Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

യൂറോപ്പിന് നേരിയ ആശ്വാസം: ആശങ്ക തീരാതെ അമേരിക്ക; ഭയപ്പെട്ട് ജപ്പാന്‍

അമേരിക്കയില്‍ ഇന്നലെ മാത്രം 1922 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. രണ്ടേകാല്‍ കോടിയിലധികം പേരെ ഇതുവരെ കൊറോണ പരിശോധനയ്‌ക്ക് വിധേയമാക്കിയതില്‍ 4,35,160 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 10, 2020, 02:52 pm IST
inWorld

ജനീവ: കൊറോണ വൈറസ് വ്യാപനത്തില്‍ വിറങ്ങലിച്ച് രാജ്യങ്ങള്‍. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് യൂറോപ്പില്‍ നേരിയ ആശ്വസമുണ്ട്. ഇവിടെ വൈറസ് ബാധിതരുടെ എണ്ണത്തിലും മരണത്തിന്റെ തോതിലും കഴിഞ്ഞ ഒരാഴ്ചയായി കുറവുണ്ടായതായാണ് കണക്കുകള്‍. ജപ്പാനിലും വൈറസ് വ്യാപനത്തിന്റെ തോത് കൂടിയിട്ടുണ്ട്.  നാലിയത്തിലധികം പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. നൂറോളം പേര്‍ മരിക്കുകയും ചെയ്തു.  

ലോകത്ത് ഇതുവരെ 16 ലക്ഷം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. മരണം 90,000 കടന്നു. രോഗബാധയില്‍ നിന്ന് 3,40,000 ല്‍ അധികം പേര്‍ മുക്തരായി. 48,201 പേരാണ് ഇപ്പോഴും ലോകത്ത് പലയിടത്തും ഗുരുതരാവസ്ഥയില്‍ തുടരുന്നത്.

അമേരിക്ക

അമേരിക്കയില്‍ ഇന്നലെ മാത്രം 1922 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. രണ്ടേകാല്‍ കോടിയിലധികം പേരെ ഇതുവരെ കൊറോണ പരിശോധനയ്‌ക്ക് വിധേയമാക്കിയതില്‍ 4,35,160 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 14,797 മരണങ്ങളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. ഏറ്റവും കൂടുതല്‍ രോഗബാധിതരുള്ള ന്യൂയോര്‍ക്കിലാണ് കൂടുതല്‍ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നതും. 1,51,171 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും 6268 പേര്‍ മരിക്കുകയും ചെയ്തു. ന്യൂജഴ്സിയില്‍ മരണം 1500 കവിഞ്ഞു. മിഷിഗനില്‍ മരണസംഖ്യ ആയിരത്തിലേക്കടുത്തു. അമേരിക്കയില്‍ 22,891 പേര്‍ രോഗമുക്തരായി. എന്നാല്‍, ഗുരുതരാവസ്ഥയിലുള്ളവരുടെ എണ്ണം പതിനായിരത്തിലേക്ക് ഉയര്‍ന്നു.

സ്പെയ്ന്‍

സ്പെയ്നില്‍ രോഗബാധിതരുടെ എണ്ണം 1,52,446 കവിഞ്ഞു. 15,238 പേര്‍ മരിച്ചു. എന്നാല്‍, ദിനംപ്രതി മരിക്കുന്നവരുടെ എണ്ണം കഴിഞ്ഞ രണ്ട് ദിവസത്തേക്കാള്‍ നേരിയ തോതില്‍ കുറഞ്ഞു. 683 പേരാണ് കഴിഞ്ഞ 24 മണിക്കൂറില്‍ മരിച്ചത്. കഴിഞ്ഞ ദിവസം ഇത് 757 ആയിരുന്നു. 7069 പേര്‍ ഗുരുതരാവസ്ഥയിലാണ്. 52,165 പേര്‍ക്ക് രോഗം ഭേദമായി.

ഇറ്റലി

ഇറ്റലിയില്‍ വൈറസ് ബാധിതരുടെ എണ്ണം 1,39,422 ആയി. 17,669 പേര്‍ മരിച്ചു. 26,491 പേര്‍ക്ക് രോഗം ഭേദമായി. 3700 പേരാണ് ഗുരുതരാവസ്ഥയിലുള്ളത്. ഈസ്റ്ററിന്  ശേഷം നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. ബജറ്റ് നിയമങ്ങളില്‍ അയവു വരുത്തിയില്ലെങ്കില്‍ യൂറോപ്പിന് അന്ത്യം സംഭവിക്കുമെന്ന് ഇറ്റാലിയന്‍ പ്രധാനമന്ത്രി ഗ്യൂസെപ്പ് കോണ്ടെ യൂറോപ്യന്‍ യൂണിയന് മുന്നറിയിപ്പ് നല്‍കി.

ബ്രിട്ടന്‍

ബ്രിട്ടനില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ മരിച്ചത് 938 പേര്‍. ഇതോടെ ആകെ മരണ നിരക്ക് 7097 കവിഞ്ഞു. 60,733 പേര്‍ക്കാണ് വൈറസ് ബാധയുള്ളത്. 135 പേര്‍ക്ക് മാത്രമാണ് കൊറോണ ഭേദമായത്. 1559 പേരുടെ നില ഗുരുതരമാണ്. ലോക്ഡൗണ്‍ അനിശ്ചിത കാലത്തേക്ക് തുടരുമെന്ന് ലണ്ടന്‍ മേയര്‍ അറിയിച്ചു. കൊറോണ ബാധിച്ച പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍ ഇപ്പോഴും ഐസിയുവില്‍ ചികിത്സയിലാണ്.

ജര്‍മനി

ജര്‍മനിയില്‍ രോഗികളുടെ  എണ്ണം 113296 ആയി. 2349 പേര്‍ മരിച്ചു. 46300 പേര്‍ രോഗമുക്തരായി. അയ്യായിരത്തോളം പേര്‍ ഇന്നും ഗുരുതരാവസ്ഥയിലാണ്.

ഫ്രാന്‍സ്

ഫ്രാന്‍സില്‍ 11,2950 പേര്‍ക്ക് കൊറോണ ബാധ സ്ഥിരീകരിച്ചു. 10,869 പേര്‍ മരിച്ചു. 21,254 പേര്‍ രോഗത്തില്‍ നിന്ന് മുക്തരായി. 7148 പേര്‍ക്ക് രോഗം ഗുരുതരമായി തുടരുന്നു.

Tags: covidCoronacoronavirus
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോവിഡ് കാലത്തെ അഴിമതി: ഡോ. മുഹമ്മദ് അഷീലിനെതിരെ നടപടിക്ക് ശുപാര്‍ശ, ഉന്നതര്‍ അറിഞ്ഞിരുന്നുവെന്ന് അഷീല്‍

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

സ്റ്റാലിന്‍റെ ജന്മദിനാഘോഷത്തിന്‍റെ ഭാഗമായി അരങ്ങേറിയ അശ്ലീലനൃത്തം വേദിയില്‍ മുന്‍നിരയില്‍ ഇരുന്ന് ആസ്വദിക്കുന്ന ഡിഎംകെ മന്ത്രി പെരിയകറുപ്പന്‍ (ഇടത്ത്) സ്റ്റാലിനും മകന്‍ ഉദയനിധി സ്റ്റാലിനും (വലത്ത്)
India

സനാതനധര്‍മ്മം ഡെങ്കിപ്പനി പോലെ തുടച്ചുനീക്കണമെന്ന് പറഞ്ഞ ഉദയനിധി സ്റ്റാലിന്റെ ജന്മദിനം ആഘോഷിക്കാന്‍ അശ്ലീലനൃത്തം

Kerala

വായ്‌പ തിരിച്ചടവ് മുടങ്ങി: വൃദ്ധ ദമ്പതികളെ ബാങ്ക് അധികൃതര്‍ വീട്ടില്‍ നിന്നിറക്കി വിട്ടു, തിരിച്ചടവിന് സഹായിക്കാതെ മുഖം തിരിച്ച് മകളും

പുതിയ വാര്‍ത്തകള്‍

എൻഎസ്‌എസുമായുള്ള തർക്കം നിലനില്‍ക്കുന്നതിനിടെ മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ പങ്കെടുക്കുന്ന പരിപാടിക്ക് വേദി നിഷേധിച്ച്‌ എൻഎസ്‌എസ്.

എടിഎം വഴി അരി…മോദിയുടെ അന്നപൂര്‍ത്തി ധാന്യ എടിഎം…വീഡിയോ പങ്കുവെച്ച് അനൂപ് ആന്‍റണി

മോദിയുടെ കരുതലിനെക്കുറിച്ചുള്ള ഓര്‍മ്മ പങ്കുവെച്ച് ഉദ്ധവ് താക്കറെ ശിവസേനയുടെ എംപി പ്രിയങ്ക ചതുര്‍വേദി

ഒപ്പം എന്ന മോഹന്‍ലാല്‍ സിനിമ ഹിന്ദിയിലേക്ക്…സാമുദ്രക്കനി ചെയ്ത ക്രൂരനായ വില്ലനായി അക്ഷയ് കുമാര്‍, അന്ധനായി സെയ്ഫ് അലി ഖാന്‍

സനോജിന് ധൈര്യമുണ്ടെങ്കിൽ സവർക്കറുടെ പിറന്നാൾ ആഘോഷമാക്കിയ കമ്യൂണിസ്റ്റ് നേതാവ് മിറാജ്കറെ ഒന്ന് തള്ളിപ്പറയൂ ; കാണട്ടെ മിടുക്ക്

മുത്തശ്ശി സാരി സമ്മാനിച്ചത് വിവാഹത്തിന് ഉടുക്കാനായി…ആ സാരിയുടുത്ത് ദേശീയ പുരസ്കാരം വാങ്ങണമെന്നത് സായി പല്ലവിയ്‌ക്ക് മോഹം.

കെനിയന്‍ പ്രസിഡന്‍റ് റൂട്ടോ (ഇടത്ത്) കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് (നടുവില്‍)

കെനിയയില്‍ സമരം നടത്തിച്ച് ചൈന അദാനിയെ ഒഴിവാക്കി, അദാനിയുടെ 200 കോടി പദ്ധതി ചൈന നേടിയത് 290 കോടിയ്‌ക്ക്; കോണ്‍ഗ്രസിന് സന്തോഷം

വിവാഹമോചന നടപടികള്‍ വേഗത്തിലാക്കാം,ജീവിത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പൂജകള്‍ ചെയ്യാം- വീട്ടമ്മയെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ പ്രതി അറസ്റ്റില്‍

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക് സാധ്യത

മുല്ലപ്പെരിയാര്‍ സംഭരണശേഷിയും സുരക്ഷയും വിലയിരുത്തി ദേശീയ സുരക്ഷാ അതോറിറ്റി ഉപസമിതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.