Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഇപ്പോള്‍ സ്വസ്ഥമായി ശ്വസിക്കാം, നടക്കാം; ഇന്ത്യയിലായതിനാല്‍ ഞാന്‍ ജീവിച്ചിരിക്കുന്നു: എഡ്ഗാര്‍ ജൂലിയന്‍ റെമഡിയോസ്

എഡ്ഗാര്‍ കുടുംബസമേതം അമേരിക്കയില്‍ താമസമുറപ്പിച്ച ഗോവക്കാരന്‍. ഇപ്പോള്‍ ഗോവയിലെ ഇഎസ്‌ഐ ആശുപത്രിയില്‍ കഴിയുന്ന കൊറോണ ഭേദമായ രോഗി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 10, 2020, 03:21 pm IST
inIndia

പനജി: അവസാനം ഞാന്‍ എന്റെ ജന്മനാട്ടില്‍ മടങ്ങിയെത്തി, അതിനാലാണ് ഈ കഥ പറയാന്‍ വേണ്ടിയെങ്കിലും ഞാന്‍ ജീവിച്ചിരിക്കുന്നത്… എഡ്ഗാര്‍ ജൂലിയന്‍ റെമഡിയോസ് ഇത് പറയുമ്പോള്‍ ആ വാക്കുകളില്‍ ഉണ്ട് എവിടെയോ കളഞ്ഞുപോയ, പിന്നീട് മടക്കിക്കിട്ടിയ ആ ആത്മവിശ്വാസം.

എഡ്ഗാര്‍ കുടുംബസമേതം അമേരിക്കയില്‍ താമസമുറപ്പിച്ച ഗോവക്കാരന്‍. ഇപ്പോള്‍ ഗോവയിലെ ഇഎസ്‌ഐ ആശുപത്രിയില്‍ കഴിയുന്ന  കൊറോണ ഭേദമായ രോഗി.  മഹാമാരിയെ ചെറുക്കുന്നതില്‍ രാജ്യം കാണിച്ച ശുഷ്‌കാന്തിയില്‍ അഭിമാനം തോന്നുന്ന ഒരു ഇന്ത്യക്കാരന്‍.’ഇപ്പോള്‍ സ്വസ്ഥമായി ശ്വസിക്കാം, നടക്കാം. 15 ദിവസത്തെ ചികില്‍സക്കു ശേഷം ആരോഗ്യം പഴയപോലായിരിക്കുന്നു..

കൊറോണയുണ്ടെന്ന് കണ്ടെത്തിയ നിമിഷം എന്റെ ഹൃദയം തകര്‍ന്നു, എന്റെ കുടുംബത്തെയോര്‍ത്ത്… ഭാര്യ, കുട്ടികള്‍… ഞാനില്ലാതെ അവരെന്തു ചെയ്യും…. രോഗബാധിതനെന്ന് കണ്ടെത്തിയ സമയത്തെ ചിന്തകള്‍ ഓര്‍ത്തെടുത്തു എഡ്ഗാര്‍. അച്ഛനെയും അമ്മയേയും രണ്ട് സഹോദരന്‍മാരെയും രണ്ട് സഹോദരിമാരെയും വളരെ നേരത്തെ തന്നെ നഷ്ടപ്പെട്ട തനിക്ക് ജീവിതത്തിലെ പ്രത്യാശയുടെ കച്ചിത്തുരുമ്പാണ് ഭാര്യയും മക്കളുമെന്ന് ഈ 55 കാരന്‍ പറയുന്നു. ഭാര്യ ഗൗരിയും മകള്‍ റൂത്തും ടെക്‌സാസിലാണ്. അപ്പൂപ്പനെയും അമ്മൂമ്മയെയും കാണാന്‍ മകന്‍ ഇഷാന്‍ ഗോവയില്‍ വന്നിരുന്നു. യാദൃച്ഛികമായിട്ടാണ് താനും ഗോവയില്‍ എത്തിയത്. ജോലി സംബന്ധമായി ആംസ്റ്റര്‍ഡാമില്‍ എത്തിയ താന്‍ അമേരിക്കക്ക് മടങ്ങാനുള്ള ശ്രമത്തിലായിരുന്നു. ഈജിപ്തില്‍ എത്തി. അവിടെ നിന്ന് കെയ്‌റോ, ഹൂസ്റ്റണ്‍, ഫ്രാങ്ക്ഫര്‍ട്ട് വഴി ടെക്‌സാസില്‍ മടങ്ങിയെത്തുകയായിരുന്നു ലക്ഷ്യം. ഫ്രാങ്ക്ഫര്‍ട്ട് വരെയെത്തി. പക്ഷെ വിമാനം റദ്ദാക്കി. പിന്നെ ഈസ്താന്‍ബൂള്‍ വഴി ഹൂസ്റ്റണില്‍ എത്താമെന്ന് ട്രാവല്‍ ഏജന്റ് പറഞ്ഞു. പക്ഷെ സംശയം  തോന്നിയതിനാല്‍ ഗോവക്ക് പോരാന്‍ തീരുമാനിച്ചു. ദൈവത്തിന്റെ ഓരോ നിശ്ചയം. അങ്ങനെ ഞാന്‍ ജന്മനാട്ടിലേക്ക് തിരിച്ചു. ഈയാത്രകള്‍ക്കിടയില്‍ എനിക്ക് കൊറോണ ബാധിച്ചിരുന്നു. മാര്‍ച്ച് 15ന് ഗോവയില്‍ എത്തിയപ്പോള്‍ ജലദോഷത്തിന്റെ ലക്ഷണം. 22ന് ആശുപത്രിയില്‍ പ്രവേശിച്ചു. 25ന് രോഗം സ്ഥിരീകരിച്ചു. കടുത്ത ന്യൂമോണിയ ആയിരുന്നു. വലതു ശ്വാസകോശം മുഴുവന്‍ അണുബാധയായി. ക്രമേണ ശ്വാസകോശം മുഴുവന്‍ രോഗം ബാധിച്ചു. ശ്വാസമെടുപ്പ് പൂര്‍ണമായും താളംതെറ്റി. കടുത്ത മാനസിക സമ്മര്‍ദവും. ഡോ. എഡ്‌വിന്‍ ഗോമസിനെപ്പോലുള്ളവരുടെ ചികില്‍സയിലായിരുന്നു. രോഗികളെ സ്വന്തം കുട്ടികളെ പോലെ കരുതുന്നവര്‍.

ബാത്ത് റൂമിലേക്ക് നടക്കാന്‍ പോലും ബുദ്ധിമുട്ടായി. പക്ഷെ ക്രമേണ മരുന്നുകള്‍ ഫലിച്ചു തുടങ്ങി. ഇപ്പോള്‍ പൂര്‍ണമായും ഭേദമായി. ഞാന്‍ അമേരിക്കയ്‌ക്ക് മടങ്ങിയിരുന്നുവെങ്കില്‍ ഇത് പറയാന്‍ ഞാന്‍ കാണുമായിരുന്നില്ല, എഡ്ഗാര്‍ തറപ്പിച്ച് പറയുന്നു.

Tags: covidusaCoronacoronavirus
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

മാരക വിഷസൂചിയെയും അതിജീവിച്ച് ക്രിസ്റ്റ! വധശിക്ഷ നടപ്പാക്കാനായില്ല, ആശുപത്രിയിലേക്ക് മാറ്റി

World

എഫ്ബിഐയുടെ ‘മോസ്റ്റ് വാണ്ടഡ് ഫ്യുജിറ്റീവുകളുടെ’ പട്ടികയിൽ ഗോൾഡി ബ്രാറിനെ ഉൾപ്പെടുത്തി : പിടികൂടാൻ സഹായിക്കുന്നവർക്ക് ഒരു മില്യൺ ഡോളർ പാരിതോഷികം

World

മെഗാ പ്രതിരോധ കരാറിൽ യുഎസ് സൗദിക്ക് നൽകുന്നത് എഫ്-35 ഉൾപ്പെടുന്ന 48 യുദ്ധവിമാനങ്ങൾ :  24.3 ബില്യൺ ഡോളറിന്റെ വിൽപ്പനയ്‌ക്ക് അനുമതി നൽകി

World

മിഷിഗണിൽ പരിശീലനത്തിനിടെ എഫ്-16 യുദ്ധവിമാനം തകർന്നുവീണു : പൈലറ്റ് സുരക്ഷിതമായി പുറത്തേക്ക് ചാടി, അന്വേഷണം പുരോഗമിക്കുന്നു

Kerala

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

പുതിയ വാര്‍ത്തകള്‍

നിയമപോരാട്ടത്തിനൊടുവില്‍ കൂറ്റൻ വിജയം: പരാതിക്കാരനായ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, ഒന്നാം റാങ്കിലുണ്ടായിരുന്ന അരുണ്‍ ജെ പ്രതാപ് അഞ്ചാം സ്ഥാനത്ത്

കഴിഞ്ഞ വർഷം സ്റ്റാർലിങ്ക് ഇന്ത്യയിലേക്ക് വരുന്നതിനെ നഖശിഖാന്തം എതിർത്ത കോൺഗ്രസ്, ദേശീയ സുരക്ഷാ ഭീഷണിയെന്ന് പറഞ്ഞു, ഇന്ന് രാഹുൽ മലക്കം മറിഞ്ഞു

ചാവേറായി ബെൻ ഗുരിയോൻ വിമാനത്താവളത്തിൽ വിമാനം ഇടിച്ചിറക്കാൻ ശ്രമം, ഫ്‌ളൈ ദുബൈ സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് പുറത്തുവിട്ട് യുഎഇ

നവരാത്രി: ആത്മീയസാധനയുടെ ദിവ്യനാളുകൾ

‘ഇന്ത്യ ജനാധിപത്യ രാജ്യമാണ്, കോളനിയല്ല, ഞങ്ങളുടെ ഭാവി തീരുമാനിക്കുന്നത് ഞങ്ങൾ, വിദേശ കോടീശ്വരന്മാരല്ല’: ഇലോൺ മസ്കിനെതിരെ കമൽ ഹാസൻ

പനാമയില്‍ റിക്ടര്‍ സ്‌കെയിലില്‍ 7.7 തീവ്രത രേഖപ്പെടുത്തിയ വന്‍ ഭൂചലനം; സുനാമി മുന്നറിയിപ്പ്

സൗദിയിൽ വിമാനത്തിന് നേരെ ഹൂതി ആക്രമണം; പൈലറ്റ് കൊല്ലപ്പെട്ടു; ഇന്ത്യയിൽ നിന്നടക്കമുള്ള വിമാനങ്ങൾ റദ്ദാക്കി

പുതിയ ജോലികൾ ആരംഭിക്കാൻ അനുകൂലമായ ദിവസമാണ്. കുടുംബത്തിൽ സന്തോഷവും സമാധാനവും നിലനിൽക്കും

പാഞ്ചാലി മേട് _ വിസ്മയമുണർത്തുന്ന പ്രകൃതി ഭംഗിയും ഐതീഹ്യവും കൂടിച്ചേർന്ന പഴമയുടെ സൗന്ദര്യം

‘ഗോവിന്ദാ ഗോപാലാ’ എന്ന് വിളിച്ചുകൊണ്ട് രണ്ട് രാത്രിയും ഒരു പകലും കൊണ്ട് ശിവഭക്തന്മാര്‍ 12 ശിവക്ഷേത്രങ്ങള്‍ ദര്‍ശനം നടത്തുന്ന ചടങ്ങിനെ കുറിച്ചറിയാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.