Wednesday, August 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

സ്‌കൂളില്‍ കഴിഞ്ഞിരുന്നവരെ റിസോര്‍ട്ടുകളിലേക്ക് മാറ്റി പാര്‍പ്പിച്ചു, നടപടി ജന്മഭൂമി റിപ്പോർട്ടിനെ തുടർന്ന്

ഒരു യുവതി അടക്കം നാലുപേരാണ് ശനിയാഴ്ച ഉച്ചവരെ സ്‌കൂളില്‍ കഴിഞ്ഞിരുന്നത്. ഇവര്‍ക്ക് കിടക്കുവാന്‍ മെത്തയോ, പ്രത്യേകം ശുചിമുറിയോ ഇവിടെ ഇല്ലായിരുന്നു. ബെഞ്ചും ഡെസ്‌ക്കും അടുക്കിയിട്ടാണ് ഇവിടെയുള്ളവര്‍ കഴിഞ്ഞിരുന്നത്. പിന്നാലെ 4 പേര്‍ കൂടി എത്തിയതോടെ ഇവര്‍ കൂടുതല്‍ ദുരിതത്തിലായി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 11, 2020, 09:31 am IST
inIdukki

കട്ടപ്പന: കൊന്നത്തടി ഗ്രാമപഞ്ചായത്തില്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരെ സ്‌കൂളില്‍ നിന്ന് റിസോര്‍ട്ടുകളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. ക്വാറന്റൈനില്‍ കഴിയുവാന്‍ വേണ്ട അടിസ്ഥാന സൗകര്യം ഇല്ലാത്ത സ്ഥലങ്ങളിലാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഇവരെ പാര്‍പ്പിച്ചിരുന്നത്. ഇത് ഇന്നലെ ജന്മഭൂമി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതേ തുടര്‍ന്നാണ് പഞ്ചായത് അടിയന്തര നടപടി സ്വീകരിച്ചത്.

എട്ട് പേരാണ് ഇത്തരത്തില്‍ ശനിയാഴ്ച വരെ എത്തിയത്. ഇവരെ ക്വാറന്റൈന്‍ ചെയ്യാന്‍ പണിക്കന്‍കുടിയിലെ സ്വകാര്യ സ്‌കൂളാണ് പഞ്ചായത്ത് തെരഞ്ഞെടുത്തത്. എന്നാല്‍ ഇവിടെ ഇവരെ പാര്‍പ്പിക്കുവാന്‍ വേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലായിരുന്നു. ഒരു യുവതി അടക്കം നാലുപേരാണ് ശനിയാഴ്ച ഉച്ചവരെ സ്‌കൂളില്‍ കഴിഞ്ഞിരുന്നത്. ഇവര്‍ക്ക് കിടക്കുവാന്‍ മെത്തയോ, പ്രത്യേകം ശുചിമുറിയോ ഇവിടെ ഇല്ലായിരുന്നു. ബെഞ്ചും ഡെസ്‌ക്കും അടുക്കിയിട്ടാണ് ഇവിടെയുള്ളവര്‍ കഴിഞ്ഞിരുന്നത്. പിന്നാലെ 4 പേര്‍ കൂടി എത്തിയതോടെ ഇവര്‍ കൂടുതല്‍ ദുരിതത്തിലായി.  

സംഭവം വാര്‍ത്തയായതിന് പിന്നാലെയാണ് ഇവരെ പഞ്ചായത്ത് ഹോം സ്റ്റേകളിലേക്ക് മാറ്റിയത്. പഞ്ചായത്തിലെ 4 ഹോം സ്റ്റേകളാണ് ഇതിനായി ഏറ്റെടുത്തത്. 8 പേരെയും ഹോം സ്റ്റേകളിലേക്ക് മാറ്റി. പണിക്കന്‍കുടിയിലെ ഹോം സ്റ്റേയില്‍ രണ്ട് സ്ത്രീകളും, മാങ്ങാപ്പാറയിലെ ഹോം സ്റ്റേയിലും പൂതാളിയിലെ ഹോം സ്റ്റേയിലുമായി 6 പുരുഷന്മാരുമാണ് കഴിയുന്നത്. ഇവര്‍ക്കുള്ള ഭക്ഷണം പഞ്ചായത്ത് എത്തിച്ച് നല്‍കും. കൊന്നത്തടി മേഖലയില്‍ 5 പേര്‍ക്ക് താമസിക്കുവാന്‍ പറ്റുന്ന മറ്റൊരു റിസോര്‍ട്ടും കൂടി പഞ്ചായത് ഏറ്റെടുത്തിട്ടുണ്ട്.  

കൊന്നത്തടി ഗ്രാമപഞ്ചായത്തില്‍ ഉള്ള നൂറ്റിഅമ്പതോളം ആളുകളാണ് ഇതര സംസ്ഥാങ്ങളില്‍ നിന്നും ഇങ്ങോട്ട് വരുവാന്‍ പാസ് എടുത്തിട്ടുള്ളത്. എന്നാല്‍ ഇത്രയും ആളുകള്‍ക്ക് വേണ്ട താമസം ഒരുക്കുവാന്‍ ഉള്ള സൗകര്യം പഞ്ചായത്തില്‍ ഇല്ല എന്നും അയല്‍ പഞ്ചായത്തുകളിലെ റിസോര്‍ട് ഏറ്റെടുക്കുന്നതിനുമായി ബന്ധപെട്ട് ഉന്നത അധികാരികളുമായി സംസാരിച്ചതായും കൊന്നത്തടി ഗ്രാമപഞ്ചായത് പ്രസിഡന്റ് എന്‍.എം. ജോസ് പറഞ്ഞു.

സ്‌കൂളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലാത്തതിനെ തുടര്‍ന്ന് കൊന്നത്തടിയിലെ മെഡിക്കല്‍ ഓഫീസര്‍ ഇവിടെ ആളുകളെ പാര്‍പ്പിക്കാന്‍ പറ്റില്ല എന്ന് കാട്ടി റിപ്പോര്‍ട്ട് നല്‍കിയിരുന്നു. അതേ സമയം മറ്റുപഞ്ചായത്തുകളില്‍ ഇത്തരത്തില്‍ ആളുകളെ പാര്‍പ്പിച്ചിട്ടുണ്ടെന്നും കൊന്നത്തടി പഞ്ചായത്തിന്റെ കാര്യത്തില്‍ മാത്രം ആരോഗ്യവകുപ്പ് പിടിവാശി കാണിക്കുന്നത് എന്തിനാണെന്നും കൊന്നത്തടി ഗ്രാമപഞ്ചായത് പ്രസിഡന്റ് ചോദിച്ചു. ക്വാറന്റൈനില്‍ കഴിയുന്നവരുടെ ആവശ്യങ്ങള്‍ക്കായി നില്‍ക്കുന്ന സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് യാതൊരുവിധ സുരക്ഷാ സംവിധാനങ്ങളിലും ഇല്ലാതെയാണ് സേവനം ചെയ്തിരുന്നത് സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് വേണ്ട  മാര്‍ഗനിര്‍ദേശവും നല്‍കിയിരുന്നില്ല. ഇന്ന് അവര്‍ക്കുവേണ്ടി ആരോഗ്യവകുപ്പും പഞ്ചായത്തും ക്ലാസ് സംഘടിപ്പിച്ചിട്ടുണ്ട്.  

Tags: idukkiപഞ്ചായത്ത്Corona
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇടുക്കിയിലേക്കുള്ള യാത്രകള്‍ 2 ദിവസത്തേയ്‌ക്ക് പരമാവധി ഒഴിവാക്കണമെന്ന് മന്ത്രി അനൂപ് ജേക്കബ്,ജില്ലയില്‍ 9 ദുരിതാശ്വാസ ക്യാമ്പുകള്‍

Idukki

പിള്ളേരോണവും ഇടവെട്ടി ഔഷധസേവയും; ഔഷധം നൽകുന്നത് കൊച്ചി ഇസ്‌കോണിലെ ഭക്തർ

Mullaperiyar Dam. File photo: Manorama
Kerala

ഇടുക്കിയിലെ മഴക്കുറവ് തമിഴ്‌നാടിനും തിരിച്ചടി; ഓണം പ്രതിസന്ധിയിലെന്ന് കർഷകർ

Idukki

ഇടുക്കി ജില്ലയിലെ ഗോത്രകലകളുടെ സംരക്ഷണത്തിന് പ്രത്യേക പദ്ധതി നടപ്പിലാക്കണം : തപസ്യ കലാസാഹിത്യവേദി

Kerala

ഇടുക്കിയില്‍ സഹകരണ ബാങ്കുകളില്‍ ക്രമക്കേടുകള്‍ വര്‍ധിക്കുന്നു; അയ്യപ്പന്‍കോവിലില്‍ രണ്ട് കോടിയുടെ ക്രമക്കേട്

പുതിയ വാര്‍ത്തകള്‍

കിലോയ്‌ക്ക് 35 രൂപ വരെ : ചിരട്ട കൊടുത്ത് കൈ നിറയെ കാശ് വാരാം

വൈവാഹിക ക്രൂരത നേരിടുന്ന പെണ്‍മക്കളോട് വിട്ടുവീഴ്ച ചെയ്യാന്‍ ഉപദേശിക്കരുത്: അലഹബാദ് ഹൈക്കോടതി

രാഷ്‌ട്രീയത്തിലേയ്‌ക്കില്ല , രാജ്യവ്യാപകമായി സംഘടന വിപുലീകരിക്കാനുള്ള ശ്രമവുമായി പാറ്റാപാർട്ടി

മഴയും വെള്ളപ്പൊക്കവും മൂലം നിറുത്തിവച്ചിരുന്ന ആറന്മുള വള്ളസദ്യകള്‍ നാളെ പുനരാരംഭിക്കും

കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് ഭാരത തീരരക്ഷാ സേനയില്‍ ലിംഗസമത്വ പരിഷ്‌കരണ നയം പ്രഖ്യാപിക്കുന്നു

ഉദ്യോഗസ്ഥ നിയമനത്തിലടക്കം ലിംഗസമത്വം ഉറപ്പാക്കി ഭാരത തീരരക്ഷാ സേന

സുരക്ഷാ ഭീഷണിയെന്ന് പാറ്റ പാര്‍ട്ടി വക്താവ് സൗരവ്ദാസ്, പൊലീസ് സുരക്ഷ കിട്ടാനുള്ള അടവെന്ന് സോഷ്യല്‍മീഡിയ

കൊച്ചി അമൃത ആശുപത്രി പീഡിയാട്രിക് ആന്‍ഡ്
അഡള്‍ട്ട് കോണ്‍ജെനിറ്റല്‍ ഹാര്‍ട്ട് സര്‍ജറി വിഭാഗം
ക്ലിനിക്കല്‍ പ്രൊഫസര്‍ ഡോ. ബ്രിജേഷ് പി.കെയും
ദേശീയ ആരോഗ്യ ദൗത്യം ഒഡീഷ മിഷന്‍ ഡയറക്ടര്‍ ഡോ. ബൃന്ദയും ധാരണാപത്രം പ്രദര്‍ശിപ്പിക്കുന്നു

അമൃതയും ഒഡീഷ സര്‍ക്കാരും ധാരണാപത്രം ഒപ്പുവെച്ചു; കുട്ടികള്‍ക്ക് സൗജന്യ ഹൃദ്രോഗ ചികിത്സ

സതീശന് എന്ത് പറ്റി….ജോര്‍ജ്ജ് കുട്ടിയുടെ കരുതല്‍ പോലുമില്ലല്ലോ? പരിഹസിച്ച് ശ്രീജിത് പണിക്കര്‍

തോട്ടപ്പള്ളി സ്പില്‍വേ

വെള്ളപ്പൊക്കം രൂക്ഷമായത് പ്രതിരോധ പ്രവര്‍ത്തികള്‍ പാളിയതിനാല്‍

ശ്രീരാമസാഗരം ആഗോള ഫെസ്റ്റിവല്‍ സമാപനം കണിച്ചുകുളങ്ങരയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.