Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Health

‘മറ്റു രോഗങ്ങളുള്ളവര്‍ സൂക്ഷിക്കുക, കൊവിഡ് അപകടകാരിയാകും’-ഡോ. ചാന്ദ് നി രാധാകൃഷ്ണന്‍.

കേരളത്തില്‍ പ്രമേഹം, രക്താതിമര്‍ദം, ഹൃദ്രോഗം, അര്‍ബുദം, കരള്‍, വൃക്ക, ശ്വാസകോശ രോഗങ്ങള്‍ എന്നിവയാണ് പ്രധാനമായും കണ്ടുവരുന്നത്. ഈ രോഗങ്ങളുള്ളവര്‍ കൊവിഡ് കാലത്ത് ഏറ്റവുമധികം ശ്രദ്ധിക്കണമെന്നും ഡോ. ചാന്ദ് നി പറഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 8, 2020, 05:31 pm IST
inHealth

തിരുവനന്തപുരം: നിലവില്‍ മറ്റ് രോഗങ്ങളുള്ളവരില്‍   കൊവിഡ്19 മൂലമുള്ള മരണത്തിന്  സാധ്യതയേറെയാണെന്ന് കേരളത്തിലെ അനുഭവം തെളിയിക്കുന്നതായി സംസ്ഥാന മെഡിക്കല്‍ ബോര്‍ഡംഗമായ ഡോ. ചാന്ദ് നി രാധാകൃഷ്ണന്‍.  

കേരളത്തില്‍ സംഭവിച്ച 15 കൊവിഡ് മരണങ്ങളില്‍ ഭൂരിഭാഗവും മറ്റ് രോഗങ്ങള്‍ കൂടിയുള്ള അവസ്ഥയില്‍ (കോമോര്‍ബിഡ്) ഉള്ളവരായിരുന്നുവെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നതായി കോഴിക്കോട് മെഡിക്കല്‍ കോളേജിലെ അത്യാഹിത ചികിത്സാവിഭാഗം മേധാവിയും പ്രൊഫസറും കൂടിയായ  ഡോ. ചാന്ദ് നി പറഞ്ഞു. ഇവരില്‍തന്നെ  പ്രമേഹം, രക്താതിമര്ദ്ദം എന്നിവ  ഗുരുതരമായിരുന്നു.  

ഒരേ സമയം ഒന്നിലധികം രോഗങ്ങളുള്ള അവസ്ഥയാണ് കോമോര്ബിഡിറ്റി. ഈ രോഗങ്ങള്‍ തികച്ചും വ്യത്യസ്തവും അതേസമയം സാദൃശ്യമുള്ളവയുമാകാം. ഉദാഹരണത്തിന് പൊണ്ണത്തടിയുള്ള വ്യക്തിയ്‌ക്ക് ഹൃദ്രോഗവും പ്രമേഹവുമുണ്ടാകുന്നത് സാധാരണമാണെന്നും ഡോ. ചാന്ദ് നി പറഞ്ഞു. പ്രമേഹം, രക്താതിമര്‍ദം,  ഹൃദ്രോഗം എന്നിവയുള്ളവരില്‍   കൊവിഡ് കനത്ത ആഘാതമേല്പിക്കുമെന്ന് ലാന്‌സെറ്റ് മെഡിക്കല്‍  ജേണലിലെ പഠനം ഉദ്ധരിച്ച് ഡോ. ചാന്ദ് നി പറഞ്ഞു.  

കേരളത്തില്‍ പ്രമേഹം, രക്താതിമര്‍ദം, ഹൃദ്രോഗം, അര്‍ബുദം, കരള്‍, വൃക്ക, ശ്വാസകോശ രോഗങ്ങള്‍ എന്നിവയാണ് പ്രധാനമായും കണ്ടുവരുന്നത്. ഈ രോഗങ്ങളുള്ളവര്‍ കൊവിഡ് കാലത്ത് ഏറ്റവുമധികം ശ്രദ്ധിക്കണമെന്നും ഡോ. ചാന്ദ് നി പറഞ്ഞു. പ്രായമായവരാണെങ്കില്‍പോലും  മേല്പറഞ്ഞ രോഗങ്ങളില്ലാത്തവര്‍ കൊവിഡിനെ അതിജീവിച്ചിട്ടുണ്ട്.  

അമേരിക്കയിലെ യേല്‍ സര്‍വകലാശാലയിലെ ഗവേഷകനായ ആല്‍വിന്‍ ആര്‍ ഫീന്‌സ്‌റ്റൈനാണ് 1970 ല്‍ കോമോര്‍ബിഡിറ്റി എന്ന പദം ആദ്യമായി ഉപയോഗിക്കുന്നത്. ഒന്നിലധികം രോഗങ്ങളുള്ളവരുടെ വിവരങ്ങള്‍ കൃത്യമായി രേഖപ്പെടുത്താത്തിനാല്‍ സ്ഥിതിവിവരക്കണക്കുകളില്‍ തെറ്റായ വിവരങ്ങള്‍ കടന്നുകൂടിയിട്ടുണ്ടെന്നും ഡോ. ചാന്ദ് നി വിശദീകരിച്ചു.

ഉദാഹരണത്തിന് പ്രമേഹരോഗിയ്‌ക്ക് മറ്റ് വൈറല്‍ അസുഖങ്ങള്‍ പിടിപെട്ടാല്‍ ചികിത്സിക്കുക ബുദ്ധിമുട്ടാണ്.  രക്തത്തിലെ പഞ്ചസാരയുടെ അളവിലുണ്ടാകുന്ന വ്യതിയാനമാണ് ഇതിനു കാരണം. ശരീരത്തിന്റെ  രോഗപ്രതിരോധശേഷിയ്‌ക്കെതിരെ അമിത അളവിലുള്ള ഗ്ലൂക്കോസ് പ്രവര്‍ത്തിക്കുന്നു. അതിനാല്‍ തന്നെ കാലപ്പഴക്കം ചെന്ന പ്രമേഹരോഗം ചികിത്സയ്‌ക്ക് തടസമാകുന്നു.  മാനസികസമ്മര്‍ദവും ഇക്കാര്യത്തില്‍ വില്ലനാണ്. മാനസിക സമ്മര്‍ദമുള്ള വ്യക്തിയിലുണ്ടാകുന്ന ഹോര്‍മോണുകള്‍ പ്രമേഹരോഗത്തെ  വഷളാക്കുന്നു. കൊവിഡ് ചികിത്സയ്‌ക്ക് ഈ സ്ഥിതി പ്രതിബന്ധമാകുന്നു.  

കൊറോണ വൈറസിന്റെ സാന്നിധ്യം  കാരണം ആന്‍ജിയോപ്ലാസ്റ്റി കഴിഞ്ഞ ഹൃദ്രോഗികളില്‍ രക്തം എളുപ്പം കട്ട പിടിക്കാനിടയാക്കും. മാനസികമര്‍ദം മൂലമുണ്ടാകുന്ന ഹോര്‍മോണുകള്‍ കാരണം ത്രോംബോസിസും തുടര്‍ന്ന്   ഹൃദയാഘാതവും ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. അതിനാല്‍ തന്നെ കോമോര്‍ബിഡ് അവസ്ഥയിലുള്ള രോഗികള്‍ കൊവിഡ് കാലത്ത് അതീവശ്രദ്ധ ചെലുത്തേണ്ടതാണെന്ന് ഡോ. ചാന്ദ് നി പറഞ്ഞു.  

അച്ചടക്കത്തോടെയുള്ള ജീവിത ശൈലി, ദഹിക്കാനെളുപ്പമുള്ള ആഹാരം, മുടങ്ങാതെ മരുന്നു കഴിക്കല്‍, രക്താദിമര്‍ദവും ഷുഗറും കൃത്യമായി പരിശോധിക്കല്‍, നിത്യവ്യായാമം തുടങ്ങിയവ ശ്രദ്ധിക്കണം. എന്തെങ്കിലും അസ്വസ്ഥത അനുഭവപ്പെട്ടാലുടന്‍ വൈദ്യസഹായം തേടണം. വയോജനങ്ങള്‍ ഈ അപകട സാധ്യത കണക്കിലെടുത്ത് കഴിയുന്നത്ര സമ്പര്‍ക്കം ഒഴിവാക്കണമെന്ന് ഡോ. ചാന്ദ് നി നിര്‍ദ്ദേശിച്ചു

Tags: covid
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

Kerala

കോവിഡ് കാലത്തെ അഴിമതി: ഡോ. മുഹമ്മദ് അഷീലിനെതിരെ നടപടിക്ക് ശുപാര്‍ശ, ഉന്നതര്‍ അറിഞ്ഞിരുന്നുവെന്ന് അഷീല്‍

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

Kerala

വായ്‌പ തിരിച്ചടവ് മുടങ്ങി: വൃദ്ധ ദമ്പതികളെ ബാങ്ക് അധികൃതര്‍ വീട്ടില്‍ നിന്നിറക്കി വിട്ടു, തിരിച്ചടവിന് സഹായിക്കാതെ മുഖം തിരിച്ച് മകളും

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് അടുത്ത 2 ദിവസം വൈദ്യുതി നിയന്ത്രണത്തിന് സാധ്യത ഇല്ല

ആംസ്റ്റര്‍ ഓവര്‍സീസ് സിഇഒ പാര്‍വതി മായയെ റിമാന്‍ഡ് ചെയ്തു

എസ് ഐആറില്‍ ഇലക്ഷന്‍ കമ്മീഷണര്‍മാര്‍ക്കിടയില്‍ ഭിന്നതയുണ്ടെന്ന ഇന്ത്യന്‍ എക്സ്പ്രസ് വാദം പൊളിഞ്ഞു, മൂന്ന് ഇലക്ഷന്‍ കമ്മീഷണര്‍മാരും യോഗം ചേര്‍ന്നു

ജി സുധാകരന്‍ ജീര്‍ണ്ണിച്ച നേതാവെന്ന് പിണറായി വിജയന്‍

ബത്തേരി പൊലീസ് സ്റ്റേഷനിലെ തൊണ്ടിമുതല്‍ മോഷണം: പാന്‍മസാല ചാക്കുകള്‍ കണ്ടെത്തി

പുരുഷ കബഡിയിൽ സ്വർണ്ണ മെഡൽ സ്വന്തമാക്കി ഭാരതം; ഫൈനലിൽ ഇറാനെ 40-34 സ്കോറിന് പരാജയപ്പെടുത്തി

തട്ടിയെടുത്ത പണത്തിൽ റോൾസ് റോയ്സ് അടക്കമുള്ള കാറുകൾ ; വിലകൂടിയ ആഭരണങ്ങൾ ; പാർവതി മായയുടേത് ആർഭാടജീവിതം

നടികതിലകം ‘ ശിവാജി ഗണേശന്റെ പിൻഗാമിയായി എത്തുന്ന ദർഷൻ ഗണേശൻ!

മാസപ്പടി കേസിൽ എന്തുകൊണ്ട് എഫ്ഐആർ രജിസ്റ്റർ ചെയ്തില്ല; വിജിലൻസിനോട് ആരാഞ്ഞ് ഹൈക്കോടതി

ശ്രീനാരായണ ഗുരുവിനെയും ഈഴവ സമൂഹത്തെയും സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയ തന്ത്രി കെവി സുഭാഷ് കസ്റ്റഡിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.