Friday, June 12, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ഒരു കുടുംബത്തെ കത്തിച്ചു ചാമ്പലാക്കാനെത്തി സ്വയം കത്തി തീര്‍ന്നു

കാവനാട് മുക്കാട് കോണ്‍വെന്റിന് സമീപം റൂബി നിവാസില്‍ രാജന്‍-ഗേട്ടിരാജന്‍ ദമ്പതികളുടെ ബന്ധുവാണ് ശെല്‍വമണി. ഇവരുടെ രണ്ടാമത്തെ മകള്‍ ആശയുമായുള്ള ശെല്‍വമണിയുടെ വഴിവിട്ട അടുപ്പമാണ് ദുരന്തത്തില്‍ കലാശിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 6, 2020, 12:14 pm IST
in Kollam

കൊല്ലം: നാടും നഗരവും ലോക് ഡൗണില്‍, സുഷുപ്തിയില്‍. ഇരുട്ടിന്റെ മറപറ്റി ഒരു കുടുംബത്തെ കത്തിച്ചു ചാമ്പലാക്കാനെത്തി ഒടുവില്‍ സ്വയം കത്തി തീര്‍ന്നു. കടവൂര്‍ സ്വദേശി ശെല്‍വമണി(37)യുടെ വിധി അതായിരുന്നു. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ജനം കനത്ത സുരക്ഷയില്‍  കഴിയുമ്പോഴാണ് കാവനാട് മുക്കാട് പള്ളിക്ക് സമീപം നാടിനെ ഞെട്ടിച്ച സംഭവം. ബന്ധുവായ യുവതിയുമായി ശെല്‍വണിക്കുണ്ടായ വഴിവിട്ട അടുപ്പമാണ് രണ്ടുപേരുടെ ദാരുണാന്ത്യത്തില്‍ കലാശിച്ചത്.

കാവനാട് മുക്കാട് കോണ്‍വെന്റിന് സമീപം റൂബി നിവാസില്‍ രാജന്‍-ഗേട്ടിരാജന്‍ ദമ്പതികളുടെ ബന്ധുവാണ് ശെല്‍വമണി. ഇവരുടെ രണ്ടാമത്തെ മകള്‍ ആശയുമായുള്ള ശെല്‍വമണിയുടെ വഴിവിട്ട അടുപ്പമാണ് ദുരന്തത്തില്‍ കലാശിച്ചത്. സൗദി അറേബ്യയില്‍ ജോലി ചെയ്യുന്ന ആശ ഭര്‍ത്താവുമായി അകന്നു കഴിയുകയായിരുന്നു. ഇവരുടെ രണ്ടു മക്കളും ആശയുടെ അമ്മ ഗേട്ടിക്കും മൂത്ത സഹോദരി റൂബിക്കും കുടുംബത്തിനും ഒപ്പം കാവനാട്ടെ വീട്ടിലാണ് താമസിക്കുന്നത്. ആശയും ഭര്‍ത്താവും തമ്മിലുള്ള പിണക്കം ഒത്തുതീര്‍ക്കാനാണ് കുടുംബം വിവാഹിതനായ ശെല്‍വമണിയുടെ സഹായം തേടിയത്. ഇതിനുള്ള പരിശ്രമം ആശയും ശെല്‍വമണിയും തമ്മിലുള്ള അടുപ്പത്തില്‍ കലാശിച്ചെന്നാണ് ശെല്‍വമണി മരിക്കും മുമ്പ് നല്കിയ മൊഴിയില്‍ വ്യക്തമാകുന്നത്. ഇതറിഞ്ഞ ഭാര്യ ശെല്‍വമണിയെ ഉപേക്ഷിച്ചു. തുടര്‍ന്ന് ആശയെ വിവാഹം ചെയ്യാനായി ശെല്‍വമണിയുടെ പരിശ്രമം. ഇത് ബന്ധുക്കള്‍ അംഗീകരിച്ചില്ല.  

അങ്ങനെയിരിക്കുമ്പോഴാണ് ആശയ്‌ക്കും സൗദിയില്‍ ജോലി ലഭിക്കുന്നതും അങ്ങോട്ടേക്ക് പോകുന്നതും. പിണക്കത്തിലായിരുന്ന ആശയുടെ ഭര്‍ത്താവിനും സൗദിയിലാണ് ജോലി. സ്വാഭാവികമായും അവിടെ വച്ച് കണ്ട് ഇരുവരും പതുക്കെ പതുക്കെ പിണക്കം പറഞ്ഞുതീര്‍ത്തു. അതോടെ ശെല്‍വമണിയില്‍ നിന്ന് ആശ പൂര്‍ണമായും അകന്നു. ഈ അകല്‍ച്ചയില്‍ നിന്നുണ്ടായ പകയാണ് ശെല്‍വമണിയെക്കൊണ്ട് ഈ ക്രൂരകൃത്യം ചെയ്യിച്ചത്.

ഭര്‍ത്താവിന്റെ അച്ഛന്‍ മരിച്ചതറിഞ്ഞ് ഫെബ്രുവരി 14ന് ആശ നാട്ടിലേത്തി. ആശയെ നേരില്‍ കാണാന്‍ പലതവണ ശെല്‍വമണി ശ്രമിച്ചെങ്കിലും നടന്നില്ല. അങ്ങനെയാണ് ഈ കൃത്യം നടത്താന്‍ ശെല്‍വമണി തീരുമാനിച്ചത്. തലേദിവസം ശക്തികുളങ്ങരയിലെ പെട്രോള്‍ പമ്പില്‍ നിന്നു വാങ്ങി കരുതിവച്ചിരുന്ന പെട്രോളുമായി ഞായറാഴ്ച അര്‍ധരാത്രി രണ്ടുമണിയൊടെ കാമുകിയുടെ വീട്ടിലെത്തിയ ശെല്‍വമണി ആദ്യം പെട്രോള്‍ ഒഴിച്ച് വീടിന്റെ മുന്‍വാതിലും സിറ്റൗട്ടില്‍ ഉണ്ടായിരുന്ന കസേരകളും കത്തിക്കുകയായിരുന്നു.

തീ പടരുന്നതുകണ്ട് ആദ്യം ഓടിയെത്തിയത് ഗേട്ടിയായിരുന്നു. ഇവരുടെ മൂത്ത മരുമകന്‍ മുന്‍വശത്തെ വാതില്‍തുറന്ന് പുറത്തിറങ്ങാന്‍ ശ്രമിച്ചപ്പോള്‍ കൂടുതല്‍ പെട്രോള്‍ ഒഴിച്ച് ശെല്‍വമണി തീ ആളി കത്തിക്കുകയായിരുന്നു. മരുമകന്റെ നിര്‍ദ്ദേശാനുസരണം പിന്‍വാതില്‍ തുറന്ന് പുറത്തിറങ്ങാനാണ് ഗേട്ടിയും മക്കളായ റൂബിയും ആശയും ഇവരുടെ കുട്ടികളും പുറകിലേക്ക് എത്തിയത്. ഈ സമയം അടുക്കളവശത്തുള്ള വാതിലിന്റെ ഭാഗത്തെത്തിയ ശെല്‍വമണി വാതില്‍ തുറന്ന് ഇറങ്ങിയവരടെ ശരീരത്തില്‍ പെട്രോള്‍ ഒഴിച്ചു തീ കത്തിക്കാന്‍ ശ്രമിച്ചു.  

ഗേട്ടിയുടെയും മൂത്തമകള്‍ റൂബിയുടെയും ദേഹത്ത് പെട്രോള്‍ വീണു. ഗേട്ടി മക്കളെയും കൊച്ചുമക്കളെയും തള്ളി അകത്താക്കി. കത്തിക്കാന്‍ ശ്രമിച്ച ശെല്‍വമണിയെ തടയാന്‍ ശ്രമിക്കുന്നതിനിടെ തീ ആളിപ്പടരുകയായിരുന്നു. അകത്തേക്ക് ഓടിരക്ഷപ്പെട്ട റൂബിയുടെ വസ്ത്രങ്ങളിലും തീ പിടിച്ചിരുന്നു. എന്നാല്‍ ഓടി ബാത്ത് റൂമില്‍ കയറിയ ഇവര്‍ വെള്ളമൊഴിച്ചു തീയണച്ചു. മറ്റുള്ളവര്‍ മുറിയില്‍കയറി വാതില്‍ അടച്ചു. പിന്നീട് ഫയര്‍ഫോഴ്‌സ് എത്തി തീയണച്ചാണ് ഇവരെ പുറത്തിറക്കിയത്. വഴിവിട്ട അടുപ്പവും വിവാഹജീവിതത്തിലെ താളപ്പിഴകളുമാണ് രണ്ടുജീവനുകള്‍ അപഹരിക്കുന്നതിലേക്ക് എത്തിച്ച കാരണം.

Tags: കുടുംബംfirekollam
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വയനാടിന് പിന്നാലെ കൊല്ലത്തും ഷിഗെല്ല സ്ഥിരീകരിച്ചു: 2 വിദ്യാർത്ഥികൾ ചികിത്സയിൽ

Kerala

കൊല്ലത്ത് നിന്നും ആറ്, കൊട്ടാരക്കരയില്‍ നിന്ന് പത്തും ബംഗ്ലാദേശികളെ തൂക്കി, ഇവരെ നയിക്കുന്നത് മംതാസ്, ഇവര്‍ക്ക് റേഷന്‍കാര്‍ഡ് നല്‍കിയതാര്?

India

വന്ദേഭാരതിനെ പുകഴ്‌ത്തി മുഹമ്മദ് ഷാഫി; ‘ഏറ്റവും ആധുനികവും ആഡംബരപൂർണ്ണവുമായ യാത്രാനുഭവമാണ് വന്ദേഭാരത് എക്സ്പ്രസ് നൽകുന്നത്’

India

ഒമാന്‍ തീരത്ത് ആക്രമണത്തില്‍ ഇന്ത്യന്‍ ഇന്ധന ടാങ്കറിന് തീപ്പിടിച്ചു,ആശങ്ക രേഖപ്പെടുത്തി ഇന്ത്യ

Kerala

വെള്ള വസ്ത്രവും തലപ്പാവും ധരിച്ച മുസ്ലീം വിദ്യാർത്ഥികൾക്ക് അഡ്മിഷൻ നിഷേധിച്ചെന്ന് പരാതി ; സംഭവം കൊല്ലത്ത് എയ്ഡഡ് സ്കൂളിൽ

പുതിയ വാര്‍ത്തകള്‍

കൗൺസിലർ സുഗതൻ ജനകീയ നേതാവ്; അദ്ദേഹത്തെ സംരക്ഷിക്കാൻ ഏത് അറ്റം വരെയും പോകും: കരമന ജയൻ

യൂറോപ്യന്‍ രാജ്യങ്ങളുടെ വായടപ്പിച്ച് ജയശങ്കര്‍ ഫിന്‍ലാന്‍റില്‍ നടത്തിയ നയതന്ത്ര വിമര്‍ശനങ്ങള്‍ ഇന്ത്യയ്‌ക്ക് കയ്യടി നേടിക്കൊടുക്കുമ്പോള്‍

എൻ ഡി എ സർക്കാരിന്റെ 12വർഷം; മോദി ഭരണത്തിൽ കേരളത്തിൽ വികസനക്കുതിപ്പ്: രാജീവ് ചന്ദ്രശേഖർ

സിപിഐ വഴുതക്കാട് ബ്രാഞ്ച് സെക്രട്ടറിയുമായിരുന്ന രാഹുല്‍ കുമാര്‍ എസ്.ആറിന്റെ നേതൃത്വത്തില്‍ ബിജെപിയില്‍ ചേര്‍ന്ന പ്രവര്‍ത്തകര്‍ സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിനൊപ്പം

തിരുവനന്തപുരം നിയമസഭാ മണ്ഡലത്തിൽ സിപിഐ പ്രവർത്തകർ ബിജെപിയിൽ ചേർന്നു

’56 കാറുകളും 560 പോലീസുകാരും’ ഇന്നസെന്റിന് അന്ത്യോപചാരം അർപ്പിക്കാൻ എത്തിയതുമായി ബന്ധപ്പെട്ട പരാമർശം; മേജ‍ർ രവിക്കെതിരെ പരാതി നൽകി പിണറായി

ബിഡിഎസ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണം; ഒരാള്‍ കൂടി അറസ്റ്റില്‍

തെന്മല പുനർജനി അഭയകേന്ദ്രത്തിൽ വയോധികർക്ക് ക്രൂര പീഡനം; ഉടമ പിടിയിൽ

ബിജെപി കൗണ്‍സിലര്‍ സുഗതന്‍ (നടുവില്‍) എഎ റഹിമിന്‍റെ നേതൃത്വത്തില്‍ ക്രൂരമായി പീഢിപ്പിക്കപ്പെട്ട പ്രൊഫ. ടി. വിജയലക്ഷ്മി (വലത്ത്)

ബിജെപി കൗണ്‍സിലര്‍ സുഗതനെതിരെ 11 കേസുകളുണ്ടെന്ന് എഎ റഹിം, വെറും 74 ക്രിമിനല്‍ കേസുകളുള്ള ഒരു പുണ്യവാളന്‍ വന്നിരിക്കുന്നു എന്ന് സോഷ്യല്‍ മീഡിയ

പാലക്കാട്ടെ 28 കുട്ടികളുടെ ദുരൂഹ മരണത്തിൽ സി ബി ഐ അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി

വിജയ്‌യുമായുള്ള വിവാഹം കഴിഞ്ഞോ?തൃഷയുടെ കഴുത്തില്‍ താലിമാല, വിരലില്‍ മോതിരം;സോഷ്യൽ മീഡിയയിൽ ചർച്ചകൾ സജീവം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.