Tuesday, September 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

വാദങ്ങള്‍ പൊളിഞ്ഞു, ചോദ്യങ്ങള്‍ ഉയര്‍ന്നു, രോഗബാധ ഏറി; പതിവു പത്രസമ്മേളനത്തിന് താത്പര്യമില്ലാതെ പിണറായി; ഇനി വാര്‍ത്തസമ്മേളനം വല്ലപ്പോഴും മാത്രം

മുഖ്യമന്ത്രിയെ ഏറെ പ്രകോപിപ്പിക്കുന്ന ചോദ്യമായി പ്രവാസികളുടെ ക്വാറൈന്റന്‍ വിഷയം മാറുകയാണ്. രണ്ടരലക്ഷം കിടക്കകള്‍ സജ്ജമാണെന്ന പിണറായിയുടെ പ്രഖ്യാപനം പൊള്ളയായിരുന്നെന്ന് ഇതിനകം വ്യക്തമായി. സോഷ്യല്‍മീഡിയയില്‍ അടക്കം ഇതുസംബന്ധിച്ച ട്രോളുകള്‍ വ്യാപകമാവുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 9, 2020, 02:46 pm IST
inKerala

തിരുവനന്തപുരം: കോവിഡ് കാലത്തെ കണക്കുകളും പ്രതിരോധ നടപടികളും വിശദീകരിക്കാന്‍ വിളിച്ചുചേര്‍ക്കുന്ന പതിവുവാര്‍ത്താ സമ്മേളനത്തിന് താത്പര്യം പ്രകടിപ്പിക്കാതെ മുഖ്യമന്ത്രി പിണറായി വിജയന്‍. കഴിഞ്ഞ വെള്ളിയാഴ്ചയാണ് മുഖ്യമന്ത്രി അവസാനം വാര്‍ത്താസമ്മേളനം നടത്തിയത്. ശനിയാഴ്ചകളില്‍ വാര്‍ത്താസമ്മേളനം നടത്തിയിട്ടുണ്ടെങ്കിലും ഞായറാഴ്ചകളില്‍ പതിവില്ല. എന്നാല്‍, വെള്ളിയാഴ്ചയ്‌ക്കു ശേഷം തിങ്കളാഴ്ച വാര്‍ത്താസമ്മേളനം നടത്താന്‍ മുഖ്യമന്ത്രി കൂട്ടാക്കിയില്ല. മാത്രമല്ല, ഇന്നും മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം ഉണ്ടാകില്ലെന്ന് അദ്ദേഹത്തിന്റെ ഓഫിസ് വ്യക്തമാക്കിയിട്ടുണ്ട്. ലോക്ക്ഡൗണ്‍ പിന്‍വലിച്ച ശേഷം കൂടുതല്‍ ഇളവുകള്‍ പ്രാവര്‍ത്തികമായ ദിനമായിരുന്നു ഇന്ന്. ആരാധനാലയങ്ങള്‍ തുറന്നതും പ്രവാസി ക്വാറൈന്റിനും അടക്കം വിഷയങ്ങളില്‍ നിരവധി ചോദ്യങ്ങള്‍ ഉയരുന്നുണ്ട്. മുഖ്യമന്ത്രിക്ക് കാര്യമായ അസൗകര്യങ്ങളൊന്നുമില്ല.ഓഫിസില്‍ സജീവവുമാണ്. എന്നാല്‍, ഈ ദിവസങ്ങളില്‍ രോഗബാധ വന്‍തോതില്‍ ഉയര്‍ന്നതോടെ സംസ്ഥാനം മുന്‍പ് അവകാശപ്പെട്ടതു പോലെ പ്രതിരോധനടപടികളുടെ മേന്മ അറിയിക്കാന്‍ സാധിക്കാതെയായി. വിദേശത്തു നിന്നും ഇതരസംസ്ഥാനങ്ങളില്‍ നിന്ന് വരുന്നവരിലാണ് രോഗബാധ ഏറെയെങ്കിലും സംസ്ഥാനത്ത് സമ്പര്‍ക്കം മൂലമുള്ള വൈറസ് ബാധയ്‌ക്കും കുറവൊന്നുമില്ല. മാത്രമല്ല, വൈറസിന്റെ ഉറവിടം കണ്ടെത്താന്‍ സാധിക്കാത്ത കേസുകളും ഉയരുകയാണ്. ഇതേസംബന്ധിച്ച് ആരോഗ്യമേഖലയില്‍ നിന്നു തന്നെ ചോദ്യങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്.  

അതേസമയം, മുഖ്യമന്ത്രിയെ ഏറെ പ്രകോപിപ്പിക്കുന്ന ചോദ്യമായി പ്രവാസികളുടെ ക്വാറൈന്റന്‍ വിഷയം മാറുകയാണ്. രണ്ടരലക്ഷം കിടക്കകള്‍ സജ്ജമാണെന്ന പിണറായിയുടെ പ്രഖ്യാപനം പൊള്ളയായിരുന്നെന്ന് ഇതിനകം വ്യക്തമായി. സോഷ്യല്‍മീഡിയയില്‍ അടക്കം ഇതുസംബന്ധിച്ച ട്രോളുകള്‍ വ്യാപകമാവുകയാണ്. മുപ്പതിനായിരം പ്രവാസികളെ നിരീക്ഷണത്തിലാക്കിയ ഉടന്‍ ഇനിമുതല്‍ ക്വാറന്റൈന് പണം നല്‍കണമെന്ന് പ്രഖ്യാപനമാണ് പിണറായി നടത്തിയത്. ഇതില്‍ പ്രതിഷേധം ഉയര്‍ന്നതോടെ ഇതില്‍ പാവങ്ങളെ ഒഴിവാക്കുമെന്ന് അറിയിച്ചു. എന്നാല്‍, രണ്ടു ദിവസങ്ങള്‍ക്കം ഇനി മുതല്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈന്‍ ഇല്ലെന്നും എല്ലാ പ്രവാസികളും വീടുകള്‍ നിരീക്ഷണത്തില്‍ പോകാനുമാണ് സര്‍ക്കാര്‍ നിര്‍ദേശിച്ചത്. ഇതോടെ സര്‍ക്കാര്‍ തയാറാക്കിയ രണ്ടരലക്ഷം കിടക്കള്‍ എവിടെ എന്നു ജനങ്ങളും രാഷ്‌ട്രീയ പാര്‍ട്ടി നേതാക്കളും ചോദ്യം ഉയര്‍ത്തി. പ്രവാസികളെ ഏഴുദിവസം പോലും നിരീക്ഷിക്കാതെ വീടുകളിലേക്ക് അയക്കുന്നത് രോഗവ്യാപനത്തിന്റെ തോത് വലിയ തോതില്‍ ഉയര്‍ത്തുമെന്ന് ആരോഗ്യവിദഗ്ധരും വിലയിരുത്തുന്നു. ഇതു സംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് എവിടെ ആയാലും എല്ലാം ക്വാറന്റൈന്‍ ആണെന്ന വിചിത്ര മറുപടിയാണ് മുഖ്യമന്ത്രിയില്‍ നിന്നുണ്ടായത്.  

പ്രവാസികളുടെ ക്വാറന്റൈനായി രണ്ടരലക്ഷം കിടക്കകള്‍ സജ്ജമാണെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രഖ്യാപനം സംബന്ധിച്ചു പ്രചാരിക്കുന്ന ട്രോളുകളിലൊന്ന്.

ആരാധനാലയങ്ങള്‍ തുറക്കാനുള്ള തീരുമാനം സംബന്ധിച്ച് എതിര്‍പ്പുകള്‍ സജീവമാണ്. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ മുന്നറിയിപ്പ് പോലും അവഗണിച്ചാണ് ആരാധാനാലയങ്ങള്‍ തുറക്കാന്‍ തീരുമാനിച്ചത്. ആദ്യഘട്ടത്തില്‍ തീരുമാനത്തിന് ഒപ്പം നിന്ന മതനേതാക്കള്‍ പിന്നാക്കം പോവുകയും ആരാധാനാലയങ്ങള്‍ ഇപ്പോള്‍ തുറക്കില്ലെന്നു തീരുമാനിക്കുകയും ചെയ്തു. എന്നാല്‍, ദേവസ്വം ബോര്‍ഡിനു കീഴിലുള്ള ക്ഷേത്രങ്ങള്‍ ഹൈന്ദവസംഘടനകളുടെ എതിര്‍പ്പ് മറികടന്നും തുറന്നിട്ടുണ്ട്. ഇതു വലിയ പ്രതിഷേധത്തിനു കാരണമായിട്ടുണ്ട്. ഇതു സംബന്ധിച്ചു നിരവധി ചോദ്യങ്ങളും ഉയരുന്നുണ്ട്.  

രോഗം കുറഞ്ഞിരുന്ന കാലത്ത് എല്ലാദിവസവും രോഗികളുടെ എണ്ണം അറിയാന്‍ വേണ്ടി മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം കാത്തിരുന്ന ജനങ്ങള്‍ക്ക് രോഗം കൂടിയ അവസ്ഥയില്‍ ഇപ്പോള്‍ ഈ വിവരങ്ങള്‍ ലഭിക്കുന്നത് പത്രക്കുറിപ്പിലൂടെയാണ്. കോവിഡ് സംബന്ധിച്ച് ഇനി കൂടുതലായി ഒന്നും പറയാനില്ലാത്ത സാഹചര്യമാണ് ഇപ്പോഴെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

Tags: pinarayicovidവാര്‍ത്താസമ്മേളനം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പൊതുജനാരോഗ്യമേഖലയെ തകര്‍ത്തത് ആര്? ഫേസ് ബുക്കില്‍ പോരടിച്ച് പിണറായിയും കെ.മുരളീധരനും

Kerala

പിണറായിക്കും വീണയ്‌ക്കുമെതിരെ എഫ്‌ഐആര്‍ ഇടാതിരിക്കാന്‍ പൊലീസിന് വിവേചനാധികാരമുണ്ടോ? ഹൈക്കോടതി പരിശോധിക്കും

Kerala

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

Kerala

പിണറായിക്കു മറുപടിയുണ്ടോ? ‘രാഷ്‌ട്രീയ ഗൂഢാലോചന” എന്ന വാദം പൊളിക്കുന്ന ഏഴു ചോദ്യങ്ങളുമായി ഷോണ്‍ ജോര്‍ജ്

Kerala

പിണറായിയെ പിന്തുണയ്‌ക്കാതെ സിപിഐ, കക്ഷിചേരുന്നത് ആത്മഹത്യാപരമെന്ന് വിലയിരുത്തല്‍

പുതിയ വാര്‍ത്തകള്‍

എം.എ. സാര്‍ തലമുറകള്‍ക്ക് പ്രചോദനം: പി.ടി. ഉഷ എംപി

പത്തനാപുരത്ത് പോര്‍ച്ചില്‍ നിര്‍ത്തിയിട്ട സ്‌കൂട്ടറിന് തീപിടിച്ച് വീട് മുഴുവനും കത്തിനശിച്ചു

ഫോര്‍ട്ട് കൊച്ചിയിലെ കോഡാര്‍ ഹൗസ് ഹോട്ടലില്‍ വന്‍ തീപിടിത്തം

ഇന്ത്യയിൽ നിന്നുള്ള തിരഞ്ഞെടുത്ത മരുന്നുകൾക്ക് ഇറക്കുമതി തീരുവ ഒഴിവാക്കി അമേരിക്ക

ആംആദ്മി പാര്‍ട്ടി പ്രതിഷേധത്തില്‍ ആപ് എംഎല്‍എ ജര്‍നൈല്‍ സിങ്ങിന്‍റെ അനുയായി പൊലീസിനെ തല്ലുന്നു.

ആപ് എംഎല്‍എമാര്‍ പൊലീസിനെ ആക്രമിച്ചു, എംഎല്‍എമാരായ ജർനൈൽ സിംഗിനെയും സൗരഭ് ഭരദ്വാജിനെയും കസ്റ്റഡിയിലെടുത്തു

അഭിനയിക്കാന്‍ കഴിയുമെന്ന് ആദ്യം പറഞ്ഞത് വിജയ് ആണെന്ന് ഫഹദ് ഫാസില്‍

കൂട്ടബലാത്സംഗത്തിന് നേതൃത്വം നല്‍കിയ യുവ തൃണമൂല്‍ നേതാവ് മൊണോജിത് മിശ്ര (ഇടത്ത്) മമത (വലത്ത്)

ബിജെപി സര്‍ക്കാര്‍ തന്നെ വീട്ടുതടങ്കലിലാക്കിയെന്ന് മമത, വീട്ടുതടങ്കലില്‍ ഉള്ള ആള്‍ എങ്ങിനെ ഇന്ത്യാ സഖ്യയോഗത്തില്‍ പങ്കെടുത്തു?; മമതയ്‌ക്ക് പരിഹാസം

കത്വയില്‍ സിഐഎസ്എഫ് ഉദ്യോഗസ്ഥന്‌റെ വെടിയേറ്റ് നാല് സഹപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു

ഒക്ടോബർ 2-ലെ ജന്തർ മന്തർ പ്രതിഷേധത്തിന് ദൽഹിയിൽ അനുമതിയില്ല, മുംബൈയിൽ ജയിൽ നിറയ്‌ക്കല്‍ സമരത്തിന് സിജെപി; എതിര്‍ക്കാന്‍ ബിജെപി

ഭീഷണിപ്പെടുത്തി പണപ്പിരിവ് നടത്തുന്നുവെന്ന ആരോപണമായി വ്യാപാരി വ്യവസായി ഏകോപന സമിതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.