്യവും ഒരുക്കിയിട്ടുണ്ട് എന്ന് ആദ്യം പറഞ്ഞ കേരളസർക്കാർ അവർ എത്തിതുടങ്ങിയപ്പോൾ സ്റ്റോപ് മെമ്മോ കൊടുക്കുകയാണ്.കേരളത്തിലേക്ക് പ്രവാസികൾ വരേണ്ട,മതിമതിഎന്നാണ് പറയുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 18, 2020, 11:25 am IST
inBJP
ബിജെപി പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കളക്ടറേറ്റിന് മുൻപിൽ നടന്ന ധർണ മുൻ മിസോറാം ഗവർണ്ണർ കുമ്മനം രാജശേഖരൻ ഉദ്ഘാടനം ചെയ്യുന്നു

ബിജെപി പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കളക്ടറേറ്റിന് മുൻപിൽ നടന്ന ധർണ മുൻ മിസോറാം ഗവർണ്ണർ കുമ്മനം രാജശേഖരൻ ഉദ്ഘാടനം ചെയ്യുന്നു

പത്തനംതിട്ട: സംസ്ഥാനത്ത് മനുഷ്യത്വം മരവിച്ച സർക്കാരാണ് ഭരിക്കുന്നതെന്ന് മുൻ മിസോറാം ഗവർണ്ണർ കുമ്മനം രാജശേഖരൻ പറഞ്ഞു.കോവിഡിന്റെ മറവിൽ സംസ്ഥാന സർക്കാർ നടത്തുന്ന പകൽ കൊള്ളക്കും,കോവിഡ് പ്രതിരോധ പ്രവർത്തനത്തിലെ പാളിച്ചകൾക്കുമെതിരെ ബിജെപി പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കളക്ടറേറ്റിന് മുൻപിൽ നടന്ന ധർണ ഉദ്ഘാടനംചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോവിഡ്പ്രതിരോധപ്രവർത്തനങ്ങളോട് സംസ്ഥാനസർക്കാർ ആത്മാർത്ഥതകാണിക്കണം.പാർട്ടി വളർത്താനും,സ്വന്തം കീശവീർപ്പിക്കാനുമുള്ള അവസരമായി കോവിഡ്പ്രതിരോധ പ്രവർത്തനം മാറരുത്. രോഗപ്രതിരോധപ്രവർത്തനം സേവനമാണ്,ജനക്ഷേമപ്രവർത്തനമാണ്. രോഗംകൊണ്ട് വലയുന്ന രോഗികളുടെ കണ്ണീരുംവേദനയും മനസിലാക്കാനുള്ള മനുഷ്യത്വം സർക്കാരിന് വേണം. കേരളത്തിൽ ഇപ്പോൾ ഉള്ളത് മനുഷ്യത്വംമരവിച്ച സർക്കാരാണ്. കോടികൾ മുടക്കി പിആർ വർക്കിലൂടെ  സർക്കാരിന്റെ പ്രതിച്ഛായവർദ്ധിപ്പിക്കാനുള്ള ശ്രമമാണ് നടത്തുന്നത്. ഇതിനായി മുടക്കുന്ന കോടികൾ സാധാരണക്കാരന്റെ കീശയിൽ നിന്ന് എടുക്കുന്ന പണമാണ് എന്ന് ഓർക്കണം. പ്രതിപക്ഷം എന്ന നിലയിൽ കോൺഗ്രസും അതിന്റെ ഉത്തരവാദിത്വം നിറവേറ്റാൻ ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലെ ജനങ്ങൾക്ക് ഇരുട്ടടിയായ വൈദ്യുത ചാർജ്ജിനെപ്പറ്റി സർക്കാരിന് മിണ്ടാട്ടമില്ല.പെട്രോൾ ഡീസൽ വിലവർദ്ധനവിനെതിരെ പ്രതിഷേധിക്കുന്ന സംസ്ഥാനസർക്കാർ വിലവർദ്ധനവിലൂടെ അധികമായി ലഭിക്കുന്ന കോടികളുടെ നികുതിവരുമാനം ഉപേക്ഷിക്കാൻ തയ്യാറാകണം. പെട്രോൾ ഡീസൽ വിലയുടെ സിംഹഭാഗവും നികുതിയായി സംസ്ഥാനസർക്കാരിനും ലഭിക്കുന്നുണ്ട്. കേന്ദ്രസർക്കാരിന് ഇന്ധനനികുതിയിനത്തിൽ ലഭിക്കുന്ന വരുമാനം ക്ഷേമപ്രവർത്തനങ്ങൾക്കുമാത്രമാണ് ചിലവഴിക്കുന്നത്. സംസ്ഥാനമാകട്ടെ അവർക്ക്  ഇഷ്ടമുള്ളതിനൊക്കെ ഈപണം വിനിയോഗിക്കുന്നു.പ്രക്ഷോഭം ആത്മാർത്ഥത ഉള്ളതാണെങ്കിൽഈഅധികവരുമാനം വേണ്ടെന്ന് വയ്‌ക്കുകയാണ് ചെയ്യേണ്ടത്.

കേന്ദ്രസർക്കാർ പദ്ധതികൾ പേരുമാറ്റി കേരളത്തിന്റെ പദ്ധതികളാക്കി ഇവിടെ അവതരിപ്പിക്കുകയാണ്. കേന്ദ്രം വിവിധപദ്ധതികൾക്ക് അനുവദിക്കുന്ന പണം നേരാംവണ്ണം ചിലവഴിക്കുന്നുപോലുമില്ല.തൊഴിലുറപ്പ് പദ്ധതിക്കായി കേന്ദ്രം അനുവദിച്ച പണത്തിന്റെ 25ശതമാനംപോലും ചിലവഴിച്ചിട്ടില്ല. റോഡുവികസനത്തിന്റെ കാര്യവും ഇതുപോലെതന്നെ.കേന്ദത്തിൽനിന്ന് ഒന്നുംലഭിക്കുന്നില്ലെന്ന് സ്ഥിരമായി പരാതി പറഞ്ഞ് രാഷ്‌ട്രീയ മുതലെടുപ്പ് നടത്തുകയാണ് കേരളസർക്കാർ.കോവിഡ്പ്രതിരോധപ്രവർത്തനങ്ങൾക്ക് വേണ്ടി സംസ്ഥാനത്ത് ചിലവഴിച്ചുകൊണ്ടിരിക്കുന്ന ഓരോരൂപയും കേന്ദ്രസർക്കാരിന്റേതാണ്. 

ചികിത്സാസന്നാഹങ്ങൾ ഒരുക്കാൻ ആവശ്യമായിട്ടുള്ള എല്ലാ ഉപകരണങ്ങളും കേന്ദ്രസർക്കാർ നൽകി. എന്നാൽ കേരള സർക്കാർ കോവിഡ് പ്രതിരോധപ്രവർത്തനങ്ങൾ ഒരു രാഷ്‌ട്രീയ വിഷയമായാണ് കാണുന്നത്.  പ്രതിരോധപ്രവർത്തനങ്ങൾ നടത്താൻ വേണ്ട ആളുകളെ തിരെഞ്ഞെടുക്കുന്നതുപോലും രാഷ്‌ട്രീയമായി. പഞ്ചായത്തുകളിലെ സന്നദ്ധസേനയിൽ സിപിഎമ്മുകാർമാത്രം. സിപിഐഅടക്കമുള്ള ഘടകകക്ഷികളെപ്പോലും തഴഞ്ഞു.സാമൂഹികഅടുക്കളയിലും സാധനസാമഗ്രികൾ ശേഖരിക്കുന്നതും വിതരണം ചെയ്യുന്നതുമെല്ലാം പാർട്ടിപ്രവർത്തകർ മാത്രം. എല്ലാം ഒരുപാർട്ടി മേളയാക്കി മാറ്റാനാണ് സർക്കാർ ശ്രമിച്ചത്.

ഒരുമാഹാമാരിയെ നേരിടുന്നു എന്ന ഗൗരവം കേരളസർക്കാരിന് ഇല്ല.പ്രവാസികൾക്ക് കേരളത്തിൽ എല്ലാസൗകര്യവും ഒരുക്കിയിട്ടുണ്ട് എന്ന് ആദ്യം പറഞ്ഞ കേരളസർക്കാർ അവർ എത്തിതുടങ്ങിയപ്പോൾ സ്റ്റോപ് മെമ്മോ കൊടുക്കുകയാണ്.കേരളത്തിലേക്ക് പ്രവാസികൾ വരേണ്ട,മതിമതിഎന്നാണ് പറയുന്നത്.

കോവിഡിന്റെ മറവിൽ പകൽകൊള്ളയാണ് സർക്കാർ നടത്തുന്നത്.കരിമണൽ ഖനനം, നദികളെല്ലാം തുരന്ന്  എടുക്കുന്നു.എല്ലാം കോവിഡിന്റെ മറവിലാണ്.എല്ലാകോവിഡ് പ്രതിരോധ പ്രോട്ടോകോൾ പാലിച്ചും ഒരുപ്രതിഷേധം പോലും നടത്താനാവുന്നില്ല, സമരഭൂമിയിലെത്തുന്ന രാഷ്‌ട്രീയനേതാക്കൾക്കെതിരെ കേസ്എടുക്കുന്നു.എല്ലാകോവിഡ് പ്രതിരോധ പ്രോട്ടോകോൾ പാലിച്ചും സമരഭൂമിയിലേക്ക് പോകാൻ നിവൃത്തിയില്ലാത്തസ്ഥിതിയാണ് കേരളത്തിൽ എന്നും കുമ്മനം രാജശേഖരൻ പറഞ്ഞു. ജില്ലാപ്രസിഡന്റ് അശോകൻ കുളനട അദ്ധ്യക്ഷനായി.ജില്ലാ ജനറൽസെക്രട്ടറി മാരായ വി.എ.സൂരജ്, വിജയകുമാർ മണിപ്പുഴ,സംസ്ഥാന സമിതി അംഗം രാജൻ പെരുമ്പക്കാട്ട്,ജില്ലാ വൈസ് പ്രസിഡൻറ്മാരായ പി.ആർ.ഷാജി,എം.എസ്.അനിൽ,ജില്ലാ സെക്രട്ടറി വിഷ്ണു മോഹൻ തുടങ്ങിയവർ സംസാരിച്ചു.

ജില്ലാ മണ്ഡലം നേതാക്കളായ എം.അയ്യപ്പൻകുട്ടി,ജയാ ശ്രീകുമാർ,വിനോദ് തിരുമൂലപുരം,കെ.ഹരീഷ്‌ കൃഷ്ണ, സുരേഷ് കേശവപുരം,അഭിലാഷ് ഓമല്ലൂർ,കെ.ആർ.ശ്രീകുമാർ,സൂരജ് ഇലന്തൂർ,പ്രകാശ്,വിപിൻ തുടങ്ങിയ നേതാക്കൾ പങ്കെടുത്തു.

Tags: ഐഎസ്bjpകേരള സര്‍ക്കാര്‍സംസ്ഥാനcovid
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആര്‍ ശ്രീലേഖ കൗണ്‍സിലര്‍ സ്ഥാനം രാജിവയ്‌ക്കില്ല

India

‘പൊതുജനാധിപത്യത്തെ അപമാനിക്കുന്ന ഡിഎൻഎ കോൺഗ്രസിനുണ്ട്’ : മല്ലികാർജുൻ ഖാർഗെയെ വിമർശിച്ച് ശിവരാജ് സിംഗ് ചൗഹാൻ

Kerala

അമിത് ഷായുടെ വാഹനവ്യൂഹം തടഞ്ഞത് ഗുരുതര സുരക്ഷാവീഴ്ച; മന്ത്രിയുടെ പങ്ക് അന്വേഷിക്കണം: പി കെ കൃഷ്ണദാസ്

India

ഫ്ലൈ ദുബായ് പൈലറ്റ് സ്മിത് മച്ചാറിന്റെ ധീരത: പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ മൗനത്തെ ചോദ്യം ചെയ്ത് സോഷ്യൽ മീഡിയ

Kerala

ഡിജിപിക്ക് പരാതി നൽകി ബിജെപി : പോലീസിന്റെ ഏകപക്ഷീയ നടപടികൾക്കെതിരെ പ്രതിഷേധം ശക്തമാക്കാൻ തീരുമാനം

പുതിയ വാര്‍ത്തകള്‍

പല്ലാട്ട് മുറ്റത്ത് ഗംഭീരനായ സാക്ഷാൽ ബ്രഹ്മദത്തൻ… കെട്ടിയിട്ടു പോലുണ്ടായിരുന്നില്ല , ഇത്തിരി പോന്ന എന്റെ പിറകെ ഒരാട്ടിൻ കുട്ടിയെപ്പോലെ അവൻ നടന്നു

നേർന്ന വഴിപാട് ചെയ്യാൻ മറന്നുപോയോ? പ്രായശ്ചിത്തം ചെയ്യേണ്ടത് ഇങ്ങനെ

ഒപ്പിനടിയിൽ വരയോ, കുത്തോ ഇടാറുണ്ടോ? കയ്യൊപ്പും ഫലങ്ങളും ഇങ്ങനെ

കൃത്യമായി ജപിച്ചാൽ ഫലം നിശ്ചയം ; വായുവേഗത്തിൽ കാര്യസാധ്യത്തിന് ഹനുമാൻ ചാലിസ

കേരളത്തില്‍ വരും ദിവസങ്ങളില്‍ മഴ കനക്കും, കൂടുതലും മധ്യ കേരളത്തില്‍

‘രേണുവിനെ നിയമപരമായി വിവാഹം ചെയ്തിട്ടുണ്ടോ?’; ഇൻഷുറൻസ് തുക കിട്ടിയില്ലെങ്കിൽ എന്ത് ചെയ്യും ? ; മറുപടിയുമായി രേണു സുധി

കാലം മായ്‌ക്കാത്ത വിശുദ്ധ പ്രണയത്തിന് ‘നിറം’ പകര്‍ന്ന ആ ചിത്രത്തിനിതാ ഒരു എ ഐ തുടര്‍ച്ച

ലോകം മാറുന്നു, അജണ്ടകളും സാഹചര്യങ്ങളും മാറുന്നു: ഡോ എസ് ജയശങ്കര്‍, അന്താരാഷ്‌ട്ര സമാധാനവും സുരക്ഷയും വിതരണ ശൃംഖലയുടെ കരുത്തും പ്രധാനം

പി എം ആവാസ് യോജന ഗ്രാമീണ്‍ :3,600 കോടി രൂപ മൂല്യമുള്ള 3 ലക്ഷം വീടുകള്‍ക്കുള്ള ആദ്യ ഗഡു ആന്ധ്രാപ്രദേശിന് കൈമാറി കേന്ദ്രമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍

‘മോര്‍ഫ് ചെയ്ത ഈ ‘ചുട്ടമല്ലേ’ വീഡിയോയുടെ പിന്നിലുള്ള തെമ്മാടികളെ വെറുതെ വിടില്ലെ’ന്ന് ജൂനിയര്‍ എന്‍ടിആര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.