തിരുവനന്തപുരം; സുരേഷ് ഗോപിയെ ദേശീയ മാധ്യമം കോണ്‍ഗ്രസ്സ് നേതാവാക്കി. എന്നിട്ട് ചുട്ടുകൊന്നു. തമിഴ്നാട്ടില്‍ കൊല്ലപ്പെട്ട പ്രമുഖ കോണ്‍ഗ്രസ് നേതാവ് കെ.പി.കെ ജയകുമാറിന്റെ വാര്‍ത്തയക്കൊപ്പം ടൈംസ് നൗ നല്‍കിയത് സുരേഷ് ഗോപിയുടെ ചിത്രം.
രണ്ടുദിവസമായി കാണാനില്ലാതിരുന്ന ജയകുമാറിനെ സ്വന്തം വീടിന് പിറകില്‍ കൈകാലുകള്‍ കെട്ടി കത്തിച്ച നിലയിലാണ് കണ്ടെത്തുകയായിരുന്നു. താന്‍ നല്കിയ പണം തിരികെ ചോദിച്ചതിന് നങ്കുനേരി കോണ്‍ഗ്രസ് എംഎല്‍എ റൂബി മനോഹരന് ഭീഷണിപ്പെടുത്തുന്നതായി ജയകുമാര്‍ ജില്ലാ പോലീസ് മേധാവിക്ക് നല്കിയ പരാതി നല്‍കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: