പാരീസ്: അടുത്ത വര്‍ഷം നടത്താന്‍ നിശ്ചയിച്ചിരുന്ന ലോക അത്്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പ് രണ്ടായിരത്തി ഇരുപത്തിരണ്ടിലേക്ക് മാറ്റിവയ്ക്കുമെന്ന് ലോക അത്ലറ്റിക്സ് അധികൃതര്‍ അറിയിച്ചു.
അടുത്ത വര്‍ഷത്തേക്ക് മാറ്റിവച്ച ടോക്കിയോ ഒളിമ്പിക്സിന്റെ മത്സര തീയതികള്‍ ഇന്റര്‍നാഷണല്‍ ഒളിമ്പിക് കമ്മിറ്റി പ്രഖ്യാപിച്ച സാഹചര്യത്തിലാണ് 2021 ലെ ലോക അത്ലറ്റികസ് ചാമ്പ്യന്‍ഷിപ്പ് 2022ലേക്ക് മാറ്റുന്നത്. തിങ്കളാഴ്ചയാണ് ഐഒസി പുതിയ തീയതി പ്രഖ്യാപിച്ചത്. 2021 ജൂലൈ ഇരുപത്തിമൂന്ന് മുതല്‍ ആഗസ്ത് എട്ടുവരെയാണ് ടോക്കിയോ ഒളിമ്പിക്സ് അരങ്ങേറുക.
2021 ആഗസ്ത് ആറു മുതല്‍ പതിനഞ്ചുവരെയാണ് ലോക ചാമ്പ്യന്‍ഷിപ്പ് നടത്താന്‍ തീരുമാനിച്ചിരുന്നത്്. ജൂലൈയില്‍ ഒളിമ്പിക്സ് ആരംഭിക്കുന്നതിനാല്‍ കായിക താരങ്ങള്‍ക്ക് ലോക ചാമ്പ്യന്‍ഷിപ്പില്‍ മത്സരിക്കാനായി തയ്യാറെടുക്കാന്‍ ഏറെ സമയം ലഭിക്കില്ല. ഈ സാഹചര്യത്തിലാണ് ചാമ്പ്യന്‍ഷിപ്പ് 2022ലേക്ക് മാറ്റുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: