Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ജോഹന്നസ്ബര്‍ഗിലെ മഞ്ഞുതുള്ളികള്‍

2010 ജൂലൈ 11..... ദക്ഷിണാഫ്രിക്കയിലെ ജോഹന്നസ്ബര്‍ഗിലെ സോക്കര്‍സിറ്റിയില്‍ സ്‌പെയിന്‍ പുതിയ ചരിത്രമെഴുതുകയായിരുന്നു... കളിയുടെ 116-ാം മിനിട്ട്.... ഡച്ച് സ്വപ്നങ്ങള്‍ക്ക് ചരമഗീതമെഴുതിയ അതേ മുഹൂര്‍ത്തം സമാനതകളില്ലാത്ത സമര്‍പ്പണത്തിന്റെ വരികള്‍ പ്രകാശിക്കപ്പെട്ട നിമിഷം കൂടിയായി..... ഒപ്പമുണ്ടായിരുന്നവന്റെ ഓര്‍മ്മകളിലേക്കായിരുന്നു ആ സ്പാനിഷ് വിജയക്കുതിപ്പിന്റെ സമര്‍പ്പണം

എം. സതീശന്‍ by എം. സതീശന്‍
May 4, 2020, 05:46 pm IST
in Sports
ആന്ദ്രേ ഇനിയെസ്റ്റ

ആന്ദ്രേ ഇനിയെസ്റ്റ

കളിയും കഥയും

2010 ജൂലൈ 11…..

ദക്ഷിണാഫ്രിക്കയിലെ ജോഹന്നസ്ബര്‍ഗിലെ  

സോക്കര്‍സിറ്റിയില്‍ സ്‌പെയിന്‍ പുതിയ  

ചരിത്രമെഴുതുകയായിരുന്നു…  

കളിയുടെ 116-ാം മിനിട്ട്….  

ഡച്ച് സ്വപ്നങ്ങള്‍ക്ക് ചരമഗീതമെഴുതിയ അതേ മുഹൂര്‍ത്തം സമാനതകളില്ലാത്ത സമര്‍പ്പണത്തിന്റെ  

വരികള്‍ പ്രകാശിക്കപ്പെട്ട നിമിഷം കൂടിയായി…..  

ഒപ്പമുണ്ടായിരുന്നവന്റെ ഓര്‍മ്മകളിലേക്കായിരുന്നു  

ആ സ്പാനിഷ് വിജയക്കുതിപ്പിന്റെ സമര്‍പ്പണം

ദക്ഷിണാഫ്രിക്കയിലെ കളിമൈതാനങ്ങളില്‍ പെരുമഴ പെയ്തുതോര്‍ന്നിരിക്കുന്നു. ഇടിമുഴക്കങ്ങള്‍ നീണ്ട രാത്രികള്‍ക്ക് ശേഷം ലോകം പകലുറക്കത്തിലാണ്ടുപോയിരിക്കുന്നു. ചിരിയും കണ്ണീരും ആരവങ്ങളും ആര്‍പ്പുവിളികളും ഓര്‍മ്മപ്പുസ്തകത്തിന്റെ താളുകളെയും ത്രസിപ്പിക്കുന്ന അഴകായി മാറിയിരിക്കുന്നു. മുപ്പതുരാവുകള്‍  നീണ്ട ബഫാന മേളയ്‌ക്കൊടുവില്‍ ജോഹന്നസ് ബര്‍ഗിലെ സോക്കര്‍സിറ്റി സ്റ്റേഡിയത്തില്‍ ഒരു കവിത പിറന്നു. കാലാബാഷ്‌കോപ്പപോലെ തീര്‍ത്തെടുത്ത കറുപ്പഴകിന്റെ മനോഹരശില്‍പ്പത്തില്‍ കൊത്തിവെയ്‌ക്കപ്പെട്ട കവിത. ഓരോ പുതുപുലരിയിലും പുല്‍നാമ്പുകളില്‍ മുത്തുപോല്‍ തത്തിനില്‍ക്കുന്ന മഞ്ഞുതുള്ളികള്‍ ലോകത്തോട് ആ വരികള്‍ ഉറക്കെ വിളിച്ചുചൊല്ലിക്കൊണ്ടേയിരിക്കുന്നു. തലേരാത്രിയുടെ അന്തിമയാമത്തില്‍ ആന്ദ്രേ ഇനിയെസ്റ്റ എന്ന അപ്രവചനീയതയുടെ കലാകാരന്‍ നെഞ്ചോട് ചേര്‍ത്ത് എന്നേ കുറിച്ചുവച്ച വരികള്‍ ലോകത്തിനുമുന്നില്‍ പ്രകാശനം ചെയ്യുകയായിരുന്നു.”DANI JARQUE STEMPRE CON NOSOTROS’ ”ഡാനി ജാര്‍ക്വെ, നീ എന്നും ഞങ്ങളോടൊപ്പമുണ്ട്.”

ആ ഒരൊറ്റ മുഹൂര്‍ത്തമാത്ര കൊണ്ട് ഡാനി ജാര്‍ക്വെ അനശ്വരനായി. എസ്പ്യാനോളിന്റെ  പ്രതിരോധ ദുര്‍ഗത്തില്‍ കരുത്തനായ കാവലാളായി നിതാന്ത ജാഗ്രതയുടെ ആള്‍രൂപമായിരുന്ന ജാര്‍ക്വെയുടെ ഹൃദയതാളം കഴിഞ്ഞ ആഗസ്തില്‍ അപ്രതീക്ഷിതമായി നിലയ്‌ക്കുകയായിരുന്നു. കാല്‍പന്തുകളിയുടെ എല്ലാ സംത്രാസങ്ങളെയും സദാ പേറിയിരുന്ന ഒരു ഹൃദയത്തിന്റെ ഉടമ, അലച്ചാര്‍ത്തുപോലെ ചീറിയടുക്കുന്ന ആക്രമണങ്ങളെ മെയ്യ് മതിലാക്കി തടഞ്ഞുനിര്‍ത്തിയിരുന്ന ഭയരഹിതനായ പോരാളി അനിവാര്യമായ വിധിക്ക് കീഴടങ്ങി പൊലിഞ്ഞതിന്റെ വേദനയില്‍ നിന്നാണ് ഇനിയെസ്റ്റയുടെ ഒറ്റവരി കവിത പിറന്നത്. സ്വന്തം നെഞ്ചോടൊട്ടിക്കിടന്ന എല്ലാ വസ്ത്രങ്ങളിലും അവനത് എഴുതിപ്പിടിപ്പിച്ചു. ”പ്രിയപ്പെട്ട കൂട്ടുകാരാ, നീ എന്നും എന്നോടൊപ്പമുണ്ട്.”

ലോകം കണ്ണിമ ചിമ്മാതെ കാത്തുനിന്നപ്പോഴാണ് പ്രിയ സുഹൃത്തിനായി ഇനിയെസ്റ്റ ആ വരികള്‍ സമര്‍പ്പിച്ചത്. ലോക ചരിത്രത്തിലൊരിടത്തും ഇത്തരത്തിലൊരു പ്രകാശനകര്‍മ്മം ഉണ്ടായിരിക്കാനിടയില്ല.  

2010 ലോകകപ്പ് ഫുട്‌ബോളിന്റെ അവസാന പോരാട്ടം. 116 -ാം മിനിട്ട്. സോക്കര്‍ സിറ്റിയിലെ പുല്‍നാമ്പുകളെ തീപിടിപ്പിച്ച് ഡച്ച് ഗോള്‍മുഖത്തേക്ക് ബോംബര്‍ ജെറ്റ് പോലെ കുതിച്ചുപാഞ്ഞ ഇനിയെസ്റ്റ ഓറഞ്ച് പടയുടെ സ്വപനങ്ങള്‍ക്ക് ചരമ ഗീതം എഴുതിച്ചേര്‍ത്ത അതേ മുഹൂര്‍ത്തത്തിലായിരുന്നു ആ പ്രകാശനം. ഡച്ച് ഗോളി സ്റ്റകലന്‍ ബര്‍ഗിന്റെ ചിറകുകള്‍ക്ക് മീതെ വലയിലേക്ക് പന്ത് കോരിയെറിഞ്ഞ ഇനിയെസ്റ്റ പൊടുന്നനെ ചെയ്തത് കോടിക്കണക്കിന് സ്പാനിഷ് ആരാധകര്‍ കൊതിക്കുന്ന പുറംകുപ്പായം ഊരിയെടുത്ത്, വലംകൈകൊണ്ട് നെഞ്ചില്‍ തട്ടി ഗാലറികള്‍ക്ക് നേരെ കുതിക്കുകയായിരുന്നു. ആ നെഞ്ചില്‍ നീല അക്ഷരങ്ങളില്‍ പ്രിയ സുഹൃത്തിനുള്ള തിലോദകച്ചാര്‍ത്തുപോലെ ഒരിക്കലും മരിക്കാത്ത വരികള്‍ കുറിക്കപ്പെട്ടിരുന്നു.”DANI JARQUE STEMPRE CON NOSOTROS.”

ഡാനി ജാര്‍ക്വ

മിഴിയടയ്‌ക്കാതെ തുറന്നിരിക്കുന്ന ക്യാമറക്കണ്ണുകള്‍ ആ വരികള്‍ ഒപ്പിയെടുത്തു. രാത്രിയെ പകലാക്കി കളിയാഘോഷങ്ങളില്‍ മുഴുകിയ കോടിക്കണക്കായ ഫുട്‌ബോള്‍ പ്രേക്ഷകരുടെ മനസിലേക്ക് നീലനിറത്തിലുള്ള ആ അക്ഷരങ്ങളും കുടിയേറി. അന്തിമ പോരാട്ടത്തിന്റെ 116 -ാം മിനുട്ടിലാണ് കാല്പനികതയുടെ കമനീയത തുളുമ്പുന്ന കാല്‍സ്പര്‍ശവുമായി ആന്ദ്രെ ഇനിയെസ്റ്റ കളം നിറഞ്ഞത്. ആരും സ്വന്തമാക്കാന്‍ കൊതിക്കുന്ന അസുലഭ നേട്ടം സുഹൃത്തിന്റെ ഓര്‍മ്മകള്‍ക്ക് സമര്‍പ്പിച്ചാണ് ഇനിയെസ്റ്റ ഫുട്‌ബോള്‍ വെറും കളിയല്ലെന്ന് പ്രഖ്യാപിച്ചത്.

ഇത് ജീവിതമാണ്. ഓരോ ഒന്നരമണിക്കൂറിലും പിറന്ന് കൊഴിയുന്ന ജീവിതം. വര്‍ഷങ്ങള്‍ നീണ്ട പ്രയത്‌നത്തിന്റെ, വിയര്‍പ്പിന്റെ, രക്തത്തിന്റെ ഫലം കൊയ്യുന്ന നിമിഷങ്ങള്‍. ഒന്നുമാകാതെ വന്നുമടങ്ങുന്നവര്‍, എന്തെല്ലാമോ ആയി വന്ന് വെറും കയ്യുമായി തല കുമ്പിട്ട് തിരികെ പോകുന്നവര്‍, ഒരു രാത്രികൊണ്ട് രാജാക്കന്മാരാകുന്നവര്‍…  

ഈ മൈതാനത്ത് കണ്ണുനീര്‍ പെയ്ത രാത്രികളുണ്ട്,  ആഹ്‌ളാദത്തിന്റെ തേന്‍കണം ചിതറിയ രാത്രികളുണ്ട്. ഒരു കൂട്ടരുടെ ആനന്ദം മറ്റ് ചിലര്‍ക്ക് നൊമ്പരമാകുന്ന അനിവാര്യമായ കാഴ്ചകളുണ്ട്. ചതിയിലും വിജയം പതിയിരിക്കുന്നുവെന്ന തിരിച്ചറിവുണ്ട്. സൗഹൃദത്തിന്റെ  സ്വേദകണങ്ങള്‍ വീണാണ് ഈ കളിക്ക് കലയുടെ നനവുണ്ടായത്. പങ്കുവെയ്‌ക്കലാണ് പ്രപഞ്ച ജീവിതത്തിന്റെ ആധാരം. ”പരസ്പരം ഭാവയന്തഃ ശ്രേയഃ  പരമ വാപ്‌സ്യഥ” എന്നാണല്ലോ ഗീതാവാക്യവും.  

സാവി,,പെഡ്രോ

ഒരു കാലില്‍ നിന്ന് മറ്റൊരു കാലിലേക്ക്  പന്തിനെ പകര്‍ന്ന് ലക്ഷ്യത്തിലേക്കുള്ള മുന്നേറ്റം. ‘പാസ്സിംഗ്’ എന്ന കൊടുക്കല്‍ വാങ്ങലിലൂടെ ഒരു ജീവിതവിജയം. അവിടെ ഇടര്‍ച്ചയുണ്ടായാല്‍, സ്വാര്‍ത്ഥം തലപൊക്കിയാല്‍ കളിയുടെ താളം പോകും. ഓര്‍ക്കുന്നില്ലേ ആന്ദ്രേ ഇനിയെസ്റ്റയുടെ അതേ സ്‌പെയിനിലായിരുന്നു പെഡ്രോയുടെയും സ്ഥാനം. അക്കുറി പോര്‍ച്ചുഗലിന്റെ ഗോള്‍മുഖത്ത് പന്ത് സ്വീകരിക്കാനും ഗോളിലേക്ക് ഉതിര്‍ക്കാനും കാത്തുനിന്ന ഫെര്‍ണാണ്ടോ ടോറസിനെ നോക്കുകുത്തിയാക്കിയ അതിമോഹിയുടെ മുഖമായി പിന്നീട് പെഡ്രോയ്‌ക്ക്. ഗോള്‍പട്ടികയില്‍ സ്വന്തം പേരു കുറിക്കാന്‍ ഒരവസരം കിട്ടിയാലോ എന്ന സ്വാര്‍ത്ഥമോഹത്തിന്റെ പേരായിരുന്നു ദക്ഷിണാഫ്രിക്കന്‍ ലോകക്കപ്പിലെങ്കിലും പെഡ്രോ.  

എന്നാല്‍ ഒരു ഗോള്‍ പോലും നേടാതെ എണ്ണയിട്ട യന്ത്രം പോലെ കളം നിറഞ്ഞ് കളിച്ച ‘സാവി’ അതേ സ്പാനിഷ് നിരയിലെ കര്‍മ്മയോഗിയായി. ലോകകപ്പിലെ എറ്റവും കൂടുതല്‍ പാസുകള്‍ ആ കാലില്‍ നിന്നായിരുന്നു. ഗോളടിക്കലിനേക്കാള്‍ ഗോളടിപ്പിക്കലായിരുന്നു സാവിയുടെ കര്‍മ്മം. ഡേവിഡ് വിയയും കാര്‍ലോസ് പുയോളും ആന്ദ്രേ ഇനിയെസ്റ്റയും എതിരാളികള്‍ക്ക് പട്ടട തീര്‍ത്തപ്പോള്‍ പരാജിതരുടെ പടകുടീരങ്ങളില്‍ നിന്നു സാവിക്കു നേരെയും ഉയര്‍ന്നിട്ടുണ്ടാകും ‘കൊല്ലിക്കയത്രെ നിനക്ക് രസമെടോ’ എന്ന വിലാപം.

കളി കലയാകുന്നത് ഇത്തരം മുഹൂര്‍ത്തങ്ങളിലൂടെയാണ്….ചരിത്രമാകുന്നതും…..  

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നാടന്‍ഈണം മുതല്‍ സിംഫണിവരെ സൃഷ്ടിച്ച ഇളയരാജ….50 വര്‍ഷങ്ങള്‍ക്ക് ശേഷവും ഇളംതലമുറ ഇളയരാജയെ വീണ്ടും കണ്ടെത്തുന്നു…..

Kerala

തനിക്കെതിരെ ലൈംഗികാതിക്രമം ഉണ്ടായത് ഇന്ത്യയിൽ അല്ല , ബംഗ്ലാദേശിലാണ് വ്ലോഗർ സുമൻ : ഇന്ത്യയിലാണെന്ന വ്യാജ പ്രചാരണവുമായി മലയാളി വ്ലോഗർ മുഹമ്മദ് ഷിനു

Kerala

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് : ചോദ്യം ചെയ്യാനിരിക്കെ ഡിവൈഎഫ്‌ഐ വടകര ബ്ലോക്ക് പ്രസിഡന്റ് പദവി ഒഴിഞ്ഞ് റിബേഷ് രാമകൃഷ്ണന്‍

Kerala

മുരളിയേട്ടനെ വിട്ടേക്കൂ….കഴക്കൂട്ടത്ത് അലിഞ്ഞുചേരുന്ന ഈ നേതാവിനെ ഇനി ജാതി പറഞ്ഞ് തോല്‍പിക്കാമെന്ന് കരുതേണ്ട….

Kerala

കനത്ത മഴ: 3 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി

പുതിയ വാര്‍ത്തകള്‍

പവൻ കല്യാണിന്റെ സിനിമ ആസ്വദിച്ച് രോഗി : ബ്രെയിൻ ട്യൂമർ ശസ്ത്രക്രിയ നടത്തി ഡോക്ടർമാർ

ഫാത്തിമ തെഹ്ലിയയുടെ മൗനം പറയുന്നത്….അതെ, ഇനി ഫാത്തിമ തെഹ്ലിയ വിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്യില്ല?

വഴിയാത്രക്കാരിയെ കയറിപ്പിടിച്ച ശേഷം കടന്നുകളഞ്ഞ സ്‌കൂട്ടര്‍ യാത്രക്കാരനെ കണ്ടെത്താനാകാതെ പൊലീസ്

മമത വിളിച്ചാൽ ഫോൺ എടുക്കാതെ എം പി മാർ ; സുഖേന്ദു ശേഖർ റോയ് പാർട്ടി വിട്ടു ; 20 എം പി മാർ ബിജെപിയിലേയ്‌ക്ക് ; സുവേന്ദു അധികാരിയുമായി ചർച്ച

എംബിബിഎസ് വിദ്യാര്‍ത്ഥികളില്‍ നിന്ന് ഈടാക്കിയ അധിക ഫീസ് മടക്കി നല്‍കണം;നാഷണല്‍ മെഡിക്കല്‍ കമ്മീഷന്റെ നിര്‍ദ്ദേശം

തെരഞ്ഞെടുപ്പ് പരാജയം: വിപുലീകൃത സംസ്ഥാന സമിതി വിളിക്കാന്‍ സി പി എം, വെള്ളാപ്പള്ളിയെ തളളിപ്പറയും

ഇതല്ല നമ്മുടെ സംസ്കാരമെന്ന് പറയാൻ ഒരു പീറ രാഷ്‌ട്രീയ , സാംസ്കാരിക മഹാൻ പോലും ഈ പാർട്ടിയിൽ ഇല്ല ; കമ്യൂണിസ്റ്റുകാർക്കെതിരെ ജോയ് മാത്യു

നോര്‍വ്വെ ചെസ് കിരീടം നേടി തമിഴ്നാട്ടിലെത്തിയ പ്രജ്ഞാനന്ദയ്ക്ക് സ്വീകരണം നല‍്കി മുഖ്യമന്ത്രി ജോസഫ് വിജയ്. 50 ലക്ഷം രൂപ ക്യാഷ് അവാര്‍ഡ് നല്‍കി. മുഖ്യമന്ത്രി ജോസഫ് വിജയും പ്രജ്ഞാനന്ദയും ചെസ് കളിക്കുന്നു

പ്രജ്ഞാനന്ദയുമായി ചെസ്സില്‍ മുട്ടി ജോസഫ് വിജയ് തോറ്റു…മുഖ്യമന്ത്രിയുടെ കളിയെ പ്രശംസിച്ച് പ്രജ്ഞാനന്ദ; 50 ലക്ഷം നല്‍കി ജോസഫ് വിജയ്

വീടുകളില്‍ വെള്ളം കയറി: ചേര്‍ത്തലയില്‍ വെള്ളത്തില്‍ കിടന്ന് നാട്ടുകാരുടെ പ്രതിഷേധം

ബിനോജ് നായര്‍ (ഇടത്ത്) ബംഗാളിലെ‍ ബിജെപിയുടെ വിജയം ആഘോഷിക്കുന്ന അനുഭാവികള്‍ (വലത്ത്)

നായാടി മൂതല്‍ നമ്പൂരി വരെ ഒന്നിച്ച് ബിജെപിക്ക് വോട്ട് ചെയ്തു, ഹിന്ദുത്വത്തെ എതിര്‍ക്കുന്ന ബിനോജ് നായര്‍ ബംഗാളില്‍ കണ്ടെത്തിയത് ഇതാണ്…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.