Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

സിംഹാവലോകനം

ആചാരാനുഷ്ഠാനങ്ങളുടെ തത്വശാസ്ത്രം 238

കെ. കെ. വാമനന്‍byകെ. കെ. വാമനന്‍
Mar 18, 2020, 04:30 am IST
inSamskriti

അതിനാല്‍ അവയൊന്നുമല്ല, മറിച്ച് അവയുടെ ആ മൂലസ്രോതസ്സാണ്, ആ പൊതുശേഖരമാണ്, ഹിന്ദുതനിമയുടെ അവസാനവാക്ക്. പ്രാദേശികവും കാലികവും ആയ ആവാസവ്യവസ്ഥാപരവും വ്യക്തികളുടെ പ്രതിഭാപരവും ആയ ഘടകങ്ങള്‍ അവയുടെ ഇത്തരം നവരൂപഭാവങ്ങളെ സ്വാധീനിച്ചിട്ടുമുണ്ട്. ഈ വിഭിന്ന സമ്പ്രദായങ്ങളിലെല്ലാം തന്നെ പ്രസിദ്ധസോഷ്യോളജിസ്റ്റായ എം. എന്‍. ശ്രീനിവാസന്‍ (Social Change in Modern India) ഈ നാടിന്റെ പ്രത്യേകതയായി എണ്ണുന്ന അപരിചിതങ്ങളില്‍ പരിചിതങ്ങളേയും പരിചിതങ്ങളില്‍ അപരിചിതങ്ങളേയും നമുക്കു കണ്ടെത്തുവാന്‍ കഴിയും.

ഈ പില്‍ക്കാലചിത്രത്തെ പഠിച്ചു നോക്കിയാല്‍ പ്രധാനമായും മൂന്ന് അന്തര്‍ധാരകളെ കണ്ടെത്താന്‍ കഴിയും. വിശ്വാസപരം, വിചാരപരം, അനുഭൂതിപരം എന്നിവയാണവ. ഈശ്വരവാദപരമാണ് ആദ്യത്തേത്. നിരവധി ദേവതാകല്‍പനകളും അവയുടെ ആരാധനാരൂപങ്ങളും ഇതിലടങ്ങിയിരിക്കുന്നു. വനവാസികളുടെ വിവിധദേവതകളും ആരാധനാരീതികളും, പല ഉള്‍പിരിവുകളോടു കൂടിയ വൈഷ്ണവം, ശൈവം, ശാക്തം, ഗാണപത്യം, കൗമാരം തുടങ്ങിയ സമ്പ്രദായങ്ങള്‍ ഈ വിഭാഗത്തില്‍ പെടുന്നു. ഇഷ്ടദേവതയോടുള്ള സഹജവും  നിര്‍വ്യാജവുമായ ഭക്തി ആണ് ഇതിന്റെമര്‍മ്മം.  

പില്‍ക്കാലത്ത് ഇതിനു വൈചാരികമായ ബാഹ്യരൂപങ്ങള്‍ നല്‍കപ്പെട്ടു എന്നു കാണാം. ഭാസ്‌കരാചാര്യരുടെ ഭേദാഭേദവാദം, തമിഴകത്തെ ആള്‍വാര്‍മാരുടെ ഭക്തിമാര്‍ഗം, രാമാനുജാചാര്യരുടെ വിശിഷ്ടാദ്വൈതം, നിംബാര്‍ക്കാചാര്യന്റെ ദ്വൈതാദ്വൈതം, മധ്വാചാര്യരുടെ ദ്വൈതം, വല്ലഭാചാര്യരുടെ ശുദ്ധാദ്വൈതം എന്നീ പ്രധാനവൈഷ്ണവസിദ്ധാന്തങ്ങളെ നാം കണ്ടു. ഇതുപോലെ പാശുപതം, കാപാലികം, മത്തമയൂരം, സിദ്ധാന്തശൈവം തുടങ്ങിയ ശൈവസിദ്ധാന്തങ്ങളേയും  നാം ചര്‍ച്ച ചെയ്തു. ശാക്തത്തിലും ഇതു  പോലെ സിദ്ധാന്തപരമായ പല ബാഹ്യരൂപങ്ങള്‍ കാണാം. ഈശ്വരന്‍ ഒന്ന് പക്ഷേ വ്യത്യസ്തനാമരൂപങ്ങള്‍ എന്ന വീക്ഷണമാണ് സമ്പ്രദായവൈവിധ്യത്തെ ഉള്‍ക്കൊള്ളാനുള്ള ഹിന്ദു നിലപാട്. സഹസ്രദ്വാരം തേ ഗൃഹം (ഈശ്വരാ! അങ്ങയുടെ വീട് ആയിരം വാതിലുകളുള്ളതാണ്) എന്നാണ് വേദവാണി.

യുക്തിചിന്തയാണ് വിചാരപരമായ ധാരയുടെ അടിത്തറ. എട്ടുതരം പ്രമാണങ്ങളെയാണ്, അറിയാനുള്ള ഉപകരണങ്ങളെയാണ് ഹിന്ദു ദാര്‍ശനികര്‍ ഇതിനായി ഉപയോഗിച്ചിരിക്കുന്നത്. അവ യഥാക്രമം പ്രത്യക്ഷം, അനുമാനം, ആപ്തവാക്യം (ശാബ്ദം), ഉപമാനം (ഉപമിതി), അര്‍ത്ഥാപത്തി, അഭാവം, സംഭവം, ഐതിഹ്യം എന്നിവയാണ്. ഇവയില്‍ ചാര്‍വാകന്‍ പ്രത്യക്ഷത്തെ മാത്രവുംബൗദ്ധനും വൈശേഷികനും പ്രത്യക്ഷം, അനുമാനം എന്ന രണ്ടിനേയും, ഭാസര്‍വജ്ഞനും (ന്യായസാരം എന്ന ഗ്രന്ഥം എഴുതിയ നൈയ്യായികന്‍) സാംഖ്യനും പ്രത്യക്ഷം, അനുമാനം, ശാബ്ദം എന്ന മൂന്നിനേയും ഉദയനാചാര്യനും മറ്റും പ്രത്യക്ഷം,അനുമാനം, ശാബ്ദം, ഉപമിതി എന്ന നാലിനേയും പ്രാഭാകരമീമാംസകര്‍ പ്രത്യക്ഷം, അനുമാനം, ശാബ്ദം, ഉപമാനം, അര്‍ത്ഥാപത്തി എന്നീ അഞ്ചിനേയും, ഭാട്ടമീമാംസകരും ശാങ്കരവേദാന്തികളും അഭാവത്തെ കൂടിച്ചേര്‍ത്ത് ആറിനേയും  

പൗരാണികര്‍ സംഭവം, ഐതിഹ്യം എന്നിവയെ ചേര്‍ത്ത് എട്ടിനേയും സ്വീകരിക്കുന്നു. നിശിതമായ യുക്തി ഉപയോഗിച്ച് നേതി, നേതി എന്ന പ്രക്രിയയിലൂടെ യാഥാര്‍ഥ്യത്തെക്കുറിച്ചുള്ള തത്വബോധം ഉറപ്പിക്കല്‍ (intelectual conviction) ആണ് ഇതിന്റെ പൊരുള്‍. ഏകം സത് വിപ്രാ ബഹുധാ വദന്തി എന്നതാണ് വിവിധദര്‍ശനങ്ങളോടുള്ള ഹിന്ദു സമീപനം.മൂന്നാമത്തെ അനുഭൂതിപരത്തില്‍ ബോധത്തിന്റെ നാലാമത്തെ (തുരീയം) അവസ്ഥയായ അദ്വയാനുഭൂതിയിലെത്തല്‍ ആണ് ലക്ഷ്യം. സിദ്ധപരമ്പരയാണ് ഇതിന്റെ അവതാരകരും പ്രചാരകരും. ഹഠയോഗതന്ത്ര മാര്‍ഗമാണ് അതിന്റെ പ്രധാനവഴിയായി കരുതുന്നത്. ഈ തുരീയസ്ഥിതി കൈവരിക്കാന്‍ അനുപായം (ഉപായരഹിതം), ആനന്ദോപായം എന്നെല്ലാം പറയുന്ന ഒരു പ്രത്യേകവഴിയും കാശ്മീരശൈവപഥത്തില്‍ പറയുന്നുണ്ട്.

Tags: review
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സി പി എം വിശാല സംസ്ഥാന സമിതിയില്‍ അവതരിപ്പിച്ച തിരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ടിനെ വിമര്‍ശിച്ച് കണ്ണൂര്‍ ജില്ലാ കമ്മിറ്റി

India

മദ്രസകളെയും മറ്റും ആര്‍ടിഇ ആക്ടില്‍ നിന്ന് ഒഴിവാക്കിയ വിധി സുപ്രീം കോടതി വിശാല ബെഞ്ച് പരിശോധിക്കും

Education

നീറ്റ് പിജി സംവിധാനം പുനഃപരിശോധിക്കാന്‍ 12 അംഗ വിദഗ്ധ സമിതി രൂപീകരിച്ചതായി കേന്ദ്രസര്‍ക്കാര്‍

India

ഐവിഎഫ് ക്ലിനിക്കുകള്‍ക്കു മേല്‍ പിടിമുറുക്കാന്‍ ദേശീയ വനിതാ കമ്മീഷന്‍, നിയമങ്ങള്‍ അവലോകനം ചെയ്യാന്‍ സമിതി

India

അഭിഭാഷക (ഭേദഗതി) ബില്‍ പുനപരിശോധിക്കാമെന്ന് നിയമമന്ത്രാലയം, പ്രതിഷേധം അവസാനിപ്പിക്കാന്‍ ബിസിഐ

പുതിയ വാര്‍ത്തകള്‍

വിശ്വാസവും ഐതിഹ്യവും കൊണ്ട് വിസ്മയം തീർക്കുന്ന മണ്ണാറശ്ശാലയുടെ മാഹാത്മ്യം

ഡോ. സൗമ്യ ഹരിദാസ് , വൈഷ്ണവ് പ്രസാദ്‌

ഹനുമല്‍ ദൗത്യത്തിലെ ഡാറ്റാഗ്രാമം ട്രാന്‍സ്മിഷന്‍ മോഡലുകള്‍

കൃഷ്ണസ്പര്‍ശം: പാര്‍ത്ഥസാരഥിയും ഗീതയും

മഹാവിഷ്ണു രൂപത്തിൽ വരാഹമൂർത്തിയെ പ്രതിഷ്ഠിച്ച ഏകക്ഷേത്രം

ഗായത്രിമന്ത്രം 2: മന്ത്രോപാസന ബോധമണ്ഡലത്തില്‍ തുറക്കുന്ന പുതു വാതായനങ്ങളും കാഴ്ചപ്പാടില്‍ വരുത്തുന്ന വ്യതിയാനങ്ങളും

ആലോചനാമൃതം: ഉദാരത എന്ന സൗഭാഗ്യം

ഭാഷാ സൗന്ദര്യലഹരി: സ്‌തോത്ര കാവ്യമായ സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

ഇപ്പോഴത്തെ നൂപുര്‍ ശര്‍മ്മ (ഇടത്ത്) പഴയ എബിവിപി തീപ്പൊരിയായ നൂപുര്‍ ശര്‍മ്മ (വലത്ത്)

ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ പ്രസിഡന്‍റായ പഴയ തീപ്പൊരി നൂപുര്‍ ശര്‍മ്മയുടെ പഴയ വീഡിയോ വൈറലാവുന്നു…കശ്മീര്‍ പ്രശ്നത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ശബ്ദം

കിരണ്‍ ജോസി (ഇടത്ത്) സന്ദീപ് പ്രദീപ് (വലത്ത്)

ജെന്‍സീ പിള്ളേര്‍ മലയാള സിനിമയില്‍ പിടിമുറുക്കുന്നു….ബെത്ലഹേം യൂണിറ്റിന്റെ അടുത്ത സിനിമ പിക് നിക്; സംവിധാനം കിരണ്‍ ജോസി, നായകന്‍ സന്ദീപ് പ്രദീപ്

ഇന്ത്യ ഉല്‍പാദനകേന്ദ്രമായി വളരുന്നത് ഇഷ്ടപ്പെടാത്തവര്‍ പലതും പയറ്റി;ആപ്പിള്‍ ഉല്‍പാദനം തകര്‍ക്കാന്‍ പല കുറി ശ്രമം നടന്നുവെന്നും അശ്വിനിവൈഷ്ണവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.