Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ക്ഷേത്രദര്‍ശനം

കെട്ടിടം പണിയുന്നതിനുള്ള മെറ്റലില്‍ അഴുക്കില്ലെങ്കിലേ കോണ്‍ക്രീറ്റ് ഉറയ്‌ക്കൂ. അതുപോലെ ഹൃദയം ശുദ്ധമായാലേ ഈശ്വരനെ ഉള്ളില്‍ പ്രതിഷ്ഠിക്കാന്‍ കഴിയൂ. ക്ഷേത്രങ്ങളിലും തീര്‍ത്ഥസ്ഥാനങ്ങളിലും പോകുമ്പോള്‍ നമ്മള്‍ ഈശ്വരസ്മരണയോടെ, സമര്‍പ്പണഭാവത്തോടെ പോകണം. നാമജപം, ഈശ്വരഭജനം, ധ്യാനം തുടങ്ങിയവയില്‍ മുഴുകി സമയം ചെലവഴിക്കണം.

മാതാ അമൃതാനന്ദമയിbyമാതാ അമൃതാനന്ദമയി
May 3, 2020, 03:00 am IST
inSamskriti

മക്കളേ,  

ചിലര്‍ പറയാറുണ്ട്, ‘അനേകം മഹാക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ചു, തീര്‍ത്ഥയാത്രകള്‍ നടത്തി, എന്നിട്ടും കാര്യസാദ്ധ്യമുണ്ടായില്ല’ എന്ന്. തീര്‍ത്ഥയാത്രയ്‌ക്കു പോകുന്നതും ക്ഷേത്രദര്‍ശനം നടത്തുന്നതുമെല്ലാം നല്ലതുതന്നെ. എന്നാല്‍ അതെല്ലാം കാര്യസാദ്ധ്യം മാത്രം ലക്ഷ്യമാക്കിയാകരുത്. നമ്മുടെ മനസ്സിനെ ശുദ്ധീകരിക്കുക, ഭഗവാനില്‍ പ്രേമം വളര്‍ത്തുക എന്നതായിരിക്കണം നമ്മുടെ ലക്ഷ്യം. മനഃശുദ്ധി നേടാന്‍ കഴിഞ്ഞില്ലെങ്കില്‍ മറ്റെല്ലാം വ്യര്‍ത്ഥംതന്നെ.  

കെട്ടിടം പണിയുന്നതിനുള്ള മെറ്റലില്‍ അഴുക്കില്ലെങ്കിലേ കോണ്‍ക്രീറ്റ് ഉറയ്‌ക്കൂ. അതുപോലെ ഹൃദയം ശുദ്ധമായാലേ ഈശ്വരനെ ഉള്ളില്‍ പ്രതിഷ്ഠിക്കാന്‍ കഴിയൂ. ക്ഷേത്രങ്ങളിലും തീര്‍ത്ഥസ്ഥാനങ്ങളിലും  പോകുമ്പോള്‍ നമ്മള്‍ ഈശ്വരസ്മരണയോടെ, സമര്‍പ്പണഭാവത്തോടെ പോകണം. നാമജപം, ഈശ്വരഭജനം, ധ്യാനം തുടങ്ങിയവയില്‍ മുഴുകി സമയം ചെലവഴിക്കണം. കാര്യസാദ്ധ്യം ഉണ്ടാകണമെങ്കില്‍പോലും ഭഗവാനില്‍ മനസ്സ് ഏകാഗ്രമാകണം. എന്നാല്‍ ഇന്നു മിക്കവരും ക്ഷേത്രത്തില്‍ ചെല്ലുന്നതുതന്നെ വീട്ടിലെയും ഓഫീസിലെയും നൂറുകൂട്ടം കാര്യങ്ങള്‍ ഓര്‍ത്തുവച്ചുകൊണ്ടായിരിക്കും. അവിടെച്ചെന്ന് അക്കാര്യങ്ങള്‍ ഭഗവാനോടു പറഞ്ഞ് ആഗ്രഹങ്ങള്‍ സാധിക്കാന്‍ അനുഗ്രഹം തേടുന്നുവെന്നല്ലാതെ എല്ലാം മറന്ന് ഭഗവാനെ ഒരു നിമിഷംപോലും സ്മരിക്കുന്നില്ല.  ദുഃഖങ്ങള്‍ പറഞ്ഞുകഴിഞ്ഞാല്‍ പിന്നെ വീട്ടുകാര്യങ്ങളും നാട്ടുകാര്യങ്ങളുമൊക്കെയാണ് ചിന്ത. ക്ഷേത്രവാതില്‍ക്കല്‍ അഴിച്ചുവെച്ച ചെരുപ്പ് ആരെങ്കിലും എടുത്തുകൊണ്ടുപോകുമോ എന്നാണു ചിലര്‍ക്കു ഭയം. അതു കഴിയുമ്പോള്‍ മനസ്സ് പായുന്നതു തിരിച്ചുപോകാനുള്ള ബസ്സിന്റെ പിന്നാലെയാണ്. ഇറങ്ങുന്നതിനുമുമ്പ് വഴിപാടിനായി കുറച്ചു പണവും ക്ഷേത്രത്തില്‍ കൊടുക്കും. പിന്നവിടെ നില്‍ക്കില്ല. ഇങ്ങനെ ക്ഷേത്രത്തില്‍ പൈസ കൊടുത്തിട്ടു ‘റ്റാറ്റാ’ പറഞ്ഞു പിരിയുകയല്ല വേണ്ടത്. ക്ഷേത്രത്തില്‍ ചെല്ലുമ്പോള്‍ ഭഗവാനോടു വീട്ടുകാര്യങ്ങളും ഓഫീസുകാര്യങ്ങളും പറയുന്നതിനുപകരം ക്ഷേത്രസന്നിധിയില്‍ കഴിയുന്നത്രയും സമയം ഭഗവാനെത്തന്നെ സ്മരിക്കുക. വക്കീലിനോടും ഡോക്ടറോടും എല്ലാം തുറന്നുപറയണം. എന്നാലേ കേസു വാദിക്കാനും രോഗത്തിന് ചികിത്സിക്കുവാനും പറ്റൂ. എന്നാല്‍ ഈശ്വരനോട് ഒന്നും പറയേണ്ട ആവശ്യമില്ല. അവിടുത്തേക്കു നമ്മുടെ മനസ്സ് അറിയാമല്ലോ. അതിനാല്‍ അവിടെച്ചെന്നു ഭഗവാനെ സ്മരിച്ച് നമ്മുടെ മനസ്സിനെ ശുദ്ധീകരിക്കുക. അത്രയും സമയം നാമജപം ചെയ്യാന്‍ ശ്രമിക്കുക. എങ്കിലേ ക്ഷേത്രദര്‍ശനത്തിന്റെ ശരിയായ പ്രയോജനം ലഭിക്കൂ.

വ്രതനിഷ്ഠമായ മനസ്സോടെവേണം തീര്‍ത്ഥാടനം ചെയ്യുവാന്‍. എന്നാല്‍ തീര്‍ത്ഥസ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നവര്‍ പലപ്പോഴും സുഖവാസത്തിനു പോകുന്ന മനോഭാവത്തോടെയാണ് പോകുന്നത്. വീട്ടില്‍നിന്ന് പുറപ്പെടുന്നതിനുമുമ്പുതന്നെ സകല സൗകര്യങ്ങളുമുള്ള ഹോട്ടലില്‍ മുറി ബുക്കുചെയ്യും. വഴിനീളെ വീട്ടുകാര്യങ്ങളും നാട്ടുകാര്യങ്ങളുമൊക്കെ ചര്‍ച്ചചെയ്തായിരിക്കും യാത്രചെയ്യുന്നത്. തിരിച്ചെത്തിയാലും അതിന് അന്തമില്ല. ഇതിനിടയില്‍ ഈശ്വരനെപ്പറ്റി ചിന്തിക്കുന്ന കാര്യം മാത്രം മറക്കും.  

തിരുപ്പതിയിലോ കാശിയിലോ പോയാലും നമ്മുടെ മനസ്സ് ഈശ്വരനില്‍ നില്‍ക്കുന്നില്ലെങ്കില്‍ മുക്തി കിട്ടില്ല, പുണ്യവും കിട്ടില്ല. കാശിയില്‍ ചെന്നതുകൊണ്ടു മുക്തി കിട്ടുമായിരുന്നുവെങ്കില്‍ അവിടെ കച്ചവടം ചെയ്യുന്നവര്‍ക്കൊക്കെ മുക്തി കിട്ടണ്ടെ? ക്ഷേത്രത്തില്‍ ചെന്നു വലത്തിട്ടു തൊഴുതതുകൊണ്ടു മാത്രം ആദ്ധ്യാത്മികമോ ഭൗതികമോ ആയ കാര്യമായ പ്രയോജനമുണ്ടാകില്ല. എത്ര ക്ഷേത്രങ്ങളില്‍ പോയാലും എത്ര വഴിപാടു നടത്തിയാലും എത്ര കാണിക്കയിട്ടാലും മനസ്സിനെ ഈശ്വരോന്മുഖമാക്കിയാലേ ഫലമുള്ളു.  

ടിവി കേന്ദ്രത്തില്‍നിന്നും പരിപാടികള്‍ അയച്ചാലും നമ്മള്‍ ടെലിവിഷന്‍ ട്യൂണ്‍ ചെയ്താലല്ലേ പരിപാടികള്‍ കാണാന്‍ കഴിയൂ. അതുപോലെ ഈശ്വരന്റെ കൃപ സദാ നമ്മളിലേയ്‌ക്കു പ്രവഹിക്കുന്നു. പക്ഷേ, അതു നമുക്കു പ്രയോജനപ്പെടണമെങ്കില്‍ നമ്മുടെ മനസ്സ് ഈശ്വരനില്‍ ഉറയ്‌ക്കണം. മഴപെയ്യുമ്പോള്‍ എത്രയോ വെള്ളം മണ്ണില്‍ വീണു ചെളിയായി മറ്റുള്ളവര്‍ക്കുകൂടി ബുദ്ധിമുട്ടുണ്ടാക്കുന്നു. മണലില്‍ വീഴുന്ന വെള്ളം ഒഴുകിപ്പോകുന്നു. എന്നാല്‍ കടലിലെ ചിപ്പിക്കു കിട്ടുന്നത് ഒരു തുള്ളി വെള്ളമാണെങ്കില്‍ക്കൂടി, കാത്തിരുന്നു കിട്ടിയ ആ ഒരു തുള്ളി വെള്ളത്തെ അത് വിലമതിക്കാനാകാത്ത മുത്താക്കി മാറ്റുന്നു. അതുപോലെ ഭഗവാന്‍ സദാ കൃപ ചൊരിയുന്നുവെങ്കിലും നമ്മള്‍ അത് എങ്ങനെ സ്വീകരിക്കുന്നു  എന്നതിനെ ആശ്രയിച്ചാണ് നമുക്കു കിട്ടുന്ന ഫലം.

Tags: സംസ്‌കൃതി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

പരമാത്മാസ്തുതിയില്‍ മുഴുകിയ പ്രഹ്ലാദന്‍

പാലക്കുന്ന് ക്ഷേത്ര ഭണ്ഡാര വീട്ടിലെത്തിയ വേടന്‍ തെയ്യം
Samskriti

ഇളംകുറ്റി സ്വരൂപത്തില്‍ കുട്ടി തെയ്യങ്ങളുടെ പുറപ്പാടിന് തുടക്കം

Samskriti

മനുഷ്യമനസ്സാണ് ഈശ്വരന്റെ വാസസ്ഥലങ്ങള്‍

Samskriti

സവിതാവിന്റെ വൈജ്ഞാനിക വര്‍ണന

Samskriti

ആത്മശോധനത്തിന്റെ വിശേഷവിധികള്‍

പുതിയ വാര്‍ത്തകള്‍

ഇപ്പോഴത്തെ നൂപുര്‍ ശര്‍മ്മ (ഇടത്ത്) പഴയ എബിവിപി തീപ്പൊരിയായ നൂപുര്‍ ശര്‍മ്മ (വലത്ത്)

ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ പ്രസിഡന്‍റായ പഴയ തീപ്പൊരി നൂപുര്‍ ശര്‍മ്മയുടെ പഴയ വീഡിയോ വൈറലാവുന്നു…കശ്മീര്‍ പ്രശ്നത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ശബ്ദം

കിരണ്‍ ജോസി (ഇടത്ത്) സന്ദീപ് പ്രദീപ് (വലത്ത്)

ജെന്‍സീ പിള്ളേര്‍ മലയാള സിനിമയില്‍ പിടിമുറുക്കുന്നു….ബെത്ലഹേം യൂണിറ്റിന്റെ അടുത്ത സിനിമ പിക് നിക്; സംവിധാനം കിരണ്‍ ജോസി, നായകന്‍ സന്ദീപ് പ്രദീപ്

ഇന്ത്യ ഉല്‍പാദനകേന്ദ്രമായി വളരുന്നത് ഇഷ്ടപ്പെടാത്തവര്‍ പലതും പയറ്റി;ആപ്പിള്‍ ഉല്‍പാദനം തകര്‍ക്കാന്‍ പല കുറി ശ്രമം നടന്നുവെന്നും അശ്വിനിവൈഷ്ണവ്

‘ശ്രീമദ് ഭാഗവതം’ 7 ഭാഗങ്ങളായി എത്തുന്നു! രാമായണത്തിനു ശേഷം, സാഗർ പിക്ചേഴ്സിന്റെ വമ്പൻ പദ്ധതി

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

ഡൽഹിയിൽ വിജയക്കോട്ട പിടിക്കാൻ ഇറങ്ങിയത് തിരുവനന്തപുരം മേയറും ; എബിവിപിക്കാരനായതിൽ അഭിമാനിയ്‌ക്കുന്നുവെന്ന് വി വി രാജേഷ്

ആലപ്പുഴയില്‍ ട്രെയിന്‍ തട്ടി 2 മരണം, മരിച്ചത് വള്ളംകളി കണ്ടശേഷം മടങ്ങിയവര്‍

ഓഫീസില്‍ പൊതുജനങ്ങളെ വിലക്കിയാല്‍ കര്‍ശന നടപടി, മോട്ടോര്‍ വാഹനവകുപ്പിനെതിരെ സര്‍ക്കാര്‍

വിവാദമായപ്പോള്‍ റേഞ്ച് റോവര്‍ സുഹൃത്തിന് മടക്കി നല്‍കി മന്ത്രി കെ എം ഷാജി

തോല്‍വിയില്‍ നിന്നും താന്‍ വിജയത്തിന്റെ ജീവിതപാഠം പഠിച്ച കഥ വിവരവിച്ച് ഐഐടി റൂർക്കി ബിരുദദാന ചടങ്ങിൽ ഇന്ത്യയുടെ ജെയിംസ് ബോണ്ട് അജിത് ഡോവല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.