Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Technology

കൊവിഡ് പ്രതിസന്ധിക്കിടയിലും കെഎസ് യുഎം സ്റ്റാര്‍ട്ടപ് ആയ സസ് കാന്‍ മെഡിടെക്കിന് യൂണികോണ്‍ ഇന്ത്യ വെഞ്ച്വേര്‍സിന്റെ നിക്ഷേപം

വായിലെ അര്‍ബുദ നിര്‍ണയത്തിനായി പൂര്‍ണമായും ഓട്ടോമാറ്റിക്കായി പ്രവര്‍ത്തിക്കുന്ന ഓറല്‍സ്കാന്‍ എന്ന ഉപകരണം വിപണിയിലെത്തിക്കുന്നതിനുള്ള ദൗത്യത്തിലാണ് ഇപ്പോള്‍ ശ്രദ്ധയൂന്നിയിരിക്കുന്നത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 2, 2020, 07:08 pm IST
inTechnology

തിരുവനന്തപുരം:  മഹാമാരിയുടെ പ്രത്യാഘാതം എല്ലാ മേഖലകളിലും നിലനില്‍ക്കുന്നതിനിടെയും കേരള സ്റ്റാര്‍ട്ടപ് മിഷന്റെ (കെഎസ് യുഎം) മേല്‍നോട്ടത്തിലുള്ള  ആരോഗ്യ മേഖലാ സ്റ്റാര്‍ട്ടപ്പായ സസ് കാന്‍ മെഡിടെക് പ്രൈവറ്റ് ലിമിറ്റഡിന് മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന യൂണികോണ്‍ ഇന്ത്യ വെഞ്ച്വേര്‍സിന്റെ നിക്ഷേപം ലഭിച്ചു.
സ്വകാര്യനിക്ഷേപം  സ്റ്റാര്‍ട്ടപ് മേഖലയിലേയ്‌ക്ക് ആകര്‍ഷിച്ച് സംരംഭങ്ങള്‍ക്ക് നല്‍കുകയും പരിമിതമായ തോതില്‍ മാത്രം  നിക്ഷേപം കെഎസ് യുഎം നിലനിര്‍ത്തുകയും ചെയ്യുന്ന സംവിധാനമായ ഫണ്ട് ഓഫ് ഫണ്ട് പ്രോഗ്രാമിലൂടെയാണ് വെളിപ്പെടുത്താത്ത തുക നിക്ഷേപമായി ലഭിച്ചിരിക്കുന്നത്. യൂണികോണ്‍ ഇന്ത്യ വെഞ്ച്വേര്‍സ് ഇക്യുറ്റി ഫണ്ട്  II-ലൂടെയാണ് പുതിയ രോഗനിര്‍ണയ സ്റ്റാര്‍ട്ടപ്പിലേക്ക് ആദ്യ നിക്ഷേപം നടത്തിയിരിക്കുന്നത്.
രോഗനിര്‍ണയത്തിനായി സംയോജിത ഹാര്‍ഡ് വെയര്‍, സോഫ്റ്റ് വെയര്‍  പരിഹാരങ്ങള്‍ വികസിപ്പിക്കുന്ന നൂതന സ്റ്റാര്‍ട്ടപ്പാണ് 2015 ല്‍ ഡോ. സുഭാഷ് നാരായണന്‍ തുടക്കമിട്ട സസ് കാന്‍ മെഡിടെക്.  വായിലെ അര്‍ബുദ നിര്‍ണയത്തിനായി പൂര്‍ണമായും ഓട്ടോമാറ്റിക്കായി പ്രവര്‍ത്തിക്കുന്ന ഓറല്‍സ്കാന്‍ എന്ന ഉപകരണം വിപണിയിലെത്തിക്കുന്നതിനുള്ള  ദൗത്യത്തിലാണ് ഇപ്പോള്‍  ശ്രദ്ധയൂന്നിയിരിക്കുന്നത്. ഗര്‍ഭാശയമുഖ അര്‍ബുദ നിര്‍ണയ ഉപകരണവും നേരത്തെ വികസിപ്പിച്ചിട്ടുണ്ട്.
ബന്ധിപ്പിച്ചിരിക്കുന്ന ടാബ്ലെറ്റ് ആപ്ലിക്കേഷനിലൂടെ ചിത്രങ്ങള്‍ പകര്‍ത്തി ക്ലൗഡ് ആപ്ലിക്കേഷനിലേക്ക് അയക്കുന്ന ക്യാമറ ഉള്‍പ്പെടുന്ന കൈയ്യിലൊതുങ്ങുന്ന ഉപകരണമടങ്ങുന്നതാണ് ‘ഓറല്‍സ്കാന്‍’ സാങ്കേതികവിദ്യ. ഈ ചിത്രങ്ങളുടെ അടിസ്ഥാനത്തില്‍ പരമ്പരാഗത സങ്കേതങ്ങളെക്കാള്‍ വളരെ കൃത്യതയോടെ അര്‍ബുദത്തിന്റെ പ്രാരംഭഘട്ടങ്ങളിലുള്ള ടിഷ്യുകളിലെ രൂപവും ജൈവരാസമാറ്റവും ആപ്ലിക്കേഷന്‍ കണ്ടെത്തുന്നു. ടിഷ്യു ബയോപ്സിക്കുവേണ്ട ശരീരഭാഗത്തെ കൃത്യതയോടെ ഇത് തിരിച്ചറികയും ചെയ്യുന്നു.
വികസിച്ചുവരുന്ന ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകളോട് ദൃഢമായ പ്രതിബന്ധതയാണുള്ളതെന്ന് യൂണികോണ്‍ ഇന്ത്യ വെഞ്ച്വേര്‍സ് മാനേജിംഗ് പാര്‍ട്ണര്‍  അനില്‍ ജോഷി പറഞ്ഞു.  ഫണ്ട്  I-ല്‍ ചെയ്തതുപോലെ നൂതനമായ ആശയങ്ങളില്‍ അധിഷ്ഠിതമായ സംരംഭങ്ങളെയാണ്  നിരീക്ഷിക്കുന്നത്. ഇതിനനുസരിച്ചാണ്  II ഫണ്ടിലെ ആദ്യ നിക്ഷേപവും പ്രഖ്യാപിച്ചിരിക്കുന്നത്. അര്‍ബുദത്തിന്റെ പ്രാരംഭലക്ഷണങ്ങള്‍ നിര്‍ണയിക്കുന്ന വിവിധ ഉപകരണങ്ങളും പ്രതിവിധികളും സസ്കാന്‍ മെഡിടെക് നിര്‍മ്മിക്കുന്നുണ്ട്. അര്‍ബുദ നിര്‍ണയ വേദന കുറയ്‌ക്കുന്നതും മുന്‍ നിര്‍ണയത്തിലുള്ള വളരെ കൃത്യതയുമാണ് ഈ സ്റ്റാര്‍ട്ടപ്പില്‍ നിക്ഷേപിക്കുന്നതിനുള്ള ആകര്‍ഷക ഘടകങ്ങളെന്നും അദ്ദേഹം വ്യക്തമാക്കി. 
ശ്രീചിത്തിര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് ടെക്നോളജിയുടെ ബയോമെഡിക്കല്‍ ആന്‍ഡ് മെഡിക്കല്‍ ഡിവൈസസ് ഇന്‍കുബേഷനായ ടിമെഡിലാണ് സസ്കാന്‍ മെഡിടെക് ഇന്‍കുബേറ്റ് ചെയ്തിരിക്കുന്നത്. കെഐഐടി-ടിബിഐ, ടിമെഡ്-എസ്സിടിഐഎംഎസ്ടി  എന്നിവിടങ്ങളില്‍ നിന്നുള്ള ധനസഹായങ്ങളും സസ് കാന്‍ മെഡിടെക്കിന് ലഭിച്ചിട്ടുണ്ട്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സര്‍ക്കാര്‍ ആശുപത്രികളില്‍ പരാതി പരിഹാര സംവിധാനം, വിജിലന്‍സ് ഓഫീസറുടെ ഫോണ്‍ നമ്പര്‍ പരസ്യപ്പെടുത്തും

Kerala

കൊയ്യോട് ഉമര്‍ മുസ്ലിയാര്‍ കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി

Kerala

തകരാർ കണ്ടെത്തിയാൽ സൗജന്യ എൽപിജി സിലിണ്ടർ; ‘സീറോ കാ ദം’ പദ്ധതിയുമായി ബിപിസിഎൽ

Kerala

സർക്കാർ ശബരിമല ആചാര സംരക്ഷണ പ്രക്ഷോഭത്തിൽ പങ്കെടുത്തവരെ പുറംകാൽ കൊണ്ട് തൊഴിക്കരുത്: കുമ്മനം രാജശേഖരൻ

Kerala

കേന്ദ്രസർക്കാരിന്റെ പണം വേണം ; പ്രധാനമന്ത്രിയുടെ ചിത്രം ഒഴിവാക്കി ; പ്രതിഷേധം നേരിട്ടറിയിച്ച് വി വി രാജേഷ്

പുതിയ വാര്‍ത്തകള്‍

പ്രൊഫ. എം.നാഗരാജ് കേരളത്തിന്റെ പ്രഭാരി, ഗോവയുടെയും നാഗാലാൻ്റിന്റെയും ചുമതല അനിൽ ആന്റണിക്ക്; പ്രഭാരിമാരെ പ്രഖ്യാപിച്ച് ബിജെപി

പൊതുമേഖലാ ബാങ്കുകൾക്ക് ഞായറാഴ്ച പ്രവൃത്തി ദിനം; അനുമതി നൽകിയത് മൂന്ന് ദിവസത്തെ പണിമുടക്കിന്റെ പശ്ചാത്തലത്തിൽ

ദേശീയ അവാർഡുമായി കാർത്തിക് ആര്യൻ എത്തിയത് മഹാഗണപതിയ്‌ക്ക് മുന്നിൽ : പുരസ്ക്കാരം വിഗ്രഹത്തിന് മുന്നിൽ സമർപ്പിച്ചു

സ്വർണമെഡൽ നേട്ടം; ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം അംഗം കമലിനിക്ക് പാരിതോഷികം പ്രഖ്യാപിച്ച് തമിഴ്നാട് മുഖ്യമന്ത്രി വിജയ്

റഷ്യയുടെ സമ്പദ്‌വ്യവസ്ഥ ഇന്ത്യയെ ആശ്രയിച്ചിരിക്കുന്നു, ചൈനയും ഇന്ത്യയും പുടിന് മേൽ സമ്മർദ്ദം ചെലുത്തിയാൽ ഉക്രെയ്‌നിൽ യുദ്ധം തുടരാനാവില്ല : സെലെൻസ്‌കി

‘സൂക്ഷിച്ചുനോക്കണ്ടടാ ഉണ്ണീ…,’ ഇത് നമ്മുടെ അഖിലേഷ് യാദവുതന്നെയാണ്…

പലർക്കും ഒരുപാടു താൽപര്യങ്ങളാണുള്ളത് ; അവർക്ക് ഈ കാര്യങ്ങൾ നന്നാവണമെന്നില്ല ; ശബരിമല വിഷയത്തിൽ കെ. ജയകുമാർ

ശ്രീലങ്കയിൽ 270 പേരുടെ മരണത്തിനിടയാക്കിയ ഈസ്റ്റർ ബോംബാക്രമണ കേസിൽ സുപ്രധാന വിധി : 15 കുറ്റവാളികൾക്ക് 200 വർഷം വീതം തടവ്

പശ്ചിമേഷ്യയില്‍ മതമല്ല , പണമാണ് പ്രശ്‌നം

സിനിമയുടെ ആഘോഷവുമായി JioStar

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.