Tuesday, September 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

ഇല്‍ഹാ ഡാ ക്വിമാഡ ഗ്രാന്‍ഡെ

ശാസ്ത്രവിചാരം 246 - ബ്രസീലിലെ സാവോപൗളയില്‍ നിന്ന് 93 മൈല്‍ അകലെയാണ് ഈ സര്‍പ്പദ്വീപ്. ആകെ വലിപ്പം 110 ഏക്കര്‍. അവിടെ 5000 പാമ്പുകള്‍ വരെ കാണുമെന്ന് ഗവേഷകര്‍ കണക്കു കൂട്ടുന്നു. മണ്ണിലും മരത്തിലും കുറ്റിക്കാടുകളിലുമൊക്കെ കെട്ടിപ്പിണഞ്ഞ് കിടക്കുകയാണവ. ഇവയുടെ വിഷം അത്യന്തം മാരകമായതിനാല്‍ ദ്വീപിലേക്ക് സാധാരണക്കാര്‍ക്ക് പ്രവേശനമില്ല

ഡോ.അനില്‍കുമാര്‍ വടവാതുര്‍byഡോ.അനില്‍കുമാര്‍ വടവാതുര്‍
Jun 10, 2020, 09:18 pm IST
inVaradyam

ഇല്‍ഹാ ഡാ ക്വിമാഡ ഗ്രാന്‍ഡെ എന്നതൊരു തന്ത്രമല്ല. ഭ്രാന്തന്റെ പിറുപിറുക്കലുമല്ല. ഇതൊരു കൊച്ചു ദ്വീപിന്റെ യഥാര്‍ത്ഥ പേരാണ്. നീലക്കടലിനും കരിമേഘങ്ങള്‍ക്കുമിടയില്‍ സ്ഥിതി ചെയ്യുന്ന പ്രകൃതിരമണീയമായ ഒരു കൊച്ചു ദ്വീപ്. അറ്റ്‌ലാന്റിക് സമുദ്രത്തില്‍ ബ്രസീലില്‍നിന്ന് കഷ്ടിച്ച് 25 മൈല്‍ അകലെയാണ് ഇല്‍ഹാ ഡാ ക്വിമാഡ ഗ്രാന്‍ഡെ. അതി സുന്ദരമായ ദ്വീപ്. പക്ഷേ അറിയാതെ ചെന്നു കയറുന്നവര്‍ ഒരിക്കലും മടങ്ങിവരാറില്ലെന്നു മാത്രം. ലോകത്തിലെ ഏറ്റവും വിഷമുള്ള പാമ്പുകളാണ് ദ്വീപിലെങ്ങും. ഒരു ചതുരശ്ര കിലോമീറ്ററില്‍ അഞ്ച് വിഷസര്‍പ്പങ്ങള്‍ വരെ.

ഇല്‍ഹാ ഡാ ക്വിമാഡ ഗ്രാന്‍ഡെ അറിയപ്പെടുന്നത് ‘സ്‌നേക് ഐലന്റ്’ അഥവാ സര്‍പ്പദീപ് എന്നാണ്. ലോകത്തിലെ ഏറ്റവും മാരകമായ ദ്വീപ് എന്ന വിശേഷണവുമുണ്ട്.  അണലി വര്‍ഗത്തില്‍പ്പെടുന്ന ‘ഗോള്‍ഡന്‍ ലാന്‍സ് ഹെഡ് വൈപ്പര്‍’ ആണ് ദ്വീപിലെ രാജാക്കന്മാര്‍. സ്വര്‍ണവര്‍ണത്തില്‍ ആരെയും ആകര്‍ഷിക്കുന്ന വിഷകന്യകമാര്‍. ‘ബോത്‌റോപ്‌സ് ഇന്‍സുലാരിസ്’ വര്‍ഗക്കാര്‍. ഭൂഗോളത്തില്‍ ഈ കൊച്ചുദ്വീപില്‍ മാത്രമാണത്രെ ഈ സ്വര്‍ണ അണലിയെ കാണുക. അമേരിക്കന്‍ വന്‍കരയില്‍ കാണുന്ന ലാന്‍സ് ഹെഡ് വൈപ്പറിന്റെ ബന്ധുക്കളാണിവര്‍. പക്ഷേ വിഷവീര്യം അവയെക്കാള്‍ അഞ്ചിരട്ടിയുണ്ടെന്നു മാത്രം.

ബ്രസീലിലെ സാവോപൗളയില്‍ നിന്ന് 93 മൈല്‍ അകലെയാണ് ഈ സര്‍പ്പദ്വീപ്. ആകെ വലിപ്പം 110 ഏക്കര്‍. അവിടെ 5000 പാമ്പുകള്‍ വരെ കാണുമെന്ന് ഗവേഷകര്‍ കണക്കു കൂട്ടുന്നു. മണ്ണിലും മരത്തിലും കുറ്റിക്കാടുകളിലുമൊക്കെ കെട്ടിപ്പിണഞ്ഞ് കിടക്കുകയാണവ. ഇവയുടെ വിഷം അത്യന്തം മാരകമായതിനാല്‍ ദ്വീപിലേക്ക് സാധാരണക്കാര്‍ക്ക് പ്രവേശനമില്ല. വല്ലപ്പോഴുമെത്തുന്ന ശാസ്ത്രജ്ഞരും ഗവേഷകരും നാവികസേനയുടെ പ്രത്യേക അനുമതി വാങ്ങിയിരിക്കണം. ഗവേഷകര്‍ക്കൊപ്പം ചികിത്സാ വിദഗ്‌ദ്ധരായ ഡോക്ടര്‍മാരും പ്രതിവിഷം നിറച്ച പ്രതിരോധ കിറ്റുകളും സുരക്ഷാ ഉപകരണങ്ങളും ഉണ്ടായിരിക്കണമെന്ന നിബന്ധനയുമുണ്ട്.

പണ്ട് പണ്ട് അമേരിക്കന്‍ വന്‍കരയുടെ ഭാഗമായിരുന്നത്രേ ഈ ദ്വീപ്. അപ്പോഴത്തെ ബ്രസീലിനോട് ചേര്‍ന്ന ഭൂവിഭാഗം. പക്ഷേ ആയിരത്താണ്ടുകള്‍ക്കു മുന്‍പ് പ്രകൃതിയുടെ വികൃതിപോലെ കടല്‍നിരപ്പ് ഉയര്‍ന്നുവെന്നും, അപ്പോള്‍ താഴ്ന്ന  ഭാഗങ്ങള്‍ വെള്ളത്തിനടിയിലായതാണെന്നും ഒരു വിഭാഗം ശാസ്ത്രജ്ഞര്‍ കരുതുന്നു. അന്ന് വേര്‍പെട്ടു പോയതാണത്രെ നയനമനോഹരമായ ഈ പച്ചപ്പും മാരക വിഷം ചീറ്റുന്ന പാമ്പുകളും. പരിണാമത്തിനു വിധേയരായ പാമ്പുവര്‍ഗത്തിന്റെ നിറം മാറി; വിഷം കൂടി. എന്നാല്‍ നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് കടല്‍ക്കൊള്ളക്കാരുടെ ആവാസകേന്ദ്രമായിരുന്നു ഈ ദ്വീപെന്നു കരുതുന്നവരും കുറവല്ല. അവിടെ തങ്ങള്‍ സൂക്ഷിക്കുന്ന കൊള്ള മുതലുകള്‍ ആരും തട്ടിയെടുക്കാതിരിക്കുന്നതിന് കൊള്ളക്കാര്‍ കൊണ്ടുവന്ന് വളര്‍ത്തിയതാണത്രെ ഈ മാരക സര്‍പ്പങ്ങള്‍. സത്യം എന്തായിരുന്നാലും സാവോപൗളോ പ്രവിശ്യയുടെ ഭാഗമായ ഇവിടം ജനങ്ങളുടെ പേടിസ്വപ്നമായി തുടരുന്നു.

ദ്വീപിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. പാമ്പുകളുടെ സ്ഥിരം ഭക്ഷണമായ എലിയും അണ്ണാനും മുയലുമൊന്നും കണികാണാന്‍പോലും ഇവിടെയില്ല. ഫലം പാമ്പുകള്‍ സ്വയം അതിജീവനത്തിനൊരുങ്ങി. സ്വര്‍ണ അണലികളുടെ വാസം മരങ്ങളിലായി. കുറ്റിക്കാടുകളിലും കാട്ടുവള്ളികളിലും പതുങ്ങിക്കഴിയുന്ന അവയുടെ ആഹാരം ദേശാടനപക്ഷികളാണ്. അറ്റ്‌ലാന്റിക് സമുദ്രത്തിന്റെ ഏതോ തീരഭൂമികളില്‍നിന്ന് കാതങ്ങള്‍ താണ്ടി പറക്കുന്നതിനിടെ വിശ്രമിക്കാനിറങ്ങുന്ന ദേശാടനക്കിളികളാണ് സ്വര്‍ണ അണലികളുടെ ആഹാരം.

സര്‍പ്പദ്വീപിലെ ഏക കെട്ടിടം ഒരു വിളക്കുമര(ലൈറ്റ് ഹൗസ്)മാണ്. നൂറ്റാണ്ടിലേറെ പഴക്കമുള്ള വിളക്കുമരം. 1909ലാണ് വിളക്കുമരം സ്ഥാപിച്ചത്. പക്ഷേ അധികം വൈകും മുന്‍പേ ലൈറ്റ് ഹൗസ് കാവല്‍ക്കാരനെയും കുടുംബത്തെയും അണലിക്കൂട്ടം കടിച്ചുകൊന്നു. തുടര്‍ന്ന് അനാഥമായ ലൈറ്റ് ഹൗസ് യന്ത്രവല്‍ക്കരിച്ചു. നാവികേസനയ്‌ക്കാണ് ഈ വിളക്ക് മരത്തിന്റെ ചുമതല. വര്‍ഷത്തിലൊരിക്കല്‍ സര്‍വസന്നാഹങ്ങളുമായി ദ്വീപിലെത്തുന്ന നാവികസേനാംഗങ്ങള്‍ വിളക്ക് മരത്തിനുള്ളില്‍ കടന്ന് പാമ്പുകളെ തുരത്തി പുതിയ ബാറ്ററികള്‍ സ്ഥാപിക്കും. സോളാര്‍ പാനലുകള്‍ വൃത്തിയാക്കും. ബള്‍ബുകള്‍ മാറിയിടും. ഡോക്ടര്‍മാരും പ്രതിവിഷ വിദഗ്‌ദ്ധരും ആയുധങ്ങളും പാമ്പിനെ അകറ്റാനുള്ള സുരക്ഷാ ഉപകരണങ്ങളും അവര്‍ക്കൊപ്പമുണ്ടാവും. പണി തീര്‍ന്നാലുടന്‍ അവര്‍ സ്ഥലം വിടുകയും ചെയ്യും.

സ്വര്‍ണ അണലിയുടെ വിഷം അമൂല്യമാണെന്ന് മരുന്നു നിര്‍മാണ കമ്പനികളും ജീവശാസ്ത്രജ്ഞരും ഒരേ സ്വരത്തില്‍ പറയുന്നു. അത് തലച്ചോറിനെയും (ന്യൂറോ ടോക്‌സിന്‍) രക്തചംക്രമണത്തെയും (ഹേമോടോക്‌സിന്‍) മാംസപേശികളെയും (ബോട്ടുലിനം ടോക്‌സിന്‍) കോശകലകളെയും (സൈറ്റോ ടോക്‌സിന്‍) മാരകമായി ബാധിക്കുന്ന വിഷമാണ്. അത് വൃക്കകളുടെ പ്രവര്‍ത്തനം താറുമാറാക്കും. തലച്ചോറില്‍ രക്തസ്രാവം ഉണ്ടാക്കും. ഈ പശ്ചാത്തലത്തില്‍ നിരവധി രോഗങ്ങള്‍ക്കുള്ള അപൂര്‍വ മരുന്നുകള്‍ ഈ അണലിവിഷത്തില്‍ നിന്ന് രൂപപ്പെടുത്താമെന്ന് മരുന്നു ഗവേഷകര്‍ കരുതുന്നു. ഹൃദയരോഗങ്ങള്‍ അകറ്റാനും രക്തം കട്ടപിടിക്കുന്നത് തടയാനും ക്യാന്‍സര്‍ കോശങ്ങളെ തകര്‍ക്കാനുമുള്ള മരുന്നുകള്‍  ഇതില്‍നിന്ന് രൂപപ്പെടുത്താനാവുമത്രെ. അതുകൊണ്ടുതന്നെ ഒരു ഗ്രാം വിഷത്തിന് ഒരു ഗ്രാം സ്വര്‍ണത്തേക്കാളേറെയാണ് വിപണി വില. പരീക്ഷണ ശാലകളില്‍ കൃത്രിമ സാഹചര്യം സൃഷ്ടിച്ച് ഈ പാമ്പുകളുടെ വംശവര്‍ധന വരുത്താനും ശ്രമങ്ങള്‍ നടക്കുന്നു.

ഗവേഷണം മുടങ്ങാതിരിക്കാന്‍ ലബോറട്ടറികള്‍ക്ക് നിരവധി ഗോള്‍ഡന്‍ ലാന്‍സ് ഹെഡ് വൈപ്പറുകളെ വേണം. പക്ഷേ അവ കടുത്ത വംശനാശത്തെ അഭിമുഖീകരിക്കുന്ന വര്‍ഗമാണ്. റെഡ് ഡേറ്റാ ബുക്കില്‍ പേരുള്ളതാണ്. സര്‍പ്പദ്വീപില്‍ മാത്രമാണവയെ കിട്ടുക. അതുകൊണ്ടുതന്നെ ജൈവ കള്ളക്കടത്തുകാര്‍ (ബയോ പൈറേറ്റ്‌സ്) ജീവന്‍ പണയപ്പെടുത്തി ഇന്‍ഹാ ഡാ ക്വിമാഡ ഗ്രാന്‍ഡെയിലെത്തുന്നുണ്ടത്രെ. കെണിവച്ച് അവര്‍ പാമ്പുകളെ പിടികൂടുന്നുമുണ്ടത്രെ. കാരണം രഹസ്യ വിപണിയില്‍ ഒരു സ്വര്‍ണ അണലിക്ക് 30000 ഡോളര്‍ വരെ വില നല്‍കാന്‍ മരുന്നു കമ്പനികള്‍ തയ്യാര്‍. ഈ കൊള്ള നിയന്ത്രിക്കാത്ത പക്ഷം ഗോള്‍ഡന്‍ ലാന്‍സ് ഹെഡ് വൈപ്പറുകള്‍ക്ക് വംശനാശം തന്നെ സംഭവിച്ചേക്കാം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

രാജസ്ഥാന്‍ മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ്മ വോട്ടര്‍മാരോട് നന്ദി പറയുന്നു
India

സിജെപി സമരമുണ്ടായിട്ടും പ്രയോജനമില്ല, രാജസ്ഥാനില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപിയ്‌ക്ക് അഞ്ച് ശതമാനം അധികം വിജയം, കോണ്‍ഗ്രസിന് അഞ്ച് ശതമാനം കുറവും

Kerala

32 വര്‍ഷത്തെ ഇടവേളക്ക് ശേഷം മമ്മൂട്ടി അടൂരിന്റെ നായകനാവുന്ന ‘പദയാത്ര’യുടെ ട്രെയ്ലര്‍ പുറത്ത്

Kerala

‘ ഇന്ത്യന്‍ എംബസിയെ ബന്ധപ്പെടാന്‍ സഹായിക്കൂ ‘ ; താലിബാന്റെ പിടിയിലായി ട്രാവല്‍ വ്ലോഗര്‍ ബാക്ക്പാക്കര്‍ അരുണിമ

Kerala

ശബരിമല പശ്ചാത്തലമാക്കിയുള്ള രവി തേജയുടെ ‘ഇരുമുടി’….രവി തേജയുടെ ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ പണം നേടുന്ന ചിത്രമായി

Kerala

നിങ്ങള്‍ക്ക് വോട്ട് കുത്തിയ ആളുകളുടെ മാത്രം കറന്‍റ് കട്ടാക്കാന്‍ വല്ല വഴിയുമുണ്ടോ…വൈദ്യുതി മന്ത്രി സണ്ണി ജോസഫിനോട് ചോദ്യമുയര്‍ത്തി പെണ്‍കുട്ടി

പുതിയ വാര്‍ത്തകള്‍

ശുക്രദശ അനുകൂലമാകാൻ ഇത് കൂടി ചെയ്യണം

പദ്മനാഭസ്വാമിയുടെ അനുഗ്രഹം തേടി ഋഷഭ് ഷെട്ടി , ഒപ്പം ഭാര്യ പ്രഗതിയും

‘ ഞാൻ ആദ്യം ഇന്ത്യക്കാരി, ജാതിയും മതവും പിന്നെ ‘ ; 18 വർഷമായി ഗണേശോത്സവത്തിന് നേതൃത്വം നൽകുന്ന ജുബൈദ ബീഗം

പരാഗ് ഷാ എന്ന എംഎല്‍എ സാധാരണ വേഷത്തില്‍ (ഇടത്ത്) പരാഗ് ഷാ ഒരു ദിവസം ഭിക്ഷക്കാരനായി വേഷം കെട്ടി തെരുവില്‍ ഭിക്ഷയെടുത്ത് അലയുന്നു (വലത്ത്)

മഹാരാഷ്‌ട്രയിലെ ഏറ്റവും സമ്പന്നനായ ബിജെപി എംഎൽഎ…ഒരു ദിവസം ഭിക്ഷക്കാരനായി തെരുവുകളില്‍ ഭിക്ഷയാചിച്ച് ഭക്ഷണം കഴിച്ചു

പാകിസ്ഥാനിലേക്ക് ഒഴുകിയിരുന്ന സിന്ധു നദി ഹിമാനികൾ വഴി തിരിച്ചു വിടുന്നു : പുനരുജ്ജീവിക്കുന്നത് ലഡാക്കിൽ വർഷങ്ങളായി വറ്റി വരണ്ട സോ കാർ തടാകം

ദിഷ സാലിയന്‍ (ഇടത്ത്) ശിവസേന നേതാവ് ഉദ്ധവ് താക്കറെയുടെ മകന്‍ ആദിത്യ താക്കറെ (വലത്ത്)

നടി ദിഷ സാലിയന്റെ മരണത്തില്‍ സിബിഐ കേസെടുത്തു; എഫ് ഐ ആറില്‍ ആദിത്യ താക്കറേയുടെ പേരും

വെറും 300 രൂപയ്‌ക്ക് തുടങ്ങിയ ബിസിനസ് ….രജനി എന്ന ലുധിയാനക്കാരിയുടെ കൈപ്പുണ്യം നാവില്‍ വെള്ളുമൂറിച്ചു….ഇന്ന് ആസ്തി 7400 കോടി

43 ലക്ഷം പേരുടെ ഹൃദയം കവര്‍ന്ന ബധിരനായ ഗായകന്‍ പാടിയ ‘ഹനുമാന്‍ അംശ്’ എന്ന രണ്ട് കോടിയില്‍ നിര്‍മ്മിച്ച് 250 കോടി നേടിയ സിനിമയിലെ ഹനുമാന്‍ ഭക്തിഗാനം

2,000 രൂപ വരെയുള്ള യുപിഐ ഇടപാടുകള്‍ക്ക് ബാങ്ക് ചാര്‍ജുകള്‍ വിലക്കി വിജ്ഞാപനമായി

വിവാഹ ഒരുക്കങ്ങള്‍ക്കിടെ വയറുവേദനയെ തുടര്‍ന്ന് യുവതിയുടെ അപ്രതീക്ഷിത വിയോഗം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.