Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

യോഗിനിയുടെ ദൗത്യം

ശിവമോഗ(ഷിമോഗ) യിലെ ഉഡുഗനി ഗ്രാമത്തിലാണ് മഹാദേവിയുടെ ജനനം. നിര്‍മല്‍ ഷെട്ടിയുടെയും സുമതിയുടെയും മകള്‍ ശിവഭക്തയായി വളര്‍ന്നു. ചന്നമല്ലികാര്‍ജുനനായ ശ്രീപരമേശ്വരനായിരുന്നു അവളുടെ ഇഷ്ടദേവനും തോഴനും. ശിവോപാസനയുടെ വിവിധമായ സാധനാഘട്ടങ്ങളാണ് മഹാദേവി അനുധ്യാനത്തിലൂടെ പിന്നിടുക.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 30, 2020, 03:00 am IST
inSamskriti

സദ്‌സംഗവേദിയായ ‘അനുഭവ മണ്ഡപത്തില്‍’ നിന്ന് ശാന്തിദമായ നാദത്തില്‍ സുഭാഷിതം പ്രവഹിക്കുകയാണ്. അനുഭൂതിജന്യമായ മഹാശയങ്ങള്‍ അവിടെ അലൗകികാന്തരീക്ഷം വിരിയിച്ചു. നാടിന്റെ നാനാ ഭാഗത്തുനിന്നുമെത്തിയ സാധാരണജനങ്ങളും പ്രഭുക്കളും പണ്ഡിതരും കൃഷീവലന്മാരും അവിടെ സദസ്യരായുണ്ടായിരുന്നു. അവരുടെ ശ്രദ്ധ ആ ശബ്ദസൗഭാഗ്യത്തിലും ഭക്തിയുടെ ലഹരിയിലും വിശുദ്ധമായിക്കൊണ്ടിരുന്നു. അക്കമഹാദേവിയുടെ മഹിത വചനമാണ് അവിടെ മുഴങ്ങുന്നത്. പന്ത്രണ്ടാം നൂറ്റാണ്ടില്‍ കര്‍ണാടകത്തില്‍ ഒഴുകിപ്പരന്ന വീരശൈവ ഭക്തി പ്രസ്ഥാനത്തിന്റെ ശംഖനാദമാണ് അക്കമഹാദേവിയെന്ന് പ്രശസ്തയായ മഹാദേവി. ‘അക്ക’ അക്ഷരാര്‍ഥത്തില്‍ എല്ലാവര്‍ക്കും ‘ജ്യേഷ്ഠത്തി’ തന്നെ. കന്നട ഭക്തി സാഹിത്യത്തില്‍ സംഭാവനയര്‍പ്പിച്ച ആദ്യ വനിതയായ അക്കയുടെ നാനൂറ്റിമുപ്പത് വചനങ്ങള്‍ അന്നും ഇന്നും ധര്‍മഭക്തിയുടെ സ്‌നേഹധന്യത വിളംബരം ചെയ്യുന്നു.  

ശിവമോഗ(ഷിമോഗ) യിലെ ഉഡുഗനി ഗ്രാമത്തിലാണ് മഹാദേവിയുടെ ജനനം. നിര്‍മല്‍ ഷെട്ടിയുടെയും സുമതിയുടെയും മകള്‍ ശിവഭക്തയായി വളര്‍ന്നു. ചന്നമല്ലികാര്‍ജുനനായ ശ്രീപരമേശ്വരനായിരുന്നു അവളുടെ ഇഷ്ടദേവനും തോഴനും. ശിവോപാസനയുടെ വിവിധമായ സാധനാഘട്ടങ്ങളാണ് മഹാദേവി അനുധ്യാനത്തിലൂടെ പിന്നിടുക. ഹൃദയത്തില്‍ കാവ്യ സഞ്ജീവനി മന്ദമായി ഉറവയെടുക്കുകയായിരുന്നു. ആത്മീയദര്‍ശനങ്ങളുടെ മഹാപ്രകാശമായിരുന്നു അക്കയുടെ അക്ഷരങ്ങള്‍. ലിംഗാരാധനയുടെ ആദ്യഘട്ടമായ ‘ഗുരു /ലിംഗ/ ജംഗമ’ത്തില്‍ വിരിഞ്ഞ സുരഭിലാശയങ്ങള്‍  അക്കയുടെ വ്യാഖ്യാനത്തിന്റെ അപൂര്‍വതയില്‍ സര്‍വസ്വീകാര്യമായി. ലിംഗാരാധനയ്‌ക്കുള്ള സ്വാതന്ത്ര്യം അന്ന് സ്ത്രീകള്‍ക്ക് ഉണ്ടായിരുന്നില്ല. വിലക്കിനെ മറികടന്ന് ശിവലിംഗധ്യാനവും പൂജയുമായി അക്ക ആത്മസമര്‍പ്പണത്തിലായിരുന്നു. ശിവനെ സ്വന്തം പതിസ്ഥാനത്ത് പ്രതിഷ്ഠിച്ചാണ് അക്ക മുന്നേറിയത്. അതിസുന്ദരിയായ മഹാദേവിയെ കൗശികരാജാവ് വിവാഹം ചെയ്‌തെങ്കിലും ദാമ്പത്യമുണ്ടായില്ല. ദൈവിക സായൂജ്യത്തിന്റെ മഹിതതലങ്ങളില്‍ ദേവി അന്വേഷണ യാത്രയാരംഭിച്ചു. ഭിക്ഷുകിയായി ദേശാടനം ചെയ്യുന്നതിനിടയില്‍ ലിംഗായത്ത് ആചാര്യന്മാരായ ബസവേശ്വരയ്‌ക്കും പ്രഭുദേവയ്‌ക്കും മഹാദേവിയുടെ അതീതജ്ഞാനം വെളിപ്പെടുകയായിരുന്നു.  

യഥാര്‍ഥ ശിവയോഗിനിയായി മാറിയ അക്കാദേവി അചഞ്ചലമായ ഭക്തി വിശ്വാസശക്തിയില്‍ ആത്മസൗരഭം വിടര്‍ത്തി. സദ്‌സംഗവേദി  പിന്നിട്ട് അനുയായികളോടൊപ്പം ശ്രീശൈലത്തിലെത്തി. അവിടെ കദളീവനത്തിന്റെ വിഭൂതിയിലലിഞ്ഞ് ആത്മാവിന്റെ പൂങ്കാവനത്തില്‍ ദേവി തപസ്സിരുന്നു. പിന്നീട് നിര്‍ഗുണോപാസനയുടെ ആന്തരിക പ്രഭയില്‍ പ്രവേശിച്ച അക്കാദേവി സമദര്‍ശനത്തിലൂടെ ശിവസായൂജ്യം നേടി. അദൈ്വതത്തിന്റെ നിത്യചൈതന്യം ആ മഹാവചനങ്ങളില്‍ അമൃതം നിറച്ചു. കാലം അത് നിധികുംഭമായി ഇന്നും സൂക്ഷിക്കുന്നു.

ഡോ. കൂമുള്ളി ശിവരാമന്‍  

Tags: സംസ്‌കൃതി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

പരമാത്മാസ്തുതിയില്‍ മുഴുകിയ പ്രഹ്ലാദന്‍

പാലക്കുന്ന് ക്ഷേത്ര ഭണ്ഡാര വീട്ടിലെത്തിയ വേടന്‍ തെയ്യം
Samskriti

ഇളംകുറ്റി സ്വരൂപത്തില്‍ കുട്ടി തെയ്യങ്ങളുടെ പുറപ്പാടിന് തുടക്കം

Samskriti

മനുഷ്യമനസ്സാണ് ഈശ്വരന്റെ വാസസ്ഥലങ്ങള്‍

Samskriti

സവിതാവിന്റെ വൈജ്ഞാനിക വര്‍ണന

Samskriti

ആത്മശോധനത്തിന്റെ വിശേഷവിധികള്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ആമ്പല്‍ വസന്തത്തിനൊപ്പം മലരിക്കലില്‍ ത്രിമാന ദൃശ്യാനുഭവങ്ങള്‍ സമ്മാനിക്കുന്ന വെര്‍ച്വല്‍ റിയാലിറ്റി കേന്ദ്രവും

കേരളം മാറി വി.കെ. ശ്രീരാമാ….കുഴിമന്തിയെന്ന പേര് നിരോധിക്കണം എന്ന വാക്ക് അപ്പാടെ വിഴുങ്ങേണ്ടി വന്നു; ഇപ്പോള്‍ പുലിക്കളിയുടെ പേരിലും മാപ്പ്

എംഎല്‍എയുടെ പേഴ്സണല്‍ സ്റ്റാഫെന്ന വ്യാജേന തട്ടിപ്പ് : 3 പേര്‍ അറസ്റ്റില്‍

ജമ്മു കശ്മീര്‍ ഹൈക്കോടതിയുടെ ലഡാക്ക് ബെഞ്ചിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

കോടതി നടപടികള്‍ യൂട്യൂബ് ചാനലില്‍ അപ്ലോഡ് ചെയ്ത അഭിഭാഷകന് വിലക്ക്, കോടതിയലക്ഷ്യ നടപടി

ഭാര്യയോട് ബന്ധമുണ്ടെന്ന് സംശയം: സുഹൃത്തിനെ വെട്ടി പരിക്കേല്‍പ്പിച്ചയാള്‍ പിടിയില്‍

മുട്ടില്‍ മരം മുറിയിലെ വഞ്ചനാക്കേസ് : വിചാരണക്കോടതി നടപടികള്‍ സ്റ്റേ ചെയ്യണം എന്ന അഗസ്റ്റിന്‍ സഹോദരന്‍മാരുടെ ഹര്‍ജി ഹൈക്കോടതി തള്ളി

ഒന്‍പതുവയസ്സുകാരിക്കു നേരെ ലൈംഗിക അതിക്രമം നടത്തിയ 66 കാരന് 80 വര്‍ഷം കഠിന തടവും പിഴയും ശിക്ഷ

ലോ കോളേജുകളിലെ പരീക്ഷാ പേപ്പര്‍ മൂല്യനിര്‍ണയം: പരീക്ഷ കണ്‍ട്രോളറോട് വിവരങ്ങള്‍ തേടി വി സി

അര്‍മേനിയ സന്ദര്‍ശിച്ച പ്രതിരോധ സെക്രട്ടറി രാജേഷ് കുമാര്‍ സിങ്ങും അര്‍മേനിയയുടെ പ്രതിരോധമന്ത്രി സുരെന്‍ പാപ്യകാന്‍ പ്രളയ് തമ്മില്‍ നടന്ന ചര്‍ച്ച (ഇടത്ത്) പ്രളയ് മിസൈല്‍ (വലത്ത്)

ഇന്ത്യയുടെ പ്രളയ് മിസൈല്‍ വാങ്ങാന്‍ ഒരുങ്ങി അര്‍മേനിയ; 500 കിലോമീറ്റര്‍ വരെ ദൂരെയുള്ള ശത്രുകേന്ദ്രത്തെ നശിപ്പിക്കാന്‍ ശേഷിയുള്ള പ്രളയ് മിസൈല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.