Saturday, April 18, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

ജീവിതശൈലി രോഗമുള്ളവർക്കും ഗർഭിണികൾക്കും ഡ്യൂട്ടി, കോവിഡ് കെയർ സെന്ററുകളിൽ അധ്യാപകർക്ക് രാത്രികാല ഡ്യൂട്ടിയും

മൂന്ന് ഷിഫ്റ്റുകളായി തിരിച്ച് അധ്യാപകർക്കു മാത്രമായി ചുമതല നൽകിയപ്പോൾ ആരോഗ്യവകുപ്പ് ജീവനക്കാരെ കോവിഡ് കെയർ സെന്റർ ചുമതലകളിൽ നിന്ന് ഒഴിവാക്കിയിരിക്കുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 19, 2020, 09:16 am IST
in Pathanamthitta

പത്തനംതിട്ട: കോവിഡ് കെയർ സെന്ററുകളിൽ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർമാരായി നിയമിച്ച വനിതകളടക്കമുള്ള അധ്യാപകർക്ക് രാത്രികാല ഡ്യൂട്ടിയും.  കഴിഞ്ഞ ഒരാഴ്ചയായി ജില്ലയിലെ അധ്യാപകരെ പകൽ ഡ്യൂട്ടിയിൽ കോവിഡ് കെയർ സെന്ററുകളിലേക്ക് നിയമിച്ചിരുന്നു. ഇവർക്ക് രാത്രികാല ഡ്യൂട്ടിയും നിശ്ചയിച്ചാണ് ഇപ്പോൾ പുതിയ ഉത്തരവിറങ്ങിയത്.  

മൂന്ന് ഷിഫ്റ്റുകളായി തിരിച്ച് അധ്യാപകർക്കു മാത്രമായി ചുമതല നൽകിയപ്പോൾ ആരോഗ്യവകുപ്പ് ജീവനക്കാരെ കോവിഡ് കെയർ സെന്റർ ചുമതലകളിൽ നിന്ന് ഒഴിവാക്കിയിരിക്കുകയാണ്. അധ്യാപികമാരടക്കമുള്ളവർക്ക് രാത്രികാല ഡ്യൂട്ടി കോവിഡ് കെയർ സെന്ററുകളിൽ നിർവഹിക്കേണ്ടിവരും. സെന്റർ ഡ്യൂട്ടിയിലുള്ളവർക്ക് പ്രത്യേക മുറിയോ സൗകര്യമോ അനുവദിച്ചിട്ടില്ല. സുരക്ഷാ മുൻകരുതലിനുള്ള സംവിധാനങ്ങളോ അധ്യാപകർക്ക് അനുവദിച്ചിട്ടില്ല. ഡ്യൂട്ടി കഴിയുമ്പോൾ ഇവർക്ക് ക്വാറന്റൈനീൽ പോകേണ്ടി വരുമോയെന്ന ആശങ്കയും നിലനിൽക്കുന്നു.  

രാവിലെ ആറ് മുതൽ ഉച്ചയ്‌ക്ക് 12 വരെയും, 12 മുതൽ വൈകുന്നേരം ആറുവരെയും വൈകുന്നേരം ആറു മുതൽ പിറ്റേന്നു രാവിലെ ആറുവരെയുമാണ് ഇപ്പോഴത്തെ ജോലി ക്രമീകരണം. മൂന്ന് ഷിഫ്റ്റുകളിലും ഇപ്പോൾ അധ്യാപകർക്ക് ജോലി നൽകിയിട്ടുണ്ട്. ജില്ലയിലെ സ്‌കൂളുകളിൽ നിന്ന് ശേഖരിച്ച പട്ടിക പ്രകാരം ജോലി വീതിച്ചു നൽകിയിരിക്കുകയാണ്.  

ശാരീരിക ബുദ്ധിമുട്ടുകളുള്ളവരും ജീവിതശൈലി രോഗമുള്ളവരും ഗർഭിണികളുമൊക്കെ ഡ്യൂട്ടിയിലുണ്ട്. രാത്രികാല ഡ്യൂട്ടിയിലും യാതൊരു ഇളവുകളും അനുവദിച്ചിട്ടില്ല. ദുരന്തനിവാരണ നിയമപ്രകാരം ജില്ലാകളക്ടർ പ്രത്യേക ഉത്തരവിലൂടെയാണ് അധ്യാപകർക്ക് അധിക ജോലി നൽകിയത്. സെന്ററുകളിൽ രാത്രികാല ജോലി നോക്കിയിരുന്ന ആരോഗ്യവകുപ്പ് ജീവനക്കാർക്ക് പകൽ അവധി നൽകാൻ കഴിയാത്ത സാഹചര്യത്തിലാണ് അധ്യാപകരെ ഷിഫ്റ്റ് അടിസ്ഥാനത്തിൽ നിയമിച്ചിരിക്കുന്നത്.  

ആരോഗ്യവകുപ്പ് ജീവനക്കാർക്ക് ഡെങ്കി, എലിപ്പനി പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് പകൽ ജോലി നൽകിയിരിക്കുകയാണ്. പ്രൈമറി, ഹൈസ്‌കൂൾ അധ്യാപകർക്കാണ് നിലവിൽ ഡ്യൂട്ടി നൽകിയിരിക്കുന്നത്. പ്രൈമറി അധ്യാപകർക്കാകട്ടെ ഓൺലൈൻ പരിശീലന ക്ലാസുകൾ ആരംഭിച്ചിട്ടുണ്ട്. ഇതിൽ ഓരോ ക്ലാസിലും പങ്കെടുത്ത് അതാത് ദിവസം അവലോകനം തയാറാക്കി നൽകണം.  

സ്‌കൂളുകളിൽ പ്രവേശന, ക്ലാസ്‌കയറ്റം നടപടികൾ ആരംഭിക്കാനും സർക്കാർ ഉത്തരവിട്ടിട്ടുണ്ട്. ഇതിനിടെയിൽ കോവിഡ് കെയർ സെന്റർ ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ടവരിൽ ചില പ്രഥമാധ്യാപകരുമുള്ളതായി പറയുന്നു. അധ്യാപകർക്ക് രാത്രികാല ഡ്യൂട്ടി കൂടി നൽകിയ നടപടിക്കെതിരെ അധ്യാപക സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. രാവിലെ പത്തുമുതൽ വൈകുന്നേരം അഞ്ചുവരെ കോവിഡ് കെയർ സെന്ററുകളിൽ ഒരാഴ്ചയായി അധ്യാപകർ ജോലിയെടുത്തു വരികയാണ്. അധ്യാപകരുടെ പ്രായം, ശാരീരിക പ്രശ്നങ്ങൾ തുടങ്ങിയവ പരിഗണിക്കാതെയാണ് അധ്യാപികമാരടക്കമുള്ളവരെ നിയമിച്ചിരിക്കുന്നതെന്നും ആക്ഷേപം ഉയരുന്നു.

Tags: covidCoronacoronavirusകൊറോണ സെന്റര്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

സ്റ്റാലിന്‍റെ ജന്മദിനാഘോഷത്തിന്‍റെ ഭാഗമായി അരങ്ങേറിയ അശ്ലീലനൃത്തം വേദിയില്‍ മുന്‍നിരയില്‍ ഇരുന്ന് ആസ്വദിക്കുന്ന ഡിഎംകെ മന്ത്രി പെരിയകറുപ്പന്‍ (ഇടത്ത്) സ്റ്റാലിനും മകന്‍ ഉദയനിധി സ്റ്റാലിനും (വലത്ത്)
India

സനാതനധര്‍മ്മം ഡെങ്കിപ്പനി പോലെ തുടച്ചുനീക്കണമെന്ന് പറഞ്ഞ ഉദയനിധി സ്റ്റാലിന്റെ ജന്മദിനം ആഘോഷിക്കാന്‍ അശ്ലീലനൃത്തം

Kerala

വായ്‌പ തിരിച്ചടവ് മുടങ്ങി: വൃദ്ധ ദമ്പതികളെ ബാങ്ക് അധികൃതര്‍ വീട്ടില്‍ നിന്നിറക്കി വിട്ടു, തിരിച്ചടവിന് സഹായിക്കാതെ മുഖം തിരിച്ച് മകളും

ഫ്യൂസേറിയം ഗ്രാമിനീറം എന്ന അപകടകരമായ ഫംഗസ്ഗോ, ര്‍ഡന്‍ ജി. ചാങ്‌
World

രോഗാണുക്കടത്ത്: മുന്നറിയിപ്പുമായി വിദഗ്ധര്‍; കൊവിഡിനേക്കാള്‍ മാരകമായത് സംഭവിച്ചേക്കാം

പുതിയ വാര്‍ത്തകള്‍

ജാൻ അബുദാബി, ബിന്ദുവേണു

മാലി മാധവൻ നായർ ബാലപുരസ്കാര സമർപ്പണം ഏപ്രിൽ 23ന്

10 മില്യൺ കാഴ്ചക്കാരെയും പിന്നിട്ട് നിഖിൽ- ഭരത് കൃഷ്ണമാചാരി പാൻ ഇന്ത്യൻ ചിത്രം സ്വയംഭൂവിലെ “വാ വാ വീരവ” ഗാനം

വേനല്‍ക്കാലം: ജ്യൂസ് കടകളിലും കുപ്പിവെള്ളത്തിലും പ്രത്യേക പരിശോധന, 510 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ്

“ഈ ക്രോധം ഒരിക്കൽ സ്നേഹമായിരുന്നു”എന്നൊരു വികാരത്തിൽ നിന്ന് ആരംഭിച്ച യാത്ര, ഇപ്പോൾ “അത് ഒരു ഗർജ്ജനമായി മാറുന്നു

കത്തിനശിച്ച വാഹനങ്ങളില്‍ ഇനിയും എടുത്തു കൊണ്ടു പോകാത്ത ഇരുചക്രവാഹനങ്ങള്‍

തൃശൂര്‍ റെയില്‍വേ സ്റ്റേഷനിലെ തീപ്പിടുത്തം; നഷ്ടപരിഹാരം ലഭിച്ചത് നൂറ്റിഅമ്പതോളം ബൈക്കുടമകള്‍ക്ക്, എടുത്ത് മാറ്റാതെ173 ബൈക്കുകള്‍

പ്രധാനമന്ത്രി ഇന്ന് രാത്രി 8.30 ന് രാജ്യത്തെ അഭിസംബോധന ചെയ്യും

ശ്രീകൃഷ്ണനെ അവഹേളിക്കുന്ന പോസ്റ്റർ ഗൗരവമുള്ളതല്ല ; മുസ്ലീമായതിനാലാണ് മന്തി കടയുടമയെ അറസ്റ്റ് ചെയ്തതെന്ന് എസ് ഡിപിഐ നേതാവ് അജ്മൽ ഇസ്മായിൽ

ടൗണ്‍ഷിപ്പിലെ വീടുകളില്‍ കണ്ടെത്തിയ വിള്ളലുകൾ വെള്ളം കിനിഞ്ഞിറങ്ങിയ പാടെന്ന് ; ഉരച്ചുനോക്കി പരിശോധന നടത്തി മന്ത്രി

നിദാഖാൻ മിക്കവാറും കേരളത്തിലേയ്‌ക്ക് കടന്നിരിക്കാനാണ് സാധ്യത ; ഇവിടെ ഇതിനെല്ലാം നല്ല വളക്കൂറുള്ള മണ്ണാണല്ലോ ; പരിഹസിച്ച് സെൻ കുമാർ

അതെ പറയുന്നത് മലയാളത്തെക്കുറിച്ചാണ്; എഴുത്തച്ഛന്റെ അടയാളങ്ങൾ റബ്ബർകൊണ്ട് മായ്ച്ചാൽ മായില്ലല്ലോ…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.