Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Article

ഞങ്ങളെന്നും നെഗറ്റീവ്

കേരളത്തില്‍ ഏറെ കൊറോണ ബാധിതരുണ്ടായ നഗരമാണല്ലോ കാസര്‍കോട്. അവിടെ ഒരു ദിവസം കോവിഡ്-19 പോസിറ്റീവായ ഒരുദിവസം ഇല്ലാതായപ്പോള്‍ ഉണ്ടായ ആഹ്ലാദത്തിന് അതിരുണ്ടായിരുന്നില്ല

ഉത്തരന്‍byഉത്തരന്‍
May 13, 2020, 03:00 am IST
inArticle

കൊറോണക്കാലത്ത് ഏറെ കേട്ട രണ്ടുവാക്കുകള്‍. നെഗറ്റീവ്, പോസറ്റീവ്. മുമ്പൊക്കെ പോസിറ്റീവ് എന്നു കേട്ടാല്‍ സന്തോഷമായിരുന്നു. ഇന്ന് പക്ഷേ സങ്കടമാണ്. നെഗറ്റീവ് എന്നുകേട്ടാല്‍ നേരത്തെ ദുഃഖമായിരുന്നെങ്കില്‍ ഇന്ന് ആഹ്ലാദം.

കേരളത്തില്‍ ഏറെ കൊറോണ ബാധിതരുണ്ടായ നഗരമാണല്ലോ കാസര്‍കോട്. അവിടെ ഒരു ദിവസം കോവിഡ്-19 പോസിറ്റീവായ ഒരുദിവസം ഇല്ലാതായപ്പോള്‍ ഉണ്ടായ ആഹ്ലാദത്തിന് അതിരുണ്ടായിരുന്നില്ല. മന്ത്രിമാരും മാധ്യമങ്ങളും അതങ്ങ് വല്ലാതെ ആഘോഷിച്ചു. അതിന് പക്ഷേ അല്പായുസ്സേ ഉണ്ടായുള്ളൂ. കേരളത്തില്‍ ഭൂരിപക്ഷ ജില്ലകളും ഇന്ന് കോവിഡ് 19 നെഗറ്റീവാണ്. കേരളത്തില്‍ കോവിഡ് 19 നെഗറ്റീവായത് കൊട്ടിപ്പാടുകയാണ് ലോകം മുഴുവന്‍. കേരളത്തിനേക്കാള്‍ കോവിഡിനെ അകറ്റിനിര്‍ത്തിയ സംസ്ഥാനങ്ങളുണ്ട്. പക്ഷേ അതൊന്നും പോസിറ്റീവായി കാണാന്‍ കേരളത്തിലെ പാര്‍ട്ടികളും പത്രക്കാരുമൊന്നും തയ്യാറാകുന്നില്ല.

നെഗറ്റീവിലാണ് മലയാളികളുടെ പൊതുസ്വഭാവം. എന്തിനും വിപരീത നിലപാട് സ്വീകരിക്കുക. ആളാകാന്‍  ചിലപ്പോള്‍ അത് സഹായകമായേക്കും. അന്യസംസ്ഥാനക്കാരും പ്രവാസികളും തിരിച്ചെത്തുമ്പോള്‍ കൈക്കൊള്ളേണ്ട പെരുമാറ്റം എന്താകണമെന്ന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരുന്നു. അതിന് അനുകൂലമായ ഒരു സമീപനമല്ല കേരളത്തിലെ ഭരണപക്ഷവും പ്രതിപക്ഷവും സ്വീകരിച്ചത്. കേന്ദ്ര സര്‍ക്കാരിനെതിരെ നിയമസഭയില്‍ യോജിച്ച പ്രമേയവും പാസാക്കി. ആ നെഗറ്റീവ് സമീപമല്ല കേരള സര്‍ക്കാര്‍ ഇന്ന് സ്വീകരിക്കുന്നത്. വണ്ടി കയറുന്നിടത്തുനിന്ന് പരിശോധിക്കണം. രോഗമില്ല സഞ്ചരിക്കാമെന്ന കത്തുവേണം. പുറപ്പെടുന്ന സ്ഥലത്തുനിന്ന് കത്തുകിട്ടിയാല്‍ മാത്രം പോര എവിടെയാണോ  എത്തേണ്ടത് അവിടത്തെ അധികാരിയുടെ പാസും വേണം. എത്ര വേഗമാണ് നിലപാടുകള്‍ മാറിമറിയുന്നത്.

സര്‍ക്കാരിന്റെ നിലപാടുകളില്‍ പിശകുകണ്ടാല്‍ തിരുത്താന്‍ ആവശ്യമാംവിധം ശ്രദ്ധയില്‍പ്പെടുത്തേണ്ടത് മാധ്യമ ധര്‍മ്മമാണ്. ധര്‍മ്മം മറന്ന് ചില മാധ്യമങ്ങള്‍ അധര്‍മ്മത്തില്‍ അഭിരമിക്കുകയാണ്. ദോഹയില്‍ നിന്നും പുറപ്പെടുമെന്ന് കരുതിയ വിമാനം അന്ന് യാത്ര തുടങ്ങാന്‍ സാങ്കേതിക തടസ്സമുണ്ടായി. അത് മോദി സര്‍ക്കാരിന്റെ പിടിപ്പുകേടെന്ന നെഗറ്റീവ് വാര്‍ത്ത ആഘോഷമാക്കി. ഒരു ദിവസം പിന്നിട്ട് ആ വിമാനം സര്‍വീസ് നടത്തി. യാത്രക്കാരില്‍ നിന്നും ടിക്കറ്റ് ചാര്‍ജ് വാങ്ങി വിമാനം പറത്തുന്നതിനെതിരായ നിലപാട് ഖത്തര്‍ സ്വീകരിച്ചു എന്നാണ് ഒരു ദിവസം മുഴുവന്‍ ചില മാധ്യമങ്ങള്‍ ആവര്‍ത്തിച്ചത്. മാധ്യമപ്രവര്‍ത്തകരില്‍ ചിലര്‍ നെഗറ്റീവ് വാര്‍ത്ത നല്‍കുന്ന വൈറസുകളാകരുതെന്ന് വിദേശകാര്യസഹമന്ത്രി വി.മുരളീധരന് പറയേണ്ടിവന്നു. വാര്‍ത്തയില്‍ വിശദീകരിച്ച കാര്യങ്ങള്‍ സത്യവുമായി പുലബന്ധം പോലുമില്ലാത്തതാണ്. കുവൈറ്റില്‍ ഇന്ത്യന്‍ വിമാനം ഇറങ്ങാന്‍ അനുമതി ലഭിക്കില്ലെന്നായിരുന്നു ആദ്യ പ്രചാരണം. വിമാനം അവിടെ ഇറങ്ങുക മാത്രമല്ല പ്രവാസികളുമായി കേരളത്തിലെത്തിയിട്ടും നെഗറ്റീവ് വാര്‍ത്ത പോസിറ്റിവാക്കാന്‍ ചാനല്‍ മേലാളന്മാര്‍ക്ക് മനസ്സുണ്ടായില്ല.

വന്ദേഭാരത് മിഷന്‍ കൊള്ളയാണെന്നാണ് നെഗറ്റീവ് ചിന്ത മാത്രം തലയിലുള്ള കേരളത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് അഖിലേന്ത്യാ നേതാവിന്റെ ഭാഷ്യം. അയാള്‍ക്ക് പോസിറ്റീവായി തോന്നിയത് മറ്റു പലതുമാണെന്ന് എല്ലാവര്‍ക്കും അറിയുന്നതാണ്. രക്ഷാദൗത്യമെല്ലാം കൊട്ടിഘോഷിക്കുന്നതാണെന്ന് ആ നേതാവിന് തോന്നുന്നത് നെഗറ്റീവ് മനോഭാവം വളരുന്നതുകൊണ്ടുമാത്രമാണ്.

കുടിയേറ്റ തൊഴിലാളികളെ കയറ്റി അയയ്‌ക്കാന്‍ പണവുമായി ജില്ലാ കളക്ട്രേറ്റിലേക്ക് കോണ്‍ഗ്രസ് നേതാക്കളെത്തിയിരുന്നു. സര്‍ക്കാരിന്റെ നെഗറ്റീവ് ചിന്ത അതിനെ അവഗണിക്കാനാണ് പ്രേരിപ്പിച്ചത്. അന്യസംസ്ഥാനങ്ങളില്‍ നിന്നും ബസില്‍ മലയാളികളെ കൊണ്ടുവരുമെന്നാണ് ചിലര്‍ പറയുന്നത്. ‘സര്‍ക്കാരിന് പറ്റില്ലെങ്കില്‍ പറ. എല്ലാം ഞമ്മള് നോയിക്കൊളാ” മെന്ന് ലീഗ് നേതാക്കളുടെ പ്രസ്താവന. അവരുടെ കണ്ണ് എങ്ങോട്ടായിരിക്കുമെന്ന് പറയാനുണ്ടോ?

കേന്ദ്ര സര്‍ക്കാരിന്റെയും സംസ്ഥാന സര്‍ക്കാരിന്റെയും പ്രവര്‍ത്തനങ്ങളെ നെഗറ്റീവായേ കേരളത്തിലെ കോണ്‍ഗ്രസുകാര്‍ കാണുന്നുള്ളൂ. ഇടതു-വലത് മുന്നണികളെന്നും നെഗറ്റീവിന്റെ മൊത്ത വില്‍പ്പനക്കാരാണല്ലോ. ജയിപ്പിക്കാന്‍ വോട്ടുചോദിക്കുന്ന പാരമ്പര്യമല്ല തെരഞ്ഞെടുപ്പുകളില്‍ കാണാറുള്ളത്. തോല്‍പ്പിക്കാന്‍ വോട്ടുചോദിക്കുന്ന ശീലം. ഈ നെഗറ്റീവ് പെരുമാറ്റം ജീവിതത്തിലെമ്പാടും പ്രകടമാണെങ്കിലും കൊറോണ നെഗറ്റീവ് പക്ഷേ ആഹ്ലാദത്തിനാണ് വഴിവയ്‌ക്കുന്നത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

India

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)
Entertainment

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

Astrology

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Kerala

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

പുതിയ വാര്‍ത്തകള്‍

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

അനധികൃത മദ്യക്കേസ്: ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവ് പ്രതിയല്ലെന്ന് പ്രോസിക്യൂഷന്‍, കോടതി ജാമ്യാപേക്ഷ പരിഗണിച്ചില്ല

പാറ്റകളെ നിങ്ങള്‍ രാജ്യത്തെ തകര്‍ക്കാമെന്നാണോ കരുതുന്നത്? ദേശപ്രേമികള്‍ അതിന് സമ്മതിക്കില്ല: മുംതാസ് അബ്ദുളിന്റെ പ്രസംഗം വൈറല്‍

ദുബായ് സഫാരി പാർക്ക്: എട്ടാമത് സീസൺ ഈ മാസം 12-ന് ആരംഭിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.