Friday, August 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ട്രോളിങ് നിരോധനം കഴിഞ്ഞാലും തോപ്പുംപടി ഹാര്‍ബറിനെ കാത്തിരിക്കുന്നത് ആശങ്ക

കൊറോണയെ തുടര്‍ന്ന് പ്രതിസന്ധിയിലായ മത്സ്യമേഖല ട്രോളിങ് നിരോധനത്തിന് ശേഷവും സജീവമാകുമോയെന്ന ആശങ്കയില്‍ കൊച്ചി ഫിഷറീസ് ഹാര്‍ബറിലെ ബോട്ടുടമകളും തൊഴിലാളികളും. കൊറോണയെ തുടര്‍ന്ന് ലോക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ നാട്ടിലേക്ക് മടങ്ങിയ ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് തിരികെയെത്താന്‍ കഴിയുമോയെന്ന ആശങ്കയിലാണ് കൊച്ചിയിലെ മത്സ്യമേഖല.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 10, 2020, 12:00 am IST
inErnakulam

പള്ളുരുത്തി: കൊറോണയെ തുടര്‍ന്ന് പ്രതിസന്ധിയിലായ മത്സ്യമേഖല ട്രോളിങ് നിരോധനത്തിന് ശേഷവും സജീവമാകുമോയെന്ന ആശങ്കയില്‍ കൊച്ചി ഫിഷറീസ് ഹാര്‍ബറിലെ ബോട്ടുടമകളും തൊഴിലാളികളും. കൊറോണയെ തുടര്‍ന്ന് ലോക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ നാട്ടിലേക്ക് മടങ്ങിയ ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് തിരികെയെത്താന്‍ കഴിയുമോയെന്ന ആശങ്കയിലാണ് കൊച്ചിയിലെ മത്സ്യമേഖല.

കൊച്ചി ഫിഷറീസ് ഹാര്‍ബറില്‍ നിന്ന് മത്സ്യബന്ധനത്തിന് പോകുന്നതില്‍ ഭൂരിഭാഗവും ഗില്‍നെറ്റ്, ട്രോള്‍ നെറ്റ് ബോട്ടുകളാണ്. ഇതില്‍ 650 ഓളം വരുന്ന ഗില്‍നെറ്റ് ബോട്ടുകളില്‍ പണിയെടുക്കുന്ന മുഴുവന്‍ തൊഴിലാളികളും തമിഴ്‌നാട് കുളച്ചല്‍, പുത്തൂര്‍ സ്വദേശികളാണ്. മുന്നൂറോളം വരുന്ന ട്രോള്‍ നെറ്റ് ബോട്ടുകളില്‍ 25 എണ്ണത്തില്‍ മാത്രമാണ് മലയാളികള്‍ ജോലി ചെയ്യുന്നത്. ബാക്കിയുള്ള മുഴുവന്‍ ബോട്ടുകളിലും പ്രവര്‍ത്തിക്കുന്നത് തമിഴ്‌നാട് സ്വദേശികളാണ്. ഇവരെല്ലാം ലോക്ഡൗണിനെ തുടര്‍ന്ന് മാര്‍ച്ചില്‍ നാട്ടിലേക്ക് മടങ്ങിയിരുന്നു. ഇതിനിടയിലാണ് സംസ്ഥാനത്ത് 52 ദിവസത്തെ ട്രോളിങ് നിരോധനം വരുന്നത്. 

എന്നാല്‍ രാജ്യത്ത് കൊറോണ വ്യാപനം തുടരുന്നതിനാല്‍ ഓഗസ്റ്റ് ഒന്നിന് അവസാനിക്കുന്ന ട്രോളിങ് നിരോധനത്തിന് മുമ്പ് ഇവര്‍ക്ക്് കേരളത്തിലേക്ക് മടങ്ങിയെത്താന്‍ നിലവിലെ സാഹചര്യത്തില്‍ കഴിയുമോയെന്നതാണ് പ്രശ്‌നം. പ്രത്യേകിച്ച് റെഡ് സോണായ തമിഴ്‌നാട്ടില്‍ നിന്ന് ഇവര്‍ക്ക് കേരളത്തിലേക്ക് വരാന്‍ സംസ്ഥാന സര്‍ക്കാര്‍ അനുവാദം നല്‍കിയില്ലെങ്കില്‍ അത് കൊച്ചി ഫിഷറീസ് ഹാര്‍ബറിന്റെ സ്തംഭനത്തിനിടയാക്കും. കാരണം 75ഓളം വരുന്ന പേഴ്‌സിന്‍ നെറ്റ് ബോട്ടിനേയും 25ഓളം വരുന്ന ട്രോള്‍ നെറ്റ് ബോട്ടുകളേയും മാത്രം ആശ്രയിച്ചാകും ഹാര്‍ബറിന്റെ മുന്നോട്ടുള്ള  പ്രവര്‍ത്തനം. ഇത് ബോട്ടുടമകളെ മാത്രമല്ല ഹാര്‍ബര്‍ കേന്ദീകരിച്ച് പ്രവര്‍ത്തിക്കുന്ന അനുബന്ധ തൊഴിലാളികള്‍ക്കും കനത്ത തിരിച്ചടിയാകും.

സംസ്ഥാനത്തെ 4,200 ഓളം വരുന്ന ട്രോള്‍ നെറ്റ് ബോട്ടുകളില്‍ മൂവായിരം ബോട്ടുകളിലും തൊഴിലാളികള്‍ തമിഴ്‌നാട് സ്വദേശികളാണ്. ഈ ബോട്ടുകളെല്ലാം വിവിധ ഹാര്‍ബറുകള്‍ കേന്ദ്രീകരിച്ചാണ് മത്സ്യ ബന്ധനത്തിന് പോകുന്നത്. അതുകൊണ്ട് തന്നെ ഇവരെ മടക്കി കൊണ്ട് വരേണ്ടത് സംസ്ഥാനത്തെ ബോട്ടുടമകളുടേയും അനുബന്ധ തൊഴിലാളികളുടേയും പ്രധാന ആവശ്യമാണ്.  

ട്രോളിങ് നിരോധനം അവസാനിക്കുന്നതിന് മുമ്പ് ഇതര സംസ്ഥാന തൊഴിലാളികളെ നാട്ടിലേക്ക് മടക്കിയെത്തിക്കാനാവശ്യമായ നടപടികളുണ്ടാകണമെന്ന് ആവശ്യപ്പെട്ട് കൊച്ചി ഫിഷറീസ് ഹാര്‍ബര്‍ കോര്‍ഡിനേഷന്‍ കമ്മിറ്റി ഫിഷറീസ് വകുപ്പ് മന്ത്രിക്ക് നിവേദനം നല്‍കി. ഇവരെ പതിനാല് ദിവസം നിരീക്ഷണത്തില്‍ താമസിപ്പിക്കുന്നതിനും തയാറാണെന്ന് കോര്‍ഡിനേഷന്‍ ജനറല്‍ സെക്രട്ടറി എം. മജീദ് പറഞ്ഞു.  

Tags: ട്രോളിങ്എറണാകുളം
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എറണാകുളം-കായംകുളം തീരദേശറെയില്‍ പാത ഇരട്ടിപ്പിക്കലിന് 2660 കോടി

മത്സ്യബന്ധന ബോട്ടുകളെല്ലാം അവസാനഘട്ട മിനുക്കുപണികളില്‍
Thrissur

ട്രോളിങ് നിരോധനം ഇന്ന് അവസാനിക്കും; ചാകര പ്രതീക്ഷയില്‍ തീരദേശക്കാര്‍, ബോട്ടുകളെല്ലാം അവസാനഘട്ട മിനുക്കുപണികളിൽ

52 ദിവസം ഹർബറിൽ നിർത്തിയിട്ടിരുന്ന മത്സ്യബന്ധനബോട്ട് അറ്റകുറ്റപ്പണികൾ തീർത്ത് മുഖം മിനുക്കി കടലിൽ പോകാൻ തയാറെടുക്കുന്നു
Kerala

ട്രോളിങ് അവസാനിക്കാൻ ഒരു ദിവസം കൂടി മാത്രം ബാക്കി; സർക്കാർ പ്രഖ്യാപിച്ച സൗജന്യ റേഷനും ധനസഹായവും ഇതേവരെ ലഭിക്കാതെ മത്സ്യത്തൊഴിലാളികൾ

India

ദല്‍ഹിയില്‍ വെള്ളപ്പൊക്കമില്ലെന്ന് അരവിന്ദ് കെജ്രിവാള്‍ സമൂഹമാധ്യമങ്ങളില്‍ കെജ്രിവാളിനെതിരെ ട്രോളുകള്‍

Kerala

തൈക്കൂടത്ത് സ്വകാര്യ ആശുപത്രിയിലെ ലിഫ്റ്റ് തകര്‍ന്ന് രണ്ട് പേര്‍ക്ക് പരിക്ക്; ലിഫ്റ്റ് പ്രവര്‍ത്തിപ്പിച്ചത് ലൈസന്‍സ് ഇല്ലാതെ, പോലീസ് കേസെടുക്കും

പുതിയ വാര്‍ത്തകള്‍

വിജയിന്‍റെ ധനകാര്യമന്ത്രി ബജറ്റിനൊപ്പം കൊന്തയും പിടിച്ചിരിക്കുന്നു (ഇടത്ത്)വിജയ് തെരഞ്ഞെടുപ്പ് പ്രചാരണക്കാലത്ത് പള്ളിയില്‍ മുട്ടിലിഴയുന്നു (വലത്ത്)

ബജറ്റ് പേപ്പറുകള്‍ പിടിച്ച കയ്യില്‍ കൊന്തയും….വിജയിന്റെ ധനമന്ത്രി തമിഴ്നാട് നിയമസഭയില്‍ ബജറ്റ് അവതരിപ്പിക്കാന്‍ എത്തിയത് ഇങ്ങിനെ…

യുഡിഎഫും എല്‍ഡിഎഫും കൈകോര്‍ത്തു, നാരങ്ങാനം പഞ്ചായത്തില്‍ ബിജെപിക്ക് അദ്ധ്യക്ഷ സ്ഥാനം നഷ്ടമായി

എം എം മണിയുടെ സഹോദരന്റെ നിയന്ത്രണത്തിലുള്ള സിപ്പ് ലൈനിന്റെ പ്രവര്‍ത്തനം വിലക്കി

മഴക്കെടുതി നേരിടുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണ പരാജയമെന്ന് ഷോണ്‍ ജോര്‍ജ്

പ്ലസ് ടു വേണ്ട, ഐടിഐക്കാര്‍ക്കും ബിരുദ പ്രവേശനം, ഡിപ്ലോമക്കാര്‍ക്ക് രണ്ടാം വര്‍ഷത്തേക്ക് ലാറ്ററല്‍ എന്‍ട്രി

ഡ്രോണുകളെ നശിപ്പിക്കാന്‍ ഇന്ത്യയുടെ ഹെലിക്പോറ്ററില്‍ നിന്നും ചീറിപ്പായുന്ന ഗൈഡഡ് റോക്കറ്റുകള്‍

അമേരിക്കയെയും റഷ്യയെയും വരെ അടിതെറ്റിക്കുന്ന ഡ്രോണ്‍ യുദ്ധം…ഇന്ത്യയുടെ കയ്യിലുണ്ട് ഡ്രോണുകളെ കൊല്ലുന്ന വിമാനങ്ങള്‍

വി.ഡി. സതീശനെ അപകീര്‍ത്തിപ്പെടുത്തും വിധം സാമൂഹ്യ മാധ്യമത്തില്‍ കമന്റിട്ട യുവാവ് അറസ്റ്റില്‍

രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച രാജേഷിന്റെ മൃതദേഹത്തോട് അനാദരവ്: അന്വേഷണത്തിന് നിര്‍ദ്ദേശം

പറക്കലിനിടെ വിമാനത്തില്‍ നടന്നത് അട്ടിമറി ശ്രമമോ? പാലക്കാടുകാരന്‍ ജംഷീറിനെ വിശദമായി ചോദ്യം ചെയ്യുന്നു

6 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെളളിയാഴ്ച അവധി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.