Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kasargod

കാസര്‍കോട് പരീക്ഷയെഴുതുന്നത് 53344 വിദ്യാര്‍ത്ഥികള്‍; പരീക്ഷാ കേന്ദ്രങ്ങള്‍ക്ക് മാറ്റമില്ല

പരീക്ഷയെഴുതുന്ന വിദ്യാലയത്തിലേക്ക് യാത്ര ചെയ്യുന്നതിനുള്ള അനുമതിയ്‌ക്കായി കോവിഡ് 19 ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ത്ഥികള്‍ ഇന്ന് സബ്കളക്ടര്‍ അനുവദിച്ച പാസുമായി രാവിലെ പത്തിന് മുമ്പ് മഞ്ചേശ്വരം തലപ്പാടി അതിര്‍ത്തി ചെക്ക് പോസ്റ്റിലെത്തണം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 25, 2020, 08:30 am IST
inKasargod
പരീക്ഷകളുടെ മൂന്നാടിയായി ഫയര്‍ഫോഴ്‌സും സിവില്‍ ഡിഫന്‍സ് ഫോഴ്‌സും സ്‌കൂളുകള്‍ അണുവിമുക്തമാക്കുന്നു

പരീക്ഷകളുടെ മൂന്നാടിയായി ഫയര്‍ഫോഴ്‌സും സിവില്‍ ഡിഫന്‍സ് ഫോഴ്‌സും സ്‌കൂളുകള്‍ അണുവിമുക്തമാക്കുന്നു

കാസര്‍കോട്: എസ് എസ് എല്‍ സി, ഹയര്‍ സെക്കന്ററി പരീക്ഷകള്‍ 26 മുതല്‍ ആരംഭിക്കാനിരിക്കെ ജില്ലയിലെ മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയായി. ജില്ലയിലാകെ 53344 വിദ്യാര്‍ത്ഥികളാണ് പരീക്ഷയെഴുതുന്നത്.ഇതില്‍ ജില്ലയിലെ 153 സെന്ററുകളിലായി 19630 കുട്ടികളാണ് എസ് എസ് എല്‍ സി പരീക്ഷയെഴുതുക. ഹയര്‍സെക്കന്ററി തലത്തില്‍ 106 സെന്ററുകളിലായി 16677 പ്ലസ് വണ്‍ വിദ്യാര്‍ത്ഥികളും 17037 പ്ലസ് ടു വിദ്യാര്‍ത്ഥികളുമാണ് പരീക്ഷയെഴുതുക. 

22 സെന്ററുകളിലായി 3000 വിഎച്ച്‌സി കുട്ടികളും പരീക്ഷയെഴുതും. പത്താംതരം പരീക്ഷ എഴുതേണ്ട 297 വിദ്യാര്‍ത്ഥികളാണ് കര്‍ണാടകയില്‍ ഉള്ളത്. ഇതില്‍ 33 കുട്ടികള്‍ സ്വന്തമായി എത്തി പരീക്ഷ എഴുതാമെന്ന് അറിയിച്ചിട്ടുണ്ട്. അവശേഷിക്കുന്ന 264 പത്താംതരം വിദ്യാര്‍ഥികളും കര്‍ണാടകയില്‍ നിന്നുള്ള 204 ഹയര്‍സെക്കന്ററി വിദ്യാര്‍ത്ഥികളുമാണുള്ളത്. എവിടെയും പരീക്ഷ കേന്ദ്രങ്ങള്‍ക്ക് മാറ്റമില്ല. ഹോട്‌സ്‌പോട്ടായ പഞ്ചായത്തുകളിലും മുന്‍പിപാലിറ്റിയിലും കേന്ദ്രങ്ങളില്‍ പരീക്ഷ എഴുതുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഇവിടെത്തന്നെ പരീക്ഷ എഴുതാം.എന്നാല്‍ കണ്ടയിന്റ്‌മെന്റ് സോണുകളില്‍ നിന്നെത്തുന്ന വിദ്യാര്‍ത്ഥികളെ പ്രത്യേകം മാറ്റി മറ്റൊരു മുറിയിലാണ് പരീക്ഷ എഴുതുക.ഇതിനായുള്ള സജ്ജീകരണങ്ങളും വിദ്യാലയങ്ങളില്‍ ഒരുക്കിയിട്ടുണ്ട്.

പരീക്ഷയെഴുതുന്ന വിദ്യാലയത്തിലേക്ക് യാത്ര ചെയ്യുന്നതിനുള്ള അനുമതിയ്‌ക്കായി കോവിഡ് 19 ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ത്ഥികള്‍ ഇന്ന് സബ്കളക്ടര്‍ അനുവദിച്ച പാസുമായി രാവിലെ പത്തിന് മുമ്പ് മഞ്ചേശ്വരം തലപ്പാടി അതിര്‍ത്തി ചെക്ക് പോസ്റ്റിലെത്തണം. പാസ് ലഭിക്കാന്‍ കാലതാമസമുണ്ടായാലും രജിസ്റ്റര്‍ ചെയ്ത രേഖയുമായി ഇന്ന് രാവിലെ പത്തിന് മുമ്പ് തലപ്പാടി അതിര്‍ത്തി ചെക്ക് പോസ്റ്റില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചിട്ടുണ്ട്. ഇവരെ ജില്ലാഭരണകൂടമേര്‍പ്പെടുത്തുന്ന പ്രത്യേക കെ എസ് ആര്‍ ടി സി ബസുകളില്‍ അതത് വിദ്യാലയങ്ങളിലെത്തിക്കും. 

ഒരു ബസില്‍ 30 വിദ്യാര്‍ത്ഥികള്‍ എന്ന ക്രമത്തിലാണ് കെ എസ് ആര്‍ടിസി ബസ് ക്രമീകരിക്കുക. പരീക്ഷ കഴിയുന്നത് വരെ ഈ വിദ്യാര്‍ത്ഥികളുടെ താമസം, ഭക്ഷണം എന്നിവയടക്കം പൂര്‍ണ്ണ ചുമതല അതാത് സ്‌കൂളുകള്‍ക്കായിരിക്കും. കൂടാതെ ഇത്തരത്തിലെത്തുന്ന കുട്ടികള്‍ പഞ്ചായത്ത് സെക്രട്ടറിക്കും ആരോഗ്യ കേന്ദ്രങ്ങളിലും റിപ്പോര്‍ട്ട് ചെയ്യേണ്ടതാണ്. സ്‌കൂളിലെത്തിച്ചേരുന്ന വിദ്യാര്‍ത്ഥികളെ കോവിഡ് 19 ജാഗ്രത മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ അനുസരിച്ച് പരീക്ഷ എഴുതിക്കുന്നതിനും സാനിറ്റൈസര്‍ ഉപയോഗിക്കുന്നതിനും, സാമൂഹ്യ അകലം പാലിക്കുക ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ആവശ്യമായ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ സ്‌കൂളുകള്‍ക്ക് നല്‍കിയിട്ടുണ്ടന്ന് ജില്ലാ വിദ്യാഭ്യാസ ഉപഡയരക്ടര്‍ കെ.വി പുഷ്പ പറഞ്ഞു. പരീക്ഷ കഴിഞ്ഞാലും ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശപ്രകാരം 14 ദിവസത്തെ ക്വാറന്റീന്‍ പൂര്‍ത്തീകരിക്കണം.

സ്‌കൂളുകള്‍ അണുവിമുക്തമാക്കി അഗ്‌നിശമന സേന
സകൂളുകള്‍ എല്ലാവരും ചേര്‍ന്ന് വൃത്തിയാക്കിയപ്പോള്‍ അണു നശീകരണം നടത്തി അഗ്‌നിശമന സേന വിഭാഗവും.ജില്ലയിലെ മുഴുവന്‍ സ്‌കൂളുകളിലും അഗ്‌നിശമന സേന വിഭാഗവും സിവില്‍ ഡിഫന്‍സ് ഫോഴ്‌സും ചേര്‍ന്ന് അണു നശീകരണം നടത്തുന്നു. ഇതോടെ കൊറോണക്കാലത്തെ പരീക്ഷയ്‌ക്കായുള്ള സുരക്ഷ സജ്ജീകരണങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാകുന്നു.ആദ്യം ഘട്ടത്തില്‍ കോവിഡ് കാല പ്രവര്‍ത്തനങ്ങള്‍, ക്യാമ്പുകള്‍ എന്നിവ നടന്ന സ്‌കൂളുകള്‍ സോഡിയം ഹൈപ്പോക്ലോറേറ്റ് ലായനി ഉപയോഗിച്ച് പൂര്‍ണ്ണമായും അണുവിമുക്തമാക്കി. തുടര്‍ന്ന് ജില്ലയിലെ മറ്റു സ്‌കൂളുകളിലേക്കും പ്രവര്‍ത്തനം വ്യാപിപ്പിച്ചു.

Tags: kasargodexamcovidCoronaഎസ്എസ്എല്‍സി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സോഫ്റ്റ്വെയര്‍ പിഴവ്: കേരള സര്‍വകലാശാല പരീക്ഷാഫലങ്ങള്‍ പിന്‍വലിച്ചു

Kerala

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

Kerala

വീടിനടിയില്‍ ഗര്‍ത്തം: കുടുംബത്തിന് സഹായവുമായി സുരേഷ് ഗോപി

Kerala

ലോ കോളേജുകളിലെ പരീക്ഷാ പേപ്പര്‍ മൂല്യനിര്‍ണയം: പരീക്ഷ കണ്‍ട്രോളറോട് വിവരങ്ങള്‍ തേടി വി സി

Kerala

ആഗസ്റ്റ് 21 ന് നടത്താനിരുന്ന 8-ാം ക്ലാസ് പരീക്ഷ മാറ്റിവച്ച തീരുമാനം സ്വാഗതം ചെയ്ത് അഖില ഭാരതായ രാഷ്‌ട്രീയ ശൈക്ഷിക് മഹാസംഘ്

പുതിയ വാര്‍ത്തകള്‍

മൂര്‍ത്തിയിലോ മതത്തിലോ വിശ്വാസമില്ലാത്ത പൃഥ്വിരാജ് എന്തിന് ഗണേശവിഗ്രഹത്തെ തൊഴുതു? അതില്‍ വലിയ തെറ്റൊന്നും ഞാന്‍ കാണുന്നില്ല : യുവരാജ് ഗോകുല്‍

ബുർഖയും നിഖാബും നിരോധിക്കാനുള്ള തീരുമാനം ഉടൻ പുനപരിശോധിക്കണം : മെലോണിയ്‌ക്കെതിരെ ഇന്ത്യയിലെ തീവ്ര ഇസ്ലാമിസ്റ്റുകൾ

ചതിച്ചു , പാകിസ്ഥാൻ നൽകിയ വെടിക്കോപ്പുകൾക്ക് ഗുണനിലവാരമില്ലെന്ന് യുക്രെയ്ൻ

വലിപ്പച്ചെറുപ്പങ്ങളില്ലാതെയുള്ള ഇടപെടൽ അദ്ദേഹത്തിന്റെ മഹത്വമായിരുന്നു: സൂര്യകൃഷ്ണമൂര്‍ത്തിയെ സ്മരിച്ച് രാജീവ് ആലുങ്കല്‍

മലപ്പുറത്ത് അയല്‍വാസികള്‍ തമ്മിലുളള തര്‍ക്കത്തില്‍ ദമ്പതികള്‍ക്ക് വെട്ടേറ്റു

വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ യു എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയുമായി കൂടിക്കാഴ്ച നടത്തി

വില്‍പ്പനയ്‌ക്കായി കൊണ്ടുവന്ന 2.2 കിലോ കഞ്ചാവുമായി പശ്ചിമബംഗാള്‍ സ്വദേശി ജാഹിദുള്‍ ഇസ്ലാം അറസ്റ്റില്‍

രാത്രി വീട്ടില്‍ക്കയറി പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് 13 വര്‍ഷം കഠിനതടവ്

ഹോര്‍മുസ് കടലിടുക്കില്‍ ചരക്ക് കപ്പലിന് നേരെ ആക്രമണം: ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു

ആരിഫ് ഹുസൈന്‍ തെരുവത്ത് (വലത്ത്)

അബ്ദുള്ള ബാസിലിനെ കോളെജിലേക്ക് പ്രസംഗിക്കാന്‍ ക്ഷണിച്ചതിനെ വിമര്‍ശിച്ച് ആരിഫ് ഹുസൈന്‍ തെരുവത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.