Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ആധുനികശാസ്ത്രവും അദ്വൈതജ്ഞാനശാസ്ത്രവും

ആധുനികശാസ്ത്രത്തില്‍ രണ്ടുമുണ്ട്. രണ്ടാമത്തേത് പരികല്പനകളുടെ ഭാവനാലോകത്താണെന്നുമാത്രം. മനസ്സിന്റെ സംശയാത്മക പരികല്പനകളെ ബുദ്ധിയുടെ യുക്തികൊണ്ടും പരീക്ഷണശാലയിലെ അളവുകള്‍കൊണ്ടും (ജാഗ്രത് സംസ്‌കാരങ്ങള്‍) ശുദ്ധീകരിച്ചും സ്ഥിരീകരിച്ചുമാണ് ആധുനിശാസ്ത്രത്തിന്റെ അന്തിമസിദ്ധാന്തത്തിലെത്തേണ്ടത്. ഇന്നും അത് ഒരു വിദൂരലക്ഷ്യമായി തുടരുന്നു. അവിടെ എത്തുമ്പോഴേ ഭാരതീയന്റെ 'സിദ്ധാന്ത'മാവുകയുള്ളു. ആധുനികശാസ്ത്രവും അദ്വൈത ജ്ഞാന ശാസ്ത്രത്തിനു വിധേയമാണ്.

ടി.എം. ജയരാമന്‍byടി.എം. ജയരാമന്‍
Mar 18, 2020, 04:00 am IST
inSamskriti

ലൗകികശാസ്ത്രങ്ങള്‍ മനുഷ്യന്റെ ഇന്ദ്രിയാനുഭവങ്ങളെ പ്രമാണമാക്കുന്ന അപരാവിദ്യകളാണ്. പരീക്ഷണശാലയാണ് അവയുടെ വിജ്ഞാനക്ഷേത്രം. അവിടെ ഉപകരണസഹായത്തോടെയോ അല്ലാതെയോ മനുഷ്യന്റെ മാംസചക്ഷുസ്സുകളും മാംസപേശികളും തന്നെയാണ് പ്രവര്‍ത്തിക്കുന്നത്. മനഃകണ്ണുകൊണ്ട് നോക്കിക്കാണുന്ന ആദ്ധ്യാത്മികശാസ്ത്രങ്ങളാകട്ടെ (പരാവിദ്യകള്‍) ത്രികാലഭേദമോ ഇന്ദ്രിയമനോബുദ്ധിഭേദമോ ഇല്ലാതെ എല്ലാ സാധ്യതകളെയും ഉള്‍ക്കൊള്ളുന്നു.

ആധുനികശാസ്ത്രത്തില്‍ രണ്ടുമുണ്ട്. രണ്ടാമത്തേത് പരികല്പനകളുടെ ഭാവനാലോകത്താണെന്നുമാത്രം. മനസ്സിന്റെ സംശയാത്മക പരികല്പനകളെ ബുദ്ധിയുടെ യുക്തികൊണ്ടും പരീക്ഷണശാലയിലെ അളവുകള്‍കൊണ്ടും (ജാഗ്രത് സംസ്‌കാരങ്ങള്‍) ശുദ്ധീകരിച്ചും സ്ഥിരീകരിച്ചുമാണ് ആധുനിശാസ്ത്രത്തിന്റെ അന്തിമസിദ്ധാന്തത്തിലെത്തേണ്ടത്. ഇന്നും അത് ഒരു വിദൂരലക്ഷ്യമായി തുടരുന്നു. അവിടെ എത്തുമ്പോഴേ ഭാരതീയന്റെ ‘സിദ്ധാന്ത’മാവുകയുള്ളു. ആധുനികശാസ്ത്രവും അദ്വൈത ജ്ഞാന ശാസ്ത്രത്തിനു വിധേയമാണ്.

ശാസ്ത്രത്തിന്റെ പരീക്ഷണശാലകളില്‍ മനുഷ്യവ്യക്തിയുടെ സാന്നിധ്യം ഒഴിവാക്കാന്‍ ഇന്നേവരെ സാധിച്ചിട്ടില്ല, ഇനി സാധിക്കുകയുമില്ല. 17-ാം നൂറ്റാണ്ടില്‍ ന്യൂട്ടന്‍ എന്ന ആചാര്യന്‍ തന്റെ ദ്രവ്യങ്ങളുടെ ‘ജഡത്വം'(ചലനസ്ഥിരത) എന്ന ആശയത്തിലൂടെ സാങ്കേതികമായി അളവുകള്‍കൊണ്ടുള്ള (ദൂരം, ഇടവേള, ദ്രവ്യമാനം) വസ്തുനിഷ്ഠവിവരണം സാധ്യമാക്കി എന്നുമാത്രം. ആ വസ്തുനിഷ്ഠ അവതരണത്തില്‍ മാത്രമായി ഒതുങ്ങുന്നു.

ശ്രീശങ്കരന്‍ തന്റെ ഭാഷ്യങ്ങളില്‍ ആദ്ധ്യാത്മികതയെപ്പോലും വസ്തുനിഷ്ഠമായി അവതരിപ്പിച്ചിട്ടുണ്ടെന്ന് ചിലര്‍ക്കുമാത്രം അറിയാവുന്ന രഹസ്യമാണല്ലോ. വസ്തുനിഷ്ഠ അവതരണത്തിന്റെ  ആദ്യത്തെ സംശുദ്ധവും ഉദാത്തവുമായ മാതൃക ശ്രീശങ്കരന്റെ ഗദ്യശൈലിയാണ്. അവിടെ വസ്തു ബ്രഹ്മവും, വിഷയം ബ്രഹ്മജിജ്ഞാസയുമാകുന്നു. ആധുനികശാസ്ത്രത്തെ ഒരു വിദേശനിര്‍മ്മിതിയായി കാണേണ്ടതില്ല. അദ്വൈതജ്ഞാനശാസ്ത്രത്തിന്റെ മറ്റൊരു കൈവഴിമാത്രം.

ന്യൂട്ടന്റെ ശാസ്ത്രം വസ്തുനിഷ്ഠമെന്ന് മനഃപായസമുണ്ണുമ്പോഴാണ് ആധുനികശാസ്ത്രത്തില്‍ മനുഷ്യന്റെ ഇടപെടലുകള്‍ക്കതീതമായ ‘റേഡിയോ ആക്ടീവ് ‘പ്രതിഭാസങ്ങള്‍ 19-20 നൂറ്റാണ്ടു സന്ധിയില്‍ ആദ്യമായി കണ്ടെത്തുന്നത്. ഇവയാണ് ഭൗതികശാസ്ത്രത്തിലെ യഥാര്‍ത്ഥ വസ്തുനിഷ്ഠ പ്രതിഭാസങ്ങള്‍. ന്യൂട്ടന്റെ വസ്തുനിഷ്ഠ അവതരണത്തെ വസ്തുനിഷ്ഠയാഥാര്‍ത്ഥ്യം എന്നു തെറ്റിദ്ധരിച്ചവര്‍ ആ യാഥാര്‍ത്ഥ്യത്തെ പരീക്ഷണശാലയില്‍ നേര്‍ക്കുനേര്‍ കണ്ടുമുട്ടിയപ്പോള്‍ അങ്കലാപ്പിലാവുകയാണുണ്ടായത്. മനുഷ്യന് നിയന്ത്രിക്കാന്‍ കഴിയുന്നതെല്ലാം ‘നിശ്ചിത’ മെന്നും, പ്രകൃതി നിശ്ചയിക്കുന്നവയെല്ലാം ‘അനിശ്ചിത’മെന്നുമാണല്ലോ അവരുടെ കാഴ്ചപ്പാട്! പ്രകൃതിയെ സര്‍വ്വാത്മനാ അംഗീകരിക്കാന്‍ പാശ്ചാത്യശാസ്ത്രം ഇന്നും തയ്യാറാകുന്നില്ല. അതിനു തയ്യാറാകാതെ ആ ശാസ്ത്രം വസ്തുനിഷ്ഠ കൈവരിക്കാനും പോകുന്നില്ല.

യഥാര്‍ത്ഥ വസ്തുനിഷ്ഠ സമര്‍പ്പണബുദ്ധിവഴി എത്തുന്ന വ്യക്തിത്വനിര്‍മ്മാര്‍ജ്ജനത്തില്‍ നിന്നേ ഉണ്ടാകു. പ്രവര്‍ത്തിമാര്‍ഗത്തില്‍ നിന്നും സിദ്ധിപ്രയോഗങ്ങളില്‍ നിന്നും നിവൃത്തിയിലേക്കു പ്രവേശിക്കുേമ്പാഴേ ആധുനികശാസ്ത്രം വസ്തുനിഷ്ഠമാവുകയുള്ളു. അതോടെ ആ ശാസ്ത്രം ഭാരതീയജ്ഞാനശാസ്ത്രമായി മാറുകയും ചെയ്യും.

ഇന്നത്തെ അടിസ്ഥാന ഭൗതികശാസ്ത്രത്തിലെ ബാലികേറാമല അനുഭവങ്ങളുടെ (സംഭവങ്ങളുടെ) ‘സംഭാവ്യതാ’സങ്കല്പമാണല്ലോ. കാലദേശാതീതമായ സമസ്ത സാധ്യതകളേയും ഉള്‍ക്കൊള്ളുന്ന പൂര്‍ണ്ണതയുടെ താല്‍ക്കാലിക മിന്നലാട്ടങ്ങളാണ് ഇന്ദ്രിയാനുഭവങ്ങളെന്നും, അവയുടെ ആപേക്ഷിക അളവാണ് സംഭാവ്യത എന്നും അംഗീകരിക്കാന്‍ ഒരു ഭാരതീയന് വിഷമമുണ്ടാകുമെന്ന് തോന്നുന്നില്ല. പഴങ്കഥകളിലല്ലാതെ, സമകാലികശാസ്ത്രത്തിന്റെ അടിസ്ഥാനമേഖലകളിലേക്ക് ഭാരതീയ ദര്‍ശന പാരമ്പര്യം കടന്നുവരേണ്ട സമയമായി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

Kerala

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

India

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

Astrology

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

Astrology

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

പുതിയ വാര്‍ത്തകള്‍

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

വനിതാ പോലീസ് ഉദ്യോഗസ്ഥരോട് മോശമായി പെരുമാറി ; പൊലീസുകാരെ നിലത്തിട്ട് ചവിട്ടി , വലിച്ചിഴച്ചു : രാഹുലിന്റെ സമരത്തിനെതിരെ പരാതി

മദ്യലഹരിയില്‍ പണമെടുക്കാന്‍ കഴിഞ്ഞില്ല, എടിഎം തകര്‍ത്ത കേസില്‍ അമ്പലത്തറ സ്വദേശി ഉസ്മാന്‍ അറസ്റ്റില്‍

പകല്‍ ആക്രി പെറുക്കല്‍, രാത്രി മോഷണം: ക്‌ഷേത്രത്തില്‍ നിന്ന് വിളക്കുകള്‍ മോഷ്ടിച്ച ബംഗാള്‍ സ്വദേശി പിടിയില്‍

തിരഞ്ഞെടുപ്പ് അംഗീകരിക്കുന്നില്ലെങ്കിൽ വി.ഡി. സതീശൻ ആദ്യം മുഖ്യമന്ത്രി സ്ഥാനം രാജിവെക്കണം :- ബിജെപി

സൗദി അറേബ്യയിൽ ഐസ്ക്രീം കടകൾക്ക് പുതിയ ഭക്ഷ്യസുരക്ഷാ ചട്ടങ്ങൾ ബാധകമാക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.