Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kozhikode

ഒന്നര മാസത്തിന് ശേഷം മിഠായിത്തെരുവില്‍ കടകള്‍ തുറന്നു; പ്രവേശനം 50 സ്‌ക്വയര്‍ ഫീറ്റില്‍ ഒരാള്‍ക്ക് വീതം

ഓരോ കടകളിലും ഒരേ സമയം എത്തുന്നവരുടെ എണ്ണവും നിയന്ത്രിച്ചിട്ടുണ്ട്. പോലീസ് അനുമതിപത്രം നല്‍കുന്ന കടകള്‍ക്ക് മാത്രമാണ് തുറക്കാന്‍ അനുമതി. ഇതിനായി ഓരോ വ്യാപാരിയും അവരുടെ കടയുടെ വിസ്തീര്‍ണ്ണം സംബന്ധിച്ച ഡിക്ലറേഷന്‍ പോലീസിന് നല്‍കണം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 12, 2020, 01:15 pm IST
inKozhikode
കോഴിക്കോട് മിഠായിത്തെരുവില്‍ ഇന്ന് രാവിലെ കടകള്‍ തുറന്നപ്പോള്‍

കോഴിക്കോട് മിഠായിത്തെരുവില്‍ ഇന്ന് രാവിലെ കടകള്‍ തുറന്നപ്പോള്‍

കോഴിക്കോട്: കോഴിക്കോട് മിഠായിത്തെരുവില്‍ കടകള്‍ തുറന്നു. കര്‍ശന നിയന്ത്രണങ്ങളാണ് കടകള്‍ തുറക്കുന്നതിന്റെ ഭാഗമായി മിഠായിത്തെരുവില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഒന്നരമാസത്തിലധികമായി കടകള്‍ അടച്ചിട്ടതിനാല്‍ മിക്കകടകളിലും ഇന്ന് രാവിലെ മുതല്‍ ശുചീകരിക്കുന്ന ജോലിയാണ് നടന്നുകൊണ്ടിരിക്കുന്നത്. പാതി ഷട്ടര്‍ തുറന്നിട്ട നിലയിലാണ് ഈ കടകള്‍.  

അതേസമയം നേരത്തെ ശുചീകരണം പൂര്‍ത്തിയാക്കിയ കടകള്‍ തുറന്നു വില്‍പ്പന ആരംഭിച്ചു. കടകളുടെ പുറത്ത് കടയുടെ വിസ്തീര്‍ണ്ണവും ഒരേ സമയം ഏത്രപേരെ പ്രവേശിപ്പിക്കാമെന്ന ബോര്‍ഡും സ്ഥാപിച്ചിട്ടുണ്ട്. രണ്ടില്‍ കൂടുതല്‍ നിലകളുള്ള ഷോപ്പിങ് സെന്ററുകള്‍ ഒഴികെയുള്ള കച്ചവട സ്ഥാപനങ്ങള്‍ക്കാണ് തുറക്കാന്‍ അനുമതിയുള്ളത്. പ്രവര്‍ത്തനസമയം രാവിലെ ഏഴു മുതല്‍ വൈകീട്ട് അഞ്ചു വരെയായി ക്രമീകരിച്ചിട്ടുണ്ട്.

ഓരോ കടകളിലും ഒരേ സമയം എത്തുന്നവരുടെ എണ്ണവും നിയന്ത്രിച്ചിട്ടുണ്ട്. പോലീസ് അനുമതിപത്രം നല്‍കുന്ന കടകള്‍ക്ക് മാത്രമാണ് തുറക്കാന്‍ അനുമതി. ഇതിനായി ഓരോ വ്യാപാരിയും അവരുടെ കടയുടെ വിസ്തീര്‍ണ്ണം സംബന്ധിച്ച ഡിക്ലറേഷന്‍ പോലീസിന് നല്‍കണം. ഈ ഡിക്ലറേഷന്‍ സമര്‍പ്പിച്ച ശേഷം മാത്രമേ കട തുറക്കാന്‍ പാടുള്ളൂ. കടകകളുടെ വിസ്തീര്‍ണ്ണത്തിന് ആനുപാതികമായാണ് ആളെ പ്രവേശിപ്പിക്കേണ്ടത്. 50 സ്‌ക്വയര്‍ ഫീറ്റില്‍ ഒരാള്‍ എന്ന നിലയിലാണ് പ്രവേശനം. ഓരോ കടയും അവിടേക്ക് പ്രവേശിപ്പിക്കാനാവുന്നവരുടെ എണ്ണം പ്രദര്‍ശിപ്പിക്കണം. എല്ലാ കടകളിലും ബ്രെയ്‌ക് ദ ചെയിന്‍ പദ്ധതിക്ക് ആവശ്യമായ സംവിധാനം ഒരുക്കണം.  

കടകളിലെ സിസിടിവി പൂര്‍ണ്ണമായും പ്രവര്‍ത്തന സജ്ജമാക്കേണ്ടതും തിരക്ക് വിശകലനം ചെയ്യാനായി ഇവ പരിശോധനയ്‌ക്ക് വിധേയമാക്കുകയും വേണം. മിഠായിത്തെരുവിലേക്ക് സാധനങ്ങള്‍ വാങ്ങാനല്ലാതെ ആരെയും പ്രവേശിപ്പിക്കുന്നില്ല. പ്രവേശനകവാടത്തില്‍ പോലീസ് പരിശോധന നടത്തിയാണ് ആളുകളെ കടത്തിവിടുന്നത്. സാധനങ്ങള്‍ വാങ്ങി മടങ്ങുന്നവരുടെ ബില്ലുകള്‍ പരിശോധിക്കുന്നുമുണ്ട്. ബില്ലുകള്‍ ഹാജരാക്കാത്തവര്‍ക്കെതിരെ നടപടി സ്വീകരിക്കാനും നിര്‍ദ്ദേശമുണ്ട്. നിബന്ധനകള്‍ ലംഘിച്ചാല്‍ കച്ചവടക്കാര്‍ക്കും ഉപഭോക്താക്കള്‍ക്കുമെതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്നും കടകളുടെ ലൈസന്‍സ് റദ്ദാക്കുന്നതുള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുമെന്നും ജില്ല കളക്ടര്‍ അറിയിച്ചിട്ടുണ്ട്.

കോഴിക്കോട്ടെ പ്രധാന വാണിജ്യ കേന്ദ്രം എന്ന നിലയില്‍ കൂടുതല്‍ ആളുകള്‍ ഒത്തുകൂടും എന്നുള്ളതിനാല്‍ കോഴിക്കോട്ടെ മറ്റ് കടകള്‍ക്ക് തുറക്കാന്‍ അനുമതി നല്‍കിയപ്പോഴും മിഠായി ത്തെരുവില്‍ കടകള്‍ തുറക്കുന്നതിന് അനുമതി നല്‍കിയിരുന്നില്ല. കഴിഞ്ഞദിവസം ജനപ്രതിനിധികളും വ്യാപാരികളും ജില്ലാ കളക്ടറുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് കടകള്‍ തുറക്കാന്‍ അനുമതി നല്‍കിയത്.

Tags: covidലോക്ഡൗണ്‍Coronaമിഠായിത്തെരുവ്കടകള്‍kozhikode
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തദ്ദേശ ഉപതിരഞ്ഞെടുപ്പ്; തിങ്കളാഴ്ച 9 ജില്ലകളിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സർക്കാർ ഓഫീസുകള്‍ക്കും പ്രാദേശിക അവധി

Kerala

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

Entertainment

തമന്നയെ കണ്ടതും ബോധം പോയി ;ആരാധിക ആശുപത്രയിൽ

Kerala

വിട പറഞ്ഞത് വിഭജനകാലം അതിജീവിച്ച നഗിന്‍ദാസ്

Kerala

വടകര മണിയൂര്‍ ചൊവ്വാ പുഴയില്‍ ഒഴുക്കില്‍പ്പെട്ട് രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു

പുതിയ വാര്‍ത്തകള്‍

സൗദി അറേബ്യയിൽ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 11819 പേരെ ഒരാഴ്‌ച്ചയ്‌ക്കിടയിൽ അറസ്റ്റ് ചെയ്തു

‘കാഫിറുകളുടെ വിമാനങ്ങൾ പറക്കുന്നു ‘ : ഫ്ലൈ ദുബായ് ആക്രമണത്തെ പ്രശംസിച്ച് അൽ-ഖ്വയ്ദ , 9/11 മാതൃകയിലുള്ള ആക്രമണങ്ങൾക്ക് ആഹ്വാനം 

പി നന്ദകുമാറിന്റെ മലപ്പുറം പ്രസംഗത്തില്‍ പ്രതിഷേധം:പിണറായി വിജയനെ കരിങ്കൊടി കാട്ടി യൂത്ത് കോണ്‍ഗ്രസ്

എസ്‌ഐആർ പ്രതിഷേധങ്ങൾ ഇന്ത്യാ വിരുദ്ധ ഗൂഢാലോചനയുടെ ഭാഗമാണ് ; പ്രതിപക്ഷം ഭരണഘടനയെ തകർക്കാൻ ശ്രമിക്കുന്നുവെന്ന് കേന്ദ്രമന്ത്രി കിരൺ റിജിജു

‘ഇസ്രായേൽ, ഇന്ത്യ, യുഎഇ സഖ്യമാണ് നമ്മുടെ ലോകത്തിന്റെ ഭാവി ‘ ; ഇസ്രായേൽ

അടൂര്‍ പ്രകാശിനും പാര്‍ട്ടി അച്ചടക്കം ബാധകമെന്ന് സണ്ണി ജോസഫ്, സംഘടനാ കാര്യങ്ങള്‍ പരസ്യമായി പറയരുത്

ഹമാസ് തീവ്രവാദിക്ക് ജേണലിസ്റ്റ് പദവി നൽകിയ മംദാനി എന്തുകൊണ്ട് ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ ധീരത കാണുന്നില്ല ? ന്യൂയോർക്ക് മേയറുടെ നിശബ്ദതയിൽ ആശങ്ക

പി നന്ദകുമാറിനെ തളളാതെ പിണറായി, പ്രസംഗം രാഷ്‌ട്രീയ എതിരാളികള്‍ വക്രീകരിച്ച് പ്രചരിപ്പിക്കുന്നു

‘ഇതുകൊണ്ടൊന്നും സിപിഎം രക്ഷപ്പെടില്ല, നേതൃത്വത്തില്‍ ഇനിയും പുഴുക്കുത്തുകളുണ്ടെ’ന്ന് പി കെ ശശി

മുഖ്യമന്ത്രിയുടെ ഏകാധിപത്യ പ്രവണതക്കെതിരായ പരാതിയുമായി അടൂര്‍ പ്രകാശ് ദല്‍ഹിക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.