Monday, June 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

കൊറോണ വൈറസ് വ്യാപനം: നിയമം ലംഘകര്‍ക്കെതിരെ കര്‍ശന നടപടി; 38 കണ്ടെയിന്‍മെന്റ് മേഖലകള്‍

കണ്ടെയിന്‍മെന്റ് സോണുകളില്‍ അവശ്യവസ്തക്കള്‍ വില്‍ക്കുന്ന കടകള്‍ രാവിലെ 11 മുതല്‍ വൈകിട്ട് അഞ്ച് വരെ മാത്രമേ തുറന്ന് പ്രവര്‍ത്തിക്കാവൂ. അതും ഒന്നിടവിട്ട ദിവസങ്ങളില്‍ മാത്രമേ തുറക്കാവൂ. മറ്റു കടകള്‍ തുറന്നു പ്രവര്‍ത്തിക്കരുത്. പോലീസ് ആവശ്യമായ അനൗണ്‍സ്‌മെന്റ് നടത്തണം. ആളുകള്‍ കൂട്ടം കൂടാനോ സ്വതന്ത്രമായി പുറത്തിറങ്ങി നടക്കാനോ അനുവദിക്കില്ല.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 13, 2020, 01:10 pm IST
in Kasargod

കാസര്‍കോട്: കണ്ടെയന്‍മെന്റ് സോണുകളിലെ നിയന്ത്രണങ്ങള്‍ക്ക് യാതൊരു ഇളവും അനുവദിക്കില്ല. കോവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ ജില്ലയിലെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കുമെന്നും അനുവദിച്ച ഇളവുകള്‍ ദുരുപയോഗം ചെയ്യുന്നവര്‍ക്കെതിരെയും നിയമലംഘനം നടത്തുന്നവര്‍ക്കെതിരെയും കര്‍ശന നടപടി സ്വീകരിക്കുമെന്നും ജില്ലാ കളക്ടര്‍ ഡോ ഡി.സജിത് ബാബു അറിയിച്ചു.

കണ്ടെയിന്‍മെന്റ് സോണുകളുടെ വാര്‍ഡ് പരിധി നിശ്ചയിച്ചതില്‍ അപാകതയുളളതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും അതിനാല്‍ പോസിറ്റീവ് കേസ് റിപ്പോര്‍ട്ട് ചെയ്യുന്ന സ്ഥലങ്ങളിലെ 100 മീറ്റര്‍ ചുറ്റളവ് കണ്ടെയിന്‍മെന്റ് സോണായി പ്രഖ്യപിക്കും. ജില്ലയില്‍ 14 ഗ്രാമപഞ്ചായത്തുകളിലും രണ്ട് മുനിസിപ്പാലിറ്റികളിലുമായി 38 കണ്ടെയിന്‍മെന്റ് മേഖലകളാണ് ഉളളത്. ഇവിടങ്ങളില്‍ മുന്‍ കോര്‍ കമ്മറ്റി യോഗങ്ങളില്‍ തീരുമാനിച്ചതു പ്രകാരം നിലവിലുള്ളതുപോലെ തുടര്‍ന്നും പ്രവര്‍ത്തിക്കണം.
കണ്ടെയിന്‍മെന്റ് സോണുകളില്‍ അവശ്യവസ്തക്കള്‍ വില്‍ക്കുന്ന കടകള്‍ രാവിലെ 11 മുതല്‍ വൈകിട്ട് അഞ്ച് വരെ മാത്രമേ തുറന്ന് പ്രവര്‍ത്തിക്കാവൂ. അതും ഒന്നിടവിട്ട ദിവസങ്ങളില്‍ മാത്രമേ തുറക്കാവൂ. മറ്റു കടകള്‍ തുറന്നു പ്രവര്‍ത്തിക്കരുത്. പോലീസ് ആവശ്യമായ അനൗണ്‍സ്‌മെന്റ് നടത്തണം. ആളുകള്‍ കൂട്ടം കൂടാനോ സ്വതന്ത്രമായി പുറത്തിറങ്ങി നടക്കാനോ അനുവദിക്കില്ല.

സ്ഥാപന ക്വാറന്റൈന്‍ പൂര്‍ണ്ണമായും ഒഴിവാക്കി. റൂം ക്വാറന്റൈന്‍ നിര്‍ദ്ദേശിച്ചവരില്‍ വീടുകളില്‍ അടിസ്ഥാന സൗകര്യം ഇല്ലാത്തവര്‍ക്കു മാത്രമേ സര്‍ക്കാര്‍ തലത്തില്‍ സജ്ജീകരിച്ചിട്ടുളള ക്വാറന്റൈന്‍ കേന്ദ്രം അനുവദിക്കുകയുളളു. റൂം ക്വാറന്റൈന്‍ നിര്‍ദ്ദേശിച്ചവരുടെ വീടുകളില്‍ ജനജാഗ്രതാ സമിതി അംഗങ്ങളെത്തി പരിശോധന നടത്തിയതിനുശേഷമേ ക്വാറന്റൈന്‍ സൗകര്യം നല്‍കുന്നതിന് തീരുമാനമെടുക്കു. കൂടുതല്‍ വാഹനങ്ങള്‍ നിരത്തുകളില്‍ എത്തിച്ചേരുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. നീലേശ്വരം ഭാഗങ്ങളിലാണ് ഇത് കൂടുതല്‍ ഉളളതെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ ഇവിടങ്ങളില്‍ കൂടുതല്‍ പോലീസ് സേനയെ വിന്യസിക്കുന്നതിന് ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കി.

ജനജാഗ്രതാ സമിതികളുടെ പ്രവര്‍ത്തനം കൂടുതല്‍ ഊര്‍ജ്ജിതമാക്കണമെന്ന് യോഗത്തില്‍ ജില്ലാ പോലീസ് മേധാവി ഡി.ശില്‍പ അറിയിച്ചു. ചില പഞ്ചായത്തുകളില്‍ ജനജാഗ്രതാ സമിതികളുടെ പ്രവര്‍ത്തനം വളരെ പിന്നോട്ടു പോയിട്ടുണ്ടെന്നും പഞ്ചായത്ത് സെക്രട്ടറിമാര്‍ ഇക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്തുന്നതിന് നടപടി സ്വീകരിക്കണമെന്നും ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്കി. പോസിറ്റീവ് കേസുകളുടെ വിവരം ജില്ലാ പോലീസ് മേധാവിക്ക് ലഭിക്കുമ്പോള്‍ തന്നെ ഡിവൈഎസ്പിക്ക് മാര്‍ക്ക് കൈമാറി സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ മുഖേന പോസിറ്റീവ് ആയ വ്യക്തിയുടെ വിവരങ്ങള്‍, പ്രദേശത്തെ ജനജാഗ്രത സമിതിയുടെ സഹായത്തോടെ കണ്ടെത്തി ഹോട്ട് സ്‌പോട്ട് സംബന്ധിച്ച കൃത്യത ഉറപ്പുവരുത്തണം. വ്യക്തിയുടെ പേര് മറ്റ് വിവരങ്ങള്‍ ഒന്നും തന്നെ പുറത്തറിയുന്ന സാഹചര്യം ഉണ്ടാകരുത്. 

ഹോം ക്വാറന്റൈന്‍ ഉളള വ്യക്തിക്ക് കോവിഡ് പോസിറ്റീവായി സ്ഥിരീകരിച്ചാല്‍ ആയാളുടെ സാമ്പിള്‍ പരിശോധനയ്‌ക്ക് എടുത്ത ദിവസം മുതല്‍ 14 ദിവസത്തേക്ക് ആ വാര്‍ഡ്/പ്രദേശം കണ്ടെയിന്‍മെന്റ് സോണ്‍ തന്നെയായിരിക്കുമെന്ന് ജില്ലാ കളക്ടര്‍ വ്യക്തമാക്കി. 14 ദിവസത്തിനകം നെഗറ്റീവ് ആയാലും ഈ കാലയളവിലുളള മുഴുവന്‍ പ്രദേശവും കണ്‍ടെയിന്‍മെന്റ് സോണായായിരിക്കും. ഇക്കാര്യം കൃത്യമായും പാലിക്കണം

Tags: kasargodcovidCorona
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്‌ഫോടക വസ്‌തുക്കളുടെ ഉറവിടം തേടി എൻഐഎ; കോഴിക്കോട്, മലപ്പുറം, കാസർകോട് ജില്ലകളിൽ വ്യാപക പരിശോധന

Kerala

സ്‌കൂള്‍ തുറക്കാന്‍ ദിവസങ്ങള്‍ മാത്രം: വിദേശ നിര്‍മ്മിത പഠനോപകരണങ്ങള്‍ വിപണി കീഴടക്കുന്നു

Kerala

കാസർഗോഡ് ജില്ലയ്‌ക്ക് മന്ത്രി പദവിയില്ലാത്തത് അങ്ങേയറ്റം വേദനാജനകം; ഫേസ്ബുക്ക് പോസ്റ്റുമായി കെ.സുരേന്ദ്രൻ

Kasargod

ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ മുസ്ലീംലീഗ് അക്രമം; കൊടിമരവും ഇരു ചക്ര വാഹനങ്ങളും തകര്‍ത്തു, രണ്ട് പേര്‍ക്ക് പരിക്ക്

Kerala

എടച്ചാക്കൈ അഴീക്കൽ ജുമാ മസ്ജിദിൽ ശൈശവ വിവാഹം; വരനെതിരെ കേസെടുത്ത് പോലീസ്

പുതിയ വാര്‍ത്തകള്‍

വീണ വിജയനെതിരായ അന്വേഷണം തുടരാം; അനുമതി നൽകി ഹൈക്കോടതി, വെള്ളിയാഴ്ച വരെ സിഎംആർഎല്ലിനെതിരെ നടപടികളില്ല

കുറേ ഓണ്‍ലൈന്‍ മീഡിയക്കാര് എന്നെ കൊന്ന് എന്റെ അടിയന്തരത്തിന് കാര്‍ഡ് അടിക്കുന്നുണ്ട്;എന്റെ മരിപ്പിനുള്ള ചായയും വടയും കൊടുക്കാനായിട്ടില്ല,ജുവല്‍ മേരി

ഒന്നര വയസ്സ്; 51 മുറിവ്, ക്രൂരമായ പെരുമാറ്റങ്ങള്‍ ഒരു ദിവസം കൊണ്ട് ഉണ്ടാകുന്നതല്ല; പലരും കണ്ണടച്ച് ഇരുട്ടാക്കി,അശ്വതി

ചൂടുള്ള ഭക്ഷണം തണുപ്പിക്കാന്‍ ആ എളുപ്പപ്പണി വേണ്ട, മറ്റുള്ളവയും കേടാകും

മ്യാന്‍മറില്‍ വിമത വിഭാഗത്തിന്‌റെ വെടിമരുന്ന് സംഭരണശാലയില്‍ സ്‌ഫോടനം: നാല്‍പ്പതോളം പേര്‍ മരിച്ചു

ഇൻഡിവുഡ് എക്സലൻസ് അവാർഡ് 2026 : സിനിമാ മേഖലയിലെ മികവുറ്റ പ്രവർത്തനങ്ങൾക്ക് പി ആർ ഓ പ്രതീഷ് ശേഖറിന് ലഭിച്ചു

സജിൻ ബാബു സംവിധാനം ചെയ്യുന്ന ചിത്രം “തർക്കം” : ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

കര്‍ഷകരുടെ സംശയങ്ങള്‍ക്ക് സ്വന്തം ഭാഷയില്‍ മറുപടി: കേന്ദ്രകൃഷി മന്ത്രാലയത്തിന്‌റെ കിസാന്‍ ഹെല്‍പ്പ് ലൈന്‍ ഹിറ്റ്!

പശ്ചിമ ബംഗാളില്‍ ബിജെപിമന്ത്രിസഭാ വികസനം: 35 പേര്‍കൂടി സത്യപ്രതിജ്ഞ ചെയ്തു

ഗുരുവായൂരിൽ വെർച്വൽ ക്യൂ സംവിധാനം; മികച്ച ഏജൻസിക്ക് ചുമതല നൽകും, നടപടി ഹൈക്കോടതി നിർദേശം പാലിച്ചെന്ന് ദേവസ്വം  

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.