Sunday, April 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

പുഴ ശുചീകരണത്തിന്റെ മറവില്‍ കോടികളുടെ മണല്‍ കൊള്ള: ബിജെപി പ്രവര്‍ത്തകര്‍ പ്രവര്‍ത്തി തടഞ്ഞു,​ പ്രവര്‍ത്തി നിര്‍ത്തിവെയ്‌ക്കാന്‍ സബ്കളക്ടര്‍

മണലടിഞ്ഞ പ്രദേശങ്ങളില്‍ നിന്നും മാത്രമാണ് അവശിഷ്ടങ്ങള്‍ നീക്കം ചെയ്തിരുന്നത്. മണലില്ലാത സ്ഥലങ്ങളില്‍ ഇവര്‍ തിരിഞ്ഞു നോക്കുകപോലും ചെയ്തില്ല. രാപകല്‍ വ്യത്യാസമില്ലാതെയായിരുന്നു പ്രവ്യത്തി.

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
May 19, 2020, 10:27 am IST
in Kannur
ബാരാപ്പോള്‍ പുഴയില്‍ നിന്നും മണല്‍ കടത്തുന്ന ടിപ്പര്‍ ലോറികള്‍ ബിജെപി മണ്ഡലം പ്രസിഡന്റ് എം.ആര്‍. സുരേഷിന്റെ നേതൃത്വത്തില്‍ തടഞ്ഞിട്ടപ്പോള്‍

ബാരാപ്പോള്‍ പുഴയില്‍ നിന്നും മണല്‍ കടത്തുന്ന ടിപ്പര്‍ ലോറികള്‍ ബിജെപി മണ്ഡലം പ്രസിഡന്റ് എം.ആര്‍. സുരേഷിന്റെ നേതൃത്വത്തില്‍ തടഞ്ഞിട്ടപ്പോള്‍

ഇരിട്ടി: പ്രളയത്തെ തുടര്‍ന്ന് മലയോരത്തെ പുഴകളില്‍ അടിഞ്ഞ ചെളിയും മരങ്ങളും മറ്റ് അവശിഷ്ടങ്ങളും നീക്കുന്നതിനിടയില്‍  വന്‍ മണല്‍ക്കൊള്ള. പുഴയില്‍ നിന്നും മണല്‍ കടത്തുന്ന ലോറികള്‍ മണ്ഡലം പ്രസിഡന്റ് എം. ആര്‍. സുരേഷിന്റെ  നേതൃത്വത്തിലുള്ള ബിജെ പി പ്രവര്‍ത്തകര്‍ തടഞ്ഞു. പ്രശ്‌നം വിവാദമായതോടെ സബ്കലക്ടര്‍ പുഴകളില്‍ നടക്കുന്ന പ്രവര്‍ത്തികള്‍ മുഴുവന്‍ നിര്‍ത്തിവെക്കാന്‍ ഉത്തരവിട്ടു. ഉത്തരവ് ഇരിട്ടി തഹസില്‍ദാര്‍ക്ക് കൈമാറിയതോടെ തഹസില്‍ദാര്‍ പ്രവര്‍ത്തികള്‍ നിര്‍ത്തിവെക്കാന്‍ ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടു.  

ബാവലി,  വളപട്ടണം, ബാരാപോള്‍ പുഴകളില്‍ നിന്നാണ് അവശിഷ്ടങ്ങളും ചെളിയും നീക്കുന്നതിന്റെ മറവില്‍  വന്‍തോതില്‍ മണലെടുപ്പ് നടന്നത്.  പൊതുമേഖലാ സ്ഥാപനമായ കേരള ക്ലേയ്സ് ആന്‍ഡ് സെറാമിക്സിനെയാണ് ജില്ലാ ഭരണകൂടം ഇതിനായി ചുമതലപ്പെടുത്തിയതെങ്കിലും ഇവര്‍ ടെണ്ടര്‍ ഇല്ലാതെ കോട്ടയം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വെള്ളാപ്പള്ളി ബ്രദേഴ്സ് കമ്പിനിക്ക് നല്‍കുകയാണ് ഉണ്ടായത്. പുഴയില്‍ നിന്നും ചെളിയും മറ്റ് അവശിഷ്ടങ്ങളും നീക്കുന്നതിനൊപ്പം  ലഭിക്കുന്ന വസ്തുക്കള്‍   വസ്തുക്കള്‍ ഇതിനുള്ള ചിലവിലേക്കായി ഉപയോഗപ്പെടുത്താമെന്നായിരുന്നു സര്‍ക്കാര്‍ ഉത്തരവില്‍ പറഞ്ഞിരുന്നത്. 

എന്നാല്‍ ഉത്തരവില്‍ മണല്‍ എന്നൊരു പദം പറഞ്ഞിട്ടേ ഉണ്ടായിരുന്നില്ല. എന്നാല്‍  ഇതിന്റെ മറവിലാണ് വന്‍ തോതില്‍ മണലെടുപ്പ് നടന്നത്.    പ്രവ്യത്തി ആരംഭിച്ചിട്ട് രണ്ട് ദിവസമേ ആയിട്ടുള്ളുവെങ്കിലും പുഴയോട് ചേര്‍ന്ന് നാലിടങ്ങളിലായി ആയിരത്തിലധികം ലോഡ് മണലാണ് സംഭരിച്ചിരിക്കുന്നത് . ഉളരുള്‍പൊട്ടലിനെ തുടര്‍ന്ന പുഴയില്‍ അടിഞ്ഞ പാറകളും കല്ലും മറ്റും നീക്കുന്ന പ്രവ്യത്തി പേരിന് മാത്രമായാണ് നടക്കുന്നത്. ജില്ലയ്‌ക്ക് അകത്തും പുറത്തുമുള്ള മണല്‍ലോബികള്‍ സംഘടിച്ച് വിവിധ ഗ്രൂപ്പുകളാക്കി പ്രവ്യത്തി സബ്ബ് ടെണ്ടര്‍ എടുത്താണ് കൊള്ള നടത്തിവന്നത്.

മണലടിഞ്ഞ പ്രദേശങ്ങളില്‍ നിന്നും മാത്രമാണ് അവശിഷ്ടങ്ങള്‍ നീക്കം ചെയ്തിരുന്നത്.  മണലില്ലാത സ്ഥലങ്ങളില്‍ ഇവര്‍ തിരിഞ്ഞു നോക്കുകപോലും ചെയ്തില്ല. രാപകല്‍ വ്യത്യാസമില്ലാതെയായിരുന്നു  പ്രവ്യത്തി. കാലവര്‍ഷം ആരംഭിക്കാനിരിക്കെ 31നുള്ളില്‍ പ്രവ്യത്തി പൂര്‍ത്തീകരിക്കാനാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഇത് മറയാക്കി പുലര്‍ച്ചെ ഒരുമണിവരെയാണ് മണലെടുക്കുന്നത്. ജിയോളജി വകുപ്പിന്റെ നിര്‍ദ്ദേങ്ങളൊന്നും ഇവിടെ പ്രാവര്‍ത്തികമാക്കിയിരുന്നില്ല. പത്തിലധികം മണ്ണ് മാന്തി യന്ത്രങ്ങളും 150-ല്‍ പരം ടിപ്പര്‍ ലോറികളുമാണ് പുഴയില്‍ അങ്ങോട്ടും ഇങ്ങോട്ടും തേരോട്ടം നടത്തിയത്.

ആറളം പുഴയില്‍ മണലില്ലാഞ്ഞതിനാല്‍ ഇവിടെ സബ്ബ് ടെണ്ടര്‍ നല്‍കിയപ്പോള്‍ ആരും എടുക്കാന്‍ ഉണ്ടായിരുന്നില്ല. ബാരാപോള്‍ പുഴയില്‍ മാത്രം 50കോടിയിലധികം രൂപയുടെ മണലുണ്ടെന്നാണ് നേരത്തെ ഇവിടങ്ങളിലെ മണല്‍ കടവുകള്‍ ലോലത്തിനെടുത്തവര്‍ പറയുന്നത്. സര്‍ക്കാര്‍ നിശ്ചയിച്ച കാലപരിധി തീരാന്‍ ഒരാഴ്‌ച്ച മാത്രം ബാക്കി നില്ക്കെ ചെളിയും അവശിഷ്ടങ്ങളും നീക്കുന്നതിനേക്കാള്‍ പരമാവധി മണല്‍ സംഭരിക്കാനുള്ള തത്രപാടാണ് മണല്‍ ലോബികള്‍ നടത്തിയത്.  

ലോഡുകണക്കിനു മണല്‍ കടത്താന്‍ തുടങ്ങിയതോടെ ബിജെപി മണ്ഡലം ഭാരവാഹികള്‍ എത്തി ഇന്നലെ വൈകുനേരം 3 മണിയോടെ മണല്‍ കടത്ത് തടയുകയായിരുന്നു. ജില്ലാ പ്രസിഡന്റ് എന്‍. ഹരിദാസും പ്രശനത്തില്‍ ഇടപെട്ടു. ഉത്തരവിറക്കിയ സബ് കലക്ടറുമായി അദ്ദേഹം സംസാരിച്ചു. പ്രശ്‌നം വഷളാകുമെന്ന് ഉറപ്പായതോടെ സബ് കളക്ടര്‍ പ്രവര്‍ത്തി നിര്‍ത്തിവെക്കാന്‍ ഉത്തരവിടുകയായിരുന്നു.  മണ്ഡലം പ്രസിഡന്റിനെക്കൂടാതെ നഗരസഭാ കൗണ്‍സിലര്‍ സത്യന്‍ കൊമ്മേരി, പ്രിജേഷ് അളോറ , റെനീഷ് കൂട്ടുപുഴ, ജോസ് കല്ലമ്മാരില്‍  , ദിവാകരന്‍ എന്നിവര്‍ ചേര്‍ന്നാണ് ലോറികള്‍ തടഞ്ഞിട്ടത്.  

Tags: kannurbjpസബ് കളക്ടര്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വനിതാ സംവരണം: കോണ്‍ഗ്രസിനും പ്രതിപക്ഷ കക്ഷികള്‍ക്കും എതിരെ ജനവികാരമുണര്‍ത്താന്‍ ബിജെപി

Kerala

ആർഎസ്എസ്- ബിജെപി പ്രവർത്തകർക്ക് നേരെ ബോംബേറ്; 10 സിപിഎം പ്രവർത്തകർക്ക് 25 വർഷം തടവ്

India

“പ്രതിപക്ഷം സ്ത്രീകളുടെ അവകാശങ്ങൾ കവർന്നെടുത്തു ” ;  വനിതാ സംവരണ ബിൽ പാസാകാത്തതിനെ തുടർന്ന് പൊട്ടിക്കരഞ്ഞ് നവനീത് റാണ 

Kerala

വനിതാ സംവരണ ബില്ലില്‍ ഇണ്ടി സഖ്യം രാജ്യത്തെ സ്ത്രീകളോട് കാട്ടിയത് ചരിത്രപരമായ വഞ്ചന: രാജീവ് ചന്ദ്രശേഖര്‍

India

പ്രതിപക്ഷ എതിര്‍പ്പില്‍ വനിതാ സംവരണ ബില്‍ ലോക്‌സഭയില്‍ പാസാക്കാനായില്ല, കോണ്‍ഗ്രസ് എന്നും വനിതാ സംവരണത്തെ എതിര്‍ത്തെന്ന് അമിത്ഷാ

പുതിയ വാര്‍ത്തകള്‍

ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ശുഭാംശു ശുക്ലയ്ക്ക് ഉപഹാരം സമ്മാനിക്കുന്നു

ശുഭാംശുവിന്റെ ബഹിരാകാശ വിശേഷങ്ങള്‍

വാഹനാപകടം: നടൻ മണിയൻപിള്ള രാജു മദ്യപിച്ചിരുന്നില്ലെന്ന് റിപ്പോർട്ട്

ശ്രീശങ്കരജയന്തി മഹാപരിക്രമയും സംന്യാസി സംഗമവും 21ന് കാലടിയില്‍

കേരളം ലൗ ജിഹാദിന്റെ പറുദീസ; നടപടിയാവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാരിന് പരാതി നല്‍കും: പരാണ്ഡെ

തൃശൂര്‍ പൂരത്തിന് നാളെ കൊടിയേറും

ആറ്റിങ്ങല്‍ അമര്‍ ആശുപത്രി എംഡി ഡോ. പി. രാധാകൃഷ്ണന്‍ നായര്‍ രചിച്ച '10,000 വര്‍ഷത്തെ ഭാരത ചരിത്രം, സത്യവും മിഥ്യയും' എന്ന പുസ്തകം ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ മുന്‍ ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ളക്ക് നല്‍കി പ്രകാശനം ചെയ്യുന്നു. ഷാബു പ്രസാദ്, ഡോ. ടി.പി. ശങ്കരന്‍കുട്ടി നായര്‍, ഡോ. പി. രാധാകൃഷ്ണന്‍ നായര്‍, ജസ്റ്റിസ് കെ.പി. ബാലചന്ദ്രന്‍, മേയര്‍ വി.വി. രാജേഷ് സമീപം

മുഗളരും ബ്രിട്ടീഷുകാരും ലക്ഷ്യമിട്ടത് ഭാരത സംസ്‌കാരത്തെ തകര്‍ക്കാന്‍: ഗവര്‍ണര്‍

സദയം ബോചെ അവാര്‍ഡ് എം. ശിവന്

വൈദ്യുതി കൂടുതല്‍ വാങ്ങേണ്ടി വരും; വൈദ്യുതി ഉപഭോഗം സര്‍വകാല റിക്കാര്‍ഡില്‍; സര്‍ചാര്‍ജും കൂടും

വനിതാ സംവരണ ബില്‍ അട്ടിമറിച്ച പ്രതിപക്ഷ നടപടി പ്രതിഷേധാര്‍ഹം

എന്‍ഐഎ കൊല്‍ക്കൊത്ത വിമാനത്താവളത്തില്‍ നിന്നും മാത്യു വാന്‍ഡൈക് എന്ന അമേരിക്കന്‍ ഏജന്‍റ് (വലത്ത്) നോയിഡയില്‍ നടന്ന ആസൂത്രിത കലാപം (നടുവില്‍)

ഒരു വര്‍ഷത്തിനകം ഡീപ് സ്റ്റേറ്റ് മോദി സര്‍ക്കാരിനെ അട്ടിമറിക്കുമെന്നും ‘ഓപ്പറേഷന്‍ 37’ കരുതിയിരിക്കണെന്നും വാട്സാപില്‍ പോസ്റ്റ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.