തിരുവനന്തപുരം: ലോക് ഡൗണിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന വനിത വികസന കോര്‍പറേഷന്റെ എല്ലാ ലോണുകളുടേയും മാര്‍ച്ച്, ഏപ്രില്‍, മേയ് എന്നീ മൂന്ന് മാസങ്ങളില്‍ ഇന്‍സ്റ്റാള്‍മെന്റുകള്‍ അടയ്ക്കേണ്ടതില്ലെന്ന് ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് അറിയിച്ചു.
60 മാസം കൊണ്ട് അടയ്ക്കേണ്ട ഈ ലോണുകള്‍ പിഴപ്പലിശ ഒഴിവാക്കി 63 മാസമാക്കിയാണ് നീട്ടിയിരിക്കുന്നത്. ഇതിലൂടെ 20,000ത്തോളം വനിതകള്‍ക്കാണ് പ്രയോജനം ലഭിക്കുക. ഇതുകൂടാതെ ദേശീയ ധനകാര്യ കോര്പറേഷന് വഴി 50 കോടി രൂപ ലഭ്യമാക്കിയിട്ടുണ്ട്.
കുടുംബശ്രീ, ഹരിതകര്‍മ്മ സേന എന്നിവര്‍ക്ക് മൈക്രോ ഫിനാന്‍സായി 3 മുതല്‍ 4 ശതമാനം വരെ പലിശയില്‍ ലോണ്‍ നല്‍കുന്നതിനാണ് ഈ തുക ചെലവഴിക്കുന്നത്. 7,000ത്തോളം വനിതകള്‍ക്ക് ഇതിന്റെ ആനുകൂല്യം ലഭിക്കുന്നതാണെന്ന് മന്ത്രി കെ.കെ ശൈലജ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: