Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

നാളെ ഏറ്റവും വലിയ ഒഴിപ്പിക്കല്‍ ദൗത്യം; തിരികെ കൊണ്ടുവരുന്നത് ആയിരത്തില്‍ അധികം പ്രവാസികളെ; കൊച്ചിയിലും കോഴിക്കോട്ടും വീണ്ടും വിമാനം ഇറങ്ങും

വിദേശരാജ്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന പ്രവാസികളെ മടക്കിയെത്തിക്കാനുള്ള വന്ദേഭാരത് മിഷന് കേന്ദ്ര സര്‍ക്കാര്‍ തുടക്കം കുറിച്ചപ്പോള്‍ രണ്ടു വിമാനങ്ങളിലായി 366 പേര്‍ രാജ്യത്തെത്തി. നാളെ മിഷന്‍ വന്ദേഭാരതത്തിന്റെ ഭാഗമായി അഞ്ചു വിമാനങ്ങളാണ് സര്‍വീസ് നടത്തുക.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 7, 2020, 11:11 pm IST
inKerala

ന്യൂദല്‍ഹി: കൊറോണ വ്യാപനത്തിന്റെ ഭീതിയും ലോക്ഡൗണ്‍ കാലത്തിന്റെ ആശങ്കയും മനസ്സിലേറ്റി കുറച്ചുദിവസങ്ങളായി കഴിഞ്ഞിരുന്ന പ്രവാസികള്‍ കേന്ദ്ര സര്‍ക്കാരിന്റെ കരുതലില്‍  കേരളത്തിന്റെ മണ്ണിലിറങ്ങി.  വിദേശരാജ്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന പ്രവാസികളെ മടക്കിയെത്തിക്കാനുള്ള വന്ദേഭാരത് മിഷന് കേന്ദ്ര സര്‍ക്കാര്‍ തുടക്കം കുറിച്ചപ്പോള്‍ രണ്ടു വിമാനങ്ങളിലായി 366 പേര്‍ രാജ്യത്തെത്തി. നാളെ മിഷന്‍ വന്ദേഭാരതത്തിന്റെ ഭാഗമായി അഞ്ചു വിമാനങ്ങളാണ് സര്‍വീസ് നടത്തുക.  

റിയാദില്‍ നിന്ന് കോഴിക്കോട്ടേക്ക് 147 പേരുമായി നാളെ രാത്രി 8.30ന് വിമാനം എത്തും, മനാമ-കൊച്ചി വിമാനം 177 പേരുമായി രാത്രി 11.30നും എത്തും. ബെഹ്‌റിനില്‍ നിന്ന് കൊച്ചിയിലേക്കും നാളെ സര്‍വീസ് ഉണ്ട്. സിങ്കപ്പൂര്‍-ദല്‍ഹി, ധാക്ക-ശ്രീനഗര്‍, ദുബായ്-ചെന്നൈ എന്നിവയാണ് വന്ദേഭാരത് മിഷനിലെ നാളത്തെ മറ്റു സര്‍വീസുകള്‍.  

ഇന്ന് അബുദാബിയില്‍ നിന്നു കൊച്ചിയിലേക്കും ദുബായ്‌യില്‍ നിന്നു കരിപ്പൂരിലേക്കുമാണ് പ്രവാസികളുമായി എയര്‍ ഇന്ത്യ വിമാനങ്ങള്‍ എത്തിയയത്. പരിശോധനയ്‌ക്ക് ശേഷമാണ് ബോര്‍ഡിങ് പാസുകള്‍ നല്‍കിയത്. യാത്രക്കാരില്‍ ആര്‍ക്കും കൊറോണ ലക്ഷണങ്ങളില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. ആശങ്കകളുടെ നടുവില്‍ നിന്ന് പ്രവാസികളെ പ്രിയപ്പെട്ടവരുടെ അടുത്തേക്ക് എത്തിക്കാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്ന് ഇരു വിമാനങ്ങളിലേയും ഉദ്യോഗസ്ഥരും മറ്റു ജീവനക്കാരും പറഞ്ഞു. അബുദാബിയിലും ദുബായ്‌യിലും വിമാനങ്ങള്‍ ലാന്‍ഡ് ചെയ്തപ്പോള്‍ ജയ് ഹിന്ദ്, വന്ദേ ഭാരതം എന്ന് വിമാന ജീവനക്കാര്‍ ഉറക്കെ വിളിച്ചു.  

അബുദാബിയില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്‌സപ്രസ് രാത്രി പത്തരയോടെ നെടുമ്പാശേരിയില്‍ ലാന്‍ഡ് ചെയ്തു. 181 പ്രവാസികളാണ് ഈ വിമാനത്തില്‍ എത്തിയത്. ഇതില്‍ 49 ഗര്‍ഭിണികളും നാലു കുട്ടികളുമുണ്ടായിരുന്നു. നാലു കുട്ടികളടക്കം ദുബായ്-കരിപ്പൂര്‍ വിമാനത്തില്‍ എത്തിയത് 183 പ്രവാസികള്‍. ഈ വിമാനവും രാത്രി പത്തരയോടെയാണ് കരിപ്പൂരില്‍ എത്തിയത്. കൊറോണാ പരിശോധന പൂര്‍ത്തിയാക്കിയാണ് എല്ലാവരും വിമാനത്തില്‍ കയറിയത്. 

യാത്രക്കാരെല്ലാം സുരക്ഷിതരെന്ന് ഉറപ്പാക്കിയ ശേഷമാണ് വിമാനങ്ങള്‍ ഇന്ത്യയിലേക്ക് പറന്നതെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു.  ഉച്ചയ്‌ക്ക് പന്ത്രണ്ടരയോടെ കൊച്ചിയില്‍ നിന്നും 1.40ന്  കരിപ്പൂരില്‍ നിന്നും വിമാനങ്ങള്‍ യുഎഇയിലേക്ക് പറന്നു.  അമ്മയുടെ അന്ത്യ ചടങ്ങുകള്‍ക്ക് എത്താന്‍ ആഗ്രഹിച്ചിരുന്ന അജിത്ത് എന്നയാള്‍ക്ക് കോഴിക്കോട്ടേക്കുള്ള വിമാനത്തില്‍ വരാന്‍ അവസരം കിട്ടി. മറ്റൊരാള്‍ അവസാന നിമിഷം പിന്മാറിയപ്പോഴാണ് അജിത്തിന് അവസരം കിട്ടിയത്.  

Tags: keralamodi governmentcovidCoronacoronavirusIndia evacuation
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

Kerala

വൈദ്യുതി വാഗ്ദാനം ചെയ്ത് ഹിമാചല്‍ പ്രദേശ് : പ്രതിസന്ധിയിലും ഉപാധി വച്ച് കേരളം

Kerala

1.25 ലക്ഷം ജനപ്രതിനിധികള്‍ വന്ദേമാതരം പാടും; നാളെ വാര്‍ഡ് തലങ്ങളില്‍ പ്രത്യേക പരിപാടികള്‍

Kerala

കൊടും ചൂടിന് നേരിയ ആശ്വാസമായേക്കും : സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ മഴക്ക് സാധ്യത

Kerala

സി.പി.എം. ഇല്ലെങ്കില്‍ കേരളം ഉണ്ടാകില്ലെന്ന് ഇ.പി.ജയരാജന്‍, ഭീഷണിയാണോയെന്ന് സോഷ്യല്‍ മീഡിയ

പുതിയ വാര്‍ത്തകള്‍

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി

മുഖ്യമന്ത്രിയെയും ശിവസേനയെയും പുകഴ്‌ത്തി; സി ദിവാകരനോട് സിപിഐ വിശദീകരണം തേടും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.