കൊച്ചി: വ്യാപകമായി ക്വാറന്റൈൻ ലംഘനം ശ്രദ്ധയിൽ പെട്ടതിനെത്തുടർന്ന് എറണാകുളം ജില്ലയിൽ പോലീസ് നടപടികൾ ശക്തമാക്കി. ഡ്രോണുകളും സിസിടിവികളും അടക്കമുള്ള ഇന്റലിജൻസ് സംവിധാനങ്ങൾ ഇതിനായി പോലീസ് ഉപയോഗിക്കും.
ഏകദേശം മുന്നൂറിലേറെപ്പേർ വ്യവസ്ഥകൾ ലംഘിച്ചതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. ക്വാറന്റൈനിൽ കഴിയുന്നവരുടെ വീടിന്റെ പരിസരപ്രദേശങ്ങളിൽ പോലീസ് നിരീക്ഷണം ശക്തമാക്കും.വിദേശത്തു നിന്നോ അന്യസംസ്ഥാനങ്ങളിൽ നിന്നോ മടങ്ങിവന്നവരുടെ വീടിനു സമീപം രഹസ്യ നിരീക്ഷണമുണ്ടാകും. ക്വാറന്റൈനിൽ കഴിയുന്നവർക്ക് അത്യാവശ്യ സാധനങ്ങൾ വേണമെങ്കിൽ പോലീസ് തന്നെ എത്തിച്ചു കൊടുക്കുമെന്നും അധികാരികൾ വ്യക്തമാക്കി.
റോന്തു ചുറ്റുന്നതിനായി 150 പോലീസുകാരടങ്ങുന്ന ബൈക്ക് സ്ക്വാഡും ഗത്തിറങ്ങിയിട്ടുണ്ട്. അഞ്ചിലധികം തവണ വീടുകളിൽ നിന്ന് പുറത്തു പോയവർക്കെതിരെ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: