ന്യൂദല്‍ഹി: ഒളിമ്പിക്സ് എപ്പോള്‍ നടത്തിയാലും മെഡലുമായേ തിരിച്ചുവരികയുള്ളൂയെന്ന് ഇന്ത്യന്‍ ബോക്സിങ് താരം അമിത് പംഗല്‍. ലോക് ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് റോത്തക്കിലെ വീട്ടില്‍ പരിശീലനം നടത്തിവരികയാണ് പംഗല്‍.
ഒളിമ്പിക്സ് മാറ്റിവെച്ചങ്കിലും അത് തന്റെ മെഡല്‍ മോഹത്തെ തകര്‍ക്കില്ല. ഒളിമ്പിക്സ് എപ്പോള്‍ നടത്തിയാലും മെഡലുമായേ തിരിച്ചെത്തുയെന്ന് പംഗല്‍ പറഞ്ഞു. അമ്മാനില്‍ നടന്ന ഏഷ്യന്‍ ഒളിമ്പിക്സ് യോഗ്യത ബോക്സിങ്ങ് റൗണ്ടിന്റെ 52 കിലോഗ്രാം വിഭാഗം ക്വാര്‍ട്ടര്‍ ഫൈനലില്‍ ഫിലിപ്പന്‍സിന്റെ കാര്‍ലോ പാലത്തെ തോല്‍പ്പിച്ചാണ് അമിത് പംഗല്‍ ടോക്കിയോ ഒളിമ്പിക്സിന് യോഗ്യത നേടിയത്്.
ഒളിമ്പിക്സില്‍ മെഡല്‍ നേടുകയെന്നതാണ് തന്റെ സ്വപ്നം. ഒളിമ്പിക് എപ്പോള്‍ നടന്നാലും പ്രശ്നമില്ല. രാജ്യത്തിനായി മെഡല്‍ നേടുകയെന്ന ലക്ഷ്യം സാക്ഷാത്കരിക്കുമെന്ന് പംഗല്‍ വ്യക്തമാക്കി.
ഒളിമ്പിക്സ് ഈ വര്‍ഷം നടക്കാത്തതില്‍ നിരാശയുണ്ട്. കാരണം ഞാനടക്കമുള്ള എല്ലാ ഇന്ത്യന്‍ ബോക്സര്‍മാരും മികച്ച ഫോമിലാണ്. എന്നാല്‍ ഇപ്പോള്‍ ആരോഗ്യത്തിനാണ് പ്രഥമ പരിഗണന നല്‍കേണ്ടത്. ലോക്ഡൗണ്‍ പ്രഖ്യാപിച്ച സര്‍ക്കാര്‍ നടപടിയെ സ്വാഗതം ചെയ്യുന്നു.
ഒളിമ്പിക്സ് അടുത്ത വര്‍ഷത്തേക്ക് നീട്ടിയതിനാല്‍ പരിശീലനത്തിനായി ഏറെ സമയം ലഭിക്കും. കായികക്ഷമത നിലനിര്‍ത്തേണ്ടത് അനിവാര്യമാണ്. കൊറോണ വ്യാപിക്കുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഉപദേശങ്ങള്‍ എല്ലാ ഇന്ത്യന്‍ പൗരമന്മാരും സ്വീകരിക്കണം. മറ്റുള്ളവരെപ്പോലെ താനും ലോക്ഡൗണിലാണ്. എന്നാല്‍ പരിശീലനത്തില്‍ നിന്ന് തന്നെ പിന്തിരിപ്പിക്കാന് കൊറോണയ്ക്ക് കഴിയില്ല. വീട്ടിനകത്ത് പിരിശീലനം തുടരുകയാണെന്ന് പംഗല്‍ പറഞ്ഞു.
കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് ഈ വര്‍ഷത്തെ ടോക്കിയോ ഒളിമ്പിക്സ് അടുത്ത വര്‍ഷത്തേക്ക്് മാറ്റിവയ്ക്കാന്‍ ഇന്റര്‍നാഷണല്‍ ഒളിമ്പിക് കമ്മിറ്റി തീരുമാനിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: