Monday, September 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ലൈബ്രേറിയന്‍ തസ്തികകളില്‍ നിയമനമില്ലാതെ സംസ്ഥാനത്തെ സര്‍ക്കാര്‍ പൊതു വിദ്യാലയങ്ങള്‍; സാമ്പത്തിക പ്രതിസന്ധിയെന്ന് ന്യായം

രഞ്ജിത്ത് മുരളിbyരഞ്ജിത്ത് മുരളി
May 24, 2026, 01:38 pm IST
inKerala

കൊല്ലം: പുതിയ അദ്ധ്യയന വര്‍ഷം ആരംഭിക്കാന്‍ ഒരുക്കങ്ങള്‍ നടത്തുന്ന വിദ്യാഭ്യാസ വകുപ്പും സര്‍ക്കാരും ചുവപ്പുനാടയില്‍ കെട്ടിയിരിക്കുന്ന സ്‌കൂള്‍ ലൈബ്രറികളിലെ ലൈബ്രേറിയന്‍ തസ്തികയുടെ കാര്യത്തില്‍ എ് തീരുമാനം എടുക്കുമെന്ന ആശങ്ക തുടരുകയാണ്. എല്ലാ സ്‌കൂളുകളിലും ലൈബ്രറികളും ലൈബ്രേറിയനും വേണമെന്ന ആവശ്യം ഫയലില്‍ തന്നെ ഉറങ്ങാന്‍ തുടങ്ങിയിട്ട് 25 വര്‍ഷം കഴിഞ്ഞു. പുതിയ അദ്ധ്യയന വര്‍ഷം ആരംഭിക്കുന്നതിന് മുന്നോടിയായി സ്‌കൂളുകളിലെ ഭൗതിക സാഹചര്യങ്ങള്‍ വിലയിരുത്താന്‍ എത്തുന്ന വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍ സ്‌കൂള്‍ മൈതാനത്തിന്റെ കണക്ക് വരെ നോക്കി പോകുമ്പോള്‍ പൊതു വിദ്യാലയങ്ങളില്‍ കാര്യക്ഷമമായ ലൈബ്രറികള്‍ ഉണ്ടോയെന്ന് ശ്രദ്ധിക്കാറില്ലെന്നാണ് ഉയരുന്ന ആക്ഷേപം.

ലൈബ്രേറിയന്‍ തസ്തികകളില്‍ യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികളുടെ നിയമനം ഇപ്പോഴും വെള്ളത്തില്‍ വരച്ച വരപോലെയാണ്. വര്‍ഷങ്ങളായി ചുവപ്പുനാടയില്‍ കെട്ടിയിരിക്കുന്ന ഹയര്‍ സെക്കന്ററി സ്‌കൂള്‍ ലൈബ്രറികളിലെ ലൈബ്രേറിയന്‍ തസ്തികയുടെ കാര്യത്തില്‍ സര്‍ക്കാരും, വിദ്യാഭ്യാസ വകുപ്പും അദ്ധ്യാപകര്‍ക്ക് ചുമതല നല്‍കി ഉത്തരവ് ഇറക്കിയതോടെ നിരവധി ചോദ്യങ്ങളാണ് ഉയരുന്നത്. സ്‌കൂളുകളില്‍ വായനയ്‌ക്ക് ഗ്രേസ് മാര്‍ക്ക് നല്‍കുമെന്ന് കഴിഞ്ഞ മന്ത്രിസഭയിലെ വിദ്യാഭ്യാസ മന്ത്രിയുടെ പ്രഖ്യാപനങ്ങള്‍ക്ക് പിന്നാലെയാണ് അദ്ധ്യാപകര്‍ക്ക് ലൈബ്രറി ചുമതല നല്‍കിയത്. എന്നാല്‍ അദ്ധ്യാപകര്‍ക്ക് എത്രമാത്രം ലൈബ്രറിയുടെ ചുമതല നിര്‍വഹിക്കാന്‍ കഴിയുമെന്ന ചോദ്യം പല കോണുകളില്‍ നിന്ന് ഉയരുകയാണ്.

സ്‌കൂള്‍ ലൈബ്രറികളുടെ പ്രവര്‍ത്തനം കാര്യക്ഷമമായി നടക്കുന്നുണ്ടോ എന്ന് തിരക്കാനും വിദ്യാഭ്യാസ വകുപ്പ് തയാറാകുന്നില്ലെന്ന ആക്ഷേപവും വര്‍ഷങ്ങളായി ശക്തമാണ്. കേരളത്തിന് പുറത്തും വിദേശങ്ങളിലും ലൈബ്രറികളുടെ പ്രവര്‍ത്തനത്തിന് ലൈബ്രറികളും ലൈബ്രേറിയന്‍ തസ്തികയും നിലവിലുള്ളപ്പോള്‍ കേരളത്തിലെ പൊതു വിദ്യാലയങ്ങളില്‍ മാത്രം ലൈബ്രേറിയന്‍ തസ്തികയില്‍ യോഗ്യരായ ജീവനക്കാരെ നിയമിക്കാതെ അദ്ധ്യാപകരുടെ തലയില്‍ ലൈബ്രറി എന്ന അധിക ജോലി കെട്ടിവെച്ച് സര്‍ക്കാരും, വിദ്യാഭ്യാസ വകുപ്പും സ്‌കൂള്‍ ലൈബ്രറിയും, ലൈബ്രേറിയനും എന്ന വിഷയത്തെ ലഘൂകരിക്കുന്നുവെന്ന് ആക്ഷേപം ഉയരുന്നു.

സാമ്പത്തിക പ്രതിസന്ധിയെന്ന് ന്യായം

ലൈബ്രേറിയന്‍ തസ്തികയില്‍ നിയമനത്തിന് സാമ്പത്തിക പ്രതിസന്ധിയെന്നാണ് സര്‍ക്കാര്‍ ന്യായം. സ്ഥിരം ജീവനക്കാരായി മുഴുവന്‍ സമയ ലൈബ്രേറിയന്‍ എന്ന ആവശ്യം തള്ളിയ വിദ്യാഭ്യാസ വകുപ്പ് അദ്ധ്യാപകരുടെ ലൈബ്രറി ചുമതല കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നതെന്ന ചോദ്യം ബാക്കിയാണ്.

സംസ്ഥാനത്ത് പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ പ്ലസ്‌വണ്‍ പ്രവേശന സമയത്ത് ലൈബ്രേറിയന്‍ സേവനം നല്‍കാതെ ലൈബ്രറി ഫീസ് സര്‍ക്കാര്‍ ഈടാക്കുന്നതിലും വിമര്‍ശനമുയര്‍ന്നിട്ടുണ്ട്. സര്‍ക്കാര്‍, എയ്ഡഡ്, ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ പ്ലസ്‌വണ്‍ പ്രവേശനം നേടുന്ന ഓരോ വിദ്യാര്‍ത്ഥിയും ലൈബ്രറി ഫീസായി 25 രൂപ നല്‍കണം. സ്‌കൂള്‍ ലൈബ്രേറിയന്റെ സേവനം നല്‍കാതെയാണ് വിദ്യാഭ്യാസ വകുപ്പ് വര്‍ഷങ്ങളായി ലൈബ്രറി ഫീസ് പിരിച്ചു വരുന്നത്. 9, 10 ക്ലാസിലെ കുട്ടികള്‍ സര്‍ക്കാരിന് അടയ്‌ക്കേണ്ട സ്‌പെഷല്‍ ഫീസ് തുകയില്‍ 3.25 പൈസ ലൈബ്രറി ഫീസാണ്.

2015ലെ കോടതി ഉത്തരവ് പ്രകാരമാണ് 10,000 പുസ്തകങ്ങളുള്ള ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകള്‍ക്ക് ലൈബ്രേറിയനെ അനുവദിക്കാമെന്ന് വിദ്യാഭ്യാസ വകുപ്പ് ചട്ടമുണ്ടാക്കിയത്. എന്നാല്‍ ഇത് ഇതുവരെ പ്രാവര്‍ത്തികമായിട്ടില്ല.

Tags: Kerala Education DepartmentGovernment public schoolslibrarian postsfinancial crisis
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി പ്രള്‍ഹാദ് ജോഷിയുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ കൂടിക്കാഴ്ച നടത്തിയപ്പോള്‍
Kerala

പിഎംശ്രീ പദ്ധതി വൈകല്‍; മറ്റ് വിദ്യാഭ്യാസ ഫണ്ടുകള്‍ കൂടി ലഭിക്കാത്ത സാഹചര്യം: രാജീവ് ചന്ദ്രശേഖര്‍

Kerala

സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥികളുടെ എണ്ണം പെരുപ്പിച്ച് കാണിച്ച് തട്ടിപ്പ്; കണ്ടെത്തിയത് വിജിലന്‍സ് അന്വേഷണത്തില്‍

Kerala

ഓണപ്പരീക്ഷ: വിദ്യാര്‍ത്ഥികള്‍ ആശങ്കയില്‍; സ്‌കീം ഓഫ് വര്‍ക്ക് പ്രകാരമുള്ള പഠനം നടത്താന്‍ 90 ശതമാനം സ്‌കൂളുകള്‍ക്കും കഴിഞ്ഞില്ലെന്ന്‌ റിപ്പോര്‍ട്ട്

Kerala

വിദ്യാര്‍ത്ഥികള്‍ ഇല്ല; ഹയര്‍സെക്കന്‍ഡറി ബാച്ചുകള്‍ പ്രതിസന്ധിയില്‍; വിഎച്ച്എസ്‌സി കോഴ്സുകള്‍ക്ക് ഡിമാന്‍ഡ് ഏറി

Kerala

വിദ്യാര്‍ത്ഥികള്‍ തയ്യാറായിക്കോള്ളൂ…. ഓണപ്പരീക്ഷ ആഗസ്റ്റ് 13 മുതല്‍; 21ന് സ്‌കൂള്‍ അടയ്‌ക്കും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ജന്മഭൂമി വാര്‍ത്ത ഫലം കണ്ടു; കാര്‍ഷിക സര്‍വകലാശാല ബന്ധുനിയമനത്തില്‍ കര്‍ശന നടപടി; നിയമനം റദ്ദാക്കി

കെഎസ്ആര്‍ടിസി: മന്ത്രിയുടെ പ്രഖ്യാപനം പാഴ്‌വാക്കായി; ആശ്രിത നിയമനം അനിശ്ചിതത്വത്തില്‍

രാമകഥാ കോണ്‍ക്ലേവില്‍ ‘സുകൃതം രാമായണാമൃതം’; അഞ്ഞൂറിലേറെ പേരുടെ രാമായണപാരായണം

ഗുരുവായൂരില്‍ റിക്കാര്‍ഡ് ഭേദിച്ചു: ഇന്നലെ 420 വിവാഹങ്ങള്‍

ജന്മഭൂമി വാര്‍ഷിക വരിസംഖ്യാ പദ്ധതിയുടെ വാകത്താനം മണ്ഡലതല ഉദ്ഘാടനം വിവാഹമണ്ഡപത്തില്‍ നടന്നപ്പോള്‍. വധുവരന്മാരായ നന്ദഗോപാലിനും ശ്രീലക്ഷ്മിക്കും ജന്മഭൂമി ന്യൂസ് കോ-ഒാര്‍ഡിനേറ്റര്‍ സുനില്‍ പാറക്കാട്ട് വരിസംഖ്യാ രസീത് കൈമാറുന്നു

കതിര്‍മണ്ഡപത്തില്‍ അവര്‍ ജന്മഭൂമിയെ നെഞ്ചോടു ചേര്‍ത്തു വിവാഹവേദിയില്‍; വാര്‍ഷിക വരിസംഖ്യ പദ്ധതി ഉദ്ഘാടനം

ബ്രിക്‌സ് ഉച്ചകോടി; ഭാരതത്തിന്റെ നയതന്ത്ര വിജയം

ഡോളറിനെതിരെ നിര്‍ണായക നീക്കവുമായി ബ്രിക്‌സ് ഉച്ചകോടി

തിരുവനന്തപുരത്ത് വൈദ്യുതി ഭവന് മുന്നില്‍ ബിജെപി ടോര്‍ച്ച് തെളിയിച്ച് നടത്തിയ പ്രതിഷേധം

വൈദ്യുതി ഭവന് മുന്നില്‍ ബിജെപിയുടെ പ്രതിഷേധം; നിയന്ത്രണത്തിനെതിരെ ടോര്‍ച്ച് തെളിയിച്ച് സമരം

അഭിഷേക് ശർമ്മയുടെ വെടിക്കെട്ട് ; ഇന്ത്യയ്‌ക്ക് തകർപ്പൻ ജയം

ക്രൈസ്റ്റ്‌ ചലഞ്ച് ട്രോഫി ബാസ്‌കറ്റ്‌ബോള്‍: പ്രൊവിഡന്‍സ് കോഴിക്കോട് ഫൈനലില്‍; തിങ്കളാഴ്ച മുതല്‍ ഫൈനല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.