Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Main Article

മലപ്പുറത്തെക്കുറിച്ച് മിണ്ടിപ്പോകരുത്

കര്‍ണാടക വനത്തില്‍ വീരപ്പന്‍ ഉണ്ടെന്നു പറയുമ്പോള്‍ കന്നഡികരെ അപമാനിക്കലാണെന്ന് പറഞ്ഞിട്ടില്ല. കേരള, തമിഴ്‌നാട് വനത്തില്‍ കേന്ദ്രീകരിച്ചിട്ടുണ്ട് എന്നു പറഞ്ഞപ്പോള്‍ അപമാനിക്കുന്നത് എന്തിന് എന്നാരും ചോദിച്ചിട്ടില്ല. കൂസു മുനിസ്വാമി വീരപ്പനെന്ന് പേരു പറയുമ്പോഴും തങ്ങളുടെ ജാതിയേയും മതത്തേയും പ്രതിക്കൂട്ടില്‍ നിര്‍ത്താനാണെന്നും ആരും വേവലാതിപ്പെട്ടില്ല. എന്നാല്‍ ഗര്‍ഭിണിയായ, 15 വയസ്സ് കണക്കാക്കിയിട്ടുള്ള ആനയെ ദാരുണമായി കൊന്നതിനെക്കുറിച്ച് വാര്‍ത്തയും പ്രതികരണവും വന്നപ്പോള്‍ ഇതാ ബിജെപിയുടെ നിഗൂഢമായ വര്‍ഗീയ അജണ്ട എന്ന് ആര്‍ത്ത് അട്ടഹസിക്കുകയാണ്.

കെ. കുഞ്ഞിക്കണ്ണന്‍byകെ. കുഞ്ഞിക്കണ്ണന്‍
Jun 6, 2020, 05:15 am IST
inMain Article

കൂസു മുനിസ്വാമി വീരപ്പനെക്കുറിച്ച് കേള്‍ക്കാത്തവരുണ്ടാകില്ല. രാജ്യത്തെ നടുക്കിയ ആനവേട്ടക്കാരന്‍. ചന്ദനക്കൊള്ളക്കാരനായ വീരപ്പന്‍, കേരള, കര്‍ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളിലെ വനാന്തരങ്ങളെ വിറപ്പിച്ചതാണ്. ഏതാണ്ട് 20 വര്‍ഷത്തോളം. സായുധസംഘത്തിന്റെ അധിപനായിരുന്ന വീരപ്പന്‍ കൊന്നത് 184 പേരെയാണ്. ഇവരില്‍ ഉയര്‍ന്ന പോലീസ് വനംവകുപ്പ് ഉദ്യോഗസ്ഥരും പെടുന്നു. തൊള്ളായിരത്തോളം ആനകളെ വേട്ടയാടിയതായും കണക്കാക്കുന്നു.  

കര്‍ണാടക വനത്തില്‍ വീരപ്പന്‍ ഉണ്ടെന്നു പറയുമ്പോള്‍ കന്നഡികരെ അപമാനിക്കലാണെന്ന് പറഞ്ഞിട്ടില്ല. കേരള, തമിഴ്‌നാട് വനത്തില്‍ കേന്ദ്രീകരിച്ചിട്ടുണ്ട് എന്നു പറഞ്ഞപ്പോള്‍ അപമാനിക്കുന്നത് എന്തിന് എന്നാരും ചോദിച്ചിട്ടില്ല. കൂസു മുനിസ്വാമി വീരപ്പനെന്ന് പേരു പറയുമ്പോഴും തങ്ങളുടെ ജാതിയേയും മതത്തേയും പ്രതിക്കൂട്ടില്‍ നിര്‍ത്താനാണെന്നും ആരും വേവലാതിപ്പെട്ടില്ല. എന്നാല്‍ ഗര്‍ഭിണിയായ, 15 വയസ്സ് കണക്കാക്കിയിട്ടുള്ള ആനയെ ദാരുണമായി കൊന്നതിനെക്കുറിച്ച് വാര്‍ത്തയും പ്രതികരണവും വന്നപ്പോള്‍ ഇതാ ബിജെപിയുടെ നിഗൂഢമായ വര്‍ഗീയ അജണ്ട എന്ന് ആര്‍ത്ത് അട്ടഹസിക്കുകയാണ്.  

ബിജെപിയുടെ പാര്‍ലമെന്റ് അംഗം മനേകാഗാന്ധിയും തുടര്‍ന്ന് കേന്ദ്ര വനംമന്ത്രി പ്രകാശ് ജാവ്‌ദേക്കറും നടത്തിയ ആദ്യ പ്രതികരണമാണ് പലരേയും ചൊടിപ്പിച്ചത്. മലപ്പുറത്ത് ആനയെ കൊന്നു എന്നതാണ് കേരള മുഖ്യമന്ത്രി പിണറായി വിജയനെയും സിപിഎം, മുസ്ലീം ലീഗ്, കോണ്‍ഗ്രസ്, നേതാക്കളേയും പ്രകോപിപ്പിച്ചത്. മലപ്പുറത്തിന്റെ പേരെടുത്ത് പറഞ്ഞത് സംസ്ഥാനത്തിന്റെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യുന്നതാണെന്ന് പറഞ്ഞ പിണറായി വിജയന്‍ ഇത് അംഗീകരിക്കാനാവില്ലെന്നും ഉറപ്പിച്ചു. അതിനേക്കാള്‍ വാശിയിലാണ് മുസ്ലീം ലീഗും കോണ്‍ഗ്രസും. മലപ്പുറത്തെ പരാമര്‍ശിച്ചവര്‍ മാപ്പു പറയണമെന്നു മാത്രമല്ല, കേസും കൊടുക്കുമത്രെ.  

മനേകയോ, ജാവദേക്കറോ ആനയെ കൊന്നത് മുസ്ലീം സമുദായത്തില്‍ പെട്ടവരാണെന്ന് പറഞ്ഞിട്ടില്ല. മലപ്പുറത്തിന്റെ പേരു വന്നത് അവര്‍ ഊഹിച്ചെടുത്തതുമല്ല. നിലമ്പൂരിലെ ഒരു വനപാലകന്റെ സാമൂഹ്യമാധ്യമങ്ങളിലൂടെയുള്ള അറിയിപ്പ്. പിന്നെ വനംവകുപ്പിന്റെ എഫ്‌ഐആര്‍ മലപ്പുറത്താണ് സംഭവമെന്നുമാണ്. ആന ചരിഞ്ഞത് പാലക്കാട് ജില്ലയിലാണെങ്കില്‍ ആ ജില്ലക്കാര്‍ക്ക് അപമാനം വരില്ലെ. മലപ്പുറം പരാമര്‍ശിക്കുമ്പോള്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്കും മുസ്ലീം ലീഗിനും നെഞ്ചു പിടയ്‌ക്കുന്നത് എന്തുകൊണ്ടാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. സിപിഎം -മുസ്ലീംലീഗ് അവിഹിത ബാന്ധവത്തിന്റെ സന്തതിയാണല്ലോ ആ ജില്ല. ദേശീയ ജനതയുടെ എതിര്‍പ്പും സമരങ്ങളും അവഗണിച്ച് രൂപം നല്‍കിയ ജില്ല കിട്ടിയതോടെ മുസ്ലീം ലീഗ്, സിപിഎമ്മിനെ മൊഴി ചൊല്ലിയത് വിസ്മരിക്കാനാവില്ലല്ലോ. ജനസംഘവും കേളപ്പജിയെപ്പോലുള്ള ഗാന്ധിയരും കെ.പി.ആര്‍. ഗോപാലനെപ്പോലുള്ള എംഎല്‍എമാരുമെല്ലാം എതിരായിരുന്നിട്ടും ജില്ലയ്‌ക്ക് അനുമതി നല്‍കുന്നത് ആപത്തിലേക്കുള്ള പോക്കാണെന്ന് വ്യക്തമായതാണ്.

മലപ്പുറം ജില്ല ആപത്താണെന്ന് ജനറല്‍ കരിയപ്പ പ്രസ്താവിച്ചു. കേളപ്പജി സംസ്ഥാനത്തുടനീളവും ചില അന്യസംസ്ഥാന തലസ്ഥാനങ്ങളിലും മലപ്പുറം ജില്ലാ രൂപീകരണ വിപത്ത് വിശദീകരിക്കാന്‍ പര്യടനം നടത്തി. ജനസംഘാധ്യക്ഷന്‍ ബച്ച്‌രാജ് വ്യാസ് ഉള്‍പ്പെടെ നിരവധി നേതാക്കള്‍ സമരം നയിക്കാന്‍ വന്നു. ജില്ലാരൂപീകരണം വര്‍ഗീയത വളര്‍ത്തുമെന്നും ദേശദ്രോഹശക്തികളുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്തുമെന്നുമുള്ള മുന്നറിയിപ്പ് അവഗണിക്കപ്പെട്ടുവെങ്കിലും അന്നത്തെ പ്രവചനം പാഴായില്ലെന്ന് പില്‍ക്കാല അനുഭവങ്ങള്‍ വ്യക്തമാക്കി.  

1969 ജൂണ്‍ രണ്ടു മുതല്‍ ജൂലൈ പതിനാറുവരെയാണ് ജില്ലാ വിരുദ്ധ സമരം നടന്നത്. നാലായിരത്തില്‍ പരം ആളുകള്‍ സമരം നടത്തി അറസ്റ്റു വരിച്ചു. നാനൂറോളം പേരാണ് കേരളത്തിന് പുറത്തു നിന്നെത്തിയത്. അന്ന് ജനസംഘം ട്രഷററായിരുന്ന നാനാജി ദേശ്മുഖ് ജൂണ്‍ പതിനൊന്നു മുതല്‍ പന്ത്രണ്ടു ദിവസം കേരളത്തില്‍ തങ്ങി സമരത്തിന് മാര്‍ഗ നിര്‍ദേശം നല്‍കി. ജൂലൈ പത്തു മുതല്‍ ആറു ദിവസം ജഗന്നാഥറാവു ജോഷിയും കേരളത്തിലുണ്ടായിരുന്നു. ജൂലൈ പതിനാറിന് സെക്രട്ടേറിയറ്റ് നടയില്‍ പിക്കറ്റിംഗ് ഉദ്ഘാടനം ചെയ്തത് ജോഷിയാണ്. ടി.എന്‍. ഭരതന്റെ നേതൃത്വത്തില്‍ ഇരുനൂറ്റി ഇരുപത് പേരാണ് അവിടെ സമരം നടത്തിയത്. ദീപാങ്കിത കാവിപതാകയുമായി ജനസംഘം തിരുവനന്തപുരത്ത് സമരം നടത്തിയത് അന്ന് ഏറെ പുതുമയായിരുന്നു. മഹാബല ഭണ്ഡാരി ഉള്‍പ്പെടെ ഏതാനും എംഎല്‍എമാര്‍ സമരക്കാരെ അഭിവാദ്യം ചെയ്യാനെത്തിയിരുന്നു.

സംസ്ഥാനത്ത് ഉടനീളം സമരത്തോട് ജനങ്ങള്‍ കാണിച്ച അനുഭാവ മനോഭാവം മാര്‍കിസ്റ്റുകാരെ വിറളി പിടിപ്പിച്ചു. തുടര്‍ന്ന് അവര്‍ അക്രമം വ്യാപകമാക്കി. പൊന്നാനി, വടകര തുടങ്ങിയ സ്ഥലങ്ങളില്‍ വര്‍ഗീയ ലഹള സൃഷ്ടിക്കാന്‍ നോക്കി. വടകര പുതുപ്പണത്ത് ജൂലൈ പതിനാറിന്  രാത്രി ഒരു പള്ളി കത്തിച്ചു. പിറ്റേ ദിവസം ഒരു ക്ഷേത്രവും. പക്ഷേ അതൊരു ലഹളയാക്കി മാറ്റാനുള്ള മാര്‍ക്‌സിസ്റ്റ്-കോണ്‍ഗ്രസ് നീക്കം പരാജയപ്പെടുത്താന്‍ കേളപ്പജിക്കും ജനസംഘത്തിനും സാധിച്ചു.  

അന്ന് പരാജയപ്പെട്ട സംഘര്‍ഷം ഇന്ന് പടര്‍ത്താന്‍ കഴിയുമോ എന്നാണ് സിപിഎം ്-ലീഗ് നേതൃത്വം നോക്കുന്നത്. ആനയ്‌ക്ക്് തേങ്ങയില്‍ ബോംബു വച്ചു നല്‍കിയ പ്രതി പിടിയിലായിട്ടുണ്ട്. മലപ്പുറം എടവണ്ണ സ്വദേശി വില്‍സണാണത്. ഒന്നും രണ്ടും പ്രതികള്‍ (അബ്ദുള്‍കരീം, നിയാസുദ്ദീന്‍) എന്നിവര്‍ ഒളിവിലാണത്രേ. ഒന്നാം പ്രതി നിലമ്പൂരില്‍ നിന്നാണ് സ്‌ഫോടക വസ്തു വാങ്ങിയത്. ആനയെ കൊന്നവരും മലപ്പുറവും തമ്മിലുള്ള ബന്ധം വ്യക്തമാണ്. എന്നിട്ടും മലപ്പുറത്തെക്കുറിച്ച് മിണ്ടിപ്പോകരുതെന്ന് പറയുന്നവരുടെ ലാക്ക് എന്താണ്? അവരല്ലെ മാപ്പു പറയേണ്ടത്. പന്നിയെ തോട്ടപൊട്ടിച്ച് കൊന്ന് മാംസം വിറ്റ് കാശാക്കുന്നവര്‍ ഏത് ഇസ്ലാമാണ്. അവര്‍ക്കു വേണ്ടി സിപിഎം  വാദിക്കുന്നത് മനസ്സിലാക്കാം. എന്നാല്‍ മുസ്ലീം ലീഗോ? വ്യക്തമാക്കുമോ നിലപാട്.

Tags: malappuramമറുപുറം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് കനത്ത മഴ; മരണം ഒൻപതായി, മലപ്പുറത്ത് അഞ്ച് മൃതദേഹങ്ങൾ കണ്ടെത്തി, തിരച്ചിൽ തുടരുന്നു 

Kerala

സമുദായത്തിനൊന്നടങ്കം നാണക്കേടായി ; ജിന്ന് മന്ത്രിച്ചതെന്ന് പറഞ്ഞ് 2500 രൂപയ്‌ക്ക് ഏത്തപ്പഴം വിറ്റ ജിന്ന് മഹ്‌ളറ പൂട്ടിച്ച് മുസ്ലിം യൂത്ത് ലീഗ്

Kerala

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ; ഗതാഗത മന്ത്രി സിപി ജോൺ റിപ്പോർട്ട് തേടി

Kerala

വാഹനത്തിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാത്ത ഓട്ടോ ഡ്രൈവർ ജീവനൊടുക്കി; ആത്മഹത്യ ഫേസ്ബുക്കില്‍ കുറിപ്പ് പങ്കുവെച്ചശേഷം

Kerala

മലപ്പുറത്ത് സഹോദരങ്ങള്‍ ഷോക്കേറ്റ് മരിച്ചു; അപകടം കോഴി ഫാമിലേക്ക് തീറ്റ ഇറക്കുന്നതിനിടെ

പുതിയ വാര്‍ത്തകള്‍

ലോകത്തിലെ രണ്ടാമത്തെ വലിയ ആയുധ കയറ്റുമതിക്കാരായി റഷ്യ : 2025ൽ ആയുധങ്ങൾ വിറ്റ് സമ്പാദിച്ചത് 15 ബില്യൺ ഡോളർ സമ്പാദിച്ചു , പുടിന് ഇരട്ടി മധുരം

സര്‍ജിക്കല്‍ സ്ട്രൈക്ക്,ബാലാക്കോട്ട് വ്യോമാക്രമണം,’ഓപ്പറേഷന്‍ സിന്ദൂര്‍’എന്നിവ ഭീകരവാദത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത നയത്തിന്റെ ഉദാഹരണങ്ങള്‍: മോദി

ബംഗാളി ബീഡിയില്‍ നടന്‍ സിദ്ദിഖിന്റെ ചിത്രം

മാംഗോ ഫോണ്‍ ലോഞ്ചില്‍ അഗസ്റ്റിന്‍ സഹോദരന്മാര്‍ക്കൊപ്പം രഞ്ജിനി ഹരിദാസ്, വീഡിയോ കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ

ആയിരം പള്ളികളുടെ ഖാളി സംഗീതം ആസ്വദിക്കുന്നു , കഷ്ടം : യൂത്ത് ലീഗ് വേദിയിൽ പാട്ടിന് താളം പിടിച്ച സാദിഖ് അലി തങ്ങൾക്കെതിരെ ജിഹാദികൾ

കാര്യവട്ടം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ ജയം, കോഹ്ലിക്കും ഗില്ലിനും സെഞ്ച്വറി

ഹമാസ് കമാൻഡർ മുഹമ്മദ് ഗാബെനെ വധിച്ചതായി ഇസ്രായേൽ സൈന്യം : കൊലപ്പെടുത്തിയത് ഇസ്രായേലി ബന്ദികളുടെ മേൽനോട്ടം വഹിച്ച കൊടും ഭീകരനെ

ഫ്‌ളക്‌സ് വിഷയത്തില്‍ നാണംകെട്ട് പാലാ നഗരസഭാ വൈസ് ചെയര്‍മാന്‍, ‘അഭിവാദ്യങ്ങള്‍’ ഒന്നൊഴിയാതെ നീക്കി

‘എന്റെ മകൾ’ എന്ന് തിരുത്തി ‘ഞങ്ങളുടെ മകള്‍ എന്ന് കുഞ്ഞാറ്റയെ വിളിച്ച് മനോജ് കെ ജയന്‍; ഒഴിവാക്കാനാകാത്ത സാന്നിധ്യമായി ഉര്‍വ്വശി

വയോധികയുടെ ശരീരത്തില്‍ മകളും ചെറുമകളും ചൂട് വെള്ളം ഒഴിച്ചു; കാരണം സ്വത്ത് തര്‍ക്കം, പൊലീസ് കേസെടുത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.