Friday, September 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ആളൊഴിഞ്ഞ നിരത്തുകള്‍; പൂട്ടു മുറുക്കി കോട്ടയവും ഇടുക്കിയും; അകലുന്നില്ല ആശങ്ക; പുന്നത്തുറയിലെ നഴ്‌സിന് എവിടെ നിന്ന് രോഗം കിട്ടിയെന്നത് അജ്ഞാതം

കോട്ടയം ജില്ലയില്‍ എട്ട് ഗ്രാമപഞ്ചായത്തുകളും ചങ്ങനാശ്ശേരി മുനിസിപ്പാലിറ്റിയിലെ 33-ാം വാര്‍ഡും കോട്ടയം മുനിസിപ്പാലിറ്റിയിലെ രണ്ട്, 16, 18, 20, 29, 36, 37 വാര്‍ഡുകളും ഹോട്ട് സ്‌പോട്ടുകളാണ്. ഇടുക്കിയില്‍ എട്ടു പഞ്ചായത്തുകളും രണ്ട് പഞ്ചായത്തുകളിലെ രണ്ടു വീതം വാര്‍ഡുകളും കട്ടപ്പന, തൊടുപുഴ മുനിസിപ്പാലിറ്റികളിലെ ഏതാനും വാര്‍ഡുകളും ഹോട്ട്‌സ്‌പോട്ടുകളാണ്.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Apr 29, 2020, 11:36 am IST
inKerala

കോട്ടയം: റെഡ് സോണിലായതോടെ കടുത്ത നിയന്ത്രണങ്ങളിലാണ് കോട്ടയം, ഇടുക്കി ജില്ലകള്‍. ആളൊഴിഞ്ഞ നിരത്തുകളും നിശ്ശബ്ദമായ നാടുകളും. ഒപ്പം സമൂഹവ്യാപനം ഉണ്ടായോ എന്ന ഭീതിയും.

കൊറോണയെ അകറ്റി ഗ്രീന്‍ സോണിലായിരുന്ന രണ്ടു ജില്ലകളും രണ്ടു ദിവസം കൊണ്ടാണ് റെഡ് സോണിലേക്ക് എത്തിയത്. കോട്ടയത്തും ഇടുക്കിയിലും ഇപ്പോള്‍ 17 വീതം രോഗികളാണുള്ളത്.  

കോട്ടയം ജില്ലയില്‍ എട്ട് ഗ്രാമപഞ്ചായത്തുകളും ചങ്ങനാശ്ശേരി മുനിസിപ്പാലിറ്റിയിലെ  33-ാം വാര്‍ഡും കോട്ടയം മുനിസിപ്പാലിറ്റിയിലെ രണ്ട്, 16, 18, 20, 29, 36, 37 വാര്‍ഡുകളും  ഹോട്ട് സ്‌പോട്ടുകളാണ്. ഇടുക്കിയില്‍ എട്ടു പഞ്ചായത്തുകളും രണ്ട് പഞ്ചായത്തുകളിലെ രണ്ടു വീതം വാര്‍ഡുകളും കട്ടപ്പന, തൊടുപുഴ മുനിസിപ്പാലിറ്റികളിലെ ഏതാനും വാര്‍ഡുകളും ഹോട്ട്‌സ്‌പോട്ടുകളാണ്.

കോട്ടയം മെഡി. കോളേജില്‍ ചികിത്സയിലായിരുന്ന റാന്നി സ്വദേശികളായ വയോവൃദ്ധരായ ദമ്പതികളെ ഡിസ്ചാര്‍ജ് ചെയ്തതോടെ കോട്ടയം കൊറോണ മുക്തമായെന്ന് പറഞ്ഞ് ദിവസങ്ങള്‍ കഴിഞ്ഞതോടെ രോഗികളുടെ എണ്ണം 17ലേക്ക് എത്തുകയായിരുന്നു. മാത്രമല്ല ഇവരില്‍ പലര്‍ക്കും രോഗം പകര്‍ന്നത് എവിടെ നിന്നെന്ന് വ്യക്തവുമല്ല. ഇത് സമൂഹവ്യാപനമെന്ന ആശങ്കയുണ്ടാക്കുന്നുണ്ട്.  

ഇടുക്കിയില്‍ രോഗം ബാധിച്ചവരില്‍ ഒരാള്‍ ശുചീകരണ തൊഴിലാളിയാണെന്നതും ഭീതിക്കിടയാക്കുന്നു. ഇന്നലെ ഇടുക്കിയില്‍ രോഗം സ്ഥിരീകരിച്ചവരില്‍ നഴ്‌സും കൗണ്‍സിലറും പെടുന്നു. കൗണ്‍സിലര്‍ നിരവധി ബോധവല്‍കരണ പരിപാടികളില്‍ പങ്കെടുത്തിരുന്നു. നഴ്‌സ് കഴിഞ്ഞ ദിവസം വരെ ജില്ലാ ആശുപത്രിയിലെ കാഷ്വാലിറ്റി വിഭാഗത്തില്‍ ജോലിക്കെത്തിയിരുന്നു. ഇവരില്‍ നിന്ന് ആര്‍ക്കൊക്കെ രോഗം പടര്‍ന്നുവെന്ന് കണ്ടെത്തണം.

പുന്നത്തുറയിലെ നഴ്‌സിന്റെ രോഗ ഉറവിടം അജ്ഞാതം

കോട്ടയം: കോട്ടയം പുന്നത്തുറയിലെത്തിയ തിരുവനന്തപുരത്തെ നഴ്‌സിന് കൊറോണ ബാധിച്ചത് എവിടെ നിന്ന് എന്ന് കണ്ടെത്താന്‍ ആരോഗ്യ പ്രവര്‍ത്തകരുടെ തീവ്രശ്രമം. നാട്ടില്‍ എത്തി 35 ദിവസങ്ങള്‍ക്കു ശേഷമാണ് ഇവര്‍ക്ക് രോഗം സ്ഥിരീകരിച്ചത്.  

ഗര്‍ഭിണിയായ ഇവര്‍ അവധിക്ക് ഭര്‍ത്താവിന്റെ വീട്ടില്‍ എത്തിയതാണ്. വന്ന് രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ ലോക്ഡൗണായി. അതോടെ തിരുവനന്തപുരത്തേക്കുള്ള മടക്കം മുടങ്ങി. ഏതാനും  

ദിവസം മുന്‍പ് ചുമയും തൊണ്ടവേദനയും വന്നതോടെ ആയുര്‍വേദ മരുന്ന് ഉണ്ടാക്കിക്കഴിച്ചു. എന്നിട്ടും ചുമ കുറയാതെവന്നപ്പോഴാണ് സംശയം തോന്നി പരിശോധനയ്‌ക്ക് എത്തിയത്. ശനിയാഴ്ച  സ്രവം എടുത്ത് പരിശോധിച്ചതോടെ തിങ്കളാഴ്ചയാണ് ഇവര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഇവരുമായി ബന്ധപ്പെട്ട രണ്ടു വെല്ലുവിളികളാണ്. ഇവര്‍ക്ക് രോഗം എവിടെ നിന്ന് വന്നുവെന്ന് കണ്ടെത്തണം. ഇവരില്‍ നിന്ന് ആര്‍ക്കെങ്കിലും രോഗം പടര്‍ന്നോയെന്നും കണ്ടെത്തണം.  

ഇവര്‍ നാട്ടില്‍ പലയിടത്തും ഭര്‍ത്താവിനൊപ്പം പോയിരുന്നു. അടുത്തുള്ള ബാങ്കിലും പച്ചക്കറിക്കടയിലും ആയുര്‍വേദ വൈദ്യശാലയിലും ഒരു ക്ലിനിക്കിലും എത്തിയ ഇവര്‍ ഒരു സൂപ്പര്‍ മാര്‍ക്കറ്റിലും പോ

യിയെന്നാണ് സൂചന. അയല്‍വീടുകളിലും ബന്ധുവീടുകളിലും പോയ ഇവര്‍ സഞ്ചരിച്ച ഓട്ടോ ഡ്രൈവറുടെ സ്രവം പരിശോധനയ്‌ക്ക് അയച്ചിരിക്കുകയാണ്. ഇവര്‍ സമ്പര്‍ക്കം ചെയ്തവരെ കണ്ടെത്താനുള്ള തീവ്രശ്രമത്തിലാണ് ആരോഗ്യ പ്രവര്‍ത്തകര്‍.

Tags: nursekottayamidukkiലോക്ഡൗണ്‍Coronacoronavirus
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ സമഗ്ര സുരക്ഷാ പരിശോധന ഇന്ന് : അഞ്ചംഗ വിദഗ്ധ സംഘം കേരളത്തിലെത്തി

Kerala

കോട്ടയത്ത് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച എക്‌സൈസ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

Kerala

ഇടുക്കി പൂപ്പാറയിൽ കാട്ടാനയാക്രമണം; തലക്കുളം എസ്‌റ്റേറ്റിലെ തൊഴിലാളിക്ക് ദാരുണാന്ത്യം, കാട്ടാന ശല്യം സ്ഥിരമെന്ന് നാട്ടുകാർ

Kottayam

കോട്ടയം കുറവിലങ്ങാട് ഡിഗ്രി വിദ്യാര്‍ത്ഥി കിണിറ്റില്‍ വീണ് മരിച്ചു

Kerala

കോട്ടയം റബ്ബർ ഗവേഷണ കേന്ദ്രത്തിന് ദേശീയ അംഗീകാരം; രാജ്യത്തെ റബ്ബർ ക്ലോണുകളുടെ നോഡൽ പരിശോധനാ കേന്ദ്രമായി ആർആർഐഐ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ത്രിഭുവന്‍ യൂണിവേഴ്‌സിറ്റി ടീച്ചിങ് ആശുപത്രിയിലെ 'മിസിങ് വാള്‍'

മിസിങ് വാള്‍ അവസാന പ്രതീക്ഷ; പ്രിയപ്പെട്ടവരെ തേടി ബന്ധുക്കള്‍; നുവാകോട്ടിലെ സ്‌കൂള്‍ ഭാരതം പുനര്‍നിര്‍മിക്കും

ശ്രീകൃഷ്ണ ജയന്തി: ഇന്ന് ബാങ്ക് അവധി

ഔദ്യോഗിക വളർച്ചയും വസ്ത്രാഭരണ നേട്ടങ്ങളും!: സമ്പൂർണ്ണ രാശിഫലം (04 സെപ്റ്റംബർ 2026) – AI ജ്യോതിഷം

ബഹിരാകാശത്ത് വീണ്ടും ഭാരതത്തിന്റെ കുതിപ്പ്; EOS-05 ഉപഗ്രഹം വിക്ഷേപിച്ചു

മായ വിട്ടുണരൂ, മാനവനാകൂ

മഞ്ജുളാല്‍ത്തറയും ഭക്തമഞ്ജുളയും

കൃഷ്ണസ്പര്‍ശം: കംസവധം

ഭാഷാ സൗന്ദര്യലഹരി

ദൂതനും അവധൂതനുമായ കണ്ണന്‍

ഇന്ത്യയുടെ വളർച്ചാ നിരക്ക് ശക്തമാണെന്ന് കാണിക്കാൻ ഇന്ത്യയുടെ ജിഡിപി ഡാറ്റയിൽ കൃത്രിമം കാണിച്ചുവെന്ന വാദങ്ങൾ തള്ളി സുർജിത് ഭല്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.