Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കൊറോണയുടെ മറവില്‍ ക്ഷേത്ര സ്വത്തില്‍ കൈവയ്‌ക്കുന്നു; ഇടതു നീക്കം ശ്രീ പദ്മനാഭസ്വാമി ക്ഷേത്രം അടക്കമുള്ള ക്ഷേത്രങ്ങളിലെ സ്വര്‍ണത്തില്‍ കണ്ണുവച്ച്

പല ക്ഷേത്രങ്ങളിലെയും നൂറു കണക്കിന് നിലവിളക്കുകളും ഓട്ടുപാത്രങ്ങളും എല്ലാം ഉപയോഗ ശൂന്യമെന്ന് മുദ്രകുത്തിവില്‍ക്കാന്‍ തുടങ്ങുകയാണ്. നടവരവായി ലഭിച്ച സ്വര്‍ണവും വില്‍ക്കാന്‍ നീക്കമുണ്ടെന്നാണ് സൂചന. കൊറോണ മൂലമുണ്ടായ പ്രതിസന്ധിയില്‍ ഭക്തര്‍ക്കും വിഷമമുണ്ട്. എന്നാല്‍ ഭക്തര്‍ കാണിക്ക വയ്‌ക്കുന്ന ക്ഷേത്ര സ്വത്ത് വിറ്റാണോ പരിഹാരം കണ്ടെത്തേണ്ടതെന്നാണ് ചോദ്യം.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
May 23, 2020, 02:58 pm IST
inKerala
കരുനാഗപ്പള്ളി തഴവ സബ് ഗ്രൂപ്പില്‍പ്പെടുന്ന പുലിയന്‍കുളങ്ങര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ നിലവിളക്കുകള്‍ ചാക്കില്‍ കെട്ടിയ നിലയില്‍

കരുനാഗപ്പള്ളി തഴവ സബ് ഗ്രൂപ്പില്‍പ്പെടുന്ന പുലിയന്‍കുളങ്ങര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ നിലവിളക്കുകള്‍ ചാക്കില്‍ കെട്ടിയ നിലയില്‍

കോട്ടയം: കൊറോണ ലോക്ഡൗണ്‍ പ്രതിസന്ധിയുടെ മറവില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ക്ഷേത്ര സ്വത്തുക്കള്‍ വിറ്റു തുലയ്‌ക്കുന്നു. വലിയ ക്രമക്കേടിനും അഴിമതിക്കുമാണ്  ഇതിലൂടെ  വഴിയൊരുക്കിയിരിക്കുന്നതും. ക്രമേണ ശ്രീ പദ്മനാഭസ്വാമി ക്ഷേത്രം അടക്കമുള്ള ക്ഷേത്രങ്ങളിലെ സ്വര്‍ണത്തില്‍ കണ്ണുവച്ചാണ് ഇടതു നീക്കം.

പല ക്ഷേത്രങ്ങളിലെയും നൂറു കണക്കിന് നിലവിളക്കുകളും ഓട്ടുപാത്രങ്ങളും എല്ലാം ഉപയോഗ ശൂന്യമെന്ന് മുദ്രകുത്തിവില്‍ക്കാന്‍ തുടങ്ങുകയാണ്. നടവരവായി ലഭിച്ച സ്വര്‍ണവും വില്‍ക്കാന്‍ നീക്കമുണ്ടെന്നാണ് സൂചന. കൊറോണ  മൂലമുണ്ടായ പ്രതിസന്ധിയില്‍ ഭക്തര്‍ക്കും വിഷമമുണ്ട്. എന്നാല്‍ ഭക്തര്‍ കാണിക്ക വയ്‌ക്കുന്ന ക്ഷേത്ര സ്വത്ത് വിറ്റാണോ പരിഹാരം കണ്ടെത്തേണ്ടതെന്നാണ് ചോദ്യം.

ലോക്ഡൗണ്‍ മൂലം ക്ഷേത്രങ്ങള്‍ കടുത്ത പ്രതിസന്ധിയിലാണ്. മിക്ക ക്ഷേത്രങ്ങളിലും നിത്യ പൂജകള്‍ പോലും പരിമിതമായാണ്് നടക്കുന്നത്.  വരുമാനം പൂര്‍ണമായും നിലച്ചു. ചെറിയ ക്ഷേത്രങ്ങളില്‍ അന്തിത്തിരിക്കു പോലും വകയില്ലാതായി. ഇതിനുള്ള പരിഹാരമെന്ന നിലയ്‌ക്കാണ് നിലവിളക്കുകളും ഓട്ടു പാത്രങ്ങളും കിണ്ടികളും വില്‍ക്കുന്നത്.

ക്ഷേത്രങ്ങളില്‍  നടയ്‌ക്ക് വയ്‌ക്കുന്ന നിലവിളക്കുകള്‍ക്കും ഓട്ടു പാത്രങ്ങള്‍ക്കും മറ്റും ക്ഷേത്ര അധികൃതരുടെ കൈയിലോ ബോര്‍ഡിന്റെ കൈവശമോ യാതൊരു രേഖകളും ഇല്ല. ഭക്തര്‍ അവ നടയ്‌ക്കല്‍ സമര്‍പ്പിക്കുമ്പോള്‍ ചിലപ്പോള്‍ രസീത് ലഭിച്ചേക്കാം, അത്രമാത്രം. ഇങ്ങനെ ലഭിച്ച നിലവിളക്കുകളുടെ എണ്ണം  രജിസ്റ്ററില്‍ ചേര്‍ക്കാറില്ല. അവയുടെ തൂക്കമോ വലിപ്പമോ പോലും രേഖപ്പെടുത്തുന്നില്ല. അതിനാല്‍ ഇങ്ങനെ ലഭിക്കുന്നവയുടെ കണക്കില്ല. ആരെങ്കിലും എടുത്തു കൊണ്ടുപോയാല്‍ പോലും അറിയില്ല.

നടയ്‌ക്ക് വയ്‌ക്കുന്ന വിളക്കുകളും മറ്റും അതത് ദിവസത്തെ ഉപയോഗത്തിനു ശേഷം കഴുകി വൃത്തിയാക്കി വയ്‌ക്കണം. എന്നാല്‍ അധികൃതര്‍ അതിനൊന്നും മുതിരാറില്ല. ഉപയോഗിച്ച  ശേഷം എണ്ണയും കത്തിത്തീര്‍ന്ന തിരിയും അടക്കം വിളക്കുകള്‍  മൂന്നും നാലും ഭാഗങ്ങളായി അഴിച്ചെടുത്ത് ക്ഷേത്രത്തില്‍ എവിടെയെങ്കിലും തള്ളും. അവ ക്ലാവു പിടിച്ച് നിറം മങ്ങി അവിടെക്കിടക്കും. മിക്ക വലിയ ക്ഷേത്രങ്ങളിലും ചെറുതും വലുതുമായ നൂറു കണക്കിന് നിലവിളക്കുകളും ഓട്ടു പാത്രങ്ങളുമാണ് കെട്ടിക്കിടക്കുന്നത്. വിളക്കിന്റെ തലയും കാലും പോലും കണ്ടെത്താന്‍ കഴിയാതെ കിടക്കുന്ന ഇവ ഉപയോഗ ശൂന്യമെന്ന് രേഖപ്പെടുത്തി വില്‍ക്കുകയാണ്  ഇപ്പോള്‍ ചെയ്യുന്നത്. നല്ല തൂക്കമുള്ള വലിയ ശില്പ ഭംഗിയുള്ള വിളക്കുകള്‍ വരെ വില്‍ക്കുന്നവയിലുണ്ട്. എണ്ണമോ തൂക്കമോ ഒന്നും നോക്കാതെ വില്‍ക്കുമ്പോള്‍ വാങ്ങുന്നവര്‍ക്ക് ലക്ഷങ്ങളുടെ ലാഭമാണ്. ഇവയില്‍ പലതും  മിനുക്കിയെടുത്താന്‍ പുതുപുത്തനാണ്. ഇവ ഇങ്ങനെ വില്‍ക്കുമ്പോള്‍ ബന്ധപ്പെട്ട പലര്‍ക്കും ലാഭ വിഹിതം ലഭിക്കുമെന്നാണ് ആരോപണം.

നെയ്യാറ്റിന്‍കര വീരണകാവ് സബ് ഗ്രൂപ്പിന്റെ കീഴിലുള്ള ക്ഷേത്രങ്ങളില്‍ നിന്ന് നൂറു കണക്കിന് നല്ല നിലവിളക്കുകള്‍ പോലും തൂക്കി വില്‍ക്കുകയാണ്. കരുനാഗപ്പള്ളി പുലിയന്‍ കുളങ്ങര  ക്ഷേത്രത്തില്‍ ആയിരക്കണക്കിന് വിളക്കുകളും കിണ്ടികളും വില്‍ക്കാന്‍ ചാക്കില്‍ കെട്ടിവച്ചരിക്കുകയാണ്. ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രം, മുണ്ടക്കയം വള്ളിയാങ്കാവ് ദേവീ ക്ഷേത്രം  തുടങ്ങിയ ക്ഷേത്രങ്ങളിലെ  നൂറുകണക്കിന് നിലവിളക്കുകളും ഓട്ടു പാത്രങ്ങളും വില്‍ക്കാന്‍ നീക്കമുണ്ട്. ഏറ്റുമാനൂരില്‍ ഇവയെല്ലാം ചാക്കിലാക്കി തൂക്കിവെച്ചിരിക്കുകയാണ്.

ഹരിതം പദ്ധതിയുടെ മറവില്‍ ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളുടെ ഭൂമി പച്ചക്കറി കൃഷിക്ക് പാട്ടത്തിന് നല്‍കാന്‍ ഒരുങ്ങുകയാണ് ബോര്‍ഡധികൃതര്‍. ക്ഷേത്രങ്ങളുടെ അന്യാധീനപ്പെട്ട ഏക്കര്‍ കണക്കിന് ഭൂമി തിരിച്ചെടുക്കാന്‍  പോലും  കഴിയാത്ത ബോര്‍ഡാണ് ഉള്ള ഭൂമി പോലും വീണ്ടും പാട്ടത്തിന് നല്‍കുന്നത്. ഇക്കാര്യം ജന്മഭൂമി റിപ്പോര്‍ട്ട് ചെയ്തിരുന്നു.

കോടതിയുടെ അനുമതി വാങ്ങി ലേലം: ബോര്‍ഡ്

കോട്ടയം: ക്ഷേത്രങ്ങളില്‍ ഉപയോഗിക്കാതെ കിടക്കുന്ന നിലവിളക്കുകളുടെയും ഓട്ടു പാത്രങ്ങളടെയും സ്വര്‍ണത്തിന്റെയും കണക്കെടുപ്പ് മാ്രതമാണ് ഇപ്പോള്‍ നടത്തുന്നതെന്നാണ് ബോര്‍ഡിന്റെ വിശദീകരണം. ബോര്‍ഡ് പ്രതിസന്ധിയിലാണ്. കോടതിയുടെ അനുമതി ലഭിച്ചാല്‍ ഇവ ലേലം ചെയ്യും, ബോര്‍ഡ് പത്രക്കുറിപ്പില്‍ അറിയിച്ചു.

Tags: cpmക്ഷേത്രംദേവസ്വം ബോര്‍ഡ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തില്‍ മുസ്ലീം വര്‍ഗീയത സജീവം: പി ജയരാജന്‍, മുസ്ലീംലീഗ് പ്രചരിപ്പിച്ചത് പച്ചയായ വര്‍ഗീയത

Kerala

സിപിഎം വെറും പണപ്പിരിവിന് മാത്രം പോകുന്ന സംഘടന; നേതാക്കളുടെ മുഖം വികൃതമാകരുത്; കടുത്ത വിമർശനവുമായി ഇ.പി. ജയരാജൻ

Kerala

പൊലീസുകാര്‍ക്ക് കൈക്കരുത്തുണ്ടെങ്കില്‍ വീട്ടിലെ പെണ്ണുമ്പിളളമാരെ തല്ലണം: സി പി എം നേതാവ്

Kerala

മാസപ്പടി കേസ്:പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു,അന്വേഷണം തുടങ്ങുക ഇ ഡി കണ്ടെത്തലുകളില്‍ നിന്ന്

Kerala

സിപിഎമ്മിന്റെ മുസ്ലീം പ്രീണന പദ്ധതി : ‘ഹലാല്‍ ഫായിദ’ പ്രവര്‍ത്തനം സജീവമാക്കുന്നു ; മാംസകയറ്റുമതിക്കുള്ള പദ്ധതി ഉപേക്ഷിക്കും

പുതിയ വാര്‍ത്തകള്‍

കെഎസ്‌ആര്‍ടിസിക്ക് പുതിയ ബസുകള്‍ വാങ്ങാന്‍ എംഎല്‍എ ഫണ്ട്; ഉത്തരവിറക്കി സര്‍ക്കാര്‍

‘ ജനാധിപത്യത്തെ തകർക്കുന്ന എല്ലാ ഗൂഢാലോചനകളിലും കോൺഗ്രസും പ്രതിപക്ഷ പാർട്ടികളും പങ്കാളികളാണ് ‘ : തുറന്നടിച്ച് യോഗി ആദിത്യനാഥ്

അമിത് ഷായ്‌ക്കു നേരെ കരിങ്കൊടി: സുരക്ഷ വീഴ്ച; പോലീസ് ഉദ്യോഗസ്ഥരുടെ ഫോണ്‍കോളുകള്‍ പരിശോധിക്കണം

അമിത് ഷായുടെ വാഹനവ്യൂഹത്തിന് മുന്നിൽ കരിങ്കൊടി; സുരക്ഷാ സംവിധാനങ്ങളുടെ വീഴ്ച പരിശോധിക്കണം

തിരുവനന്തപുരം നഗരത്തില്‍ വന്‍ എംഡിഎംഎ വേട്ട; രണ്ടുപേര്‍ പിടിയില്‍

പടി കടന്നെത്തുന്ന പദനിസ്വനം-02: ഭക്തിയുടെ ശ്രീലവസന്തം

ചൂരക്കുളങ്ങര മണി, മണിയുടെ മകന്‍ ഹരികുമാര്‍

ചൂരക്കുളങ്ങര മണി: മയൂരനൃത്തത്തിന്റെ ഉപാസകന്‍

ചരിത്രനേട്ടം കുറിച്ച് ഇന്ത്യന്‍ റെയില്‍വേ; രാജ്യത്തെ ആദ്യ എൽഎൻജി ട്രെയിൻ പുറത്തിറക്കി

മുതുപിലാക്കാട് പാർത്ഥസാരഥി ക്ഷേത്രത്തിൽ ഡിവൈഎഫ്ഐ അതിക്രമം; കാണിക്കവഞ്ചിയും പ്രതിമകളും തകർത്തു

ബെവ്‌കോയിലെ തിരക്ക് കുറയ്‌ക്കാന്‍ വെന്‍ഡിങ് മെഷീന്‍ വഴി മദ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.