Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

35.37 ലക്ഷം പേര്‍ക്ക് 1000 രൂപ വീതം; ദിവസ വേതനക്കാരെ സംരക്ഷിക്കാന്‍ മെഗാ പദ്ധതിയുമായി യോഗി സര്‍ക്കാര്‍

തൊഴിലാളികളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് ഈ തുക നേരിട്ട് എത്തിച്ചേരുന്ന വിധത്തിലായിരിക്കും പദ്ധതി ക്രമീകരിക്കുന്നത്. കോടികള്‍ ചെലവുവരുന്ന പദ്ധതി നടപ്പായാല്‍ രാജ്യം ഇതുവരെ കണ്ട ഏറ്റവും വലിയ ദുരിതാശ്വാസ പദ്ധതിയാകും യുപി മുഖ്യമന്ത്രി യോഗി അദിത്യനാഥ് നടപ്പാക്കുന്നത്. ഇന്നലെയാണ് യോഗി ആദിത്യനാഥ് ഇക്കാര്യം പത്ര സമ്മേളനത്തിലൂടെ അറിയിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 22, 2020, 10:04 am IST
inIndia

ര്‍ലഖ്‌നൗ: കൊറോണ ഭീതിയില്‍ തൊഴില്‍ നഷ്ടപ്പെടുന്ന ദിവസ വേതനക്കാരെ സംരക്ഷിക്കാന്‍ മെഗാ പദ്ധതിയുമായി ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി അദിത്യനാഥ്. സംസ്ഥാനത്തെ ദിവസ വേതനക്കാരായ 15 ലക്ഷം പേര്‍ക്കും, 20.37 ലക്ഷം കെട്ടിടനിര്‍മാണ തൊഴിലാളികള്‍ക്കും 1000 രൂപ വീതം അനുവദിക്കാനാണ് യൂപി സര്‍ക്കാര്‍ ഒരുങ്ങുന്നത്.  

തൊഴിലാളികളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് ഈ തുക നേരിട്ട് എത്തിച്ചേരുന്ന വിധത്തിലായിരിക്കും പദ്ധതി ക്രമീകരിക്കുന്നത്. കോടികള്‍ ചെലവുവരുന്ന പദ്ധതി നടപ്പായാല്‍ രാജ്യം ഇതുവരെ കണ്ട ഏറ്റവും വലിയ ദുരിതാശ്വാസ പദ്ധതിയാകും യുപി മുഖ്യമന്ത്രി യോഗി അദിത്യനാഥ് നടപ്പാക്കുന്നത്. ഇന്നലെയാണ് യോഗി ആദിത്യനാഥ് ഇക്കാര്യം പത്ര സമ്മേളനത്തിലൂടെ അറിയിച്ചത്.  

ഇതോടൊപ്പം ക്ഷേമ പെന്‍ഷന്‍ വാങ്ങുന്ന 85 ലക്ഷം പേര്‍ക്ക്  ഏപ്രില്‍-മെയ് മാസത്തെ പെന്‍ഷന്‍ മുന്‍കൂറായി നല്‍കുമെന്നും തൊഴിലുറപ്പ് പദ്ധതിക്കാര്‍ക്ക് ഇതുവരെ നല്‍കാത്തതടക്കം മുഴുവന്‍ പ്രതിഫലവും മാര്‍ച്ചില്‍ത്തന്നെ വിതരണം ചെയ്യുമെന്നും മുഖ്യമന്ത്രി അറിയിച്ചു. റേഷന്‍ കാര്‍ഡില്ലാത്തവര്‍ക്ക് മുന്‍ഗണനാക്രമത്തില്‍ ഉടന്‍ കാര്‍ഡ് നല്‍കും. ഇവര്‍ക്ക് 20 കിലോ ഗോതമ്പും 15 കിലോ അരിയും സൗജന്യമായി ലഭ്യമാക്കും.  

കൊറോണയെ ചെറുക്കാന്‍ പഴുതടച്ച ജാഗ്രതാ പ്രവര്‍ത്തനത്തിലാണ് യോഗി സര്‍ക്കാര്‍. ആരാധനാലയങ്ങളിലും വിനോദസഞ്ചാര കേന്ദ്രങ്ങളിലും ഉള്‍പ്പെടെ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയാണ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥിന്റെ നേതൃത്വത്തില്‍ കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.  

പ്രധാനമന്ത്രി പ്രഖ്യാപിച്ച ജനതാ കര്‍ഫ്യൂവിന് പിന്തുണ പ്രഖ്യാപിച്ച്  സംസ്ഥാനത്തെ എല്ലാ മെട്രോ സ്‌റ്റേഷനുകളും സംസ്ഥാന, നഗര ബസ് സര്‍വീസുകളും ഇന്ന് സര്‍വീസ് നിര്‍ത്തിവയ്‌ക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആരും പരിഭ്രമിക്കേണ്ടെന്നും വിപണിയില്‍ അവശ്യ സാധനങ്ങള്‍ എത്തുന്നുണ്ടെന്ന് ഉറപ്പുവരുത്തുമെന്നും യോഗി വ്യക്തമാക്കി. രാജ്യത്ത് ഏറ്റവുമധികം ആളുകള്‍ വൈറസ് ബാധയില്‍ നിന്ന് മുക്തരായത് ഉത്തര്‍പ്രദേശിലാണ്. 23 പേര്‍ക്കാണ് ഇന്നലെ വരെ യുപിയില്‍  രോഗം സ്ഥിരീകരിച്ചതെങ്കില്‍ അതില്‍  ഒന്‍പതു പേര്‍ക്ക് രോഗം സുഖപ്പെട്ടുവെന്ന് യുപി മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.  

ഇന്നലെ രാവിലെ വരെയുള്ള കണക്കനുസരിച്ച് കൊറോണ ബാധിതരുടെ എണ്ണത്തില്‍ നാലാം സ്ഥാനത്താണ് ഉത്തര്‍ പ്രദേശ്. സ്‌കൂളുകളും പൊതു കേന്ദ്രങ്ങളും വിനോദ സഞ്ചാര കേന്ദ്രങ്ങളും, ആരാധനാലയങ്ങളും ഉള്‍പ്പെടെ ഏപ്രില്‍ നാലു വരെ അടച്ചിടാനാണ് യുപി സര്‍ക്കാരിന്റെ ഉത്തരവ്. ദിവസക്കൂലിക്കാരായ തൊഴിലാളികളുടേയും പാവപ്പെട്ടവരുടേയും ജീവിത സാഹചര്യം പരിശോധിക്കാനായി മാത്രം കൃഷി മന്ത്രിയും ധനമന്ത്രിയും അടക്കമുള്ളവരുടെ പ്രത്യേക സമിതി യുപി സര്‍ക്കാര്‍ രൂപീകരിച്ചിട്ടുണ്ട്.  

മൂന്ന് ദിവസം കൂടുമ്പോള്‍ ഈ സമിതിയുടെ റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് കൈമാറുന്ന വിധത്തിലാണ് സമിതി പ്രവര്‍ത്തനം ക്രമീകരിച്ചിരിക്കുന്നത്. ഈ വിവരങ്ങള്‍  അനുസരിച്ചാണ് സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുപോകുന്നത്. കൊറോണ രോഗത്തിന്റെ പശ്ചാത്തലത്തില്‍ ആശുപത്രികളിലെ ഐസൊലേഷന്‍  വാര്‍ഡുകള്‍ ഉള്‍പ്പെടെ തയാറാക്കുകയാണ് സര്‍ക്കാര്‍. അടിയന്തിര ഘട്ടത്തെ നേരിടാനായി എല്ലാ മുന്‍കരുതലുകളും ഇതിനകം പൂര്‍ത്തിയാക്കിക്കഴിഞ്ഞു.

Tags: indiayogiയോഗി ആദിത്യനാഥ്Corona
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

India

ഗൾഫിലും കരിങ്കടലിലും ഇനി ഒരു കപ്പലിനെയും ആക്രമിക്കാൻ ആരും മുതിരരുത് : ഇന്ത്യയുടെ നേതൃത്വത്തിൽ 25 രാജ്യങ്ങളടങ്ങിയ മാരിടൈം സെക്യൂരിറ്റി ടീം റെഡി

India

നരേന്ദ്ര മോദി അന്താരാഷ്‌ട്ര വിമാനത്താവളം ; നോയിഡ ജെവാർ വിമാനത്താവളം ഇനി പ്രധാനമന്ത്രിയുടെ പേരിൽ

India

പാകിസ്ഥാനെതിരെ യുഎന്നിൽ ഇന്ത്യയുടെ രൂക്ഷ വിമർശനം; 26/11-ഉം പഹൽഗാമും ലോകം മറന്നിട്ടില്ല

India

‘ദീർഘവീക്ഷണത്തോടെയുള്ള മികച്ച നേതൃത്വം’: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് ലോകനേതാക്കൾ

പുതിയ വാര്‍ത്തകള്‍

ജന്തർ മന്തർ പ്രതിഷേധം: രാഹുൽ ഗാന്ധിക്കും കെജ്‌രിവാളിനുമെതിരെ നിതിൻ നബിൻ; ‘രാജ്യത്ത് അസ്ഥിരത സൃഷ്ടിക്കാൻ ശ്രമം’

കണിച്ചുകുളങ്ങര കൂട്ടക്കൊല: ചെന്നിത്തലയ്‌ക്കെതിരായ കോഴ ആരോപണം വീണ്ടും ചർച്ചയിൽ; പുനരന്വേഷണമെന്ന ആവശ്യം ശക്തം

പ്രതി ബിജുവും കൊല്ലപ്പെട്ട വിനയനും

വിനയൻ വധക്കേസ്: സിപിഎം പ്രവർത്തകനായ ഒന്നാം പ്രതി കുറ്റക്കാരൻ; ഏഴുപേരെ വെറുതെവിട്ടു

‘ വരൂ എന്നെ അറസ്റ്റ് ചെയ്യൂ , ഞാൻ അതിന് വേണ്ടി തന്നെ വന്നതാണ് , എവിടെ പുരുഷ പൊലീസുകാരെവിടെ ‘ ; ഡൽഹി പൊലീസുകാർക്ക് മുന്നിൽ ദീപ്കെയുടെ ഷോ ഓഫ്

249 റൺസും രക്ഷിച്ചില്ല; വെസ്റ്റ് ഇൻഡീസിനോട് ഇന്ത്യക്ക് തോൽവി, മഞ്ഞുവീഴ്ച നിർണായകമായെന്ന് ശ്രേയസ് അയ്യർ

സമരത്തിന് മുന്നേ പാറ്റകളുടെ ചിറകരിഞ്ഞ് അമിത് ഷാ: നേതാക്കളെല്ലാം അറസ്റ്റിൽ, സമരം നടക്കില്ല, രാഹുൽ ഗാന്ധി ഇന്ന് ചെന്നൈയിൽ

നവരാത്രിയെ വരവേൽക്കാൻ ബൊമ്മക്കൊലുകളാൽ സമ്പന്നമായി കന്യാകുമാരി വിപണികൾ; പാവകൾക്ക് വൻ ഡിമാൻഡ്

രാജപാരമ്പര്യത്തിന്റെ പ്രൗഢിയിൽ നവരാത്രി വിഗ്രഹഘോഷയാത്ര; ദേവഗണങ്ങൾ അനന്തപുരിയിലേക്ക്

വഴങ്ങാത്തവർക്ക് മാർക്ക് കുറയ്‌ക്കും! 11 വിദ്യാർത്ഥിനികളുടെ ലൈംഗിക പീഡന പരാതിയിൽ​ കോൺഗ്രസ് എംപിയായ അധ്യാപകനെ ജെഎൻയു പിരിച്ചുവിട്ടു

ഭരണഘടനാ വിരുദ്ധരെ നിലയ്‌ക്കു നിര്‍ത്തണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.