Monday, April 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

കാസര്‍കോട് ജില്ലയില്‍ രോഗികളുടെ എണ്ണത്തിലുണ്ടാകുന്ന വര്‍ദ്ധനവ്  ആശങ്കയുയര്‍ത്തുന്നു

വിദേശത്തു നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നുമുള്ള നമ്മുടെ ജില്ലക്കാരായ ആളുകളുടെ വരവോടുകൂടിയാണ് മൂന്നാംഘട്ട കോവിഡ് രോഗബാധ കൂടുതലായി റിപ്പോര്‍ട്ട് ചെയ്തു തുടങ്ങിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 29, 2020, 11:37 am IST
in Kasargod

 കാസര്‍കോട്: കോവിഡ് വ്യാപനത്തിന്റെ മൂന്നാംഘട്ടത്തില്‍ കാസര്‍കോട് ജില്ലയില്‍ രോഗികളുടെ എണ്ണത്തിലുണ്ടാകുന്ന വര്‍ദ്ധനവ് ഗൗരവത്തോടെ കാണണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എ.വി രാംദാസ് അറിയിച്ചു. ജാഗ്രതയോടെ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ നടത്തിയില്ലെങ്കില്‍ സമൂഹ വ്യാപന സാധ്യത തള്ളിക്കളയാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു. 

വിദേശത്തു നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നുമുള്ള നമ്മുടെ ജില്ലക്കാരായ ആളുകളുടെ വരവോടുകൂടിയാണ് മൂന്നാംഘട്ട കോവിഡ് രോഗബാധ കൂടുതലായി റിപ്പോര്‍ട്ട് ചെയ്തു തുടങ്ങിയത്. ഈ കാലയളവില്‍ വിദേശരാജ്യങ്ങളില്‍ നിന്നും 646 പേരും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് 4976 പേരുമാണ് ജില്ലയിലേക്കെത്തിയത്.

മഹാരാഷ്‌ട്രയില്‍ നിന്നുമാണ് ഏറ്റവും കൂടുതല്‍ ആളുകള്‍ നമ്മുടെ ജില്ലയിലേക്ക് വന്നു കൊണ്ടിരിക്കുന്നത്. ഇന്ത്യയില്‍ തന്നെ ഏറ്റവും ഉയര്‍ന്ന രോഗനിരക്കുള്ള മഹാരാഷ്‌ട്രയില്‍ നിന്നും ഇനിയും ധാരാളം ആളുകള്‍ ജില്ലയിലേക്ക് എത്താന്‍ കാത്തിരിക്കുകയാണ്. മൂന്നാംഘട്ട വ്യാപനത്തില്‍ ആകെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 81 രോഗികളില്‍ 57 പേരും മഹാരാഷ്‌ട്രയില്‍ നിന്നും വന്നവരാണെന്നത് കാര്യങ്ങളുടെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നു. 

മറ്റു ഇതര സംസ്ഥാനങ്ങള്‍ ആയ കര്‍ണാടകയില്‍ നിന്നും വന്ന ഒരാള്‍ക്കും തമിഴ്‌നാട്ടില്‍ നിന്നും വന്ന 2 പേര്‍ക്കും വിദേശരാജ്യങ്ങളില്‍ നിന്നും വന്ന 13 പേര്‍ക്കും ആണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. നിലവില്‍ ഈ കാലയളവില്‍ എട്ട് പേര്‍ക്ക് മാത്രമാണ് സമ്പര്‍ക്കത്തിലൂടെ രോഗ പകര്‍ച്ച ഉണ്ടായിട്ടുള്ളത്.

കാര്യക്ഷമമായ രീതിയില്‍ സ്ഥാപനങ്ങളിലും വീട്ടു മുറികളിലും ഉള്ള നിരീക്ഷണം നടപ്പിലാക്കാന്‍ കഴിഞ്ഞതുകൊണ്ടാണ് ഇതുവരെ രോഗ പകര്‍ച്ച തടഞ്ഞുനിര്‍ത്താന്‍ കഴിഞ്ഞിട്ടുള്ളത്. എന്നാല്‍ കൂടുതലായി ആളുകളെത്തുന്നതോടെ രോഗികളുടെ എണ്ണം വര്‍ധിക്കാന്‍ സാധ്യതയുള്ളതിനാല്‍ കര്‍ശനമായ ജാഗ്രത ആവശ്യമാണ്. ആരോഗ്യ വകുപ്പും ജില്ലാ ഭരണകൂടവും നിഷ്‌കര്‍ഷിക്കുന്ന രീതിയില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ മുഴുവനാളുകളും തയ്യാറാവുക എന്നുള്ളത് മാത്രമാണ് രോഗവ്യാപനം തടയാന്‍ ഉള്ള പോംവഴി. 

പുറത്ത് നിന്നെത്തുന്നവര്‍ ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ പൂര്‍ണ്ണമായും അനുസരിക്കാനും നിരീക്ഷണത്തില്‍ കഴിയാനും തയ്യാറാവണം. ഇവര്‍ നിരീക്ഷണത്തില്‍ കഴിയുന്നു എന്ന് കുടുംബാംഗങ്ങളും വാര്‍ഡുതല ജാഗ്രതാ സമിതികളും ഉറപ്പുവരുത്തേണ്ടതുണ്ട്.

ലോക്ക്ഡൗണ്‍ ഇളവുകകളുടെ പശ്ചാത്തലത്തില്‍ പൊതുയിടങ്ങളിലും കച്ചവട കേന്ദ്രങ്ങളിലുമൊക്കെ ആള്‍ക്കാര്‍ കൂട്ടം കൂടുന്നതും സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതിരിക്കുന്നതും രോഗവ്യാപന സാധ്യത വര്‍ധിപ്പിക്കുന്ന ഘടകങ്ങളാണ്. അനാവശ്യമായ യാത്രകള്‍, ആശുപത്രി സന്ദര്‍ശനങ്ങള്‍ എന്നിവ ഒഴിവാക്കേണ്ടതും മാസ്‌ക് ധരിക്കല്‍, കൈകഴുകല്‍ എന്നീ ശീലങ്ങള്‍ ജീവിതത്തിന്റെ ഭാഗമാക്കാന്‍ കഴിയണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഒന്നും രണ്ടും ഘട്ടങ്ങളില്‍ നാം ജാഗ്രതയോടുകൂടി നടത്തിയ പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ച മൂന്നാംഘട്ടത്തിലും ഉണ്ടാക്കിയെടുത്തില്ലെങ്കില്‍ വലിയ തോതിലുള്ള സാമൂഹ്യവ്യാപനമാണുണ്ടാകുകയെന്നാണ് ആരോഗ്യ വകുപ്പ് ധികൃതര്‍ പറയുന്നത്.

Tags: covidCoronakasargod
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആലപ്പുഴയില്‍ വികസനം നടക്കാത്തത് അന്ധമായ വിപ്ലവം മൂലം, കാസര്‍ഗോഡില്‍ അതിന് കാരണം അന്ധമായ മതം::ലക്ഷ്മിപ്രിയ

Kerala

മഞ്ചേശ്വരത്ത് വ്യാപക കള്ളവോട്ടിന് യുഡിഎഫ് ശ്രമം; വിദേശത്തുള്ളവരുടെ വോട്ടർ സ്ലിപ്പുകൾ ശേഖരിക്കുന്നു: കെ. സുരേന്ദ്രൻ

Kerala

വോട്ടര്‍മാരെ നേരില്‍ കണ്ട് കെ.സുരേന്ദ്രന്‍, ജനപിന്തുണയുമായി എം.എല്‍. അശ്വിനി

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

പുതിയ വാര്‍ത്തകള്‍

മോദി ട്രംപിന്റെ അടിമയെന്ന് രാഹുല്‍ഗാന്ധി, എന്നാല്‍ മോദി പറയുന്നത് ട്രംപ് കേള്‍ക്കുന്നു, ഇറാനും… ഇറാന്‍ വെടിവെച്ച ഇന്ത്യന്‍ കപ്പല്‍ ഹോര്‍മുസ് കടന്നു

മണിപ്പൂരിലെ വിഘടനവാദികള്‍ക്ക് മിലിറ്ററി ഗ്രേഡിലുള്ള ആയുധങ്ങളുടെ പരിശീലനം മ്യാന്‍മറില്‍ നടക്കുന്നു. പരിശീലിപ്പിക്കുന്ന അമേരിക്കന്‍ ചാരസംഘടനയായ സിഐഎയുടെ വരെ പ്രതിനിധികള്‍

മണിപ്പൂരിലെ വിഘടനവാദികളുടെ കയ്യില്‍ മിലിറ്ററി ഗ്രേഡ് ആയുധം…സ്ത്രീകളെ മുന്നില്‍ നിര്‍ത്തി മതപരിവര്‍ത്തനലോബികളും ഡീപ് സ്റ്റേറ്റും…

10,000 കിലോമീറ്റർ വേഗത്തിൽ പറന്നെത്തും , പ്രോജക്റ്റ് വിഷ്ണു ; ലോകത്തിലെ ഏറ്റവും വേഗതയേറിയ ഹൈപ്പർസോണിക് ക്രൂയിസ് മിസൈലിന്റെ പണിപ്പുരയിൽ ഇന്ത്യ

ദാഹിച്ച് നിന്ന ഒരു അമ്മയ്‌ക്ക് ആശ്വാസമായി ഒരു തുള്ളി വെള്ളം എത്തിക്കാൻ കഴിഞ്ഞത് — അതാണ് എന്റെ ഏറ്റവും വലിയ സന്തോഷം: മേജര്‍ രവി

ഏറ്റുമാനൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ആതിര ഡി നായര്‍ ഒരു വൃദ്ധയെ ആശ്ലേഷിക്കുന്നു (വലത്ത്)

ഡീല്‍ വിവാദം പാലക്കാട് ഏറ്റില്ല, അപ്പോള്‍ ചതി; ശോഭയോട് ചെയ്ത അതേ ചതി ഏറ്റുമാനൂരില്‍ ആതിരയോടും ചെയ്യാന്‍ ശ്രമിച്ചിരുന്നു

പവന്‍കല്യാണിന് ശാരീരികാസ്വാസ്ഥ്യം; ശസ്ത്രക്രിയയ്‌ക്ക് വിധേയനാക്കി

ഇവിടെ മതനിന്ദാനിയമം അള്ളാ‍ഹുവിനെ രക്ഷിക്കാനാണ് ; രാഹുൽ ഈശ്വർ ജിഹാദികളുടെ പങ്ക് പറ്റുന്നു ; തുറന്നടിച്ച് ആരിഫ് ഹുസൈൻ തെരുവത്ത്

സിന്ദൂരം തൊടരുത് , ബുർഖ ധരിക്കാം : വേർതിരിവ് കാണിച്ച ലെന്‍സ് കാര്‍ട്ടിൽ ഷോറൂമിലെത്തി ജീവനക്കാരെ സിന്ദൂരം തൊടുവിച്ച് ബജ്രറംഗദൾ പ്രവർത്തകർ

സ്ത്രീ വഞ്ചന കോണ്‍ഗ്രസ് പാരമ്പര്യം; ഇന്‍ഡി മുന്നണി രാജ്യത്തെ മുഴുവന്‍ വനിതകളെയും വഞ്ചിച്ചു: കേന്ദ്രമന്ത്രി പ്രള്‍ഹാദ് ജോഷി

ഇടുക്കിയില്‍ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് 2 മരണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.