Monday, April 27, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ആത്മനിഷ്ഠയുടെ അനിവാര്യത

ആത്മ- അനാത്മ വിവേക വിവരണം തുടരുന്നു.. ശ്രുതി പ്രമാണവും ചിത്ത ശുദ്ധിയുടെ ആവശ്യകതയും ഇനി പറയുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 27, 2020, 03:00 am IST
in Samskriti

ശ്ലോകം 148

ശ്രുതി പ്രമാണൈകമതേഃ സ്വധര്‍മ്മ-

നിഷ്ഠാ തയൈവാത്മവിശുദ്ധിരസ്യ

വിശുദ്ധബുദ്ധേഃ പരമാത്മവേദനം

തേനൈവ സംസാരസമൂലനാശഃ

ശ്രുതി പ്രമാണത്തില്‍ അടിയുറച്ച വിശ്വാസമുള്ളയാള്‍ക്ക് സ്വധര്‍മ്മത്തില്‍ നിഷ്ഠയും അതുകൊണ്ട് തന്നെ അന്തഃകരണ ശുദ്ധിയുമുണ്ടാകുന്നു. ശുദ്ധമായ അന്തഃകരണമുള്ളയാള്‍ പരമാത്മാവിനെ സാക്ഷാത്കരിക്കുന്നു. അങ്ങനെയെങ്കിലേ സംസാരത്തെ വേരോടെ നശിപ്പിക്കാനാവൂ.

ശ്രുതി എന്നാല്‍ വേദം. ഇവിടെ വേദാന്തം അഥവാ ഉപനിഷത്ത് എന്നര്‍ത്ഥം. ശ്രുതി വാക്യങ്ങളെ പ്രമാണമായി കരുതണം.അതില്‍ നല്ല ഉറപ്പുണ്ടാക്കണം. ഉപനിഷദ് ജ്ഞാനത്തില്‍ മനസ്സും ബുദ്ധിയും രമിക്കുന്നവര്‍ക്കാണ് നിഷ്ഠയുണ്ടാവുക.ഇത്പരമ പദത്തെ നേടാനും വഴിയൊരുക്കും. ശ്രുതിയെ പ്രമാണമാക്കിയാലേ സ്വധര്‍മ്മനിഷ്ഠയുണ്ടാവുകയുള്ളൂ. അതുവഴി അന്തഃകരണ ശുദ്ധിയിലേക്കും തുടര്‍ന്ന് ആത്മസാക്ഷാത്കാരത്തിലേക്കും നയിക്കും.

താന്‍ തന്നെയായ ആത്മാവിന്റെ ധര്‍മ്മമാണ് സ്വധര്‍മ്മം.താന്‍ നിര്‍ബന്ധമായും ചെയ്യേണ്ടതാണ് അത്.സ്വധര്‍മ്മമെന്നതിന് സ്വവര്‍ണത്തിനും ആശ്രമത്തിനും യോജിച്ച ധര്‍മ്മം എന്നും അര്‍ത്ഥമുണ്ട്. ഓരോരുത്തരുടേയും കര്‍ത്തവ്യ കര്‍മ്മം തന്നെയാണ് സ്വധര്‍മ്മമായിത്തീരുന്നത്.

ആത്മജ്ഞാനമുള്ളവര്‍ക്ക് മാത്രമേ ആത്മധര്‍മ്മത്തെ അനുഷ്ഠിക്കാന്‍ കഴിയൂ. ആത്മനിഷ്ഠയില്ലാത്തവര്‍ താന്‍ ദേഹമാണെന്ന അഭിമാനത്തില്‍ പെട്ടു പോകും..ശ്രുതി പ്രഖ്യാപനത്തെ നിസ്വാര്‍ത്ഥമായി സ്വധര്‍മ്മാചരണത്തില്‍ കൊണ്ട് വരുന്നവര്‍ക്ക് അന്തഃകരണം ശുദ്ധമാക്കാനാവും. സ്വധര്‍മ്മനിഷ്ഠനായ സാധകന് തന്റെയുള്ളിലെ രാഗം, ദ്വേഷം തുടങ്ങിയ മാലിന്യങ്ങളെയെല്ലാം ഇല്ലാതാക്കാന്‍ കഴിയും.അന്തഃകരണ ശുദ്ധിയാണ് ആദ്ധ്യാത്മിക സാധനയിലെ സുപ്രധാന നാഴികക്കല്ല്. ഉള്ളം തെളിഞ്ഞവര്‍ക്ക് മാത്രമേ ധ്യാനവും ജ്ഞാനവും സാധ്യമാകുകയുള്ളൂ.

അന്തഃകരണശുദ്ധി നേടാനാണ് സാധനകളൊക്കെയും. കര്‍മ്മത്തെ കര്‍മ്മയോഗമായി അനുഷ്ഠിക്കുമ്പോള്‍, നിഷ്‌കാമായി നിസ്വാര്‍ത്ഥതയോടെ ചെയ്യുമ്പോള്‍ അത് ചിത്തശുദ്ധിയ്‌ക്ക് വഴിവയ്‌ക്കും.പഴയ വാസനകള്‍ തീരുകയും  പുതിയവ ഉണ്ടാകാതിരിക്കുകയും ചെയ്യും. വാസനകളടങ്ങിയാല്‍ പിന്നെ മനസ്സില്‍ വിക്ഷേപങ്ങളുണ്ടാകില്ല. ഉള്ളം തെളിയും. അതിനെയാണ് ഇവിടെ വിശുദ്ധബുദ്ധി എന്ന് വിശേഷിപ്പിച്ചിരിക്കുന്നത്.വിശുദ്ധ ബുദ്ധികൊണ്ട് വേണം പരമാത്മവേദനം ചെയ്യാന്‍. പരമാത്മാവേദനം എന്നാല്‍ പരമാത്മാവിനെ സാക്ഷാത്കരിക്കലാണ്.വേദനം എന്നത് സമ്യക് ജ്ഞാനത്തെ കുറിക്കുന്നു.വിശുദ്ധമായ ബുദ്ധിക്ക് മാത്രമേ ശ്രുതി വാക്യങ്ങളുടേയും ഗുരു ഉപദേശങ്ങളുടേയും പൊരുളിനെ അറിയാന്‍ കഴിയൂ.പരമാത്മാനുഭവം കൈവരിച്ചവര്‍ക്ക് സംസാരത്തിന്റെ സകലദോഷങ്ങളും വേരോടെയില്ലാതാകും. അവിദ്യയാണ് സംസാരത്തിന്റെ വേരായിരിക്കുന്നത്.

സത്യമായതിനെ അറിയുമ്പോള്‍ മിഥ്യയായ ഒന്നിനും നിലനില്‍പ്പുണ്ടാകില്ല. ആത്മജ്ഞാനിക്ക് മാത്രമേ സംസാരത്തെ വേരോടെ  പിഴുതെറിയാനാവൂ.

Tags: സംസ്‌കൃതി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

പരമാത്മാസ്തുതിയില്‍ മുഴുകിയ പ്രഹ്ലാദന്‍

പാലക്കുന്ന് ക്ഷേത്ര ഭണ്ഡാര വീട്ടിലെത്തിയ വേടന്‍ തെയ്യം
Samskriti

ഇളംകുറ്റി സ്വരൂപത്തില്‍ കുട്ടി തെയ്യങ്ങളുടെ പുറപ്പാടിന് തുടക്കം

Samskriti

മനുഷ്യമനസ്സാണ് ഈശ്വരന്റെ വാസസ്ഥലങ്ങള്‍

Samskriti

സവിതാവിന്റെ വൈജ്ഞാനിക വര്‍ണന

Samskriti

ആത്മശോധനത്തിന്റെ വിശേഷവിധികള്‍

പുതിയ വാര്‍ത്തകള്‍

ഓപ്പറേഷന്‍ സിന്ദൂര്‍ വാര്‍ഷികത്തില്‍ പൂര്‍വ്വാഞ്ചലിനെ വ്യോമസേനയുടെ എമര്‍ജന്‍സി ലാന്‍ഡിംഗ് സംവിധാനം പരീക്ഷിച്ചു, 100 ശതമാനം വിജയം

ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മിയ്‌ക്ക് നേവിയിലുമുണ്ട് പിടി…പട്രോളിംഗിന് വന്ന പാകിസ്ഥാന്‍ബോട്ടിന് നിറയൊഴിച്ചു, മൂന്ന് പാക് സൈനികര്‍ കൊല്ലപ്പെട്ടു

പൊലീസുകാരന്‍റെ കടിയേറ്റ് കയ്യില്‍ നീലിച്ച പാടുമായി വേദനകടിച്ചമര്‍ത്തുന്ന ബിജെപി വനിതാ പ്രവര്‍ത്തക (വലത്ത്)

കയ്യില്‍ നീലിച്ച പാടുമായി വേദനയോടെ ബിജെപി പ്രവര്‍ത്തക, ബിജെപി മാര്‍ച്ചിനിടെ നൗഫല്‍ എന്ന പൊലീസുകാരന്‍ കയ്യില്‍ കടിച്ചതാണെന്ന് മേയര്‍ രാജേഷ്

നടി ദേവി അജിത് (ഇടത്ത്) ദി കാര്‍ എന്ന ജയറാം സിനിമയില്‍ ഉപയോഗിച്ച കാര്‍ (നടുവില്‍) ദേവി അജിത് ഭര്‍ത്താവ് അജിതിനൊപ്പം (വലത്ത്)

‘ദി കാർ’ എന്ന ജയറാം സിനിമ നിർമ്മിച്ചു, ആ സിനിമയ്‌ക്ക് വേണ്ടി വാങ്ങിയ കാര്‍ അപകടത്തില്‍പ്പെട്ടപ്പോള്‍ ഭര്‍ത്താവ് മരിച്ചു: ദേവി അജിത്

വയറുവേദന ഗ്യാസ്ട്രബിൾ ആണെന്ന് കരുതി : സിദ്ധാർഥിനെ ബാധിച്ചത് അതീവ ഗുരുതരമായ കാൻസർ

ബിജെപി പിന്തുണ സ്വീകരിച്ചുകൊണ്ടുള്ള സ്ഥാനാര്‍ത്ഥിയാകാന്‍ നടി അഞ്ജലി നായര്‍ തീരുമാനിച്ചതിനെ പിന്തുണച്ച് നടി സരയൂ

ഏത് അക്രമിയെയും നിമിഷങ്ങൾക്കുള്ളിൽ കീഴ്പ്പെടുത്തും ; കൈക്കരുത്തുള്ള അപകടകാരികൾ ; യുഎസ് പ്രസിഡന്റിന്റെ രക്ഷാകവചമായ CAT

കഴിഞ്ഞ ദിവസം ബിജെപിയില്‍ ചേര്‍ന്ന ആം ആദ്മി എംപി അശോക് മിത്തല്‍ (വലത്ത്)

ശീഷ് മഹല്‍ ഒഴിയേണ്ടിവന്നപ്പോള്‍ കെജ്രിവാളിന്റെ താമസം ശിഷ്യന്‍ അശോക് മിത്തലിന്റെ വീട്ടില്‍, മിത്തല്‍ ബിജെപിയിലെത്തിയതോടെ വീണ്ടും തെരുവില്‍

വനിതാ സംവരണ ബിൽ അട്ടിമറി: നാളെ വനിതാ മാർച്ച്

ഭാഗ്യലക്ഷ്മി വോട്ടെടുപ്പിന് മുന്‍പ് അഖില്‍ മാരാര്‍ക്കെതിരെ കമന്‍റുമായി വന്നിരുന്നെങ്കില്‍ പതിനായിരം വോട്ടുകള്‍ക്കെങ്കിലും മാരാര്‍ ജയിച്ചേനെ:യുവരാജ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.