Monday, September 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

അന്തര്‍ സംസ്ഥാന പാത കല്യാണ മണ്ഡപമായി, തീര്‍ത്ഥജലമായി സാനിറ്റൈസറും

വിവാഹ വേദിയായത് ചിന്നാര്‍ വന്യജീവി സങ്കേതത്തിനും ആനമല കടുവാ സങ്കേതത്തിനും ഇടയിലുള്ള ഭാഗം. മാട്ടുപ്പെട്ടി സ്വദേശികളായ ശേഖറിന്റെയും- ശാന്തയുടെയും മകള്‍ പ്രിയങ്ക കോയമ്പത്തൂര്‍ ശരവണംപെട്ടി സ്വദേശികളായ മൂര്‍ത്തി-ഭാഗ്യത്തായി ദമ്പതികളുടെ മകന്‍ റോബിന്‍സണിന്റെ ജീവിത സഖിയായത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 8, 2020, 09:16 am IST
inKerala
അന്തര്‍ സംസ്ഥാന പാതയില്‍ സജ്ജീകരിച്ച വിവാഹവേദി വെച്ച് റോബിന്‍സണ്‍ പ്രിയങ്കയ്ക്ക് താലിചാര്‍ത്തുന്നു

അന്തര്‍ സംസ്ഥാന പാതയില്‍ സജ്ജീകരിച്ച വിവാഹവേദി വെച്ച് റോബിന്‍സണ്‍ പ്രിയങ്കയ്ക്ക് താലിചാര്‍ത്തുന്നു

മറയൂര്‍: കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയിട്ടുള്ള പ്രതിരോധ നടപടികളുടെ ഭാഗമായി അന്തര്‍ സംസ്ഥാന യാത്രകള്‍ക്കുള്ള നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സംസ്ഥാന അതിര്‍ത്തിയില്‍ ഒരു ലോക്ക് ഡൗണ്‍ മാംഗല്യം. കേരളത്തിലെ ഏക മഴനിഴല്‍ പ്രദേശമായ ചിന്നാര്‍ വന്യജീവി സങ്കേതത്തില്‍ വെച്ച് മൂന്നാര്‍ മാട്ടുപ്പെട്ടി സ്വദേശികളായ ശേഖറിന്റെയും- ശാന്തയുടെയും മകള്‍ പ്രിയങ്ക കോയമ്പത്തൂര്‍ ശരവണംപെട്ടി സ്വദേശികളായ മൂര്‍ത്തി-ഭാഗ്യത്തായി ദമ്പതികളുടെ മകന്‍ റോബിന്‍സണിന്റെ ജീവിത സഖിയായത്.  

മൂന്നാര്‍ റിക്രീയേഷന്‍ ക്ലബ്ബ് വച്ച് മാര്‍ച്ച് 22ന് മുഹൂര്‍ത്തം നിശ്ചയിച്ചിരുന്ന വിവാഹം ജനതാ കര്‍ഫ്യൂവിനെ തുടര്‍ന്ന് മാറ്റിവയ്‌ക്കുകയായിരുന്നു. പിന്നീട് ലോക്ക് ഡൗണും നിയയന്ത്രണങ്ങളും തുടര്‍ന്ന് പോകുന്ന സാഹചര്യത്തില്‍ വിവാഹങ്ങള്‍ നടത്തുന്നതിന് സമ്പര്‍ക്ക് വിലക്കില്‍ ഇളവ് വരുത്തുകയും ആരോഗ്യ, റവന്യൂ, പോലീസ് വകുപ്പുകളുടെ അനുമതി ലഭിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ഇരു സംസ്ഥാനങ്ങളുടെയും അതിര്‍ത്തി വിവാഹ വേദിയാക്കാന്‍ ഇരുകൂട്ടരും തീരുമാനിച്ചത്.  

85 കിലോമീറ്റര്‍ അകലയുള്ള മാട്ടുപ്പെട്ടിയില്‍ നിന്ന് രാവിലെ തന്നെ വധുവും അടുത്ത ബന്ധുക്കളും സംസ്ഥാന അതിര്‍ത്തിയായ ചിന്നാറിലെത്തി. നേരത്തെ തന്നെ കോയമ്പത്തൂരില്‍ നിന്നും വരനും അടുത്ത ബന്ധുക്കള്‍ അടങ്ങുന്ന 12 അംഗ സംഘം ചിന്നാര്‍ പാലത്തിനക്കരെ തമിഴ്‌നാടിന്റെ ഭാഗത്ത് കാത്തുനിന്നു. വരന് തമിഴ്‌നാട്ടില്‍ നിന്നും കേരളത്തിലേക്ക് പ്രവേശിക്കുവാനുള്ള പാസ്സും വധുവിന് കേരളത്തില്‍ നിന്നും തമിഴ്‌നാട്ടിലേക്ക് പോകുവാനുള്ള പാസും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറി.

പിന്നീട് പഴനി- ശബരിമല പാതയില്‍ എക്‌സൈസ് ചെക്ക് പോസ്റ്റിന് മുന്‍പിലായി പായ്‌വിരിച്ച് കല്യാണ മണ്ഡപം ഒരുക്കി. വരനും പിതാവും മാത്രം അതിര്‍ത്തി കടന്ന് മണ്ഡപത്തില്‍ എത്തിയപ്പോള്‍ ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദ്ദേശാനുസരണം എക്‌സൈസ് ജീവനക്കാര്‍ സാനിറ്റൈസര്‍ നല്‍കി. തുടര്‍ന്ന് തമിഴ് ആചാര പ്രകാരം റോബിന്‍സണ്‍ പ്രിയങ്കയുടെ കഴുത്തില്‍ രാവിലെ 8.30നും 9 മണിക്കും ഇടയിലുള്ള ശുഭ മുഹൂര്‍ത്തത്തില്‍ താലിചാര്‍ത്തി പരസ്പരം മോതിരം അണിയിച്ചു.  

മറയൂര്‍ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഇ. അബ്ദുള്‍ മജീദിന്റെ നേതൃത്വത്തില്‍ കൃത്യമായ സാമൂഹ്യ അകലം പാലിച്ചും കൊറോണ പ്രോട്ടോക്കോള്‍ അനുസരിച്ചുമാണ് വിവാഹം നടന്നത്. വിവാഹ ശേഷം വരനോടൊപ്പം പ്രിയങ്ക മാത്രമാണ് തമിഴ്‌നാട് അതിര്‍ത്തിയിലേക്ക് കടന്നത്. ചിന്നാര്‍ എക്‌സൈസ് ചെക്ക് പോസ്റ്റിലേയും വനം വകുപ്പിലേയും ജീവനക്കാരും വിവാഹ ചടങ്ങിനാവശ്യമായ സഹായങ്ങള്‍ ഒരുക്കി നല്‍കി.

Tags: Weddingchinnar
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിവാഹ ചടങ്ങില്‍ ബുക്ക് ചെയ്ത ഭക്ഷണം എത്തിക്കാതെ തട്ടിപ്പ്: കാറ്ററിംഗ് സ്ഥാപന ഉടമയെ പൊലീസ് കസ്റ്റഡിയിലെടുത്തു

Kerala

വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിനൊടുവില്‍ നടി അഹാന കൃഷ്ണയും ഛായാഗ്രാഹകൻ നിമിഷ് രവിയും വിവാഹിതരായി

Kerala

വിവാഹച്ചടങ്ങില്‍ ഭക്ഷണം എത്തിക്കാതെ കബളിപ്പിച്ച് കേറ്ററിംഗ് സ്ഥാപനം; വധുവിന്റെ വീട്ടുകാര്‍ ഹോട്ടലില്‍ നിന്ന് ഭക്ഷണം എത്തിച്ച് അതിഥികള്‍ക്ക് നല്‍കി

ജന്മഭൂമി വാര്‍ഷിക വരിസംഖ്യാ പദ്ധതിയുടെ വാകത്താനം മണ്ഡലതല ഉദ്ഘാടനം വിവാഹമണ്ഡപത്തില്‍ നടന്നപ്പോള്‍. വധുവരന്മാരായ നന്ദഗോപാലിനും ശ്രീലക്ഷ്മിക്കും ജന്മഭൂമി ന്യൂസ് കോ-ഒാര്‍ഡിനേറ്റര്‍ സുനില്‍ പാറക്കാട്ട് വരിസംഖ്യാ രസീത് കൈമാറുന്നു
Kerala

കതിര്‍മണ്ഡപത്തില്‍ അവര്‍ ജന്മഭൂമിയെ നെഞ്ചോടു ചേര്‍ത്തു വിവാഹവേദിയില്‍; വാര്‍ഷിക വരിസംഖ്യ പദ്ധതി ഉദ്ഘാടനം

Kerala

കണ്ണൂരില്‍ കല്യാണ വീട്ടിലെ സംഘര്‍ഷത്തില്‍ 3 പേര്‍ക്ക് വേട്ടേറ്റു

പുതിയ വാര്‍ത്തകള്‍

ഗുരുദേവ മഹാസമാധി ശതാബ്ദിയിലെ ആത്മപ്രതിജ്ഞ

നവഗ്രഹങ്ങളുടെ ദോഷങ്ങൾ അകറ്റാൻ ലളിതമായ പരിഹാരം

നിങ്ങൾ രുദ്രാക്ഷം ധരിക്കുന്നവരാണോ? എങ്കിൽ ഇക്കാര്യം അറിയാതെ പോകരുത്

അനുമോളെ തമിഴകം വന്ന് വിളിക്കുമ്പോള്‍…

എന്നെ പറഞ്ഞ കാര്യങ്ങൾ വെച്ച് നോക്കുമ്പോൾ ഞാൻ ഒന്നും പറഞ്ഞി‌ട്ടില്ല ; എന്റെ ഭാര്യയെ കുറ്റം പറയാൻ ഒരു കാലത്തും ഞാൻ ആ​ഗ്രഹിച്ചിട്ടില്ല

സൗദിയുടെ പോരാട്ടത്തിൽ നിന്ന് വിട്ടുനിൽക്കുക : പാകിസ്ഥാനും തുർക്കിക്കും ഹൂത്തികളുടെ മുന്നറിയിപ്പ്, മക്ക കരാർ അപകടത്തിലോ?

വിജയക്കൊടി പാറിച്ച് ഉര്‍വ്വശിയുടെ ആശ രണ്ടാം വാരത്തിലേക്ക്

ഐക്യരാഷ്‌ട്രസഭയുടെ പൊതുസമ്മേളനത്തിൽ പങ്കെടുക്കാൻ ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ ന്യൂയോർക്കിലേക്ക് പോകുമെന്ന് റിപ്പോർട്ടുകൾ

80 വയസായ അമ്മയെ വച്ച് പോലും ട്രോൾ ; മോദിയെ രാഹുലിന് എതിർക്കാം , പക്ഷെ ആ മനുഷ്യത്വത്തെ പരിഹസിക്കരുത്

പഞ്ചാബിൽ വൻ മയക്കുമരുന്ന് വേട്ട: 3.5 ബില്യൺ രൂപയുടെ ഹെറോയിൻ പിടികൂടി : കാറിൽ നിന്ന് മൂന്ന് വിദേശ നിർമ്മിത പിസ്റ്റളുകളും 15 വെടിയുണ്ടകളും കണ്ടെടുത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.