Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

പുത്രധര്‍മ്മം മറക്കരുത്

ഇന്നത്തെ കുഞ്ഞുങ്ങള്‍ക്ക് ഇന്റര്‍നെറ്റില്‍ നിന്നും എല്ലാ വിഷയങ്ങളെക്കുറിച്ചുമുള്ള അറിവു കിട്ടുന്നുണ്ട്. പക്ഷെ സദാ യന്ത്രം നോക്കി ജീവിച്ച്, യന്ത്രത്തില്‍ ജോലി ചെയ്ത്, അവരുടെ ജീവിതവും യാന്ത്രികമായിത്തീരുകയാണ്. അതുകൊണ്ടു പരസ്പരം അറിയാനും ഉള്‍ക്കൊള്ളാനും കഴിയുന്നില്ല. സ്‌നേഹം സ്വീകരിക്കാനും കൊടുക്കാനും സാധിക്കുന്നില്ല. ഹൃദയങ്ങള്‍ തമ്മിലുള്ള ബന്ധം ഇന്നു നമുക്കു നഷ്ടമാവുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 17, 2020, 03:00 am IST
inSamskriti

മക്കളേ,  

ആരോഗ്യപൂര്‍ണ്ണമായ കുടുംബജീവിതത്തിലും കുട്ടികളുടെ മാനസികവളര്‍ച്ചയിലും മുത്തശ്ശിമാര്‍ക്കും മുത്തശ്ശന്മാര്‍ക്കും വളരെ പ്രധാനപ്പെട്ട പങ്കാണുള്ളത്. അമ്മമാരെക്കാള്‍ കുറച്ചുകൂടി പക്വത കാണും അമ്മൂമ്മമാര്‍ക്ക്. അതുകൊണ്ട് നിസ്സാരകാര്യങ്ങള്‍ക്കു കുട്ടികളോടു ദേഷ്യപ്പെടാതെ, ക്ഷമയോടെ സ്‌നേഹത്തോടെ അവരെ നയിക്കാന്‍ അമ്മൂമ്മമാര്‍ക്കു കഴിയും. സ്‌നേഹപൂര്‍വ്വം അവര്‍ പറഞ്ഞുകൊടുക്കുന്ന മുത്തശ്ശിക്കഥകളില്‍നിന്നും കുഞ്ഞുങ്ങള്‍ അവരറിയാതെതന്നെ ഭാവിജീവിതത്തില്‍ പ്രയോജനപ്പെടുന്ന ഒത്തിരി പാഠങ്ങള്‍ പഠിക്കുന്നു. അതൊക്കെ ഇന്ന് മിക്ക കുഞ്ഞുങ്ങള്‍ക്കും നഷ്ടപ്പെടുകയാണ്.

ഇന്നത്തെ കുഞ്ഞുങ്ങള്‍ക്ക് ഇന്റര്‍നെറ്റില്‍ നിന്നും എല്ലാ വിഷയങ്ങളെക്കുറിച്ചുമുള്ള അറിവു കിട്ടുന്നുണ്ട്. പക്ഷെ സദാ യന്ത്രം നോക്കി ജീവിച്ച്, യന്ത്രത്തില്‍ ജോലി ചെയ്ത്, അവരുടെ ജീവിതവും യാന്ത്രികമായിത്തീരുകയാണ്. അതുകൊണ്ടു പരസ്പരം അറിയാനും ഉള്‍ക്കൊള്ളാനും കഴിയുന്നില്ല. സ്‌നേഹം സ്വീകരിക്കാനും കൊടുക്കാനും സാധിക്കുന്നില്ല. ഹൃദയങ്ങള്‍ തമ്മിലുള്ള ബന്ധം ഇന്നു നമുക്കു നഷ്ടമാവുകയാണ്.

ഒരു വീട്ടില്‍ നാലു പേരുണ്ട്,  ഭാര്യയും ഭര്‍ത്താവും അവരുടെ ചെറിയ മകനും പിന്നെ മുത്തശ്ശിയും. പ്രായംചെന്ന അമ്മയെ ഒരു ഭാരമായിട്ടാണ് ആ ദമ്പതികള്‍ കണക്കാക്കിയിരുന്നത്. അവര്‍ അമ്മയോടു സ്‌നേഹപൂര്‍വ്വം പെരുമാറുകയോ വീട്ടുകാര്യങ്ങള്‍ തീരുമാനിക്കുന്നതില്‍  ഉള്‍പ്പെടുത്തുകയോ ചെയ്തിരുന്നില്ല. എന്നാല്‍ കൊച്ചുമകന്റെ കാര്യം വ്യത്യസ്തമായിരുന്നു. അച്ഛനും അമ്മയും ഓഫീസില്‍ പോയാല്‍ സ്‌ക്കൂളില്‍പോകാനുള്ള സമയമാകുന്നതുവരെ മകന്‍ മുത്തശ്ശിയുമായി കളിച്ചിരിക്കും. സ്‌ക്കൂളില്‍നിന്നു തിരിച്ചെത്തിയാല്‍ നേരെ ഓടിയെത്തി മുത്തശ്ശിയുടെ അടുത്തിരിക്കും. പലതരത്തിലുള്ള കളികളും കോമാളിത്തരങ്ങളുമൊക്കെ കാണിച്ച് അവന്‍ മുത്തശ്ശിയെ ചിരിപ്പിക്കും. അവനും എല്ലാം മറന്നു ചിരിക്കും. എന്നാല്‍ അച്ഛനുമമ്മയും ജോലി കഴിഞ്ഞെത്തുമ്പോള്‍ കുട്ടി മുത്തശ്ശിയുടെ അടുത്തിരിക്കുന്നതു കണ്ടാല്‍ അവനെ വഴക്കു പറയും, ‘എന്തിനാടാ മുത്തശ്ശിയുടെ അടുത്തിരുന്നു സമയം കളയുന്നത്? പരീക്ഷയല്ലെ, പഠിക്കേണ്ടേ?’

ഒരു ദിവസം മകന്റെ സ്‌ക്കൂളില്‍ ‘ടീച്ചേര്‍സ് ഡേ’ ആയിരുന്നു. ടീച്ചര്‍ക്കു സമ്മാനിക്കാന്‍ ഒരു പൂച്ചെണ്ട് വാങ്ങിക്കണമെന്ന് മകന്‍ ആവശ്യപ്പെട്ടു. പൂച്ചെണ്ട് വാങ്ങിച്ചപ്പോള്‍ മകന്‍ പറഞ്ഞു, ‘അച്ഛാ ഒരു റോസാപ്പൂകൂടി എനിക്കു വാങ്ങിച്ചു തരൂ.’ അച്ഛന്‍ ചോദിച്ചു, ‘അതെന്തിനാടാ?’ മകന്‍ പറഞ്ഞു, ‘നാളെ മുത്തശ്ശിയുടെ പിറന്നാളാണ്.’ അച്ഛന്‍ പറഞ്ഞു, ‘നിനക്ക് വേറെ ജോലിയില്ലെ, മുത്തശ്ശിയ്‌ക്കു പൂവൊന്നും കൊടുക്കേണ്ട കാര്യമില്ല. ടീച്ചര്‍ നിന്നെ പഠിപ്പിക്കുന്നതുകൊണ്ടാണ് ടീച്ചര്‍ക്കു സമ്മാനം കൊടുക്കുന്നത്.’ കുട്ടി പറഞ്ഞു, ”അച്ഛാ, ടീച്ചറില്‍ നിന്നും ഞാന്‍ ഒത്തിരി കാര്യങ്ങള്‍ പഠിച്ചിട്ടുണ്ട്, ശരിയാണ്. പക്ഷെ മുത്തശ്ശിയും എനിക്ക് എത്രയൊ നല്ല കാര്യങ്ങള്‍ പറഞ്ഞുതന്നിട്ടുണ്ട്. ടീച്ചറെ ബഹുമാനിക്കണമെന്നു ഞാന്‍ പഠിച്ചതുതന്നെ മുത്തശ്ശിയില്‍നിന്നാണ്. മുത്തശ്ശിയ്‌ക്ക് എന്നെ എത്ര സ്‌നേഹമാണെന്നോ. എന്റെ പൊന്നു മുത്തശ്ശിയ്‌ക്കു കൊടുക്കാന്‍ ഒരു പൂവ് വാങ്ങിച്ചു തരൂ.” ‘നീ ചുമ്മാതിരിക്കടാ’ എന്നു പറഞ്ഞ് അച്ഛന്‍ മകനെ പിടിച്ചുവലിച്ചുകൊണ്ടുപോയി.  

മാസങ്ങള്‍ കഴിഞ്ഞു. ഒരു ദിവസം മുത്തശ്ശി മരിച്ചു. അച്ഛന്‍ വലിയൊരു റീത്ത് വാങ്ങി മുത്തശ്ശിയുടെ ശവക്കല്ലറയില്‍ വയ്‌ക്കുന്നതുകണ്ട് മകന്‍ ചോദിച്ചു, ‘അച്ഛാ, എന്തിനാ ഈ പൂക്കള്‍ ഇവിടെ വയ്‌ക്കുന്നത്?’ ‘മോനെ, ഇതു മുത്തശ്ശിയുടെ സന്തോഷത്തിനുവേണ്ടിയാണ്. മുത്തശ്ശിയോടുള്ള എന്റെ സ്‌നേഹത്തിന്റെ പ്രതീകമാണിത്.’ മകന്‍ പറഞ്ഞു, ”ഇപ്പോള്‍ മുത്തശ്ശി ജീവിച്ചിരിപ്പില്ല. ഇനി എങ്ങനെയാണ് മുത്തശ്ശി സന്തോഷിക്കുക. മുത്തശ്ശി ജീവിച്ചിരുന്നപ്പോള്‍ അച്ഛന്‍ ഒരു നല്ല വാക്കുപോലും പറഞ്ഞില്ല. മുത്തശ്ശിക്കു പിറന്നാള്‍ ദിവസം കൊടുക്കാനായി ഒരു റോസാപ്പൂ വാങ്ങിത്തരാന്‍ ഞാന്‍ കെഞ്ചിപ്പറഞ്ഞിട്ടും അച്ഛന്‍ കേട്ടില്ലല്ലോ. അന്ന് ആ പൂവ് കൊടുത്തിരുന്നെങ്കില്‍ മുത്തശ്ശി എത്ര സന്തോഷിച്ചേനെ.”

ഓരോ അമ്മയും അച്ഛനും മക്കള്‍ക്കുവേണ്ടി സഹിക്കുന്ന കഷ്ടപ്പാടുകള്‍ വളരെ വലുതാണ്. മക്കളുടെ ആരോഗ്യത്തിനും വിദ്യാഭ്യാസത്തിനും തൊഴിലിനുംവേണ്ടി അവര്‍ രാപ്പകല്‍ അധ്വാനിക്കുന്നു. പല അച്ഛനമ്മമാര്‍ക്കും മക്കളെച്ചൊല്ലി തീരാത്ത ആധിയാണ്. അങ്ങനെയുള്ള അച്ഛനമ്മമാര്‍ പിന്നീട് പ്രായമാകുമ്പോള്‍ അവഗണിക്കപ്പെടുന്നത്  വേദനാജനകമാണ്. മാസങ്ങള്‍ കൂടുമ്പോള്‍ കുറച്ചുനേരം ഫോണ്‍ചെയ്തു സംസാരിച്ചതുകൊണ്ടോ, പിറന്നാള്‍ ആശംസിച്ചതുകൊണ്ടോ മക്കളുടെ കടമ പൂര്‍ത്തിയാകുന്നില്ല. നന്നായി വിശക്കുന്ന ഒരാള്‍ക്ക് മിഠായി നല്കുന്നതുപോലെയാണത്. വൃദ്ധരായ മാതാപിതാക്കളുടെ ഹൃദയമറിഞ്ഞ് അവരോടു പെരുമാറണം.

ഈ ലോകത്തില്‍ നമുക്ക് ഏറ്റവുമധികം കടപ്പാട് അച്ഛനമ്മമാരോടുതന്നെയാണ്. അവരെ സേവിക്കാനും ശുശ്രൂഷിക്കാനും അവസരം ലഭിക്കുന്നത് വലിയ ഭാഗ്യമായി വേണം കരുതാന്‍. ചിലര്‍ പറയാറുണ്ട്, ”എന്റെ അച്ഛനമ്മമാര്‍ ഇപ്പോള്‍ ജീവിച്ചിരുന്നെങ്കില്‍ എന്നു ഞാന്‍ ആഗ്രഹിക്കുകയാണ്. അവര്‍ ജീവിച്ചിരുന്നപ്പോള്‍ ഞാന്‍ വേണ്ടപോലെ അവരെ നോക്കിയില്ല. അതോര്‍ത്ത് ഇന്നെനിയ്‌ക്കു കുറ്റബോധം തോന്നുന്നു.” ഇങ്ങനെ പശ്ചാത്തപിക്കാന്‍ നമ്മള്‍ ഒരിക്കലും ഇട വരുത്തരുത്. പോയ കാലം തിരിച്ചുവരില്ല. അച്ഛനമ്മമാര്‍ ജീവിച്ചിരിക്കുന്ന കാലത്തുതന്നെ പുത്രധര്‍മ്മം നമ്മള്‍ വേണ്ടതുപോലെ നിര്‍വ്വഹിക്കണം. ഇന്നു നമ്മള്‍ ചെയ്യുന്നതുതന്നെയാണ് നാളെ നമ്മളിലേക്കു തിരിച്ചുവരുന്നതെന്ന് ഒരിക്കലും മറക്കരുത്.

മാതാ അമൃതാനന്ദമയി

Tags: അമൃതാനന്ദമയി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഗ്ലോബൽ സീഡ്‌ബോൾ കാമ്പയിനിന്റെ ഭാഗമായി തയ്യാറാക്കിയ സീഡ് ബോളുകൾ പ്രകൃതിയിൽ നിക്ഷേപിക്കുന്നതിന്റെ ഉദ്ഘാടനം രാഷ്ട്രപതി ദ്രൗപതി മുർമു പുതുച്ചേരി തിരുകാഞ്ചി ക്ഷേത്രപരിസരത്ത് നിർവഹിക്കുന്നു. പുതുച്ചേരി ലഫ്റ്റനന്റ് ഗവർണർ തമിഴിസൈ സൗന്ദരരാജൻ, പുതുച്ചേരി മുഖ്യമന്ത്രി എൻ. രംഗസ്വാമി എന്നിവർ സമീപം
India

ഗ്ലോബൽ സീഡ്ബോൾ കാമ്പയിൻ; 5 ലക്ഷത്തോളം വൃക്ഷങ്ങൾ പ്രകൃതിയിലേക്കെത്തിക്കാനുള്ള പദ്ധതിക്ക് പുതുച്ചേരിയിൽ രാഷ്‌ട്രപതി തുടക്കം കുറിച്ചു

Kerala

പര്‍ഷോത്തം രൂപാല മാതാ അമൃതാനന്ദമയീ ദേവിയെ സന്ദര്‍ശിച്ചു

Kerala

ഭിന്നശേഷിക്കാരുടെയും ഗര്‍ഭിണികളുടെയും ക്ഷേമത്തിനായി ഈ വര്‍ഷം 50 കോടിയുടെ പദ്ധതിയുമായി മാതാ അമൃതാനന്ദമയി മഠം

Parivar

അമ്മയില്‍ നിന്ന് വളരെ നല്ല ഉപദേശം ലഭിക്കുന്നു; മാതാ അമൃതാനന്ദമയി എന്നും പ്രചോദനം; അമൃതപുരിയിലെത്തി സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

India

ഫരീദാബാദില്‍ അമൃത ആശുപത്രി പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു; 130ഏക്കറില്‍ ഏഷ്യയിലെ ഏറ്റവും വലിയ സ്വകാര്യ ആശുപത്രി

പുതിയ വാര്‍ത്തകള്‍

ഇപ്പോഴത്തെ നൂപുര്‍ ശര്‍മ്മ (ഇടത്ത്) പഴയ എബിവിപി തീപ്പൊരിയായ നൂപുര്‍ ശര്‍മ്മ (വലത്ത്)

ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ പ്രസിഡന്‍റായ പഴയ തീപ്പൊരി നൂപുര്‍ ശര്‍മ്മയുടെ പഴയ വീഡിയോ വൈറലാവുന്നു…കശ്മീര്‍ പ്രശ്നത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ശബ്ദം

കിരണ്‍ ജോസി (ഇടത്ത്) സന്ദീപ് പ്രദീപ് (വലത്ത്)

ജെന്‍സീ പിള്ളേര്‍ മലയാള സിനിമയില്‍ പിടിമുറുക്കുന്നു….ബെത്ലഹേം യൂണിറ്റിന്റെ അടുത്ത സിനിമ പിക് നിക്; സംവിധാനം കിരണ്‍ ജോസി, നായകന്‍ സന്ദീപ് പ്രദീപ്

ഇന്ത്യ ഉല്‍പാദനകേന്ദ്രമായി വളരുന്നത് ഇഷ്ടപ്പെടാത്തവര്‍ പലതും പയറ്റി;ആപ്പിള്‍ ഉല്‍പാദനം തകര്‍ക്കാന്‍ പല കുറി ശ്രമം നടന്നുവെന്നും അശ്വിനിവൈഷ്ണവ്

‘ശ്രീമദ് ഭാഗവതം’ 7 ഭാഗങ്ങളായി എത്തുന്നു! രാമായണത്തിനു ശേഷം, സാഗർ പിക്ചേഴ്സിന്റെ വമ്പൻ പദ്ധതി

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

ഡൽഹിയിൽ വിജയക്കോട്ട പിടിക്കാൻ ഇറങ്ങിയത് തിരുവനന്തപുരം മേയറും ; എബിവിപിക്കാരനായതിൽ അഭിമാനിയ്‌ക്കുന്നുവെന്ന് വി വി രാജേഷ്

ആലപ്പുഴയില്‍ ട്രെയിന്‍ തട്ടി 2 മരണം, മരിച്ചത് വള്ളംകളി കണ്ടശേഷം മടങ്ങിയവര്‍

ഓഫീസില്‍ പൊതുജനങ്ങളെ വിലക്കിയാല്‍ കര്‍ശന നടപടി, മോട്ടോര്‍ വാഹനവകുപ്പിനെതിരെ സര്‍ക്കാര്‍

വിവാദമായപ്പോള്‍ റേഞ്ച് റോവര്‍ സുഹൃത്തിന് മടക്കി നല്‍കി മന്ത്രി കെ എം ഷാജി

തോല്‍വിയില്‍ നിന്നും താന്‍ വിജയത്തിന്റെ ജീവിതപാഠം പഠിച്ച കഥ വിവരവിച്ച് ഐഐടി റൂർക്കി ബിരുദദാന ചടങ്ങിൽ ഇന്ത്യയുടെ ജെയിംസ് ബോണ്ട് അജിത് ഡോവല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.