Wednesday, September 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

വൈറസ് ബാധിതര്‍ ഏഴുലക്ഷം; മരണം 32000 കടന്നു; ഇറ്റലിയില്‍ മാത്രം പതിനായിരത്തിലേറെ മരണങ്ങള്‍

രോഗബാധയില്‍ രണ്ടാമതുള്ള ഇറ്റലിയില്‍ മരണം 10,000 കടന്നു. ലോകത്ത് ഏറ്റവും കൂടുതല്‍ വൃദ്ധ ജനങ്ങളുള്ള രണ്ടാമത്തെ രാജ്യമായ ഇറ്റലിയില്‍ മരണനിരക്ക് പത്ത് ശതമാനമാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 30, 2020, 01:51 pm IST
inWorld

ജനീവ: ലോകത്ത് കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 32,000 കടന്നു. ഏഴുലക്ഷം പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. രോഗമുക്തി നേടിയത് ഒന്നരലക്ഷത്തോളം പേര്‍. 25,426 പേരുടെ നില ഇപ്പോഴും ഗുരുതരം.  

നിലവില്‍ ഏറ്റവും കൂടുതല്‍ കൊറോണ ബാധിതരുള്ള അമേരിക്കയില്‍ മരണം 2,300ലേക്ക് അടുത്തു. രണ്ട് ദിവസം കൊണ്ട് മരണനിരക്ക് ഇരട്ടിയായി. ഒന്നേകാല്‍ ലക്ഷം രോഗികളാണ് രാജ്യത്തുള്ളത്. 3,238 പേര്‍ക്ക് രോഗം ഭേദമായെങ്കിലും 2,666 പേരുടെ നില അതീവ ഗുരുതരം. വൈറസ് വ്യാപനവും മരണനിരക്കും ക്രമാതീതമായി ഉയര്‍ന്ന ന്യൂയോര്‍ക്ക്, ന്യൂജഴ്സി, കണക്ടിക്കട്ട് സംസ്ഥാനങ്ങളില്‍ യാത്രാ വിലക്ക് ഏര്‍പ്പെടുത്തുമെന്ന് ശനിയാഴ്ച പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനമായ ന്യൂയോര്‍ക്ക് നഗരം സ്തംഭിപ്പിക്കുന്നതില്‍ സാമ്പത്തിക വിദഗ്ധര്‍ ആശങ്ക പ്രകടിപ്പിച്ചു. തുടര്‍ന്ന് ട്രംപ് തീരുമാനം തിരുത്തി. വിലക്കിനു പകരം യാത്രാ നിയന്ത്രണങ്ങള്‍ എര്‍പ്പെടുത്താന്‍ ഗവര്‍ണര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. ന്യൂയോര്‍ക്കിന്് രണ്ടര ലക്ഷം മാസ്‌ക്കുകള്‍ നല്‍കി സഹായിക്കുമെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് പ്രഖ്യാപിച്ചു.  

രോഗബാധയില്‍ രണ്ടാമതുള്ള ഇറ്റലിയില്‍ മരണം 10,000 കടന്നു. ലോകത്ത് ഏറ്റവും കൂടുതല്‍ വൃദ്ധ ജനങ്ങളുള്ള രണ്ടാമത്തെ രാജ്യമായ ഇറ്റലിയില്‍ മരണനിരക്ക് പത്ത് ശതമാനമാണ്. 12,384 പേര്‍ക്ക് ഇവിടെ രോഗം ഭേദമായെങ്കിലും 3,856 പേര്‍ ഇപ്പോഴും ഗുരുതരാവസ്ഥയിലാണ്. സ്ഥിതി അതീവ ഗുരുതരമാകുന്നവര്‍ക്ക് മാത്രം പരിശോധന നടത്താനേ ഇറ്റലിയില്‍ സൗകര്യമുള്ളൂ എന്നതും മരണ നിരക്ക് ഉയരാന്‍ കാരണമാണ്.

മരണ നിരക്കില്‍ രണ്ടാമതുള്ള സ്പെയ്നില്‍ സ്ഥിതി  വഷളായതോടെ ലോക്ക്ഡൗണ്‍ കൂടുതല്‍ ശക്തമാക്കി. 78,797 രോഗബാധിതരുള്ള സ്പെയ്നില്‍ മരണം ആറായിരം കവിഞ്ഞു. 24 മണിക്കൂറില്‍ 900ത്തോളം പേര്‍ മരിച്ചു. 14,709 പേര്‍ക്ക് രോഗം ഭേദമായെങ്കിലും 4,165 പേരുടെ നില അതീവ ഗുരുതരമായി തുടരുന്നു. സ്പാനിഷ് രാജാവിന്റെ ബന്ധുവായ ബോര്‍ബണ്‍ പാര്‍മയിലെ രാജകുമാരി മരിയ തെരേസയും കൊറോണ ബാധിച്ച് മരിച്ചവരില്‍ പെടുന്നു. 86 വയസ്സായിരുന്നു.

ഫ്രാന്‍സില്‍ 319 പേര്‍ക്ക് കൂടി ജീവന്‍ നഷ്ടപ്പെട്ടതോടെ ആകെ മരണം 2,314 ആയി. 5,700 പേര്‍ക്ക് രോഗം ഭേദമായി. ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗം ഗുതുരമായി തുടരുന്നതും ഫ്രാന്‍സിലാണ്, 4,273 പേര്‍ക്ക്. അതിനാല്‍, രാജ്യത്തെ അത്യാഹിത ചികിത്സാ സൗകര്യങ്ങള്‍ കൂടുതല്‍ വിപുലീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.

ജര്‍മനിയില്‍ രോഗബാധിതര്‍ 58,247 കടന്നെങ്കിലും വൈറസ് വ്യാപനം അമ്പതിനായിരം കടന്ന മറ്റു രാജ്യങ്ങളേക്കാള്‍ മരണ നിരക്ക് വളരെ കുറവാണ്. 455 പേരാണ് ഇതുവരെ മരിച്ചത്. 1,581 പേര്‍ ഗുരുതരാവസ്ഥയിലാണ്. 8,481 പേര്‍ രോഗ മുക്തരായി.

ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സനൊപ്പം ഹൗസ് ഓഫ് കോമണ്‍സിലുണ്ടായിരുന്ന ക്യാബിനറ്റ് അംഗം സ്‌കോട്ടിഷ് സെക്രട്ടറി അലിസ്റ്റര്‍ ജാക്കിനും കൊറാണ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങി. 19,522 പേര്‍ക്ക് ഇതുവരെ ബ്രിട്ടനില്‍ കൊറോണ കണ്ടെത്തി. 1,228 പേര്‍ മരിച്ചു. 135 പേര്‍ക്ക് ഭേദമായി. 163 പേര്‍ ഗുരുതരാവസ്ഥയില്‍.

ദക്ഷിണ കൊറിയയില്‍ പുതിയ രോഗികളുടെ എണ്ണം വീണ്ടും നൂറ് കടന്നു. 9583 രോഗികളാണിവിടെയുള്ളത്. 152 പേര്‍ മരിച്ചു.

ചൈനയില്‍ ഇന്നലെ കൊറോണ കണ്ടെത്തിയ 55 പേരില്‍ ഒരാളൊഴികെ എല്ലാവരും വിദേശത്ത് നിന്ന് രോഗവുമായി എത്തിയവരാണ്. വൈറസ് വ്യാപനം നിയന്ത്രിതമായതോടെ ചൈനയില്‍ ആഭ്യന്തര വിമാന സര്‍വീസുകള്‍ പുനരാരംഭിച്ചു.  

ആഫ്രിക്കന്‍ മേഖലയില്‍ 2650 പേര്‍ക്ക് കൊറോണ ബാധിച്ചതായും 49 പേര്‍ മരിച്ചതായും ലോകാരോഗ്യസംഘടനാ തലവന്‍ ടെഡ്രോസ് അഥനോം ഗെബ്രയേസസ് ട്വീറ്റ് ചെയ്തു. ഖത്തറിലും ശ്രീലങ്കയിലും ആദ്യ മരണം റിപ്പോര്‍ട്ട്  ചെയ്തു.

Tags: deathജര്‍മനിcovidഇറ്റലിCoronacoronavirus
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

കാറിലെ എസിയിൽ നിന്ന് വിഷവാതകം ചോർന്ന് ഒരു കുടുംബത്തിലെ മൂന്നുപേർക്ക് ദാരുണാന്ത്യം

World

നേപ്പാളിൽ വെള്ളപ്പൊക്കം: മരണസംഖ്യ 469 ആയി ഉയർന്നു, രക്ഷാപ്രവർത്തനങ്ങൾ ശക്തമാക്കിയതായി അധികൃതർ

Football

ഫുട്‌ബോൾ സൗഹൃദ മത്സരത്തിനിടെ കുഴഞ്ഞുവീണു; പോർച്ചുഗൽ ക്ലബ് താരം കെവിൻ കാസ്‌ട്രോയ്‌ക്ക് ദാരുണാന്ത്യം

India

മഹാരാഷ്‌ട്രയില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ തീപിടിത്തം; മൂന്ന് നവജാത ശിശുക്കള്‍ക്ക് ദാരുണാന്ത്യം, 36 കുഞ്ഞുങ്ങളെ രക്ഷപ്പെടുത്തി

World

ന്യൂയോർക്ക് സിറ്റിയിൽ 27 വയസ്സുള്ള ഇന്ത്യക്കാരൻ അജ്ഞാതന്റെ വെടിയേറ്റ് മരിച്ചു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഇസ്ലാമിനെ തെറ്റായി വ്യാഖ്യാനിച്ചു; മുഖ്യമന്ത്രി മാപ്പ് പറയണം, ആവശ്യം ഉന്നയിച്ച് സമസ്ത കാന്തപുരം വിഭാഗം

അയോധ്യ രാമക്ഷേത്രത്തിന് പുതിയ മൂന്ന് ട്രസ്റ്റിമാർ; നിയമനം ട്രസ്റ്റ് പ്രസിഡൻ്റിന്റെ വസതിയിൽ നടന്ന യോഗത്തിൽ

ബോണസ് നല്‍കിയില്ല; രോഗികളെ വലച്ച് 108 ആംബുലന്‍സുകള്‍ പണിമുടക്കില്‍, സമരം നടത്തുന്നത് ഭരണകക്ഷി അനുകൂല സംഘടനയിൽപ്പെട്ടവർ

രക്ഷാബന്ധന മഹോത്സവത്തില്‍ പങ്കെടുത്ത് മൊസാംബിക്കന്‍ സൈനികര്‍

എട്ട് മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറിൽ സ്വർണക്കടത്ത്; കരിപ്പൂരിൽ പിടികൂടിയത് ഒരു കോടി രൂപയുടെ സ്വര്‍ണം

പിഎസ്‍സി റാങ്ക് ലിസ്റ്റ് കാലാവധി ആറ് മാസത്തേക്ക് നീട്ടും; പരിഗണനയിലുള്ളത് 18 ലിസ്റ്റുകൾ, ലഹരിക്കേസുകൾ തീർപ്പാക്കാൻ മൂന്ന് പുതിയ കോടതികൾ

ദല്‍ഹിയിലെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ ‘മെഡിക്കല്‍ റൂം’ പൈലറ്റ് പദ്ധതി 100 ഇടങ്ങളില്‍, തുടര്‍ന്ന് 1086 സ്‌കൂളുകളിലേക്ക്

സിനിമ: ഇന്ദ്രജാലം / നടൻ ഇന്ദ്രൻസുമായി അഭിമുഖം / വിനീത വേണാട്ട് /ജന്മഭൂമി ഓണപ്പതിപ്പ് 2026

കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമർശം തള്ളി മുഖ്യമന്ത്രി; ഇസ്ലാമിക ചരിത്രത്തെ വളച്ചൊടിക്കുന്ന പരാമർശങ്ങൾ അംഗീകരിക്കില്ലെന്ന് വി.ഡി സതീശൻ

സ്‌പോർട്‌സ്: ഭാരതം കളിക്കട്ടെ;നാം ഇനിയും മാറണം / സി.കെ. രാജേഷ്‌കുമാർ / ജന്മഭൂമി ഓണപ്പതിപ്പ് 2026

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.