Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

‘ഐ കാന്റ് ബ്രീത്ത്’ പ്രക്ഷോഭം; അമേരിക്കയില്‍ കലാപം രൂക്ഷം; നഗരങ്ങളില്‍ കര്‍ഫ്യൂ, നാഷണല്‍ ഗാര്‍ഡ് രംഗത്ത്

വെള്ളിയാഴ്ച മുതല്‍ കര്‍ഫ്യൂ തുടരുന്ന മിനിയപോളിസ് നഗരത്തില്‍ പ്രതിഷേധക്കാര്‍ക്കെതിരെ പോലീസ് റബ്ബര്‍ ബുള്ളറ്റുകള്‍ പ്രയോഗിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 1, 2020, 04:03 pm IST
inWorld

വാഷിങ്ടണ്‍: കറുത്തവര്‍ഗക്കാരനായ ജോര്‍ജ് ഫ്‌ളോയിഡിനെ പോലീസുകാരന്‍ കഴുത്തു ഞെരിച്ചു കൊന്നതിനെത്തുടര്‍ന്ന് അമേരിക്കയില്‍ വ്യാപിച്ചകലാപം രൂക്ഷമാകുന്നു. ആറു സംസ്ഥാനങ്ങളിലെ ഇരുപത്തഞ്ച് നഗരങ്ങളില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു. ജനങ്ങള്‍ കൂട്ടത്തോടെ നിരത്തിലിറങ്ങി പ്രതിഷേധിക്കുകയാണ്. പോലീസിനെതിരെ പലയിടത്തും കടുത്ത ആക്രമണം തുടരുന്നു. പ്രതിഷേധക്കാരെ പോലീസ് കിരാതമായി നേരിടുന്നുവെന്നാണ് റിപ്പോര്‍ട്ട്. പ്രതിഷേധക്കാര്‍ക്കും പോലീസുകാര്‍ക്കും ഗുരുതരമായി പരിക്കേറ്റ സംഭവങ്ങളുമുണ്ട്. അതിനിടെ, ഇന്ത്യാനപോളിസില്‍ ഒരാള്‍ മരിച്ചു. അജ്ഞാതരുടെ വെടിയേറ്റ് മരിക്കുകയായിരുന്നെന്ന് യുഎസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.  

പല സംസ്ഥാനങ്ങളിലും നാഷണല്‍ ഗാര്‍ഡ് എന്ന സൈനിക വിഭാഗത്തെ ഗവര്‍ണര്‍മാര്‍ വിളിച്ചു വരുത്തി. കൊറോണ ബാധിച്ച് ലക്ഷങ്ങള്‍ മരിച്ചു വീഴുന്നതിനു പിന്നാലെ രാജ്യവ്യാപകമായി അലയടിക്കുന്ന പ്രതിഷേധം സമാനതകളില്ലാത്ത സാഹചര്യത്തിലേക്കാണ് അമേരിക്കയെ നയിക്കുന്നത്. പലയിടത്തും പ്രതിഷേധത്തിന്റെ മുന്‍നിരയില്‍ വെളുത്ത വര്‍ഗക്കാരുണ്ടെങ്കിലും പ്രതിഷേധം വംശീയ കലാപമായി മാറുകയാണ്.  

കഴിഞ്ഞ തിങ്കളാഴ്ച ജോര്‍ജ്ഫ്‌ളോയിഡിനെ പോലീസുകാരന്‍ കാല്‍മുട്ടുകൊണ്ട് കഴുത്തു ഞെരിച്ചു കൊന്ന മിനിസോട്ടയില്‍ ക്രമസമാധാന ചുമതല നാഷണല്‍ ഗാര്‍ഡ് ഏറ്റെടുത്തു. അറ്റ്‌ലാന്റ, ലോസ് ഏയ്ഞ്ചലസ്, ലൂയിസ്‌വില്ലെ, കൊളംമ്പിയ, ഡെന്‍വര്‍, പോര്‍ട്ട്‌ലാന്‍ഡ്, മില്‍വൗക്കീ, കൊളംമ്പസ്, മിന്നെപോളിസ്, സാന്‍ഡിയാഗോ തുടങ്ങിയ നഗരങ്ങളില്‍ പ്രതിഷേധം കൈവിട്ടു പോകുന്ന അവസ്ഥയിലാണ്. ഈ നഗരങ്ങളില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു. ന്യൂയോര്‍ക്ക്, ന്യൂ കരോലിന, ഒക്‌ലഹോമ തുടങ്ങിയ നഗരങ്ങളിലും പോലീസും പ്രതിഷേധക്കാരും നിരവധി തവണ ഏറ്റുമുട്ടി. ടിയര്‍ ഗ്യാസ് പ്രയോഗമടക്കം നടത്തിയിട്ടും പ്രതിഷേധക്കാര്‍ തെരുവുകളില്‍ത്തന്നെ തുടരുന്നു. മാന്‍ഹാട്ടനില്‍  പോലീസ് വാഹനത്തിനു ജനക്കൂട്ടം തീയിട്ടു.  

വെള്ളിയാഴ്ച മുതല്‍ കര്‍ഫ്യൂ തുടരുന്ന മിനിയപോളിസ് നഗരത്തില്‍ പ്രതിഷേധക്കാര്‍ക്കെതിരെ പോലീസ് റബ്ബര്‍ ബുള്ളറ്റുകള്‍ പ്രയോഗിച്ചു. മിനിസോട്ട ഗവര്‍ണര്‍ ടിം വാല്‍സ് ആവശ്യപ്പെടാതിരുന്നിട്ടും മിനിയപോളിസിലേക്ക് മിലിറ്ററി പോലീസിനെ നിയോഗിക്കാന്‍ പ്രതിരോധ മന്ത്രാലയം തീരുമാനിച്ചത് വിവാദമായി. നാഷണല്‍ ഗാര്‍ഡിനെ നഗരത്തില്‍ വിന്യസിച്ചു. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം മിന്നെപോളിസ് നഗരത്തില്‍ നാഷണല്‍ ഗാര്‍ഡ് ഇറങ്ങുന്നത് ഇതാദ്യം.  

സംസ്ഥാന ഭരണകൂടത്തോട് ആലോചിക്കാതെ മിലിറ്ററി പോലീസിനെ വിന്യസിക്കുന്നത് ശരിയായ നടപടിയല്ലെന്ന് ടിം വാല്‍സ് പറഞ്ഞു. ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ഗവര്‍ണര്‍മാര്‍ ഭരിക്കുന്ന സംസ്ഥാനങ്ങളും ഡൊണാള്‍ഡ് ട്രംപഭരണകൂടവും തമ്മിലുള്ള ഏറ്റുമുട്ടലായും പ്രതിഷേധം മാറുകയാണ്. മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെയുള്ള അതിക്രമങ്ങളും തുടരുന്നു. കഴിഞ്ഞ ദിവസം സിഎന്‍എന്നിലെ മാധ്യമപ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇന്നലെ രാജ്യാന്തര വാര്‍ത്താഏജന്‍സിയായ റോയിട്ടേഴ്‌സിന്റെ വാര്‍ത്താസംഘത്തിനു നേരെ പോലീസ് റബ്ബര്‍ ബുള്ളറ്റ് പ്രയോഗിച്ചു.

Tags: പോലീസ്usaBlack manകലാപം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

മെഗാ പ്രതിരോധ കരാറിൽ യുഎസ് സൗദിക്ക് നൽകുന്നത് എഫ്-35 ഉൾപ്പെടുന്ന 48 യുദ്ധവിമാനങ്ങൾ :  24.3 ബില്യൺ ഡോളറിന്റെ വിൽപ്പനയ്‌ക്ക് അനുമതി നൽകി

World

മിഷിഗണിൽ പരിശീലനത്തിനിടെ എഫ്-16 യുദ്ധവിമാനം തകർന്നുവീണു : പൈലറ്റ് സുരക്ഷിതമായി പുറത്തേക്ക് ചാടി, അന്വേഷണം പുരോഗമിക്കുന്നു

India

ഇന്ത്യ-യുഎസ് സംയുക്ത സൈനികാഭ്യാസം 2026 ഉത്തരാഖണ്ഡിൽ ആരംഭിച്ചു

India

ബലപ്രയോഗം നടത്തുന്നവർക്ക് മുന്നിൽ വഴങ്ങില്ല : അമേരിക്കയ്‌ക്ക് മുന്നറിയിപ്പ് നൽകി ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ 

India

ഒരു വശത്ത് പുടിൻ, മറുവശത്ത് ഇറാന്റെ പെഷേഷ്കിയൻ: പ്രധാനമന്ത്രി മോദിയുടെ ബ്രിക്സ് ചിത്രം ആഗോള ദക്ഷിണേഷ്യയെ ഉയർത്തിപ്പിടിക്കുന്നു

പുതിയ വാര്‍ത്തകള്‍

മഞ്ജുവാര്യര്‍ക്ക് പിന്നില്‍ പാറപോലെ ഉറച്ച് ശിവന്‍കുട്ടി

പെന്‍ ആന്‍റ് പാഴ്സല്‍സ്….13 കാരന്റെ കൊറിയര്‍ കമ്പനിക്ക് 100 കോടി വിറ്റുവരവ്

ശിവക്ഷേത്ര ദർശനത്തിന്റെ പൂർണഫലം ലഭിക്കാൻ ഇത് സമർപ്പിച്ചാൽ മതി

ഈ നാളുകാർ വീട്ടിൽ ഉണ്ടോ? കുടുംബം രക്ഷപെടും, മഹാഭാഗ്യം ഇവർക്കൊപ്പം

കോക്രോച്ച് ജനതാപാര്‍ട്ടി നേതാക്കള്‍ രാജ്യവിരുദ്ധ ശക്തികളുമായുള്ള ബന്ധത്തിനുള്ള തെളിവുകള്‍ ദല്‍ഹി പൊലീസിന് കിട്ടി

മൂര്‍ത്തിയിലോ മതത്തിലോ വിശ്വാസമില്ലാത്ത പൃഥ്വിരാജ് എന്തിന് ഗണേശവിഗ്രഹത്തെ തൊഴുതു? അതില്‍ വലിയ തെറ്റൊന്നും ഞാന്‍ കാണുന്നില്ല : യുവരാജ് ഗോകുല്‍

ബുർഖയും നിഖാബും നിരോധിക്കാനുള്ള തീരുമാനം ഉടൻ പുനപരിശോധിക്കണം : മെലോണിയ്‌ക്കെതിരെ ഇന്ത്യയിലെ തീവ്ര ഇസ്ലാമിസ്റ്റുകൾ

ചതിച്ചു , പാകിസ്ഥാൻ നൽകിയ വെടിക്കോപ്പുകൾക്ക് ഗുണനിലവാരമില്ലെന്ന് യുക്രെയ്ൻ

വലിപ്പച്ചെറുപ്പങ്ങളില്ലാതെയുള്ള ഇടപെടൽ അദ്ദേഹത്തിന്റെ മഹത്വമായിരുന്നു: സൂര്യകൃഷ്ണമൂര്‍ത്തിയെ സ്മരിച്ച് രാജീവ് ആലുങ്കല്‍

മലപ്പുറത്ത് അയല്‍വാസികള്‍ തമ്മിലുളള തര്‍ക്കത്തില്‍ ദമ്പതികള്‍ക്ക് വെട്ടേറ്റു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.