തിരുവനന്തപുരം: സ്ത്രീകള്‍ക്ക് രാത്രി ഷിഫ്റ്റില്‍ ജോലി ചെയ്യാന്‍ അനുവദിച്ച് മഹാരാഷ്ട്ര, യു.പി, മേഘാലയ, കര്‍ണ്ണാടക തുടങ്ങി ഒട്ടേറെ സംസ്ഥാനങ്ങള്‍ നിയമ ഭേദഗതികള്‍ വരുത്തുന്നതിനിടെ കേരളത്തില്‍ വിലക്ക് കൂടുതല്‍ സ്ഥാപനങ്ങളിലേക്ക് വ്യാപിപ്പിച്ച് സംസ്ഥാന സര്‍ക്കാര്‍. സ്ത്രീകളെ രാത്രിയില്‍ ജോലി ചെയ്യിക്കുന്നത് വിലക്കുന്ന 2023ലെ വിജ്ഞാപനം തൊഴില്‍ വകുപ്പ് പുതുക്കിയിറക്കി.
നെയ്ത്ത്ശാല, സ്റ്റിച്ചിങ് യൂണിറ്റ്, പ്രിന്റിംഗ് പ്രസ്, മദ്യനിര്‍മാണം, കയര്‍ നിര്‍മ്മാണം, കടലാസ് ഉല്‍പ്പന്ന നിര്‍മ്മാണം, പാല് ഉല്പാദനം, ബേക്കറി, സുഗന്ധവ്യഞ്ജന സംസ്കരണം, കശുവണ്ടി സംസ്കരണം, തേയില സംസ്കരണം, മെഡിക്കല്‍ ഉപകരണ നിര്‍മ്മാണം, മരുന്ന് നിര്‍മ്മാണം , ഇലക്ട്രോണിക് വ്യവസായം, പ്ലാസ്റ്റിക്, റബര്‍ ഉല്പന്ന നിര്‍മ്മാണം, പാക്കിങ് യൂണിറ്റ് തുടങ്ങിയവയടക്കം 24 മേഖലകളിലെ സ്ഥാപനങ്ങളിലാണ് നിയന്ത്രണം ബാധകമായിട്ടുള്ളത്. ഇവിടങ്ങളില്‍ രാത്രി പത്തിനും രാവിലെ അഞ്ചിനുമിടയില്‍ സ്ത്രീകളെ ജോലിക്ക് നിയോഗിക്കരുത്. പ്രത്യേക ഡോര്‍മിറ്ററി സൗകര്യം ഏര്‍പ്പെടുത്തണം, രാത്രി 7 നു ശേഷം ജോലി ചെയ്യേണ്ടിവന്നാല്‍ സെക്യൂരിറ്റി ജീവനക്കാരന്റെ സംരക്ഷണയില്‍ വീട്ടിലെത്തിക്കണം എന്നീ നിബന്ധനകള്‍ പാലിക്കണമെന്നും നിര്‍ദേശമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: