Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Parivar

കൊറോണക്കാലത്ത് സേവനത്തിന്റെ പുതിയ പാതയുമായി ഉത്തിഷ്ഠ

മാനവ സേവ തന്നെ മാധവ സേവ എന്ന സ്വാമി വിവേകാനന്ദന്റെ യുഗ സന്ദേശത്തെ ഉള്‍ക്കൊണ്ടു കൊണ്ട് സാമൂഹ്യസേവന രംഗത്തേക്ക് ഇറങ്ങിയ ഒരുകൂട്ടം ചെറുപ്പക്കാരായ പ്രവാസി മലയാളികളാണ് ഉത്തിഷ്ഠയുടെ സാരഥികള്‍. ബംഗളൂരുവിലെ തിരക്കിട്ട നഗര ജീവിതത്തിനിടയിലും സഹജീവികൾക്ക് തങ്ങളാൽ കഴിയും വിധം ആശ്വാസം പകർന്നു കൊണ്ടിരിക്കുന്നു ഉത്തിഷ്ഠയുടെ പ്രവർത്തകർ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 7, 2020, 04:49 pm IST
inParivar

ബാംഗളൂര്‍: സേവന രംഗത്ത്  ബാംഗളൂര്‍ നഗരത്തില്‍ പരിചയപ്പെടുത്തലിന്റെ ആവശ്യമില്ലാത്ത ഉത്തിഷ്ഠ കൊറോണക്കാലത്തും ശ്രദ്ധ നേടി. സാമൂഹ്യ സേവനത്തിന്റെ പതിവ് രീതികള്‍ക്കപ്പുറം കടന്ന് സമൂഹത്തിന്റെ ആവശ്യം മനസ്സിലാക്കി ആ ദിശയില്‍ സംഘടനയെ ചലിപ്പിക്കാനും തങ്ങളുടെ പ്രവര്‍ത്തനത്തെ അതിനനുസരിച്ച് ചിട്ടപ്പെടുത്താനും ഉത്തിഷ്ഠയ്‌ക്ക് കഴിഞ്ഞു. 

80 ജി അംഗീകാരമുള്ള സാമൂഹ്യ സംഘടനകള്‍ക്ക് വില കുറച്ച് ധാന്യങ്ങള്‍ വാങ്ങാന്‍ അനുവദിച്ചുകൊണ്ടുള്ള പുതിയ സ്‌കീം കേന്ദ്ര സര്‍ക്കാര്‍  ആരംഭിച്ചിരുന്നു. അതനുസരിച്ച് കിലോക്ക്  21 രൂപ നിരക്കില്‍ ഗോതമ്പും 22 രൂപ നിരക്കില്‍ അരിയും എഫ് സി ഐ ഗോഡൗണുകളില്‍ നിന്ന് നേരിട്ട് വാങ്ങാം. ഒറ്റപ്പെട്ട് താമസിക്കുന്നവരെയും മറ്റും ഉദ്ദേശിച്ച് ആഹാരവിതരണം ചെയ്യുന്ന സന്നദ്ധ സംഘടനകള്‍ക്കാണ് ഈ സൗകര്യം ലഭിക്കുക. ഇതനുസരിച്ച് ഉത്തിഷ്ഠ രണ്ടു തവണകളായി പത്തു ടണ്‍ വീതം, 4,40,000 രൂപയ്‌ക്കുള്ള  20,000 കിലോഗ്രാം അരി വാങ്ങി കിറ്റുകളാക്കി ആറായിരത്തോളം കുടുംബങ്ങളില്‍ എത്തിച്ചു നല്കി. ധാന്യത്തിനു പുറമേ ആട്ട, ഭക്ഷ്യ എണ്ണ, ഉപ്പ്, പരിപ്പ് തുടങ്ങിയവയും അടങ്ങിയതായിരുന്നു വിതരണം ചെയ്ത കിറ്റുകൾ.

ബാംഗളൂര്‍ പോലെ  വന്‍ നഗരത്തില്‍ ജോലിയ്‌ക്കും, വിദ്യാഭ്യാസത്തിനും മറ്റു പല ആവശ്യങ്ങള്‍ക്കുമായി വന്നെത്തി കുടുങ്ങിപ്പോയ പരദേശികള്‍ നിരവധിയാണ്. അപ്രതീക്ഷിതമായി ഉണ്ടായ കോവിഡ് ലോക്ക് ഡൗണ്‍ പോലെയൊരു സന്ദര്‍ഭത്തില്‍ അത്തരക്കാര്‍ വലിയ മാനസിക സംഘര്‍ഷത്തില്‍ അകപ്പെട്ടു പോവുക സാധാരണമാണ്. അവരില്‍ തന്നെ രോഗികളും, മരുന്നുകള്‍ കഴിക്കുന്നവരും, ഭക്ഷണത്തിലും പ്രത്യേക നിയന്ത്രണങ്ങള്‍ വേണ്ടവരും ഉണ്ട്.. അവര്‍ക്ക് മാനസിക പിന്തുണ കൊടുക്കാനും ആശ്വസിപ്പിക്കാനും പല ഭാഷകളില്‍ കൗണ്‍സലിങ് ഒരുക്കിക്കൊണ്ട് ഉത്തിഷ്ഠ മുന്നോട്ടു വന്നു. ഒറ്റപ്പെട്ട് കഴിഞ്ഞിരുന്ന നിരവധി വ്യക്തികള്‍ക്ക് ഇത് പ്രയോജനപ്പെട്ടു.

ലോക്ക് ഡൗൺ കാലത്ത് നശിച്ചു പോകുമായിരുന്ന കര്‍ഷകരുടെ അദ്ധ്വാന ഫലമായ വിളവുകളെ രക്ഷിച്ചെടുക്കാന്‍ ഉത്തിഷ്ഠ നടത്തിയ ഇടപെടലും മാതൃകാപരമായി. ബാംഗളൂര്‍ സിറ്റിയില്‍ നിന്നും അമ്പത് അറുപത് കിലോമീറ്റര്‍ അകലെ മാലൂർ പോലുള്ള സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് പതിനാറായിരം കിലോഗ്രാം പച്ചക്കറി വിളകള്‍ സംഭരിച്ച് ബാംഗളൂരുവിലെ ഫ്‌ലാറ്റുകള്‍ കേന്ദ്രീകരിച്ച് കിറ്റുകളാക്കി വിതരണം ചെയ്തു. അത് ലോക്ക് ഡൗണ്‍ കാരണം പുറത്തിറങ്ങാന്‍ കഴിയാതെ പ്രയാസം അനുഭവിച്ചിരുന്ന കുടുംബങ്ങള്‍ക്ക് ആവശ്യ സാധനങ്ങൾ ലഭ്യമാക്കാന്‍ അവസരമൊരുക്കി. അതേ സമയം വന്‍ നഷ്ടം നേരിടുമായിരുന്ന കര്‍ഷകര്‍ക്ക് ഉല്‍പ്പന്നങ്ങള്‍ ചെലവഴിക്കാന്‍ വഴി തുറന്നു കൊടുക്കുകയും, ഒരു പരിധിവരെ ആശ്വാസം പകരുകയും ചെയ്തു.

ആകെ പത്തുലക്ഷത്തോളം രൂപയുടെ ഭക്ഷ്യ വസ്തുക്കളാണ് ഉത്തിഷ്ഠ ഇതുവരെ വിതരണം ചെയ്തത്. കൃത്യമായി ശാരീരിക അകലം പാലിച്ചും സര്‍ക്കാരിന്റെ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ചുമായിരുന്നു ഉത്തിഷ്ഠയുടെ പ്രവർത്തനങ്ങൾ എല്ലാം.

Tags: Bengalurucovidസ്വാമി വിവേകാനന്ദന്‍PandemicCoronaഉത്തിഷ്ഠ
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

India

മംഗളൂരു റിഫൈനറിയിൽ വൻ സ്ഫോടനവും തീപിടിത്തവും

India

ബെംഗളൂരുവില്‍ ലാ​ൻ​ഡിം​ഗി​നി​ടെ ഇ​ൻ​ഡി​ഗോ വിമാനത്തിന്റെ വാൽഭാഗം റൺവേയിൽ തട്ടി; യാ​ത്ര​ക്കാ​ർ സു​ര​ക്ഷി​ത​ർ

Kerala

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

India

ആകാശത്ത് പറക്കും, കടലിനടിയിലേക്ക് ഡൈവ് ചെയ്യും…രണ്ടിടത്തും ഒരു പോലെ പ്രവര്‍ത്തിക്കുന്ന ഇന്ത്യയുടെ സ്വന്തം ‘അവതാർ’ ഡ്രോണ്‍

പുതിയ വാര്‍ത്തകള്‍

പ്രിയങ്ക ചതുര്‍വേദി എംപിയുടെ കുടുംബത്തോടൊപ്പം പ്രധാനമന്ത്രി മോദി.

നരേന്ദ്ര മോദിജി, അങ്ങയുടെ സമയത്തിനും സ്നേഹനിർഭരമായ വാക്കുകൾക്കും ഞാൻ അങ്ങേയറ്റം നന്ദിയുള്ളവളാണ്: പ്രിയങ്ക ചതുര്‍വേദി

സുഹൃത്തുമൊത്ത് ബൈക്കില്‍ സഞ്ചരിക്കവെ മുണ്ടക്കയം സ്വദേശിനിയായ നഴ്‌സ് അപകടത്തില്‍ മരിച്ചു

ഗൾഫിലും കരിങ്കടലിലും ഇനി ഒരു കപ്പലിനെയും ആക്രമിക്കാൻ ആരും മുതിരരുത് : ഇന്ത്യയുടെ നേതൃത്വത്തിൽ 25 രാജ്യങ്ങളടങ്ങിയ മാരിടൈം സെക്യൂരിറ്റി ടീം റെഡി

പിണറായി വിജയന്‍ പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവെക്കണം; കേസില്‍ ഉടന്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യണം: ബിജെപി

നന്ദി​ഗ്രാമിൽ റെക്കോർഡ് ഭൂരിപക്ഷത്തോടെ ബിജെപി ; ഹസിറാണി രഥ് 1,22,753 വോട്ടിന് വിജയിച്ചു

തെരഞ്ഞെടുപ്പ് അട്ടിമറിച്ചു എന്ന കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്റെ ആരോപണം ശരിയെങ്കില്‍ മുഖ്യമന്ത്രി സ്ഥാനം രാജിവയ്‌ക്കണം; ബി ബി ഗോപകുമാര്‍ എം എല്‍ എ

രാഹുല്‍ ഗാന്ധിയെയും ഇലോണ്‍ മസ്കിനെയും പൊളിച്ചടുക്കി ജ്യോതിരാദിത്യ സിന്ധ്യ; ഇന്ത്യയില്‍ കുത്തകകളെ ഒരു മേഖലയിലും അനുവദിക്കില്ലെന്ന് സിന്ധ്യ

നാഗോൺ ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിൽ ദേവാശിഷ് ​​ശർമ്മയ്‌ക്ക് മിന്നും വിജയം : കോൺഗ്രസിന് 9 ശതമാനം വോട്ട് മാത്രം , കെട്ടിവച്ച പൈസയും പോയി

പിണറായി വിജയനെതിരെ എഫ് ഐ ആറില്ല, വി വി രാജേഷിനെതിരെ എഫ് ഐ ആര്‍, സുഗതനെതിരെ കാപ്പ; കോണ്‍ഗ്രസിന്റെ ഇരട്ട നീതി മുഖ്യമന്ത്രി മറുപടി പറയണം: പി കെ കൃഷ്ണദാസ്

കേരളത്തിലും തിരഞ്ഞെടുപ്പ് അട്ടിമറി : അഭിജീത് ദീപ്‌കെയുടെ വെളിപ്പെടുത്തല്‍ പരിശോധിക്കണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.