Thursday, April 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കേരള രൂപീകരണത്തിനുശേഷം സമ്പദ്ഘടനയിലുണ്ടാകുന്ന ഏറ്റവും വലിയ തിരിച്ചടി; 165254 കോടിയുടെ വരുമാന നഷ്ടം ഉണ്ടാകും

ബജറ്റ് എസ്റ്റിമേറ്റിലെ 1,14,636 കോടിയില്‍ നിന്നും റവന്യൂവരുമാനം 81,180 ആയി കുറയുമെന്നാണ് സൂചിപ്പിക്കുന്നത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 16, 2020, 09:39 am IST
in Kerala

തിരുവനന്തപുരം:സംസ്ഥാനം ചെലവുകളില്‍ ഗണ്യമായ കുറവ് വരുത്തുമെന്നും മുന്‍ഗണനകളില്‍ മാറ്റം വരുത്തുമെന്നും ധനമന്ത്രി ഡോ: ടി.എം. തോമസ് ഐസക് പറഞ്ഞു. കേരള രൂപീകരണത്തിനുശേഷം സംസ്ഥാന സമ്പദ്ഘടനയിലുണ്ടാകുന്ന ഏറ്റവും വലിയ തിരിച്ചടിയായിരിക്കും ഇതെന്ന് ധനമന്ത്രി പറഞ്ഞു.കേരളം ആവശ്യപ്പെടുന്നതുപോലെ രണ്ടു ശതമാനം കൂടുതല്‍ വായ്‌പയെടുക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ അനുവാദം തന്നാല്‍പ്പോലും അഞ്ചു ശതമാനമേ വായ്‌പയെടുക്കാന്‍ കഴിയൂ. സംസ്ഥാനം ചെലവുകളില്‍ ഗണ്യമായ കുറവ് വരുത്തിയേതീരൂ എന്നാണ്  കണക്കുകള്‍ സൂചിപ്പിക്കുന്നത്.

കോവിഡ്19 നെത്തുടര്‍ന്നുള്ള സ്ഥിതിഗതികള്‍ സംസ്ഥാന സമ്പദ്ഘടനയെ എങ്ങനെ ബാധിക്കുന്നുവെന്ന് ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തിയ പഠനപ്രകാരം ബജറ്റ് എസ്റ്റിമേറ്റിലെ 1,14,636 കോടിയില്‍ നിന്നും റവന്യൂവരുമാനം 81,180 ആയി കുറയുമെന്നാണ് സൂചിപ്പിക്കുന്നത്. റവന്യൂ കമ്മി 4.18 ശതമാനം ആയും ധനകമ്മി 5.95 ആയും വര്‍ധിക്കുമെന്നാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്.  

ഏപ്രില്‍ ഒന്നു മുതലുള്ള 47 ദിവസത്തെ ലോക്ക്ഡൗണ്‍ കഴിഞ്ഞാല്‍ എല്ലാം സാധാരണഗതിയിലാകുമെന്നു ഗണിച്ചാല്‍പോലും 79,300 കോടി രൂപയുടെ വരുമാന നഷ്ടമുണ്ടാകും. എങ്കിലും വര്‍ഷാവസാനം എത്തുമ്പോള്‍ 2.06 വര്‍ധന ആഭ്യന്തര വരുമാനത്തില്‍ ഉണ്ടാകും.രണ്ടാമത്തെ കണക്കുകൂട്ടല്‍ സ്ഥിതിഗതികള്‍ സാധാരണഗതിയിലാകാന്‍ ലോക്ക്ഡൗണ്‍ കഴിഞ്ഞ് മൂന്നു മാസമെടുക്കുമെന്ന അനുമാനത്തെ ആസ്പദമാക്കിയാണ്. ഈ സാഹചര്യത്തില്‍ 1,35,523 കോടി രൂപയുടെ വരുമാന നഷ്ടം ഉണ്ടാകും.

മൂന്നാമത്തെ കണക്കുകൂട്ടല്‍ സ്ഥിതിഗതികള്‍ സാധാരണഗതിയിലാകാന്‍ ലോക്ക്ഡൗണ്‍ കഴിഞ്ഞ് ആറ് മാസമെടുക്കുമെന്ന അനുമാനത്തെ ആസ്പദമാക്കിയാണ്. ഈ സാഹചര്യത്തില്‍ 1,65,254 കോടി രൂപയുടെ വരുമാന നഷ്ടം ഉണ്ടാകും.  

കേരള രൂപീകരണത്തിനുശേഷം സംസ്ഥാന സമ്പദ്ഘടനയിലുണ്ടാകുന്ന ഏറ്റവും വലിയ തിരിച്ചടിയായിരിക്കും ഇതെന്ന് ധനമന്ത്രി പറഞ്ഞു.കേരളം ആവശ്യപ്പെടുന്നതുപോലെ രണ്ടു ശതമാനം കൂടുതല്‍ വായ്‌പയെടുക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ അനുവാദം തന്നാല്‍പ്പോലും അഞ്ചു ശതമാനമേ വായ്‌പയെടുക്കാന്‍ കഴിയൂ. സംസ്ഥാനം ചെലവുകളില്‍ ഗണ്യമായ കുറവ് വരുത്തിയേതീരൂ എന്നാണ് ഈ കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇതിനായി പ്രത്യേകം കമ്മിറ്റിയെ നിയോഗിച്ചിട്ടുണ്ട്. അവരുടെ റിപ്പോര്‍ട്ടുകൂടി വന്നതിനുശേഷം ഇതുസംബന്ധിച്ച് അവസാനം തീരുമാനം എടുക്കുമെന്ന് മന്ത്രി പറഞ്ഞു.  വിപണിയില്‍ ആവശ്യകത ഇല്ലായ്‌മ പരിഹരിക്കാന്‍ കൂടുതല്‍ ഇടപെടല്‍ കേന്ദ്രത്തില്‍നിന്ന് ഉണ്ടാകണമെന്ന് ധനമന്ത്രി പറഞ്ഞു. കേന്ദ്രധനമന്ത്രി പ്രഖ്യാപിച്ച പാക്കേജില്‍ ആവശ്യകത ഇല്ലായ്‌മ പരിഹരിക്കാന്‍ വളരെ കുറച്ച് ഇടപെടലേ ഉള്ളൂ.കാര്‍ഷിക അനുബന്ധ മേഖലയ്‌ക്കായി കേന്ദ്ര ധനമന്ത്രി പ്രഖ്യാപിച്ച ഒരു ലക്ഷം കോടിയുടെ പാക്കേജില്‍ 20,000 കോടി രൂപയോളമേ ബജറ്റില്‍നിന്ന് അധികചെലവായി വരൂ. പുതുതായി പ്രഖ്യാപിക്കുന്ന പദ്ധതികളുമായി സഹകരിക്കുകയും അവ കേരളത്തിന് പരമാവധി ഉപയോഗപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്യും. എന്നാല്‍ പ്രഖ്യാപിച്ചവയില്‍ ഏതൊക്കെയാണ് നിലവിലുള്ള സ്‌കീമുകളെന്ന് പറയാന്‍ തയാറാകണം.  കേന്ദ്ര പാക്കേജ് ഉത്തജക പാക്കേജായി പൊതുവില്‍ വിലയിരുത്തപ്പെടുന്നില്ലെന്ന് ധനമന്ത്രി പറഞ്ഞു. സെന്‍സെക്‌സിലും ഇതിന്റെ പ്രതിഫലനം ഉണ്ടാകുന്നിലെന്നും അദ്ദേഹം പറഞ്ഞു.

Tags: financial crisisധനമന്ത്രി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സാമ്പത്തിക പ്രതിസന്ധിയില്‍ ഉഴലുന്ന സംസ്ഥാന സര്‍ക്കാര്‍ 1,000 കോടി കൂടി കടമെടുക്കുന്നു

Kerala

സര്‍ക്കാര്‍ 1,000 കോടി രൂപ കൂടി കടമെടുക്കുന്നു, സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയിലേക്ക്

World

വിലക്കയറ്റം: ഇറാനില്‍ വന്‍ കലാപം; ആറു മരണം

Kerala

സാമ്പത്തിക പ്രതിസന്ധി ഒരു പ്രശ്‌നമേ അല്ല; വരുന്നൂ ലോക കേരള സഭ അഞ്ചാംപതിപ്പ് ജനുവരി 29ന്

Thiruvananthapuram

ജീവന്‍ പിടിച്ചുനിര്‍ത്താന്‍ വേണം 18 ലക്ഷം; മകളുടെ പഠനവും നിലച്ചു: ആശങ്കയോടെ ഒരമ്മ

പുതിയ വാര്‍ത്തകള്‍

ഒരു ആത്മീയ വിന്യാസം….’വാല്‍മീകി രാമായണ” സിനിമയ്‌ക്ക് സംഗീതം ചെയ്യാന്‍ ഇളയരാജ എത്തിയതിനെ വിശേഷിപ്പിച്ച് തരുണ്‍ ആദര്‍ശ്

മൃഗീയഭൂരിപക്ഷം മുസ്ലീം വോട്ടര്‍മാരുള്ള ഗോധ്രയില്‍ വിജയിച്ചത് ഹിന്ദു സ്ഥാനാര്‍ത്ഥി; കേരളത്തിലെ ജിഹാദികള്‍ ഇനി ഗോധ്രയെക്കുറിച്ച് മിണ്ടരുത്

മലയാള സിനിമയിലെ അതിശയകരമായ സൃഷ്ടി ; ‘പേട്രിയറ്റിന്’ ആശംസകൾ നേർന്ന് നടൻ ഉണ്ണി മുകുന്ദൻ

ബംഗാളില്‍ സ്വാതന്ത്ര്യാനന്തരമുള്ള ഏറ്റവും ഉയര്‍ന്ന പോളിംഗ് ശതമാനം ബിജെപി തൂത്തുവാരുമെന്നതിന്റെ സൂചന; സീറ്റ് മാത്രമല്ല, വോട്ട് ശതമാനവും കൂടും

ചോരകൊണ്ട് കണക്കുകൾ തീർക്കുന്ന തലസ്ഥാനത്തെ ഗുണ്ടാപ്പകയുടെ കഥ പറയുന്ന അങ്കം അട്ടഹാസം മെയ് 8 ന് തിയേറ്ററുകളിലെത്തുന്നു

പ്രമുഖ തമിഴ് സംഗീത സംവിധായകനെതിരെ ഗുരുതരമായ ലൈംഗിക പീഡന ആരോപണവുമായി ഗായിക: സൗണ്ട് പുറത്ത് കേൾക്കാത്ത റൂമിൽ വെച്ച് പീഡനം

ഉറുദുവിന്റെ പ്രാധാന്യം കുറച്ചത് ഇഷ്ടപ്പെട്ടില്ല : പാക് അനുകൂലി ഗീലാനിയുടെ പോസ്റ്റുമായി മെഹബൂബ മുഫ്തിയുടെ മകൾ ഇൽതിജ ; കേസെടുത്ത് പൊലീസ്

ബംഗാളില്‍ മൈതാനപ്രസംഗം നടത്തുന്ന ബൃന്ദ കാരാട്ട് (ഇടത്ത്) എം.എ. ബേബി (വലത്ത്)

ബംഗാളില്‍ സിപിഎം അക്കൗണ്ട് തുറക്കുമെന്ന് എം.എ. ബേബി, അതിന് കാരണം ലക്ഷങ്ങള്‍ തടിച്ചുകൂടിയ ബൃന്ദകാരാട്ടിന്റെ ഈ പ്രസംഗം..ഊറിച്ചിരിച്ച് ജനം

ഒരു മുഴം മുന്നേ! തെലങ്കാനയിൽ കവിതയുടെ രാഷ്‌ട്രീയ പാർട്ടിയായ ‘തെലങ്കാന രക്ഷണ സേന, അഥവാ TRSന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ അംഗീകാരം

ലവ് ജിഹാദ് എന്ന വാക്കില്‍ വിഎച്ച് പി നേതാവിനെ കുരുക്കാന്‍ ശ്രമം, കുംഭമേളയിലെ പെണ്‍കുട്ടിയുടെ വിവാഹത്തെ ലവ് ജിഹാദെന്ന് വിളിച്ചതിന് പൊലീസ് കേസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.