കോഴിക്കോട്: ഗ്രാമവൈഭവം പ്രകൃതിയിലൂടെ എന്ന സന്ദേശ വുമായി സേവാഭാരതി കോഴിക്കോട് നഗരത്തിലും സമീപ പഞ്ചായത്തുകളിലുമായി മൂന്നു ലക്ഷം ഫലവൃക്ഷത്തൈകള്‍ നടുന്ന പദ്ധതിക്ക് തുടക്കമായി. വൃക്ഷത്തൈ നടലിന്റെ കോഴിക്കോട് ജില്ലാതല ഉദ്ഘാടനം കരുമല മഹാദേവ ദേവീ ക്ഷേത്ര സന്നിധിയില്‍ ആര്‍എസ്എസ് പ്രാന്തകാര്യവാഹ് പി. ഗോപാല ന്‍കുട്ടി മാസ്റ്റര്‍ നിര്‍വ്വഹിച്ചു.
വെള്ളവും മണ്ണും വായുവും ശുദ്ധമാക്കാന്‍ മരങ്ങളുടെ നിലനില്‍പ്പ് ആവശ്യമാണെന്നും പ്രകൃതി സംരക്ഷണം ജീവിതദൗത്യമാക്കണമെന്നും അദ്ദേഹം പറഞ്ഞു. സേവാഭാരതി ഉണ്ണികുളം പഞ്ചായത്ത് സമിതി പ്രസിഡന്റ് എം. വിജയന് അദ്ധ്യക്ഷനായി. സെക്രട്ടറി ശ്രീജിത്ത്, എ.വി. സത്യന്, ടി.പി. വിനോദ് കുമാര്‍, പി. ഗിരീഷ്, സി.പി. നന്ദനന്‍, എന്‍.എ. ബാലന് നായര്‍, മനോഹരന്, രജനി, സുരേഷ് ബാബു എന്നിവര്‍ പങ്കെടുത്തു.
കോഴിക്കോട് നഗരത്തിലെ പരിപാടിയുടെ ഉദ്ഘാടനം ആര്‍എസ്എസ് സംസ്ഥാന സഹപ്രചാര്‍ പ്രമുഖ് ഡോ. എന്‍.ആര്. മധുവില്‍ നിന്ന് ഫലവൃക്ഷത്തൈ ഏറ്റുവാങ്ങി ഗാനരചയിതാവ് കൈതപ്രം ദാമോദരന്‍ നമ്പൂതിരി നിര്‍വഹിച്ചു. സ്കൂള്‍ പാഠ്യപദ്ധതിയില്‍ പ്രകൃതിയെക്കുറിച്ചുള്ള പാഠങ്ങള്‍ ഉള്‍ക്കൊള്ളിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഭാരതീയതയില്‍ നിന്ന് നാം ഏറെ അകന്നു പോയിരിക്കുന്നു. കോവിഡിന്റെ ഈ കാലഘട്ടത്തില്‍ ഇതിനെ അതിജീവിക്കാന്‍ നാം ഓരോരുത്തരും കോവിദന്മാരായി മാറേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കോഴിക്കോട് മഹാനഗര്‍ സേവാപ്രമുഖ് പി. ബൈജു അദ്ധ്യക്ഷനായി. ചടങ്ങില്‍ ഹരിത ഭവന പ്രതിജ്ഞ പര്യാവരണ്‍ സംരക്ഷണ പ്രമുഖ് സി.പി.ജി. രാജഗോപാല്‍ ചൊല്ലിക്കൊടുത്തു. കെ. ജഗത്ത്, ടി.വി. ശേഖരന്, ശശിധരന്, കെ. കൃഷ്ണകുമാര്‍, കെ. സബീഷ്, ടി. സുധീഷ് എന്നിവര്‍ പങ്കെടുത്തു.
സേവാഭാരതി പാറോപ്പടി യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ നടന്ന ഉദ്ഘാടനം ചലച്ചിത്ര നടന് ജോയ് മാത്യു ആര്‍എസ്എസ് വിഭാഗ് സഹകാര്യവാഹ് കെ. ഗോപിയില്‍ നിന്ന് ഏറ്റുവാങ്ങി നിര്‍വ്വഹിച്ചു. ചേവരമ്പലം വാര്‍ഡ് കൗണ്‍സിലര്‍ ഇ. പ്രശാന്ത് കുമാര്‍, എം.സി. പ്രകാശന്, പി.വി. കൃഷ്ണകുമാര്‍, കെ. ദിനേശന്, ടി. നിധീഷ് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: