Friday, September 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Main Article

കരുതലിന്റെ ആഘോഷപ്പുലരിയാകട്ടെ ഈ പെരുന്നാള്‍; ഇന്ന് ഈദുല്‍ ഫിത്വര്‍

ഇന്ന് ഈദുല്‍ ഫിത്വര്‍

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
May 24, 2020, 04:00 am IST
inMain Article

പെരുന്നാള്‍ ആഘോഷ സുദിനമാണ്. എന്നാല്‍ പൊതുവെ നമ്മള്‍ മനസ്സിലാക്കിയ ആഘോഷങ്ങളില്‍ നിന്നും വ്യത്യസ്തമായി ഈ ആഘോഷത്തിന്റെ അര്‍ത്ഥതലം വിഭിന്നമാണ്. ജീവിതത്തിലെ ഓരോ നിമിഷവും ആഘോഷമാക്കി തന്നെയായിരുന്നു ഇത്രയും കാലം നമ്മള്‍ ജീവിച്ചിരുന്നത്. വിവാഹ സല്‍ക്കാരങ്ങള്‍ മുതല്‍ വീട്ടിലെ ചായ സല്‍ക്കാരം വരെ ആര്‍ഭാടമാക്കി തന്നെയാണ് നമ്മള്‍ ആഘോഷിച്ചത്. എന്തിനേറെ സ്വന്തം അസ്തിത്വത്തിന് താങ്ങാന്‍ സാധിക്കാത്ത പ്രതാപങ്ങള്‍ ചുമലിലേറ്റി. അമിതവ്യയം നടത്തി. ആര്‍ഭാടമാക്കലാണ് അഭിമാനമെന്ന് വിശ്വസിച്ചു. ചുറ്റിലും ഒരു നേരത്തെ അന്നത്തിനു വേണ്ടി നെട്ടോട്ടമോടുന്ന ജീവനുകള്‍ക്ക് നേരേ നമ്മള്‍ പതുക്കെ കണ്ണുകളിറുക്കിയടച്ചു.

എന്നിട്ട് ഇപ്പോള്‍ സ്വയം ജീവിക്കാന്‍ കെല്‍പ്പില്ലാത്ത ഒരു വൈറസിന് മുമ്പില്‍ ജീവന്‍ പണയം വെച്ച് വീടിനകത്ത് കെട്ടിപൂട്ടിയിരിക്കുകയാണ് നമ്മള്‍. ദാരിദ്ര്യം ദേശീയതയെ കാര്‍ന്നുതിന്നുമോയെന്ന് ഭയപ്പെടുകയാണ് ഓരോ രാജ്യവും. പെരുന്നാളിനെ നമുക്ക് മറ്റൊരു നിലയ്‌ക്ക് ആഘോഷ ധന്യമാക്കാം. അഥവാ, ഒരു മാസക്കാലം നീണ്ടുനിന്ന ആത്മ സംസ്‌കരണത്തിന്റെ ത്യാഗ നിര്‍ഭരമായ റമസാന്‍ വ്രതക്കാലത്തിന്റെ അവസാനമെന്നോണമാണ് വിശ്വാസികള്‍ ഈദുല്‍ ഫിത്വര്‍ ആഘോഷിക്കുന്നത്. അന്യന്റെ വിശപ്പിന്റെ കാഠിന്യം മനസ്സിലാക്കാനും അതിനെ സ്വയം ഉള്‍ക്കൊള്ളാനും സാധിക്കുന്നു എന്ന ഒരു സാമൂഹിക ധര്‍മ്മം കൂടെ ഒരോ നോമ്പുകാലവും പഠിപ്പിക്കുന്നുണ്ട്.

റമസാന്‍ നോമ്പെടുത്ത് ഈദുല്‍ ഫിത്വര്‍ ആഘോഷിക്കുന്ന ഒരാള്‍ക്കും സഹജീവിയെ പട്ടിണിക്കിടാന്‍ സാധിക്കില്ല. മറ്റൊരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ ഓരോ വിശ്വാസിക്കും ചെറിയ പെരുന്നാള്‍ ദിനത്തില്‍ ഫിത്വര്‍ സകാത്ത് നിര്‍ബന്ധമാണ്. സഹജീവിയെ മറക്കരുതെന്ന് വിശ്വാസികളെ ഒരിക്കല്‍ കൂടി ഓര്‍മിപ്പിക്കാനാണിതെന്നത് കൂടെ നമുക്കിവിടെ ചേര്‍ത്തു വായിക്കാം. പ്രത്യേകിച്ച് ലോകം കീഴടക്കിയ ഈ കൊറോണാ മഹാമാരിയുടെ കാലത്ത് തൊഴിലിടങ്ങള്‍ അടഞ്ഞു കിടക്കുന്ന വേളയില്‍. അതിനാല്‍ തന്നെ അയല്‍വാസിയുടെ അടുപ്പ് പുകഞ്ഞോളണമെന്നില്ല. അയല്‍വാസി പട്ടിണി കിടക്കുമ്പോള്‍ വയറു നിറച്ചുണ്ണുന്നവന്‍ നമ്മില്‍പ്പെട്ടവനല്ല എന്നാണല്ലോ പ്രവാചകാദ്ധ്യാപനം.

അതുകൊണ്ട് മറ്റെല്ലാ ഈദുല്‍ ഫിത്വറിന്റെ പതിവ് ആഘോഷങ്ങളില്‍ നിന്നും വ്യത്യസ്തമായി കൂടുതല്‍ കരുതലിന്റെ ആഘോഷപ്പുലരിയാക്കി ഈ പെരുന്നാള്‍ സുദിനം നമുക്ക് സമ്പന്നമാക്കാം. ഏവര്‍ക്കും ഒരിക്കല്‍ക്കൂടി ഹൃദയം നിറഞ്ഞ ഈദാശംസകള്‍.

സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി

(ചെയര്‍മാന്‍, മഅദിന്‍ അക്കാദമി)

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബഹിരാകാശത്ത് വീണ്ടും ഭാരതത്തിന്റെ കുതിപ്പ്; EOS-05 ഉപഗ്രഹം വിക്ഷേപിച്ചു

Samskriti

മായ വിട്ടുണരൂ, മാനവനാകൂ

Samskriti

മഞ്ജുളാല്‍ത്തറയും ഭക്തമഞ്ജുളയും

Samskriti

കൃഷ്ണസ്പര്‍ശം: കംസവധം

Samskriti

ഭാഷാ സൗന്ദര്യലഹരി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ദൂതനും അവധൂതനുമായ കണ്ണന്‍

ഇന്ത്യയുടെ വളർച്ചാ നിരക്ക് ശക്തമാണെന്ന് കാണിക്കാൻ ഇന്ത്യയുടെ ജിഡിപി ഡാറ്റയിൽ കൃത്രിമം കാണിച്ചുവെന്ന വാദങ്ങൾ തള്ളി സുർജിത് ഭല്ല

അഞ്ച് വര്‍ഷത്തിന് ശേഷം മിത്ഷുബിഷി പജീറോ ഓഫ് റോഡര്‍ പുറത്തിറക്കി

തേജസ് എംകെ1എ യുദ്ധവിമാനം (മുകളില്‍ ) എഫ് 404 എഞ്ചിന്‍ (താഴെ)

വീണ്ടും തേജസ്സ് കുതിപ്പ്….എച്ചഎഎല്ലിന് മൂന്ന് എഫ് 404 എഞ്ചിനുകൾ കൂടി കിട്ടി; തേജസ് എംകെ1എ യുദ്ധവിമാന നിര്‍മ്മാണം കുതിയ്‌ക്കും

എസ്എഫ്ഐയുടെ അക്രമ സമരം: 2 പ്രവര്‍ത്തകരെ കൂടി പിടികൂടി

40 വയസ്സിനു ശേഷം ഭാഗ്യം കടാക്ഷിക്കുന്ന നക്ഷത്രക്കാർ , സമ്പത്ത് തേടിയെത്തും

കഷ്ടപ്പാടുകൾ മാറ്റി , സാമ്പത്തികമായി ഉയർച്ച നൽകുന്ന വരാഹി ദേവി

വിദേശസംഭാവന നിയന്ത്രിക്കുന്ന 2026 ലെ എഫ്‌സി‌ആർ‌എ ബിൽ: കേന്ദ്രം 31 അംഗ ജെ‌പി‌സി രൂപീകരിച്ചു, ബിജെപി എംപി നയിക്കും

സ്ത്രീകളെ കുഴിച്ച് മുടണമെന്ന് പറയുന്നവരല്ല ഇസ്ലാം : വിശദീകരണവുമായി കാന്തപുരം

സുക്കര്‍ബര്‍ഗിനും ജാക് ഡോര്‍സിക്കും സ്റ്റീവ് ജോബ്സിനും പ്രതിസന്ധിയില്‍ വഴികാട്ടിയ സന്യാസി നീം കരോലി ബാബയെക്കുറിച്ചുള്ള സിനിമ വന്‍ ഹിറ്റ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.