Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

വല്യേട്ടനും അനിയന്മാരും നാടകം തുടരും

വളരെ നിര്‍ണായകമായ ഒരു സാഹചര്യത്തില്‍ ഭരണമുന്നണിക്കകത്ത് അഭിപ്രായയൈക്യം ഇല്ലാതാകുന്നത് മഹാമാരിക്കെതിരെയുള്ള ഒത്തൊരുമിച്ചുള്ള പോരാട്ടത്തെയടക്കം ബാധിക്കുമെന്ന് പറയാതിരിക്കാനാവില്ല. അതേസമയം, കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണിയില്‍ സിപിഎമ്മിനുള്ള മേല്‍ക്കൈയും മറ്റ് കക്ഷികളോടുള്ള ആ പാര്‍ട്ടിയുടെ സമീപനവും ഘടകകക്ഷികള്‍ സിപിഎമ്മിനോട് കാട്ടുന്ന പരിധിയില്ലാത്ത വിധേയത്വവും കണക്കാക്കുമ്പോള്‍ ഈ അഭിപ്രായഭിന്നതയില്‍ അസാധാരണമായി ഒന്നുമില്ലെന്നും കരുതേണ്ടി വരും. ഐടി സെക്രട്ടറി നേരില്‍ കണ്ടും മുഖ്യമന്ത്രി ഫോണിലൂടെയും സംസാരിച്ച് സ്പ്രിങ്ക്‌ളര്‍ വിഷയം വിശദീകരിച്ചിട്ടും തൃപ്തനാകാതെയാണല്ലോ കാനം രാജേന്ദ്രന്‍ കഴിഞ്ഞദിവസം കോടിയേരി ബാലകൃഷ്ണനെ കാണാന്‍ എകെജി സെന്ററിലേക്ക് ചെന്നത്

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Apr 5, 2020, 05:00 am IST
in Editorial

സ്പ്രിങ്ക്‌ളര്‍ വിവാദവുമായി ബന്ധപ്പെട്ട് ഘടകകക്ഷിയായ സിപിഐയുടെ വിയോജിപ്പ് ഇടതു മുന്നണിയില്‍ സിപിഎമ്മും സിപിഐയും തമ്മില്‍ ഒരിക്കല്‍കൂടി ഭിന്നതയ്‌ക്കിടയാക്കിയിരിക്കുന്നു. സംസ്ഥാന സര്‍ക്കാരിന്റെ സ്പ്രിങ്ക്‌ളര്‍ കരാറില്‍ സിപിഐക്കുള്ള അതൃപ്തി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ നേരില്‍ കണ്ടറിയിക്കുകയുണ്ടായി. വ്യക്തിവിവരങ്ങള്‍ വിദേശകമ്പനികള്‍ക്ക് കൈമാറുന്നത് മുഖ്യമന്ത്രി പറയുന്നതുപോലെ അടിയന്തിരസാഹചര്യത്തിലുള്ള അസാധാരണ നടപടിയെന്ന് പറഞ്ഞ് തള്ളാനാവില്ലെന്നാണ് കാനത്തിന്റെ നിലപാട്. മാത്രമല്ല, മന്ത്രിസഭയില്‍ പോലും വിഷയം ചര്‍ച്ചചെയ്യാതെ നടപടികള്‍ സ്വീകരിച്ചതും സിപിഐക്ക് ദഹിച്ചിട്ടില്ല.

വളരെ നിര്‍ണായകമായ ഒരു സാഹചര്യത്തില്‍ ഭരണമുന്നണിക്കകത്ത് അഭിപ്രായയൈക്യം ഇല്ലാതാകുന്നത് മഹാമാരിക്കെതിരെയുള്ള ഒത്തൊരുമിച്ചുള്ള പോരാട്ടത്തെയടക്കം ബാധിക്കുമെന്ന് പറയാതിരിക്കാനാവില്ല. അതേസമയം, കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണിയില്‍ സിപിഎമ്മിനുള്ള മേല്‍ക്കൈയും മറ്റ് കക്ഷികളോടുള്ള ആ പാര്‍ട്ടിയുടെ സമീപനവും ഘടകകക്ഷികള്‍ സിപിഎമ്മിനോട് കാട്ടുന്ന പരിധിയില്ലാത്ത വിധേയത്വവും കണക്കാക്കുമ്പോള്‍ ഈ അഭിപ്രായഭിന്നതയില്‍ അസാധാരണമായി ഒന്നുമില്ലെന്നും കരുതേണ്ടി വരും. ഐടി സെക്രട്ടറി നേരില്‍ കണ്ടും മുഖ്യമന്ത്രി ഫോണിലൂടെയും സംസാരിച്ച് സ്പ്രിങ്ക്‌ളര്‍ വിഷയം വിശദീകരിച്ചിട്ടും തൃപ്തനാകാതെയാണല്ലോ കാനം രാജേന്ദ്രന്‍ കഴിഞ്ഞദിവസം കോടിയേരി ബാലകൃഷ്ണനെ കാണാന്‍ എകെജി സെന്ററിലേക്ക് ചെന്നത്. കരാര്‍ ഇടത് നിലപാടിന് വിരുദ്ധമാണെന്നും മന്ത്രിസഭയെ ഇരുട്ടില്‍ നിര്‍ത്തി എടുത്ത തീരുമാനം ശരിയായില്ലെന്നുമാണ് അദ്ദേഹം കോടിയേരിയോട് പറഞ്ഞത്. മുന്നണിമര്യാദകള്‍ മറന്നുള്ള മുഖ്യമന്ത്രിയുടെ നടപടി ഗൗരവത്തോടെ തന്നെ സിപിഐ കാണുന്നു എന്നാണ് ഇതില്‍ നിന്ന് മനസ്സിലാക്കേണ്ടത്.

ഇതാദ്യമായല്ല ഇടതുമുന്നണിക്കകത്ത് സിപിഎം-സിപിഐ ബന്ധം ഉലയുന്നത്. 2017ല്‍ ബിജെപിക്കെതിരായ ചേരിയില്‍ കോണ്‍ഗ്രസടക്കം എല്ലാവരെയും ഒന്നിച്ചുകൊണ്ടുവരണമെന്ന സിപിഐയുടെ അഭിപ്രായം ഭിന്നതക്ക് വഴിതെളിച്ചിരുന്നു. സിപിഐ പാര്‍ട്ടി കോണ്‍ഗ്രസിലെ പ്രമേയത്തിന്റെ ഭാഗമായുള്ള ഈ നിലപാടിനെ സിപിഎം ശക്തമായാണ് എതിര്‍ത്തത്. ഇടത് മുന്നണി വിട്ട് സിപിഐ കോണ്‍ഗ്രസ് മുന്നണിയില്‍ ചേക്കേറുമോ എന്നു പോലും അന്ന് സംശയമുയര്‍ന്നിരുന്നു. രണ്ടുവര്‍ഷം മുമ്പ് തോമസ് ചാണ്ടിക്കെതിരായ അഴിമതിക്കേസില്‍ മുഖ്യമന്ത്രി നിലപാട് മയപ്പെടുത്തിയപ്പോള്‍ സിപിഐ മന്ത്രിസഭായോഗം ബഹിഷ്‌കരിച്ചതും തുടര്‍ന്നുണ്ടായ കോലാഹലങ്ങളും ജനങ്ങള്‍ മറന്നിട്ടില്ല. മന്ത്രിസഭയിലെ മൂപ്പിളമ തര്‍ക്കവും ഒരുതവണ ചര്‍ച്ചയായി. മന്ത്രിസഭയിലെ രണ്ടാമന്‍ ആരെന്നതിനെ ചൊല്ലിയായിരുന്നു അന്ന് സിപിഐ വിവാദമുയര്‍ത്തിയത്.

ഏറ്റവുമൊടുവിലായി മാവോവാദി വേട്ട, യുഎപിഎ ചുമത്തല്‍ എന്നീ വിഷയങ്ങളിലും സിപിഐ-സിപിഎം ബന്ധം വഷളാകുന്നത് നാം കണ്ടു. മാവോവാദികള്‍ പോലീസ് വെടിയേറ്റ് മരിച്ച സംഭവത്തിലും കോഴിക്കോട്ട് മാവോവാദി ബന്ധം ആരോപിച്ച് രണ്ട് സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ യുഎപിഎ ചുമത്തിയ സംഭവത്തിലും രൂക്ഷമായ ഭാഷയിലാണ് കാനം രാജേന്ദ്രന്‍ പിണറായി സര്‍ക്കാരിനെ വിമര്‍ശിച്ചത്. ഇതിന്റെ പേരില്‍ ഇരുപാര്‍ട്ടികളുടെ നേതാക്കള്‍ തമ്മില്‍ വലിയ വാക്പോര് നടക്കുകയും ചെയ്തു.

പാര്‍ട്ടിയുടെയും മുന്നണിയുടെയും പ്രഖ്യാപിത നിലപാടില്‍ നിന്ന് വ്യതിചലിക്കുന്ന സര്‍ക്കാര്‍ നീക്കങ്ങളെയാണ് തങ്ങള്‍ എതിര്‍ക്കുന്നതെന്നാണ് സിപിഐയുടെ വാദം. എന്നാല്‍ ഈ വ്യതിചലനങ്ങളില്‍ നിന്ന് ഒരടി പോലും പിറകോട്ട് മാറാന്‍ കൂട്ടാക്കാതെ സിപിഎം അതിന്റെ അപ്രമാദിത്വം തുടരുന്നതാണ് എല്ലായ്‌പോഴും നാം കണ്ടിട്ടുള്ളത്. അതേസമയം, പാര്‍ട്ടി നിലപാടിന്റെ പേരില്‍ വിമര്‍ശനവുമായി രംഗത്തെത്തിയ കാനവും സിപിഐയും സാവകാശം അതെല്ലാം മറന്നുപോകുന്നതും നാം കാണുന്നു. വല്യേട്ടന്റെ കുഞ്ഞനിയന്മാരായി അവര്‍ വീണ്ടും യാത്രതുടരും. തങ്ങളെ സംബന്ധിച്ച് സിപിഐ ഇടതുമുന്നണിയിലെ ഒഴിച്ചുകൂടാനാവാത്ത ഒരു ഘടകമല്ലെന്ന് സിപിഎമ്മിന് ഉത്തമബോധ്യമുണ്ട്. ഈ ബോധ്യത്തെ കുറിച്ച് സിപിഐക്കും നന്നായി അറിയാം. എന്നാലും ഇടയ്‌ക്കിടെ ഇടത് നയം, ഇടതുരാഷ്‌ട്രീയനിലപാട്, മുന്നണി മര്യാദ എന്നൊക്കെ പറഞ്ഞ് വല്യേട്ടനെതിരെ വിമര്‍ശനവുമായി വരുന്നത് ഈ കുഞ്ഞനിയന്‍ എത്രയോ വര്‍ഷങ്ങളായി തുടര്‍ന്നു വരുന്ന കലാപരിപാടിയാണ്. അത് കേരളജനതയ്‌ക്കും നന്നായറിയാം.

സ്പ്രിങ്ക്‌ളര്‍ വിവാദത്തിലുള്ള സിപിഐയുടെ വിയോജിപ്പുകളുടെയും ഗതി മറ്റൊന്നാവില്ല. മഹാമാരിയുടെ കാലത്ത് ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും പ്രസക്തിയില്ല എന്നാണല്ലോ മുഖ്യമന്ത്രി പറയുന്നത്. കോവിഡിന്റെ ഭീഷണി കഴിഞ്ഞ് എല്ലാം ചര്‍ച്ച ചെയ്യാം എന്നും ഉറപ്പുനല്‍കുന്നു. എന്നാല്‍ ചര്‍ച്ചകളിലൂടെയൊന്നുമല്ല സിപിഐ-സിപിഎം ഭിന്നതകള്‍ പരിഹരിക്കപ്പെട്ടിട്ടുള്ളത് എന്നത് ഒരു രാഷ്‌ട്രീയസത്യം മാത്രമാണ്. ഇടത് മുന്നണിയില്‍ സിപിഎമ്മിന്റെ തീരുമാനങ്ങള്‍ക്കപ്പുറം ഒരു ചര്‍ച്ചയുമില്ലെന്ന കാര്യം സിപിഐക്കും നന്നായി അറിയാം.

Tags: Pinarayi Vijayanകാനം രാജേന്ദ്രന്‍kodiyeri balakrishnanസ്പ്രിങ്ക്ളര്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നടന്നത് മരണം വരെ സംഭവിക്കാവുന്ന കൃത്യം; ഉദ്യോഗസ്ഥർക്ക് നേരെ നടന്ന ആക്രമണം സിപിഎം ഗൂഢാലോചന: ഇ.ഡി കോടതിയിൽ

Kerala

പിണറായി വിജയന്റെ യാത്ര വൈകി; കേരള ഹൗസിലെ പ്രോട്ടോക്കോള്‍ ഓഫീസര്‍ക്ക് സസ്പെൻഷൻ, ഇൻഡിഗോയോടും വിശദീകരണം തേടി

Kerala

പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം: കേരള ഹൗസിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ അച്ചടക്ക നടപടിക്ക് നീക്കം

Kerala

മാസപ്പടി അന്വേഷണം പിണറായി സര്‍ക്കാരിലേക്ക്; സിപിഎം പ്രതിരോധത്തില്‍, അടുത്ത ചോദ്യം ചെയ്യല്‍ വീണയ്‌ക്ക് നിര്‍ണായകം

Kerala

നാളെ കേരളം സംഘപരിവാർ ഭരിച്ചാൽ അത്ഭുതപ്പെടാനില്ലെന്ന് വിവി രാജേഷിനെ പ്രശംസിച്ചുകൊണ്ടുള്ള ഹഫീസിന്റെ കുറിപ്പ് വൈറല്‍

പുതിയ വാര്‍ത്തകള്‍

വടക്കൻ ജർമ്മനിയിലുണ്ടായ വെടിവയ്‌പിൽ 5 പേർ കൊല്ലപ്പെട്ടു ; രണ്ട് വർഷം മുൻപ് സൗദി പൗരൻ കാർ കയറ്റി കൊന്നത് ആറ് പേരെ ; ജർമ്മനി വീണ്ടും കൊലക്കളമാക്കുമ്പോൾ

ആര്യയും സച്ചിന്‍ദേവും ഉച്ചവെയിലില്‍ കുത്തിയിരുന്ന് പ്രകടനത്തില്‍ മുദ്രാവാക്യം വിളിക്കുന്നു (ഇടത്ത്) നിയമസഭയുടെ എസി ബസ് ഓടിച്ച് അതുവഴിയേ പോകുന്ന ഡ്രൈവര്‍ യദു (വലത്ത്) ആര്യ മേയറും സച്ചിന്‍ ദേവ് എംഎല്‍എയും ആയിരിക്കുമ്പോള്‍ യദുവിന്‍റെ കെഎസ്ആര്‍ടിസി ജോലി തെറിപ്പിക്കാന്‍ ഇവര്‍ ശ്രമിച്ചിരുന്നു.

കാലത്തിന്റെ കാവ്യനീതി? ഉച്ചവെയിലില്‍ റോഡില്‍ കുത്തിയിരുന്ന് മുദ്രാവാക്യം വിളിക്കുന്ന ആര്യ രാജേന്ദ്രനും സച്ചിന്‍ ദേവും, നിയമസഭയുടെ വാഹനമോടിച്ച് യദു

പശ്ചിമ ബംഗാളിലെ അക്രമങ്ങളും കലാപങ്ങളും അടിച്ചൊതുക്കും : പൊതുസുരക്ഷാ ബിൽ നിയമസഭ പാസാക്കി, ഏകീകൃത സിവിൽ കോഡ് ബിൽ അവതരിപ്പിക്കും

അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവില്‍ കടിപ്പിക്കുന്ന പാര്‍ലറുകള്‍ ഉണ്ട്, ലഹരിയുടെ വേരറുക്കും-ചെന്നിത്തല

യുഎസിലെ മതപരിവര്‍ത്തനസംഘടനയില്‍ നിന്ന് കോടികള്‍ കേരളത്തിലെ പെന്തക്കോസ്ത് സഭകള്‍ക്കും കിട്ടി, ഇഡി പിടിമുറുക്കുന്നു

രണ്ട് ലക്ഷം ആവശ്യപ്പെട്ടത് നൽകിയില്ല , ഭാര്യയെ റബ്ബുൾ അമീൻ കൊലപ്പെടുത്തിയത് തലയിൽ മരക്കഷണം കൊണ്ട് അടിച്ച് : പെരുമ്പാവൂരിലേത് ഞെട്ടിക്കുന്ന കൊലപാതകം

അബു താഹിറും സംഘവും എയർപോർട്ടിൽ നിന്നും മയക്കുമരുന്ന് കടത്തിയിരുന്നത് ആഡംബര വാഹനങ്ങളിൽ ; ഹൈബ്രിഡ് കഞ്ചാവ് കേസിൽ കൂടുതൽ അറസ്റ്റ്

നവജാതശിശുവിനെ തട്ടുകടയില്‍ ഉപേക്ഷിച്ചത് വളര്‍ത്താന്‍ നിവൃത്തിയില്ലാത്തിനാലെന്ന് അമ്മ, അര്‍ബുദരോഗിയാണെന്നും യുവതി

അഫ്ഗാൻ അതിർത്തിയിൽ പാകിസ്ഥാൻ നടത്തിയ ആക്രമണത്തിൽ 29 പേർ കൊല്ലപ്പെട്ടു : റേഞ്ചർമാരെ കൊന്നതിനുള്ള പ്രതികാരമെന്ന് പാക് മന്ത്രി

ശബരിമലയിലെ സ്വര്‍ണക്കൊള്ള : പി എസ് പ്രശാന്ത് 4 ാം പ്രതി, ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് കണ്ടെത്തല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.