Thursday, July 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

പരിശോധന കര്‍ശനം; ഇതുവരെ പിടികൂടിയത് 6000 ലിറ്റര്‍ കോട

19 അബ്കാരി കേസുകളും 4 എന്‍ഡിപിഎസ് കേസുകളുമാണ് ലോക്ക് ഡൗണ്‍ ദിവസങ്ങളില്‍ എക്‌സൈസ് റജിസ്റ്റര്‍ ചെയ്തത്. അബ്കാരി കേസുകളിലായി ആകയുള്ള 9 പ്രതികളില്‍ 4 പേരെ അറസ്റ്റ് ചെയ്തു. 5 പേരെ പിടികൂടാനുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 10, 2020, 10:54 am IST
in Idukki
കാഞ്ഞാര്‍ കൂവപ്പള്ളി ഭാഗത്ത് നിന്ന് 30 ലിറ്റര്‍ കോടയും വാറ്റുപകരണങ്ങളും പോലീസ് പിടികൂടിയപ്പോള്‍

കാഞ്ഞാര്‍ കൂവപ്പള്ളി ഭാഗത്ത് നിന്ന് 30 ലിറ്റര്‍ കോടയും വാറ്റുപകരണങ്ങളും പോലീസ് പിടികൂടിയപ്പോള്‍

ഇടുക്കി: ലോക്ക് ഡൗണിനെ തുടര്‍ന്ന് ജില്ലയില്‍ വാറ്റ് കേന്ദ്രങ്ങള്‍ സജ്ജീവമാകുന്നു. മദ്യവില്‍പ്പന ശാലകള്‍ അടച്ചതിനെ തുടര്‍ന്ന് വ്യാജമദ്യ ഒഴുകാനുള്ള സാധ്യത കണക്കിലെടുത്ത് ജില്ലയില്‍ എക്‌സൈസ് പരിശോധന തുടരുകയാണ്.  

19 അബ്കാരി കേസുകളും 4 എന്‍ഡിപിഎസ് കേസുകളുമാണ് ലോക്ക് ഡൗണ്‍ ദിവസങ്ങളില്‍ എക്‌സൈസ് റജിസ്റ്റര്‍ ചെയ്തത്. അബ്കാരി കേസുകളിലായി ആകയുള്ള 9 പ്രതികളില്‍ 4 പേരെ അറസ്റ്റ് ചെയ്തു. 5 പേരെ പിടികൂടാനുണ്ട്. ഇവര്‍ക്കായി അന്വേഷണം തുടരുകയാണെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. എന്‍ഡിപിഎസ് കേസുകളിലെ 4 പ്രതികളില്‍ 3 പേരെയും എക്‌സൈസ് പിടികൂടിയിട്ടുണ്ട്.

മാര്‍ച്ച് 24 മുതല്‍ ഏപ്രില്‍ 9 വരെ ജില്ലയില്‍ എക്‌സൈസ് നടത്തിയ പരിശോധനകളില്‍ പിടികൂടിയത്. 6000 ലിറ്റര്‍ കോടയാണ്, ഇതിനൊപ്പം 34 ലിറ്റര്‍ വ്യാജമദ്യം, 2.2 ലിറ്റര്‍ ചാരായം, 11.250 ലിറ്റര്‍ അരിഷ്ടം,  1.5 കിലോ കഞ്ചാവ്, ഏഴ് കഞ്ചാവ് ചെടികളും ഒരു തോക്കും പിടികൂടിയിട്ടുണ്ട്. ഏറ്റവുമധികം കേസുകള്‍ ഉടുമ്പന്‍ചോലയിലാണ്. ഉടുമ്പന്‍ചോല താലൂക്കിലാണ് ഏറ്റവുമധികം അബ്കാരി കേസുക റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നതെന്ന് ഇടുക്കി ഡപട്ടി എക്‌സൈസ് കമ്മിഷണര്‍ ജി. പ്രദീപ് പറഞ്ഞു. വാറ്റിന് സാധ്യതയുള്ള മേഖലകളില്‍ എക്‌സൈസ് പരിശോധന ശക്തമാക്കിയിരുന്നു.  

കഴിഞ്ഞ 29ന് കുമളി ആറാം മൈലിന് സമീപം വലിയ പാറ പാണ്ടിക്കുഴിയിലെ റിസോര്‍ട്ടില്‍ നിന്ന് 2000 ലീറ്റര്‍ കോടയും ചാരായവും നാടന്‍ തോക്കും 48 തിരകളും എക്‌സൈസ് പിടികൂടിയിരുന്നു. എക്‌സൈസിന് പുറമേ പോലീസിന്റെ പരിശോധനയിലും ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് കോടയും ചാരായവും ഉള്‍പ്പെടെ പിടികൂടിയിട്ടുണ്ട്. പുരയിടങ്ങളില്‍ നിന്ന് പുറമ്പോക്ക് ഭൂമിയില്‍ നിന്നുമൊക്കെയാണ് ഇവ പിടികൂടുന്നത്. ഇന്നലെ മാത്രം രണ്ട കേസുകളിലായി 100 ലിറ്റര്‍ കോടയും 2.75 ലിറ്റര്‍ ചാരായവും പിടികൂടി.

കോടയും വാറ്റുപകരണങ്ങളും പിടികൂടി

കാഞ്ഞാര്‍: വാറ്റുപകരണങ്ങളും കോടയും പിടികൂടി. കാഞ്ഞാര്‍ കൂവപ്പള്ളി ഭാഗത്ത് നിന്ന് 30 ലിറ്റര്‍ കോടയും വാറ്റുപകരണങ്ങളും പിടികൂടി. എടാട് കണ്ടത്തിന്‍കരയില്‍സാബുവിനെ (47) സംഭവസ്ഥലത്തുനിന്ന് അറസ്റ്റ് ചെയ്തു. വാറ്റ് നടത്തിവന്നിരുന്ന മറ്റ് രണ്ട് പ്രതികളായ ചെറുക്കാട്ടില്‍ ലിജോ , കണ്ടത്തിന്‍കരയില്‍ സാജന്‍,എന്നിവര്‍ സംഭവ സ്ഥലത്തുനിന്ന് ഓടിരക്ഷപ്പെട്ടു.  

ഈസ്റ്ററിനോടനുബന്ധിച്ച് വാറ്റ് ചാരായം വില്‍പ്പന നടത്താനാണ് നിര്‍മ്മിച്ചതെന്ന് പ്രതി പറഞ്ഞു. പ്രതികള്‍ ചാരായ നിര്‍മ്മാണം നടത്തുന്നു എന്ന രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു പരിശോധന.ചെറുകാട്ടില്‍ ലിജോയുടെ വീട്ടില്‍ നിന്നുമാണ് കോടയും വാറ്റുപകരണങ്ങളും പിടിച്ചെടുത്തത്.കാഞ്ഞാര്‍ എസ്‌ഐ കെ. സിനോദിന്റെ നേതൃത്വത്തില്‍ എസ്‌ഐ സജി പി. ജോണ്‍, എഎസ്‌ഐ മാരായ ഉബൈസ്, സലീല്‍ ബിനോയ്, സിപിഒമാരായ സുനില്‍, അരുണ്‍, ഷെമീര്‍ സതീഷ്, അശ്വതി എന്നിവര്‍ ചേര്‍ന്നാണ് റെയ്ഡ് നടത്തിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി.

2.750 ലിറ്റര്‍ ചാരായം പിടികൂടി

തൊടുപുഴ: എക്‌സസൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ അബു ഏബ്രഹാമും സംഘവും കരിങ്കുന്നം ഭാഗത്ത് ഇന്നലെ നടത്തിയ റെയ്ഡില്‍ 2.750 ലിറ്റര്‍ വാറ്റ് ചാരായം പിടികൂടി. കരിങ്കുന്നം വടക്കുംമുറി പനന്താനംപറമ്പില്‍ നോയിസ് ലൂക്കോസ്(29) നെ അറസ്റ്റ് ചെയ്തു. പരിശോധനയില്‍ പ്രിവന്റീവ് ഓഫിസര്‍ രാജേഷ് ചന്ദ്രന്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ കെ.കെ. സജീവ്, സുരേന്ദ്രന്‍, ബിനീഷ് കുമാര്‍ വി.എ. സിറാജുദ്ദിന്‍ വനിത സിവില്‍ എക്‌സൈസ് ഓഫിസര്‍ ബിന്ദു എന്നിവരും പങ്കെടുത്തു. ഇയാള്‍ വില്‍പനയ്‌ക്കായി സൂക്ഷിച്ചിരുന്നതാണിത് ചാരായം എന്നാണ് സൂചന. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Tags: എക്‌സൈസ്കഥ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

കഥ: അവസാനത്തെ പെണ്ണ്-1

Varadyam

കഥ: ശേഷം…

കൊങ്ങന്‍പാറ കുന്നിന്‍മുകളിലെ ചെണ്ടുമല്ലി തോട്ടത്തില്‍ സ്‌നേഹ കുടുംബശ്രീ കൂട്ടായ്മയിലെ വനിതകള്‍
Agriculture

ചെണ്ടുമല്ലി കൃഷിയില്‍ വിജയഗാഥയുമായി വനിതാ കൂട്ടായ്‌മ

India

മദ്യനയ കേസില്‍ മനീഷ് സിസോദിയയ്‌ക്ക് ജാമ്യമില്ല, ജയിലില്‍ തന്നെ തുടരും; ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നത് സുപ്രീംകോടതി സെപ്തംബര്‍ 4ലേക്ക് മാറ്റി

Kannur

കൂട്ടുപുഴ എക്സൈസ് ചെക്പോസ്റ്റിൽ വൻ കുഴൽപ്പണ വേട്ട; തമിഴ്നാട് സ്വദേശികളായ അഞ്ചുപേർ പിടിയിൽ, പണം കൊണ്ടുപോയത് മലപ്പുറത്തേയ്‌ക്ക്

പുതിയ വാര്‍ത്തകള്‍

ന്യൂസിലാൻഡിൽ ഭൂകമ്പം; സുനാമി മുന്നറിയിപ്പ് നൽകി, പിൻവലിച്ചു

വിദേശ ജയിലിൽ നിന്ന് 80 ലക്ഷംരൂപ മോചനദ്രവ്യം നൽകി നാട്ടിലെത്തിച്ച ഫസലുദ്ദീൻ MDMA കടത്തിന്റെ സൂത്രധാരൻ; തൊണ്ടിയോടെ പിടികൂടി

മുഖ്യമന്ത്രി വി ഡി സതീശനെതിരെ പ്രതിഷേധത്തിന് എന്‍എസ്എസ് ,സെക്രട്ടേറിയറ്റിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തും

500 ൽ അധികം റോഹിങ്ഗ്യൻ അഭയാർത്ഥികൾ മുങ്ങിമരിച്ചതായി റിപ്പോർട്ടുകൾ

സാവരിയ കേസിൽ അമിത് ഷാ ഇടപെട്ടേക്കും ; കേരളത്തിലെ മതപരിവർത്തനങ്ങളും കേന്ദ്ര ആഭ്യന്തര മന്ത്രാലയം അന്വേഷിക്കുമെന്ന് സൂചന

അമൃത് ഭാരത് സ്റ്റേഷൻ; അടിസ്ഥാന സൗകര്യ വികസനത്തിന് മോദി സർക്കാറിന്റെ മികച്ച ഉദാഹരണം: പി.കെ കൃഷ്ണദാസ്

പി.എസ്.സി ശ്രമം അഴിമതി മറച്ചുവെക്കാനുള്ള നീക്കം; ചെയർമാനെയും അംഗങ്ങളെയും പിരിച്ചുവിട്ട് സമഗ്ര അന്വേഷണം നടത്തണം: പി കെ കൃഷ്ണദാസ്

പാറ്റ സമരം ഫുഡ്‌ ഫെസ്റ്റ് ആയി ; സോറോസിന്റെ പണം ഇവന്മാർ തിന്ന് തീർത്തു ; ഇതെല്ലാം കണ്ട് ഒരുത്തൻ അവിടെ നിരാഹാരം കിടക്കുന്നു എന്നോർക്കുമ്പോൾ…

മര്യാദയ്‌ക്ക് അല്ലെങ്കില്‍ ഫോറസ്റ്റുകാര്‍ വഴിയേ നടക്കില്ല, വീട്ടിൽ ഭാര്യയും മക്കളുമുണ്ടെന്ന് ഉദ്യോഗസ്ഥർ ഓർക്കണം: ഭീഷണിയുമായി എം.എം മണി

കുട്ടികൾ ഇരട്ടകൾ ആയാലും ഒറ്റപ്രസവമായി കാണണം; പ്രസവാവധി ഒരു സ്ത്രീയുടെ പ്രത്യുത്പാദന അവകാശത്തിന്റെ ഭാഗം: തെലങ്കാന ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.