Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

നേട്ടങ്ങളുടെ ആറുവര്‍ഷങ്ങള്‍

മോദിസര്‍ക്കാരിന്റെ ഏറ്റവും വലിയ നേട്ടമായി ഞാന്‍ വിലയിരുത്തുന്നത് രാജ്യത്തെ ഭരണസംവിധാനത്തില്‍ നിന്നും മറ്റു മേഖലകളില്‍ നിന്നും അഴിമതി പൂര്‍ണ്ണമായും ഇല്ലാതാക്കാനായി എന്നതാണ്. ഞാന്‍ നിങ്ങളുടെ പണം തിന്നുകയില്ല. മറ്റുള്ളവരെക്കൊണ്ട് തീറ്റിക്കാന്‍ സമ്മതിക്കുകയുമില്ല എന്നതായിരുന്നു പ്രധാനമന്ത്രി മോദിയുടെ പ്രഖ്യാപനം. ഇന്ത്യയെ മാസങ്ങള്‍ക്കുള്ളില്‍ അഴിമതിമുക്തമാക്കാന്‍ അദ്ദേഹത്തിന് സാധിച്ചു

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
May 30, 2020, 05:03 pm IST
inArticle

2014 ല്‍ അധികാരത്തിലേറിയ നരേന്ദ്രമോദി സര്‍ക്കാരിന്റെ തുടര്‍ച്ചയായാണ് 2019 മെയ് 30ന് പ്രധാനമന്ത്രിയായി മോദി വീണ്ടും ഭരണത്തിലേറിയത്. അതുകൊണ്ട് തന്നെ രണ്ടാം മോദിസര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികം എന്നതിലുപരി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആറുവര്‍ഷങ്ങള്‍ എന്നതാണ് കൂടുതല്‍ ശ്രദ്ധിക്കപ്പെടേണ്ടത്. ബിജെപി സര്‍ക്കാര്‍ കേന്ദ്രഭരണത്തിലെത്തുമ്പോള്‍ പ്രതിപക്ഷം വ്യാപകമായി പ്രചരിപ്പിച്ച ധാരണകള്‍ സമ്പന്നര്‍ക്കും ബിസിനസുകാര്‍ക്കും മാത്രം അനുകൂലമായി ചിന്തിക്കുന്ന സര്‍ക്കാരാവും അധികാരമേറ്റതെന്നായിരുന്നു. എന്നാല്‍ പ്രതിപക്ഷത്തെയാകെ ആശ്ചര്യപ്പെടുത്തിക്കൊണ്ട് മോദിസര്‍ക്കാരിന്റെ ആദ്യ ടേം ശ്രദ്ധിക്കപ്പെട്ടത് പാവപ്പെട്ടവര്‍ക്കനുകൂലമായി സ്വീകരിച്ച സുപ്രധാന നടപടികളിലൂടെയായി. പാവപ്പെട്ടവര്‍ക്ക് അടിസ്ഥാനസൗകര്യങ്ങളൊരുക്കുന്നതില്‍ വന്‍തോതിലാണ് മോദിസര്‍ക്കാര്‍ പണം ചെലവഴിച്ചത്. ഇത്ര ചുരുങ്ങിയ കാലഘട്ടത്തില്‍ പാവപ്പെട്ടവര്‍ക്കായി ഇത്രയധികം കാര്യങ്ങള്‍ ചെയ്ത സര്‍ക്കാര്‍ ലോകചരിത്രത്തില്‍ തന്നെ ഉണ്ടാവില്ല.

മോദിസര്‍ക്കാരിന്റെ ഏറ്റവും വലിയ നേട്ടമായി ഞാന്‍ വിലയിരുത്തുന്നത് രാജ്യത്തെ ഭരണസംവിധാനത്തില്‍ നിന്നും മറ്റു മേഖലകളില്‍ നിന്നും അഴിമതി  പൂര്‍ണ്ണമായും ഇല്ലാതാക്കാനായി എന്നതാണ്. ഞാന്‍ നിങ്ങളുടെ പണം തിന്നുകയില്ല. മറ്റുള്ളവരെക്കൊണ്ട് തീറ്റിക്കാന്‍ സമ്മതിക്കുകയുമില്ല എന്നതായിരുന്നു പ്രധാനമന്ത്രി മോദിയുടെ പ്രഖ്യാപനം. ഇന്ത്യയെ മാസങ്ങള്‍ക്കുള്ളില്‍ അഴിമതിമുക്തമാക്കാന്‍ അദ്ദേഹത്തിന് സാധിച്ചു.

ജനക്ഷേമ പദ്ധതികളില്‍ പലതും ജനങ്ങളിലെത്തുന്നില്ല എന്നതായിരുന്നു ഇന്ത്യയുടെ യഥാര്‍ത്ഥ ശാപം. ഒരിക്കല്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി പറഞ്ഞത് ഒരു രൂപയില്‍ 16 പൈസ മാത്രമാണ് അര്‍ഹതപ്പെട്ടവരിലേക്ക് എത്തുന്നുള്ളൂ എന്നാണ്. എന്നാല്‍ ബാങ്ക് അക്കൗണ്ട് വഴി നേരിട്ട് പണം കൈമാറല്‍ പദ്ധതി നടപ്പാക്കിയതോടെ ജനങ്ങളിലേക്ക് സര്‍ക്കാരിന്റെ ക്ഷേമ പദ്ധതികളുടെ പണമെത്തിത്തുടങ്ങി. 36 കോടി ജന്‍ധന്‍ ബാങ്ക് അക്കൗണ്ടുകള്‍ വഴി പത്തുലക്ഷം കോടിയോളം രൂപയാണ് കഴിഞ്ഞ ആറുവര്‍ഷം കൊണ്ട് ജനങ്ങളിലേക്ക് നേരിട്ടെത്തിയത്.

2014-15ല്‍ 38,926 കോടിരൂപയും 2015-16ല്‍ 61,943 കോടി രൂപയും 2016-17ല്‍ 74,689കോടിരൂപയും ജനങ്ങളിലെത്തി. എന്നാല്‍ 2017-18ല്‍ ഇത് 1,90,871 കോടി രൂപയായി ഉയര്‍ന്നു. 2018-19ല്‍ 3,29,796 കോടി രൂപയും 2019-20ല്‍ 2,04,394 കോടിരൂപയും ജനങ്ങള്‍ക്ക് വിവിധ പദ്ധതികള്‍ വഴി  നേരിട്ട് ലഭിച്ചു.  

കൊറോണാ പ്രതിസന്ധിയെ തുടര്‍ന്ന് സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ രാജ്യത്തെ പാവപ്പെട്ടവരെ സാമ്പത്തികമായി സഹായിക്കാന്‍ 2020-2021 സാമ്പത്തിക വര്‍ഷത്തിലെ രണ്ടുമാസം മാത്രം പൂര്‍ത്തിയാവുമ്പോള്‍ ജനങ്ങള്‍ക്ക് നേരിട്ട് കൈമാറിയ തുക 52,606 കോടി രൂപയാണ്. ഇതിന് പുറമേ 80 കോടിജനങ്ങള്‍ക്കായി 80 ലക്ഷം ടണ്‍ ഭക്ഷ്യ ധാന്യങ്ങളും 3.15 ലക്ഷം ടണ്‍ പയറുവര്‍ഗ്ഗങ്ങളും വിതരണം ചെയ്തു. 5.87 കോടി സൗജന്യ എല്‍പിജി സിലിണ്ടറുകളും കൊവിഡ് കാലത്ത് രാജ്യത്ത്  വിതരണം ചെയതു. കൊറോണ പ്രതിസന്ധി മറികടക്കാനായി ഇരുപത് ലക്ഷം കോടി രൂപയുടെ സമഗ്ര പാക്കേജാണ് മോദി സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. 3.93 ലക്ഷം കോടിരൂപ കാര്‍ഷിക മേഖലയ്‌ക്കായും 4.54 ലക്ഷം കോടി രൂപ എംഎസ്എംഇ മേഖലയ്‌ക്കും വകയിരുത്തിയ കേന്ദ്രനടപടി രാജ്യത്തെ തൊഴില്‍ ലഭ്യത വര്‍ദ്ധിപ്പിക്കും.  

ബിസിനസുകള്‍ പുനരുജ്ജീവിപ്പിക്കാനും പുതിയവ ആരംഭിക്കാനുമായി 8.1 ലക്ഷം കോടി രൂപയും കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ബിസിനസ് ആരംഭിക്കാനുള്ള സൗഹാര്‍ദ്ദ രാജ്യങ്ങളുടെ പട്ടികയില്‍ 75-ാം സ്ഥാനത്തേക്കുയര്‍ന്ന ഇന്ത്യയുടെ സാധ്യതകള്‍ കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ പ്രയോജനപ്പെടുത്തണം. എന്നാല്‍ ഇതിന് കേരളത്തിലെ തൊഴില്‍ സംസ്‌കാരം മാറേണ്ടതുണ്ട്. വന്‍തോതില്‍ ഗള്‍ഫ് മലയാളികള്‍ മടങ്ങി വരികയാണ്.  

കേരളത്തെ താങ്ങിനിര്‍ത്തിയ വിദേശപണത്തിന്റെ വരവ് നില്‍ക്കുമെങ്കിലും കഠിനാധ്വാനികളായ ലക്ഷക്കണക്കിന് വിദഗ്ധ തൊഴിലാളികളാണ് മടങ്ങിവരുന്നത്. ഇവരെ സമര്‍ത്ഥമായി ഉപയോഗിക്കാന്‍ സാധിക്കുന്നതിലാണ് സംസ്ഥാനത്തിന്റെ മികവ് പ്രകടിപ്പിക്കേണ്ടത്. കൊവിഡ് അനന്തര ഇന്ത്യ കൂടുതല്‍ കൂടുതല്‍ മേഖലകളിലേക്ക് കൂടുതല്‍ ഊര്‍ജ്ജത്തോടെ മുന്നേറുമെന്നുറപ്പാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വം നമുക്ക് അതിനുള്ള ശേഷി നല്‍കുക തന്നെ ചെയ്യും.

സുപ്രധാനം ഇവ

  • പാവപ്പെട്ടവര്‍ക്കായി പത്തരക്കോടി ശൗചാലയങ്ങള്‍ രാജ്യമെമ്പാടുമായി നിര്‍മ്മിച്ചു. മോദി 2014ല്‍ അധികാരത്തിലെത്തുമ്പോള്‍ രാജ്യത്തെ 38 ശതമാനം ജനങ്ങള്‍ക്ക് മാത്രമായിരുന്നു സ്വന്തമായി ശൗചാലയങ്ങള്‍ ഉണ്ടായിരുന്നത്. എന്നാല്‍ ഇന്നത് 99 ശതമാനമായി ഉയര്‍ന്നിരിക്കുകയാണ്. ലോകാരോഗ്യസംഘടനയും മറ്റു ആഗോള സംഘടനകളും മോദിസര്‍ക്കാരിന്റെ ഈ നേട്ടത്തെ ലോകചരിത്രത്തിലെ തന്നെ വലിയ വിപ്ലവമെന്നാണ് വിശേഷിപ്പിച്ചത്. തുറസ്സായ സ്ഥലങ്ങളിലെ മലമൂത്ര വിസര്‍ജ്ജനം മൂലമുള്ള രോഗവ്യാപനത്തെ തുടര്‍ന്ന് വര്‍ഷാവര്‍ഷം മരിച്ചുവീഴുന്ന ലക്ഷക്കണക്കിന് കുട്ടികളുടെ ജീവനാണ് മോദി സര്‍ക്കാര്‍ രക്ഷിച്ചത്. സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും അവരുടെ അഭിമാനം സംരക്ഷിക്കുന്ന നടപടിയായിരുന്നു സ്വച്ഛ്ഭാരത് മിഷന്‍.
  • രാജ്യത്തെ പാവപ്പെട്ട എട്ടരക്കോടി സ്ത്രീകള്‍ക്ക് ഉജ്ജ്വല പദ്ധതി പ്രകാരം വിതരണം ചെയ്ത പാചകവാതക കണക്ഷനുകളാണ് മറ്റൊരു നേട്ടം. കൊവിഡ് കാലത്ത് പ്രതിസന്ധിയിലായ ജനങ്ങള്‍ക്ക് മൂന്ന് മാസത്തെ സിലിണ്ടറുകള്‍ കേന്ദ്രസര്‍ക്കാര്‍ സൗജന്യമാക്കിയതും ശ്രദ്ധേയം. വിറകിന്റെ പുക ശ്വസിച്ചുള്ള ക്യാന്‍സറും ശ്വാസതടസ്സവുമടക്കമുള്ള രോഗം ബാധിച്ച് മരിക്കുന്ന ലക്ഷക്കണക്കിന് സ്ത്രീകളെ രക്ഷിച്ച പദ്ധതികൂടിയാണത്.
  • സമ്പൂര്‍ണ്ണ വൈദ്യുതീകരണം നടപ്പാക്കിയതോടെ രാജ്യത്തെ പാവപ്പെട്ടവര്‍ക്കെല്ലാം വൈദ്യുതിയെത്തിക്കാന്‍ ഒന്നാം മോദിസര്‍ക്കാരിന്റെ കാലാവധിക്കുള്ളില്‍ തന്നെ സാധിച്ചു.
  • 2022ഓടെ രാജ്യത്തെ എല്ലാ പാവപ്പെട്ടവര്‍ക്കും വീടുകള്‍ നിര്‍മ്മിച്ചു നല്‍കാനുള്ള പദ്ധതി അതിവേഗത്തില്‍ പുരോഗമിക്കുന്നു. നഗരങ്ങളില്‍ 1.12 കോടി വീടുകളുടെ നിര്‍മ്മാണം വേഗത്തിലാണ്. ഗ്രാമീണ മേഖലയിലാവട്ടെ 2.95 കോടി വീടുകളാണ് നിര്‍മ്മിക്കുന്നത്.
  • 12 രൂപയ്‌ക്ക് 2 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പുനല്‍കുന്ന മോദിസര്‍ക്കാര്‍ ഇതുവഴി 15.47 കോടി പാവപ്പെട്ടവര്‍ക്കാണ് ഭാരിച്ച ചികിത്സാബാധ്യതകളില്‍ നിന്ന് മോചനം നല്‍കിയത്. ഇതിന് പുറമേ 330 രൂപയ്‌ക്ക് 2 ലക്ഷം രൂപയുടെ ലൈഫ് ഇന്‍ഷുറന്‍സ് കവറേജ് നല്‍കുന്ന പദ്ധതിയും നടപ്പാക്കി. ആറുകോടി പാവപ്പെട്ട കുടുംബങ്ങള്‍ ഈ പദ്ധതി വഴി സുരക്ഷിതമായി.
  • ആയുഷ്മാന്‍ ഭാരത് പദ്ധതിയിലൂടെ അഞ്ചുലക്ഷം രൂപ വരെയുള്ള ചികിത്സകള്‍ രാജ്യത്തെ പ്രശസ്തമായ ആശുപത്രികളില്‍ ഉള്‍പ്പെടെ സൗജന്യമാക്കി നല്‍കി. ഈ മെയ് മാസം വരെ ഒരു കോടി പേര്‍ക്കാണ് ആയുഷ്മാന്‍ ഭാരത് പദ്ധതിയുടെ പ്രയോജനങ്ങള്‍ ലഭ്യമായത്.
  • പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ പദ്ധതിപ്രകാരം രാജ്യത്തെ ഓരോ കര്‍ഷകനും ആറായിരം രൂപ വീതം ബാങ്ക് അക്കൗണ്ടില്‍ ലഭ്യമാക്കിക്കഴിഞ്ഞു. ഇതിന് പുറമേ കൊറോണാ പ്രതിസന്ധി മറികടക്കാനായി 8 കോടിയിലേറെ കര്‍ഷകര്‍ക്ക് രണ്ടായിരംരൂപ വീതവും നല്‍കി.
  • ഉഡാന്‍ പദ്ധതി നടപ്പാക്കിയതോടെ രാജ്യത്തെ ആഭ്യന്തരവിമാന യാത്രാക്കൂലി വലിയതോതില്‍ കുറഞ്ഞു. പാവപ്പെട്ടവര്‍ക്ക് പോലും വിമാനയാത്ര സാധ്യമായി. ട്രെയിന്‍ ടിക്കറ്റിനേക്കാള്‍ കുറഞ്ഞ നിരക്കില്‍ പലപ്പോഴും വിമാനയാത്ര നടത്താന്‍ സാധിച്ചത് ഉഡാന്‍ പദ്ധതിയുടെ നേട്ടമായി. ഈ പദ്ധതിപ്രകാരം പത്തുലക്ഷത്തിലധികം പേരാണ് ഇതുവരെ യാത്ര നടത്തിയത്.
  • രാജ്യത്തെ 22 വിളകള്‍ക്ക് കുറഞ്ഞ താങ്ങുവില പ്രഖ്യാപിച്ചതുവഴി കാര്‍ഷികോല്‍പ്പാദനം വര്‍ദ്ധിപ്പിക്കാനും കര്‍ഷകര്‍ക്ക് മതിയായ വില ലഭിക്കാനും ഇടയാക്കി.

അല്‍ഫോണ്‍സ് കണ്ണന്താനം എം.പി

Tags: narendramodiകേന്ദ്ര സര്‍ക്കാര്‍modi governmentരണ്ടാം മോദി സര്‍ക്കാരിന്റെ ഒരു വര്‍ഷം
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ കുറ്റവാളികൾക്കെതിരെ മോദി സർക്കാരിന്റെ ത്രിശൂൽ’ ; വിവിധ രാജ്യങ്ങളിലേക്ക് ഒളിച്ചോടിയ 274 പേരെ തിരികെയെത്തിച്ചു, 17,000 കോടി രൂപ കണ്ടുകെട്ടി

India

പരീക്ഷാ ക്രമക്കേടുകള്‍ ഇല്ലാതാക്കാന്‍ ഹൈപവര്‍ ടാസ്‌ക് ഫോഴ്സ്, കര്‍ശന വ്യവസ്ഥകളടങ്ങിയ പുതിയ നിയമനിര്‍മ്മാണത്തിന് പാര്‍ലമെന്റ്

Kerala

ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ ഇരട്ടത്താപ്പ്; പാര്‍ലമെന്റിലെ ചര്‍ച്ചയില്‍ നിന്ന് കോണ്‍ഗ്രസ് ഒളിച്ചോടുന്നു: രാജീവ് ചന്ദ്രശേഖര്‍ എംഎല്‍എ

Kerala

കേരളത്തിന്റെ നഗരവികസനത്തിന് 60 കോടി രൂപ അനുവദിച്ച് കേന്ദ്രം; മോദി സർക്കാരിന്റേത് മാതൃകാപരമായ നടപടി: കുമ്മനം രാജശേഖരൻ

India

സിജെപി സമരത്തിനെതിരെ കേന്ദ്രസര്‍ക്കാരിനെ പിന്തുണച്ച് ഹേമമാലിനിയും കങ്കണ റണാവത്തും

പുതിയ വാര്‍ത്തകള്‍

കേരളം ബില്‍ ഇന്ന് ലോക് സഭയില്‍; കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ ബില്‍ അവതരിപ്പിക്കും

ആരോപണങ്ങൾക്ക് പിന്നിൽ ആഴത്തിലുള്ള ഗൂഢാലോചന! ബ്രിജ് ഭൂഷണിനെതിരായ കേസ് കെട്ടിച്ചമച്ചതും രാഷ്‌ട്രീയപ്രേരിതവുമെന്ന് കോടതി

അവധി ദിവസത്തിൽ കസ്റ്റഡിയിലെടുത്ത ടി.ജി മോഹൻദാസിനെ തിരുവനന്തപുരം സിറ്റി സൈബർ പൊലീസ് അറസ്റ്റ് ചെയ്തു: ആഭ്യന്തര വകുപ്പിന്റെ ഗൂഢാലോചന തെളിയുന്നു

ഗംഗാ ജലത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുന്നു, ജൈവവൈവിധ്യം തിരികെ എത്തുന്നു: പതിറ്റാണ്ടുകൾക്ക് ശേഷം ഗംഗയിൽ ഹിൽസ മത്സ്യങ്ങളെ കണ്ടെത്തി

ജെന്‍-സി കാലത്തെ സംഘം

വിദ്യാര്‍ത്ഥി സമരങ്ങള്‍: അടിച്ചമര്‍ത്തലിന്റെ ചരിത്രവും ജനാധിപത്യത്തിന്റെ പുതിയ അനുഭവവും

ആയങ്കിമാരെ ഭയക്കാത്ത ആഭ്യന്തര വകുപ്പാവണം

പിറമാടം സെന്റ് ജോണ്‍സ് യാക്കോബായ പള്ളിയില്‍ നടന്ന യാക്കോബായ- ഓര്‍ത്തഡോക്‌സ് വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കം

പള്ളിയില്‍ സംഘര്‍ഷം: പുരോഹിതന്മാരടക്കം 11 പേര്‍ക്ക് പരിക്ക്

അമൃതപുരി എന്‍ജിനീയറിങ് കോളജ് ഗ്രൗണ്ടില്‍ സജ്ജമാക്കിയ ഹെലിപാഡ്‌

ഒറ്റരാത്രി കൊണ്ട് ഹെലിപാഡ് നിര്‍മിച്ച് മാതാ അമൃതാനന്ദമയി മഠം; ഹെലിപാഡ് നിര്‍മിച്ചത് ഗൗതമിനെ കണ്ടെത്താനായി

നീണ്ടകരയില്‍ ബോട്ടപകടത്തില്‍ കാണാതായ മത്സ്യത്തൊഴിലാളി ഗൗതം കൃഷ്ണയുടെ വീട്ടിലെത്തിയ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്ര-ശേഖര്‍, ഗൗതം കൃഷ്ണയുടെ അമ്മ രേഷ്മയെ ആശ്വസിപ്പിക്കുന്നു. ജില്ലാ പ്രസിഡന്റ് എസ്. പ്രശാന്ത് സമീപം

സുരേഷ് ഗോപിക്ക് നന്ദി, മന്ത്രിമാരെ ആരെയും കണ്ടില്ല, കടുത്ത വിമർശനവുമായി രേഷ്‌മ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.